
ഇന്ത്യയുടെ തോല്‍വിക്ക് പലവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ടെങ്കിലും പ്രധാന പ്രശ്‌നം സെലക്ടര്‍മാരുടെ തെറ്റായ ടീം തിരഞ്ഞെടുപ്പാണ്. സമീപകാലത്തെ ഇന്ത്യയുടെ പല ടീം തിരഞ്ഞെടുപ്പുകള്‍ക്കെതിരെയും വലിയ വിമര്‍ശനം ഉയരുന്നുണ്ട്. പല നിര്‍ണ്ണായക താരങ്ങളെയും അനാവശ്യമായി മാറ്റിനിര്‍ത്തുന്ന പ്രവണത സമീപകാലത്തായി ഇന്ത്യന്‍ ക്രിക്കറ്റിലുണ്ട്. ഇതിന്റെ കാരണം എന്തെന്ന് വ്യക്തമല്ല.രവി ശാസ്ത്രിക്ക് പകരക്കാരനായി രാഹുല്‍ ദ്രാവിഡ് എത്തിയപ്പോള്‍ ഇന്ത്യ മാറ്റം പ്രതീക്ഷിച്ചെങ്കിലും ടീം തിരഞ്ഞെടുപ്പുകളില്‍ വലിയ മാറ്റം കാണുന്നില്ലെന്ന് തന്നെ പറയാം.
Also Read: IND vs NZ: ഇന്ത്യക്കു വന്‍ ഷോക്ക്, ടെസ്റ്റ് പരമ്പരയ്ക്കു രാഹുല്‍ ഇല്ല!- പുതിയ ഓപ്പണിങ് ജോടി

അടുത്ത ടി20 ലോകകപ്പിന് ഇനി 11 മാസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ഓസ്‌ട്രേലിയ വേദിയാകുന്ന ലോകകപ്പിന് മുമ്പ് മികച്ചൊരു പ്ലേയിങ് 11നെ ഇന്ത്യക്ക് സൃഷ്ടിക്കേണ്ടതായുണ്ട്. എന്നാല്‍ പല നിര്‍ണ്ണായക താരങ്ങളെയും ഇന്ത്യ ഇപ്പോഴും മാറ്റിനിര്‍ത്തുന്ന നിലപാടാണ് സ്വീകരിക്കുന്നത്. ഇത്തരത്തില്‍ ഇന്ത്യന്‍ സെലക്ടര്‍മാരും ടീം മാനേജ്‌മെന്റും വേണ്ടവിധത്തിലുള്ള പരിഗണന നല്‍കാതെ കരിയര്‍ നഷ്ടപ്പെടുത്തിക്കളയുന്ന അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.
Also Read: IND vs NZ Test: ഇനി ടെസ്റ്റ് ആവേശം, ആരാധകര്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട കളിക്കണക്കുകളിതാ

യുസ്‌വേന്ദ്ര ചഹാല്‍
ടി20 ലോകകപ്പിന് മുമ്പുവരെ ഇന്ത്യയുടെ ടി20യിലെ വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമനായിരുന്നു യുസ്‌വേന്ദ്ര ചഹാല്‍. എന്നാല്‍ ടി20 ലോകകപ്പിന് തൊട്ടുമുമ്പുള്ള കുറച്ച് മോശം പ്രകടനത്തിന്റെ പേരില്‍ ടീമില്‍ നിന്ന് തഴയപ്പെട്ട താരമാണ് അദ്ദേഹം. ടി20 ലോകകപ്പിനുള്ള ടീമില്‍ നിന്ന് ഇന്ത്യ തഴഞ്ഞ ചഹാലിനെ ന്യൂസീലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ ഉള്‍പ്പെടുത്തി. മൂന്നാം മത്സരത്തില്‍ മാത്രമാണ് അദ്ദേഹത്തിന് അവസരം നല്‍കിയത്. അടുത്ത ടി20 ലോകകപ്പിന് മുന്നോടിയായി ചഹാലിനെ ഇന്ത്യ വളര്‍ത്തിക്കൊണ്ടുവരേണ്ടതാണ്. എന്നാല്‍ അതിനുള്ള താല്‍പര്യം ഇന്ത്യന്‍ ടീം മാനേജ്‌മെന്റില്‍ നിന്നുണ്ടാകുന്നില്ല.
Also Read: 2021 സീസണില്‍ ഒരു മത്സരം പോലും കളിച്ചില്ല, മെഗാ ലേലത്തില്‍ കോടികള്‍ വാരിയേക്കും, അഞ്ച് താരങ്ങള്‍

നിലവിലെ ടീമിന്റെ പദ്ധതികള്‍ പ്രകാരം ചഹാലിന് അടുത്ത ടി20 ലോകകപ്പിലും ഇടം ലഭിച്ചേക്കില്ല. ഇത്തരത്തില്‍ ഇന്ത്യ തളര്‍ത്തിക്കളയേണ്ട താരമല്ല ചഹാല്‍. ടി20യില്‍ വിക്കറ്റ് വീഴ്ത്താന്‍ മിടുക്കനായ ചഹാലിനെ ഇന്ത്യ കൂടുതല്‍ അവസരം നല്‍കി വളര്‍ത്തിക്കൊണ്ടുവരാനാണ് ശ്രമിക്കേണ്ടത്. എന്നാല്‍ ഇത്തരമൊരു നീക്കം നിലവില്‍ ടീം മാനേജ്‌മെന്റിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ലെന്ന് പറയാം.
Also Read: ധോണിയുടെ ഉപദേശം സഹായിച്ചു- റണ്‍ചേസില്‍ ഹീറോയായ ഷാരൂഖ് പറയുന്നു

വരുണ്‍ ചക്രവര്‍ത്തി
ഇന്ത്യ വരുണ്‍ ചക്രവര്‍ത്തിയെ എന്തിനാണ് ടി20 ലോകകപ്പിന് പരിഗണിച്ചതെന്ന് ഇപ്പോഴും അവ്യക്തം. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനൊപ്പം രണ്ട് സീസണില്‍ ഗംഭീര പ്രകടനം നടത്താന്‍ വരുണിനായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിന് ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമില്‍ ഇടം ലഭിച്ചതും. എന്നാല്‍ ലഭിച്ച അവസരങ്ങളൊന്നും മുതലാക്കാന്‍ വരുണിനായില്ല. ഒരു വിക്കറ്റ് പോലും നേടാന്‍ താരത്തിനായില്ല.
Also Read: IND vs NZ: അവന്‍ എന്തു തെറ്റ് ചെയ്തു? ടെസ്റ്റ് സ്‌പെഷ്യലിസ്റ്റിനെ ഇന്ത്യ തഴഞ്ഞതിനെതിരേ ജഡേജ

ന്യൂസീലന്‍ഡിനെതിരായ ടി20 പരമ്പരയിലേക്ക് വരുണിനെ ഇന്ത്യ പരിഗണിച്ചുമില്ല. ഇനിയൊരു തിരിച്ചുവരവ് താരത്തിന് എളുപ്പവുമല്ല. നിലവില്‍ മികച്ചൊരു സ്പിന്‍ കൂട്ടുകെട്ട് ഇന്ത്യക്കില്ല. വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ അശ്വിന്‍-രവീന്ദ്ര ജഡേജ കൂട്ടുകെട്ടിനാണോ ഇന്ത്യ മുന്‍തൂക്കം നല്‍കുന്നതെന്ന് കാത്തിരുന്ന് തന്നെ കാണേണ്ടതുണ്ട്. അങ്ങനെയാണെങ്കില്‍ വരുണ്‍ ചക്രവര്‍ത്തിക്ക് ഇനി അധികം അവസരം ലഭിച്ചേക്കില്ല. ഇത്തരത്തില്‍ ഒരു അവഗണന നേരിടേണ്ട ബൗളറല്ല വരുണ്‍. അദ്ദേഹത്തിന് വളരാനുള്ള അവസരം തീര്‍ച്ചയായും ലഭിക്കേണ്ടതായുണ്ട്.
Also Read: ബാബര്‍ ആസം പുലി തന്നെ, പക്ഷെ വിരാട് കോലിയുടെ ഈ അഞ്ച് റെക്കോഡുകളെ തൊടാനാവില്ല

രാഹുല്‍ ചഹാര്‍
ഇന്ത്യ രാഹുല്‍ ചഹാറിനെ യുഎഇ ടി20 ലോകകപ്പില്‍ പരിഗണിച്ചിരുന്നു. എന്നാല്‍ ഒരുമത്സരത്തില്‍ പോലും അവസരം നല്‍കിയില്ല. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പമുള്ള പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് രാഹുല്‍ ചഹാറിനെ ഇന്ത്യ ടീമിലേക്ക് പരിഗണിച്ചത്. എന്നാല്‍ ഇക്കഴിഞ്ഞ ന്യൂസീലന്‍ഡ് പരമ്പരയില്‍ നിന്ന് രാഹുല്‍ ചഹാറിനെ തഴയുകയും ചെയ്തു.
Also Read: 2021ല്‍ ടി20യില്‍ കൂടുതല്‍ ജയം ഏത് ടീമിന്? ഇന്ത്യ അഞ്ചാം സ്ഥാനത്ത്, തലപ്പത്ത് പാകിസ്താന്‍

ഇത്തരത്തില്‍ അവസരം നല്‍കാതെ മാറ്റിനിര്‍ത്തേണ്ട താരമല്ല രാഹുല്‍ ചഹാര്‍. ആവിശ്യത്തിന് മത്സരങ്ങള്‍ നല്‍കി വളര്‍ത്തിക്കൊണ്ടുവന്നാല്‍ ടി20 ഫോര്‍മാറ്റില്‍ മുതല്‍ക്കൂട്ടാവാന്‍ കെല്‍പ്പുള്ള സ്പിന്നറാണ് അദ്ദേഹം. എന്നാല്‍ ഇത്തരമൊരു നീക്കം ഇന്ത്യന്‍ സെലക്ടര്‍മാരുടെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നില്ല. അശ്വിന്‍ ഇന്ത്യയുടെ ടി20 ടീമിലേക്ക് തിരിച്ചെത്തുകയും തിളങ്ങുകയും ചെയ്യുന്നുണ്ട്. എന്നാല്‍ അധിക നാള്‍ അശ്വിന് കുട്ടിക്രിക്കറ്റില്‍ തുടരുക പ്രയാസമാവും. അതിനാല്‍ പകരക്കാരെന്ന നിലയില്‍ വളര്‍ത്തിക്കൊണ്ടുവരാവുന്ന താരമാണ് രാഹുല്‍ ചഹാര്‍.
Also Read: IND vs NZ: ഇനിയാണ് കളി- കിവികളോടു കണക്കുതീര്‍ക്കാന്‍ ഇന്ത്യ, ഒന്നാം ടെസ്റ്റ് പ്രിവ്യു, സാധ്യതാ ടീം

ഹര്‍ദിക് പാണ്ഡ്യ
ഇപ്പോള്‍ ഇന്ത്യ ഹര്‍ദിക് പാണ്ഡ്യയെ ടീമില്‍ നിന്ന് മാറ്റിനിര്‍ത്തുന്നത് പ്രതികൂലമായി ബാധിക്കാനാണ് സാധ്യത കൂടുതല്‍. പരിക്കും ഫോമും താരത്തിന് പ്രശ്‌നമാണ്. ഏറെ നാളുകളായി പന്തെറിയാന്‍ സാധിക്കാതിരുന്ന താരം ടി20 ലോകകപ്പിലൂടെ ബൗളിങ്ങും പുനരാരംഭിച്ചിരുന്നു. പഴയ നിലവാരത്തിലേക്കെത്താന്‍ ഹര്‍ദിക് പാണ്ഡ്യക്ക് സാധിക്കുന്നില്ലെന്നത് വസ്തുതയാണ്. എന്നാല്‍ കൂടുതല്‍ മത്സരങ്ങളില്‍ അവസരം നല്‍കി ഹര്‍ദിക്കിനെ വളര്‍ത്തിക്കൊണ്ടുവരാനാണ് ഇന്ത്യ ശ്രമിക്കേണ്ടിയിരുന്നത്.നിലവില്‍ ആഭ്യന്തര മത്സരം കളിച്ച് ഫോമിലേക്കെത്താനാണ് അദ്ദേഹത്തോടെ നിര്‍ദേശിച്ചിരിക്കുന്നത്.
Also Read: IND vs NZ: ആരെയൊക്കെ ടീമിലെടുക്കും? ഒന്നാം ടെസ്റ്റില്‍ രഹാനെയ്ക്കു മുന്നില്‍ മൂന്ന് ചോദ്യങ്ങള്‍

ഇന്ത്യ ഹര്‍ദിക്കിന് പകരമായി വെങ്കടേഷ് അയ്യരെ ഇപ്പോള്‍ വളര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുന്നുണ്ട്. ന്യൂസീലന്‍ഡ് പരമ്പരയില്‍ അദ്ദേഹം ഭേദപ്പെട്ട പ്രകടനം നടത്തുകയും ചെയ്തു. എന്നാല്‍ പന്തുകൊണ്ടും ബാറ്റുകൊണ്ടും മത്സരഫലത്തെ മാറ്റിമറിക്കാന്‍ കെല്‍പ്പുള്ള ഹര്‍ദിക്കിന് ഫോം വീണ്ടെടുക്കാന്‍ അവസരം നല്‍കേണ്ടതും അത്യാവശ്യമാണ്. ടി20 ഫോര്‍മാറ്റിലെ തന്റെ മികവ് എന്തെന്ന് അവസാന ഓസ്‌ട്രേലിയന്‍ പര്യടനത്തിലടക്കം താരം തെളിയിച്ചിരുന്നു.
Also Read: IPL 2022: മുഷ്താഖ് അലി ട്രോഫിയില്‍ മിന്നി, കന്നി ഐപിഎല്‍ പ്രവേശനം സ്വപ്‌നം കണ്ട് അഞ്ച് പേര്‍

ഹനുമ വിഹാരി
ന്യൂസീലന്‍ഡിനെതിരായ ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്താതെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ഇന്ത്യ എ ടീമിലാണ് ഹനുമ വിഹാരിക്ക് അവസരം ലഭിച്ചത്. ഇന്ത്യയുടെ അടുത്ത പരമ്പര ദക്ഷിണാഫ്രിക്കയിലാണ്. ഇതിനുള്ള മുന്നൊരുക്കത്തിനായാണ് വിഹാരിയെ എ ടീമിനൊപ്പം നേരത്തെ ദക്ഷിണാഫ്രിക്കയിലേക്കയച്ചതെന്നാണ് ടീം മാനേജ്‌മെന്റ് വ്യക്തമാക്കുന്നത്. എന്നാല്‍ ഹനുമ വിഹാരിയെ ഇന്ത്യ ന്യൂസീലന്‍ഡ് പരമ്പരയിലേക്ക് പരിഗണിക്കാത്തതതിനെതിരേ വിമര്‍ശനം ശക്തമാണ്. ഇന്ത്യന്‍ ടീം വേണ്ടവിധം വിഹാരിക്ക് അവസരം നല്‍കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. ദക്ഷിണാഫ്രിക്കന്‍ പരമ്പരക്കായി ന്യൂസീലന്‍ഡിനെതിരായ മത്സരത്തില്‍ നിന്ന് അദ്ദേഹത്തെ മാറ്റിനിര്‍ത്തിയത് ശരിയായ നടപടിയായി കാണാനാവില്ല.


Click it and Unblock the Notifications











