Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs NZ: ആരെയൊക്കെ ടീമിലെടുക്കും? ഒന്നാം ടെസ്റ്റില്‍ രഹാനെയ്ക്കു മുന്നില്‍ മൂന്ന് ചോദ്യങ്ങള്‍

ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് വ്യാഴാഴ്ച മുതല്‍ കാണ്‍പൂരില്‍ ആരംഭിക്കുകയാണ്. ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ രണ്ടാം സീസണില്‍ ഇന്ത്യയുടെ രണ്ടാമത്തെ പരമ്പര കൂടിയാണിത്. നേരത്തേ ഇംഗ്ലണ്ടുമായി അവരുടെ നാട്ടില്‍ ഇന്ത്യ ടെസ്റ്റ് പരമ്പര കളിച്ചിരുന്നു.

വിരാട് കോലിയുടെ അഭാവത്തില്‍ അജിങ്ക്യ രഹാനെയാണ് ഒന്നാം ടെസ്റ്റില്‍ ഇന്ത്യയെ നയിക്കുന്നത്. കോലിക്കു ഇന്ത്യ വിശ്രമം അനുവദിച്ചിരിക്കുകയാണ്. മുംബൈയില്‍ നടക്കാനിരിക്കുന്ന രണ്ടാം ടെസ്റ്റിലായിരിക്കും അദ്ദേഹം ടീമിനൊപ്പം ചേരുന്നത്. രോഹിത് ശര്‍മ, റിഷഭ് പന്ത്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവര്‍ ടെസ്റ്റ് പരമ്പരയില്‍ കളിക്കുന്നില്ല. ആദ്യ ടെസ്റ്റിനു മുമ്പ് ടീം സെലക്ഷനില്‍ ചില തലവേദനകള്‍ നായകന്‍ രഹാനെയെ അലട്ടുന്നുണ്ട്. ഇവ എന്തൊക്കെയാണെന്നു നോക്കം.

 ആരൊക്കെ ഓപ്പണ്‍ ചെയ്യും?

ആരൊക്കെ ഓപ്പണ്‍ ചെയ്യും?

രോഹിത് ശര്‍മ ടെസ്റ്റ് പരമ്പരയില്‍ കളിക്കുന്നില്ലെന്നതിനാല്‍ ഇന്ത്യക്കു ആദ്യം തീരുമാനിക്കേണ്ടത് ഓപ്പണിങ് ജോടികളെക്കുറിച്ചാണ്. ഒരു ഓപ്പണര്‍ കെഎല്‍ രാഹുല്‍ തന്നെയായിരിക്കുമെന്നത് ഉറപ്പാണ്. അദ്ദേഹത്തിന്റെ പങ്കാളിയെയാണ് തീരുമാനിക്കാനുള്ളത്. രാഹുലിന്റെ ഓപ്പണിങ് പങ്കാളിയുടെ സ്ഥാനത്തേക്കു രണ്ടു പേര്‍ തമ്മിലായിരിക്കും മല്‍സരം. ഒന്ന് മായങ്ക് അഗര്‍വാളാണെങ്കില്‍ മറ്റൊരാള്‍ ശുഭ്മാന്‍ ഗില്ലാണ്.
രോഹിത്തിനൊപ്പം മായങ്ക് ഓപ്പറായി കളിക്കാനാണ് കൂടുതല്‍ സാധ്യത. നേരത്തേ രോഹിത്തിനൊപ്പം ഓപ്പണിങില്‍ ഇന്ത്യക്കു വേണ്ടി ടെസ്റ്റില്‍ മികച്ച പ്രകടനം നടത്തിയിട്ടുള്ള ബാറ്ററാണ് അദ്ദേഹം. പക്ഷെ കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ചില മോശം പ്രകടനങ്ങള്‍ മായങ്കിനു സ്ഥാനം നഷ്ടപ്പെടുത്തുകയായിരുന്നു. തുടര്‍ന്നാണ് ഗില്ലിനു നറുക്കുവീണത്. മികച്ച പ്രകടനങ്ങളിലൂടെ ഗില്‍ സ്ഥാനമുറപ്പിച്ചതോടെ മായങ്കിനു കാത്തിരിക്കേണ്ടി വരികയായിരുന്നു.
അഗ്രസീവായി ബാറ്റ് ചെയ്യുന്ന മായങ്കിനെ രാഹുലിന്റെ ഓപ്പണിങ് പങ്കാളിയായി കൊണ്ടു വന്നേക്കുമെന്നാണ് സൂചനകള്‍. ഗില്ലിനെ മധ്യനിരയിലേക്കു മാറ്റാനും ആലോചിക്കുന്നുണ്ട്. താരത്തിന്റെ ബാറ്റിങ് ശൈലിക്കു കൂടുതല്‍ യോജിച്ച പൊസിഷന്‍ മധ്യനിരയാണെന്നും പലരും ചൂണ്ടിക്കാണിച്ചിരുന്നു.

 ശ്രേയസോ, ഗില്ലോ?

ശ്രേയസോ, ഗില്ലോ?

കോലിയുടെ ബാറ്റിങ് പൊസിഷനായ നാലാം നമ്പര്‍ ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട പൊസിഷന്‍ കൂടിയാണ്. അദ്ദേഹത്തിന്റെ അഭാവത്തില്‍ നാലാമനായി ആരെയിറക്കുമെന്നതും രഹാനെയ്ക്കും പുതിയ കോച്ച് രാഹുല്‍ ദ്രാവിഡിനും തലവേദനയാവും.
പുതുമുഖമായ ശ്രേയസ് അയ്യര്‍, ശുഭ്മാന്‍ ഗില്‍ എന്നിവരിലൊരാള്‍ക്കായിരിക്കും അവസരം ലഭിച്ചേക്കുക. സൂര്യകുമാര്‍ യാദവിനെയും ടീമിലേക്കു വിളിച്ചതോടെ ഈ സ്ഥാനത്തിനു വേണ്ടി മല്‍സരം കടുപ്പമായിരിക്കുകയാണ്. ഈ മൂന്നു പേരില്‍ സൂര്യക്കായിരിക്കും മുന്‍തൂക്കമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
നേരത്തേ ഓപ്പണറായി ടെസ്റ്റില്‍ മോശമല്ലാത്ത പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള ഗില്ലിനെ മധ്യനിരയില്‍ പരീക്ഷിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ചേതേശ്വര്‍ പുജാര, അജിങ്ക്യ രഹാനെ എന്നിവരുടെ ബാക്കപ്പായി ഭാവിയില്‍ ഇന്ത്യക്കു പരിഗണിക്കാവുന്ന താരങ്ങളിലൊരാള്‍ കൂടിയാണ് ഗില്‍.

 ബൗളിങ് കോമ്പിനേഷന്‍?

ബൗളിങ് കോമ്പിനേഷന്‍?

ബൗളിങ് കോമ്പിനേഷന്റെ കാര്യത്തിലാവും ആദ്യ ടെസ്റ്റില്‍ ഇന്ത്യയുടെ മറ്റൊരു ആശയക്കുഴപ്പം. കാണ്‍പൂര്‍ പിച്ചിലെ മുന്‍ റെക്കോര്‍ഡുകള്‍ നോക്കിയാല്‍ ഇവിടെ സ്പിന്നര്‍മാരാണ് കൂടുതല്‍ മികച്ച പ്രകടനം നടത്തിയിട്ടുള്ളത്. ഗ്രീന്‍പാര്‍ക്കിലെ പിച്ചിന്റെ സ്വഭാവം പരിഗണിച്ച് മാത്രമേ അന്തിമ ഇലവനെ ഇന്ത്യ തീരുമാനിക്കുകയുള്ളൂ. സ്പിന്‍ ബൗങിനെ തുണയ്ക്കുന്ന പിച്ചാണെങ്കില്‍ രണ്ടു പേസര്‍മാരെയും മൂന്നു സ്പിന്നര്‍മാരെയും ഇറക്കിയേക്കും. ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവരോടൊപ്പം മൂന്നാം സ്പിന്നറായി അക്ഷര്‍ പട്ടേലായിരിക്കും ടീമിലെത്തിയേക്കുക.
ഇംഗ്ലണ്ടിനെതിരേ നടന്ന അവസാനത്തെ ടെസ്റ്റ് പരമ്പരയില്‍ നാലു മല്‍സരങ്ങളിലും അശ്വിനു പ്ലെയിങ് ഇലവനില്‍ അവസരം ലഭിച്ചിരുന്നില്ല. എന്നാല്‍ ന്യൂസിലാന്‍ഡിനെതിരേ അദ്ദേഹത്തെ പുറത്തിരുത്താന്‍ ഇന്ത്യ ധൈര്യം കാണിക്കില്ല. ബൗളിങിനൊപ്പം ബാറ്റിങിലും ടീമിനു മുതല്‍ക്കൂട്ടായ ജഡേജയായിരിക്കും അശ്വിന്റെ സ്പിന്‍ പങ്കാളിയാവുകയെന്നതില്‍ സംശയമില്ല.
വെറ്ററന്‍ താരം ഇഷാന്ത് ശര്‍മയും യുവ പേസര്‍ മുഹമ്മദ് സിറാജുമായിരിക്കും ആദ്യ ടെസ്റ്റില്‍ ഇന്ത്യയുടെ പേസ് ബൗളിങ് കൈാര്യം ചെയ്യുക. എന്നാല്‍ ടി20 പരമ്പരയ്ക്കിടെ കൈയ്ക്കു പരിക്കേറ്റ സിറാജിനു പിന്‍മാറേണ്ടി വരികയാണെങ്കില്‍ ഉമേഷ് യാദവായിരിക്കും ഇഷാന്തിന്റെ ബൗളിങ് പങ്കാളിയാവുന്നത്.

Story first published: Tuesday, November 23, 2021, 11:50 [IST]
Other articles published on Nov 23, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+