Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണിയുടെ ഉപദേശം സഹായിച്ചു- റണ്‍ചേസില്‍ ഹീറോയായ ഷാരൂഖ് പറയുന്നു

സയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ തമിഴ്‌നാടിനെ തുടര്‍ച്ചയായ രണ്ടാം കിരീടവിജയത്തിലേക്കു നയിക്കുന്നതില്‍ നിര്‍ണായക പങ്കുഹിച്ചത് ഷാരൂഖ് ഖാന്റെ വെടിക്കെട്ട് ഇന്നിങ്‌സായിരുന്നു. ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനോടൊപ്പം നേരത്തേ ചില മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള ഷാരൂഖ് തമിഴ്‌നാടിനൊപ്പവും പ്രകടനമാവര്‍ത്തിക്കുകയായിരുന്നു. കര്‍ണാടകയ്‌ക്കെതിരായ ഫൈനലില്‍ അവസാന ബോളില്‍ ജയിക്കാന്‍ അഞ്ചു റണ്‍സ് വേണമെന്നിരിക്കെ സിക്‌സറടിച്ചായിരുന്നു ഷാരൂഖ് തമിഴ്‌നാടിന്റെ ഹീറോയായി മാറിയത്. 15 ബോളില്‍ പുറത്താവാതെ 33 റണ്‍സാണ് താരം നേടിയത്. മൂന്നു സിക്‌സറും ഒരു ബൗണ്ടറിയുമുള്‍പ്പെട്ടതായിരുന്നു ഇന്നിങ്‌സ്.

ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റനും ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകനുമായ എംഎസ് ധോണിയുടെ ഉപദേശം റണ്‍ചേസില്‍ തന്നെ സഹായിച്ചിരുന്നതായി വെളിപ്പെടുത്തിയിരിക്കുകയാണ് ഷാരൂഖ്. ഐപിഎല്ലില്‍ കളിക്കവെ ധോണിയുമായി അടുത്തിടപഴകാന്‍ താരത്തിനു അവസരം ലഭിച്ചിരുന്നു. അന്നു അദ്ദേഹം നല്‍കിയ ഉപദേശത്തെക്കുറിച്ചാണ് ഷാരൂഖ് തുറന്നു പറഞ്ഞിരിക്കുന്നത്.

 അവസാനം വരെ ബാറ്റ് ചെയ്യാന്‍ ശ്രമിച്ചു

അവസാനം വരെ ബാറ്റ് ചെയ്യാന്‍ ശ്രമിച്ചു

കര്‍ണാടകയ്‌ക്കെതിരായ ഫൈനലില്‍ ഞാന്‍ ബാറ്റ് ചെയ്യാന്‍ ക്രീസിലെത്തുമ്പോള്‍ ഞങ്ങള്‍ക്കു 50-55 റണ്‍സ് (57 റണ്‍സ്) വേണ്ടിയിരുന്നു. ഫാസ്റ്റ് ബൗളര്‍മാര്‍ക്കു കുറച്ച് ഓവറുകളാണ് ശേഷിക്കുന്നതെന്നു എനിക്കറിയാമായിരുന്നു. വിജയം നേടുകയെന്നത് ബുദ്ധിമട്ടേറിയ കാര്യമാണെന്നു ബോധ്യവുമുണ്ടായിരുന്നു. എന്തു തന്നെ സംഭവിച്ചാലും നമുക്ക് കഴിയുന്നത്രയും അവസാനം വരെ ബാറ്റ് ചെയ്യാമെന്നായിരുന്നു ബാറ്റിങ് പങ്കാളിയോടു പറഞ്ഞതെന്നും ഷാരൂഖ് വെളിപ്പെടുത്തി.

 ധോണിയുടെ ഉപദേശം

ധോണിയുടെ ഉപദേശം

എംഎസ് ധോണി നേരത്തേ നല്‍കിയ ഉപദേശം എന്നെ വളരെയധികം സഹായിച്ചിട്ടുണ്ട്. സ്വന്തം കഴിവില്‍ വിശ്വസിക്കണമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. എന്താണ് ശരിയെന്ന് നിനക്കു മാത്രമാണ് അറിയാവുന്നതെന്നും അതുകൊണ്ടു തന്നെ നീ എന്തു ചെയ്താലും അതാണ് ശരി. ഒരു ഗെയിമില്‍ എന്തെങ്കിലും തെറ്റായി സംഭവിക്കുകയാണെങ്കില്‍ അത് അങ്ങനെ തന്നെ പോവട്ടെയെന്നും ധോണി ഉപദേശിച്ചതായി ഷാരൂഖ് കൂട്ടിച്ചേര്‍ത്തു.

152 റണ്‍സിന്റെ വിജയലക്ഷ്യമായിരുന്നു ഫൈനലില്‍ തമിഴ്‌നാടിനു കര്‍ണാടക നല്‍കിയത്. ആറു വിക്കറ്റുകള്‍ നഷ്ടത്തില്‍ അവസാന ബോളില്‍ തമിഴ്‌നാട് ലക്ഷ്യം കാണുകയുമായിരുന്നു. തമിഴ്‌നാടിന്റെ തുടര്‍ച്ചയായ രണ്ടാമത്തെയും ആകെ മൂന്നാമത്തെയും മുഷ്താഖ് അലി ട്രോഫി വിജയമാണിത്. ഇതോടെ കൂടുതല്‍ തവണ ടൂര്‍ണമെന്റില്‍ വിജയിച്ച ടീമായും തമിഴ്‌നാട് മാറി.

ഫൈനലില്‍ ഷാരൂഖിനെക്കൂടാതെ ഓപ്പണറും ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ താരമായിരുന്ന എന്‍ ജഗദീശനും തമിഴ്‌നാടിനു വേണ്ടി മികച്ച ബാറ്റിങ് കാഴ്ചവച്ചു. 41 റണ്‍സാണ് താരം നേടിയത്. 46 ബോളില്‍ രണ്ടു ബൗണ്ടറികളും ഒരു സിക്‌സറുമടക്കമായിരുന്നു ഇത്.

 ഏറെക്കാലം ഓര്‍മിക്കും

ഏറെക്കാലം ഓര്‍മിക്കും

ഫൈനലില്‍ ടീമിന്റെ വിജയമുറപ്പിച്ചു കൊണ്ട് നേടിയ സിക്‌സര്‍ ഏറെക്കാലം തന്റെ മനസ്സിലുണ്ടാവുമെന്ന് ഷാരൂഖ് പറഞ്ഞു. ബാറ്റ് ചെയ്യുമ്പോള്‍ ഒരുപാട് കാര്യങ്ങള്‍ മനസ്സിലുണ്ടായിരുന്നു. പക്ഷെ കാര്യങ്ങള്‍ സിംപിളാക്കാനാണ് ശ്രമിച്ചത്. ബോള്‍ വളരെ പരുക്കനായിരുന്നു. വിക്കറ്റ് സ്ലോയുമായിരുന്നു. അതുകൊണ്ടു തന്നെ ബാറ്റിന്റെ മധ്യത്തില്‍ ബോള്‍ കൊള്ളിക്കാനാണ് ശ്രമിച്ചത്. ലോങ്ഓണിലേക്കു ഷോട്ട് പായിക്കാനായിരുന്നു കാത്തിരുന്നത്. പക്ഷെ സ്‌ക്വയര്‍ ലെഗിലൂടെ ഷോട്ട് കളിക്കാനുള്ള പഴുതാണ് എനിക്കു കിട്ടിയത്.
മധ്യഓവറുകളില്‍ ഞങ്ങളുടെ ടീം അല്‍പ്പം സ്ലോ ആയിട്ടാണ് ബാറ്റ് ചെയ്തത്, പക്ഷെ ടീമിന്റെ സ്ഥിരം രീതിയായിരുന്നു ഇത്. റോളുകള്‍ കൃത്യമായി നിര്‍വചിക്കപ്പെട്ടിരുന്നു. മുന്‍നിരയ്ക്കും മുഹമ്മദിനുമെല്ലാം എന്നില്‍ വിശ്വാസമുണ്ടായിരുന്നു. മുഹമ്മദ് വളരെ സ്‌പെഷ്യല്‍ ടാലന്റാണ്, അവനും നന്ദി. അവസാനത്തെ ബോൡ സിക്‌സറടിക്കുകയെന്നത് സ്‌പെഷ്യലായ കാര്യം കൂടിയാണ്. ഏറെക്കാലം ഞാന്‍ ഇതോര്‍മിക്കുകയും ചെയ്യുമെന്നും ഷാരൂഖ് കൂട്ടിച്ചേര്‍ത്തു.

Story first published: Tuesday, November 23, 2021, 14:54 [IST]
Other articles published on Nov 23, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+