For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

2021ല്‍ ടി20യില്‍ കൂടുതല്‍ ജയം ഏത് ടീമിന്? ഇന്ത്യ അഞ്ചാം സ്ഥാനത്ത്, തലപ്പത്ത് പാകിസ്താന്‍

ദുബായ്:കോവിഡിന്റെ പ്രതിസന്ധികള്‍ക്കിടയിലും നിരവധി ടി20 ടൂര്‍ണമെന്റുകള്‍ ഈ വര്‍ഷം നടത്താനായി. യുഎഇയില്‍ ടി20 ലോകകപ്പ് നടത്താനും ഇത്തവണ സാധിച്ചു. ബയോബബിള്‍ സുരക്ഷയടക്കമുള്ള കര്‍ശന സുരക്ഷയൊരുക്കിയാണ് ടൂര്‍ണമെന്റുകള്‍ നടത്തിയത്. എങ്കിലും ആരാധകര്‍ക്ക് ആസ്വദിക്കാന്‍ സാധിക്കുന്ന നിരവധി ടി20 ടൂര്‍ണമെന്റുകള്‍ ഇത്തവണ നടന്നു. ടി20 ലോകകപ്പിലെ പ്രകടനത്തിന്റെ കണക്കുകള്‍ത്തന്നെ ആരാധകരെ ആവേശം കൊള്ളിക്കുന്നതായിരുന്നു.

ഫേവറേറ്റുകളെന്ന് വിശേഷിപ്പിച്ച ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും സെമി പോലും കാണാതെ പുറത്തായപ്പോള്‍ ഇംഗ്ലണ്ടും പാകിസ്താനും സെമിയില്‍ വീണു. ഓസ്‌ട്രേലിയ കിരീടവും നേടി. ഈ വര്‍ഷം കടന്നുപോകാന്‍ ഇനി ഒന്നര മാസം മാത്രമാണ് ശേഷിക്കുന്നത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ഈ വര്‍ഷം കൂടുതല്‍ ടി20 മത്സരം ജയിച്ച ടീമുകളുടെ കണക്കുകള്‍ നോക്കാം.

പാകിസ്താന്‍

പാകിസ്താന്‍

ബാബര്‍ ആസം ക്യാപ്റ്റനായുള്ള പാകിസ്താനാണ് ഈ വര്‍ഷം ഇതുവരെ കൂടുതല്‍ ടി20 മത്സരം ജയിച്ചത്. 26 മത്സരങ്ങള്‍ കളിച്ച ടീം 17 ജയം നേടിയപ്പോള്‍ ആറ് മത്സരമാണ് തോറ്റത്. ടി20 ലോകകപ്പില്‍ ഗ്രൂപ്പുഘട്ടത്തിലെ അഞ്ച് മത്സരങ്ങളും പാകിസ്താന്‍ ജയിച്ചെങ്കിലും സെമിയില്‍ ഓസ്‌ട്രേലിയയോട് തോറ്റാണ് പുറത്തായത്. പാകിസ്താന്റെ കൂടുതല്‍ മത്സരങ്ങളും നടന്നത് ബംഗ്ലാദേശ്,സിംബാബ് വെ പോലുള്ള ചെറിയ ടീമുകളോടായിരുന്നു. ഇംഗ്ലണ്ട്,ന്യൂസീലന്‍ഡ് പരമ്പരകളെല്ലാം അവസാന സമയത്ത് മുടങ്ങിപ്പോയിരുന്നു. ബാബര്‍ ആസം ക്യാപ്റ്റനായതിന് ശേഷം പാകിസ്താന്‍ ടീം കൂടുതല്‍ മെച്ചപ്പെട്ടിട്ടുണ്ടെന്ന് തന്നെ പറയാം.

ദക്ഷിണാഫ്രിക്ക

ദക്ഷിണാഫ്രിക്ക

രണ്ടാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കയാണ്. ഇൗ വര്‍ഷം 23 മത്സരങ്ങള്‍ ദക്ഷിണാഫ്രിക്ക കളിച്ചു.ഇതില്‍ 15 മത്സരങ്ങള്‍ ടീം ജയിച്ചപ്പോള്‍ എട്ട് മത്സരമാണ് തോറ്റത്. പഴയ പ്രതാപത്തിലേക്ക് ടീം തിരിച്ചെത്തുകയാണെന്ന സൂചനയാണ് സമീപകാല പ്രകടനങ്ങള്‍ സൂചിപ്പിക്കുന്നത്.ഇക്കഴിഞ്ഞ ടി20 ലോകകപ്പിലും ടീം ഗംഭീര പ്രകടനമാണ് നടത്തിയത്. മരണ ഗ്രൂപ്പില്‍ അഞ്ചില്‍ നാല് മത്സരവും ദക്ഷിണാഫ്രിക്ക ജയിച്ചു. എന്നാല്‍ നെറ്റ് റണ്‍റേറ്റ് തിരിച്ചടിയായപ്പോള്‍ സെമി കാണാതെ പുറത്തായി. റാസി വാന്‍ ഡെര്‍ ഡൂസനെപ്പോലെയുള്ള ചില താരങ്ങള്‍ ദക്ഷിണാഫ്രിക്കന്‍ ടീമിനൊപ്പം ഉയര്‍ന്നുവരുന്നതും ഈ വര്‍ഷത്തിലെ മത്സരങ്ങള്‍ കാരണമായി.

ന്യൂസീലന്‍ഡ്

ന്യൂസീലന്‍ഡ്

ഇക്കഴിഞ്ഞ ടി20 ലോകകപ്പിലെ റണ്ണറപ്പുകളാണ് ന്യൂസീലന്‍ഡ്. സെമിയില്‍ ഇംഗ്ലണ്ടിനെയടക്കം വീഴ്ത്തി ഫൈനലിലേക്കെത്തിയെങ്കിലും പതിവ് നിര്‍ഭാഗ്യം ടീമിനെ വേട്ടയാടി. ഈ വര്‍ഷം കൂടുതല്‍ ടി20 ജയം നേടിയ മൂന്നാമത്തെ ടീമാണ് ന്യൂസീലന്‍ഡ്. കെയ്ന്‍ വില്യംസന്‍ ക്യാപ്റ്റനായുള്ള ടീം 23 മത്സരത്തില്‍ നിന്ന് 13 ജയമാണ് നേടിയത്. 10 മത്സരങ്ങള്‍ തോറ്റു. ഇക്കഴിഞ്ഞ ഇന്ത്യക്കെതിരായ ടി20 പരമ്പരയിലെ മൂന്ന് മത്സരങ്ങളും ന്യൂസീലന്‍ഡ് തോറ്റു. പരമ്പരക്ക് മുമ്പുവരെ നേര്‍ക്കുനേര്‍ കണക്കില്‍ ഇന്ത്യക്കെതിരേ ന്യൂസീലന്‍ഡിന് മുന്‍തൂക്കം ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇന്ത്യക്കാണ് മുന്‍തൂക്കം.

ഇംഗ്ലണ്ട്-ബംഗ്ലാദേശ്

ഇംഗ്ലണ്ട്-ബംഗ്ലാദേശ്

നാലാം സ്ഥാനത്ത് രണ്ട് ടീമുകളാണുള്ളത് ബംഗ്ലാദേശും ഇംഗ്ലണ്ടും. ബംഗ്ലാദേശ് 27 മത്സരത്തില്‍ നിന്ന് 11 മത്സരം ജയിച്ചപ്പോള്‍ 16 മത്സരം തോറ്റു. ഇംഗ്ലണ്ട് 17 മത്സരത്തില്‍ നിന്ന് 11 ജയവും ആറ് തോല്‍വിയുമാണ് വഴങ്ങിയത്. ശരാശരിയില്‍ ഇംഗ്ലണ്ടിനാണ് മുന്‍തൂക്കം. നിലവിലെ ഏകദിന ലോകകപ്പ് ജേതാക്കളായ ഇംഗ്ലണ്ട് ടി20 ലോകകപ്പിലും ശ്രദ്ധേയ പ്രകടനം നടത്തിയെങ്കിലും സെമിയില്‍ ന്യൂസീലന്‍ഡിനോട് തോറ്റ് പുറത്തായി. ബെന്‍ സ്റ്റോക്‌സ്,ജോഫ്രാ ആര്‍ച്ചര്‍ എന്നിവരില്ലാതെയിറങ്ങിയിട്ടും ഇംഗ്ലണ്ട് മികച്ച പ്രകടനം നടത്തി.

ബംഗ്ലാദേശ് അട്ടിമറിക്ക് പേരുകേട്ട ടീമാണെങ്കിലും ഇക്കഴിഞ്ഞ ലോകകപ്പില്‍ കാര്യമായൊന്നും ചെയ്യാനായില്ല. മികച്ച യുവതാരങ്ങളുണ്ടെങ്കിലും ആര്‍ക്കും സ്ഥിരതയില്ല. ഈ വര്‍ഷം ഓസ്‌ട്രേലിയ,ന്യൂസീലന്‍ഡ് ടീമുകള്‍ക്കെതിരേ ടി20 പരമ്പര നേടാന്‍ ബംഗ്ലാദേശിനായിരുന്നു. പ്രമുഖരില്ലാതെയിറങ്ങിയ വമ്പന്മാരെയാണ് ബംഗ്ലാദേശ് തോല്‍പ്പിച്ചത്.

ഓസ്‌ട്രേലിയ-ഇന്ത്യ

ഓസ്‌ട്രേലിയ-ഇന്ത്യ

അഞ്ചാം സ്ഥാനത്ത് ഇന്ത്യയും ഓസ്‌ട്രേലിയയുമാണ്. ടി20 ലോകകപ്പില്‍ ഫേവറേറ്റുകളായിപ്പോയി സെമി പോലും കാണാതെ പുറത്തായ ടീമാണ് ഇന്ത്യ. 16 മത്സരത്തില്‍ നിന്ന് 10 ജയവും 6 തോല്‍വിയുമാണ് ഈ വര്‍ഷം ഇന്ത്യ ടി20യില്‍ നേടിയത്. ഈ വര്‍ഷം ഇന്ത്യ കൂടുതലും കളിച്ചത് ടെസ്റ്റ് പരമ്പരയാണ്. കളിച്ച ടി20 പരമ്പരയിലെല്ലാം മികച്ച പ്രകടനം നടത്താന്‍ ഇന്ത്യക്കായി. ഇക്കഴിഞ്ഞ ടി20 ലോകകപ്പിലൂടെ ഇന്ത്യയുടെ ടി20 നായകസ്ഥാനം വിരാട് കോലി ഒഴിഞ്ഞിരുന്നു. പകരക്കാരനായെത്തിയ രോഹിത് ശര്‍മ ന്യൂസീലന്‍ഡിനെതിരായ ടി20പരമ്പര തൂത്തുവാരിയാണ് വരവറിയിച്ചിരിക്കുന്നത്.

ടി20 ലോകകപ്പ് ജേതാക്കളായ ഓസ്‌ട്രേലിയ 22 മത്സരങ്ങളില്‍ നിന്ന് 10 ജയം നേടിയപ്പോള്‍ 12 മത്സരം തോറ്റു. ടി20 ലോകകപ്പിന് മുമ്പുവരെ വലിയ പ്രതീക്ഷയൊന്നും ഓസീസ് നല്‍കിയിരുന്നില്ല. എന്നാല്‍ ടൂര്‍ണമെന്റ് തുടങ്ങിയതുമുതല്‍ കടന്നാക്രമിച്ച് കളിച്ച ഓസീസ് കിരീടത്തില്‍ മുത്തമിടുകയായിരുന്നു. ആരോണ്‍ ഫിഞ്ചിന്റെ ക്യാപ്റ്റന്‍സിയില്‍ മികച്ച പ്രകടനം തന്നെയാണ് ഓസ്‌ട്രേലിയ നടത്തുന്നത്.

വെസ്റ്റ് ഇന്‍ഡീസ്-ശ്രീലങ്ക

വെസ്റ്റ് ഇന്‍ഡീസ്-ശ്രീലങ്ക

രണ്ട് തവണ ടി20 ലോകകപ്പ് കിരീടം അലമാരയിലെത്തിച്ച ടീമാണ് വെസ്റ്റ് ഇന്‍ഡീസ്. മികച്ച താരനിരയുള്ള വെസ്റ്റ് ഇന്‍ഡീസ് ഇത്തവണത്തെ ടി20 ലോകകപ്പില്‍ സെമി പോലും കാണാതെയാണ് പുറത്തായത്. കീറോണ്‍ പൊള്ളാര്‍ഡ് ക്യാപ്റ്റനായുള്ള വെസ്റ്റ് ഇന്‍ഡീസ് ടീമില്‍ ടി20 സ്‌പെഷ്യലിസ്റ്റുകള്‍ നിരവധിയാണെങ്കിലും ലോകകപ്പില്‍ അവര്‍ക്ക് പ്രതീക്ഷക്കൊത്ത് ഉയരാനായില്ല.22 മത്സരങ്ങള്‍ ഈ വര്‍ഷം കളിച്ച വെസ്റ്റ് ഇന്‍ഡീസ് 9 ടി20യിലാണ് ജയിച്ചത്. 10 മത്സരങ്ങളില്‍ തോറ്റു. ടി20യില്‍ എല്ലാ എതിരാളികളുടെയും പേടി സ്വപ്‌നമാണ് വെസ്റ്റ് ഇന്‍ഡീസ്.

ശ്രീലങ്ക 20 മത്സരം കളിച്ചപ്പോള്‍ എട്ട് മത്സരത്തില്‍ ജയിക്കുകയും 12 മത്സരത്തില്‍ തോല്‍ക്കുകയും ചെയ്തു. പഴയ ശ്രീലങ്കന്‍ ടീമിന്റെ പ്രതാപത്തിനൊത്ത് ഉയരാന്‍ ഇന്നത്തെ ടീമിനാവുന്നില്ലെന്ന് തന്നെ പറയാം. ടി20 ലോകകപ്പിലും നിരാശപ്പെടുത്ത പ്രകടനമാണ് ശ്രീലങ്ക കാഴ്ചവെച്ചത്. ചില യുവതാരങ്ങള്‍ പ്രതീക്ഷ നല്‍കി ഉയര്‍ന്നുവരുന്നുണ്ടെങ്കിലും മികച്ചൊരു ടീമായി മാറാന്‍ ശ്രീലങ്കയ്ക്കാവുന്നില്ല.

Story first published: Tuesday, November 23, 2021, 14:23 [IST]
Other articles published on Nov 23, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+