2021 സീസണില്‍ ഒരു മത്സരം പോലും കളിച്ചില്ല, മെഗാ ലേലത്തില്‍ കോടികള്‍ വാരിയേക്കും, അഞ്ച് താരങ്ങള്‍
മുംബൈ: ഐപിഎല്ലിന്റെ 15ാം സീസണിന് മുന്നോടിയായുള്ള താരലേലം അടുത്ത മാസം നടക്കാന്‍ പോവുകയാണ്. മെഗാ താരലേലമാണ് നടക്കാന്‍ പോകുന്നതെന്നതിനാല്‍ അടിമുടി മാറ്റമാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഒരു ടീമിന് നാല് പേരെ മാത്രമാണ് നിലനിര്‍ത്താനാവുക. പുതിയതായി എത്തുന്ന രണ്ട് ടീമുകള്‍ക്ക് മൂന്ന് താരങ്ങളെ വീതം ലേലത്തിന് മുന്നോടിയായി ടീമിലെത്തിക്കാനാവും. 2021 സീസണിന്റെ ആദ്യ പാദം ഇന്ത്യയില്‍ നടന്നപ്പോള്‍ കോവിഡിനെത്തുടര്‍ന്ന് രണ്ടാം പാദം യുഎഇയിലാണ് നടന്നത്.
ഇത്തവണ ഇന്ത്യയില്‍ത്തന്നെയാവും ടൂര്‍ണമെന്റ് നടക്കുകയെന്ന് ബിസിസി ഐ വൃത്തങ്ങള്‍ വ്യക്തമാക്കിക്കഴിഞ്ഞു. കഴിഞ്ഞ സീസണില്‍ ഒരു മത്സരം പോലും കളിക്കാന്‍ അവസരം ലഭിക്കാത്ത ചില സൂപ്പര്‍ താരങ്ങളുണ്ട്. ഇവര്‍ക്ക് മെഗാ ലേലത്തില്‍ കോടികള്‍ പ്രതിഫലം ലഭിക്കാനും സാധ്യതയുണ്ട്. അത്തരത്തിലുള്ള അഞ്ച് സൂപ്പര്‍ താരങ്ങളിതാ.

മിച്ചല്‍ സാന്റ്‌നര്‍
ന്യൂസീലന്‍ഡ് സ്പിന്‍ ഓള്‍റൗണ്ടര്‍ മിച്ചല്‍ സാന്റ്‌നര്‍ അവസാന സീസണില്‍ സിഎസ്‌കെയുടെ ഭാഗമായിരുന്നു. എന്നാല്‍ യുഎഇയുടെ സാഹചര്യം വിലയിരുത്തി ഒരു മത്സരത്തില്‍ പോലും സിഎസ്‌കെ താരത്തെ കളിപ്പിച്ചില്ല. എന്നാല്‍ ഇന്ത്യന്‍ സാഹചര്യങ്ങളില്‍ തിളങ്ങാന്‍ കെല്‍പ്പുള്ള ബൗളറാണ് സാന്റ്‌നര്‍. സിഎസ്‌കെ അദ്ദേഹത്തെ നിലനിര്‍ത്തില്ലെന്ന കാര്യം ഉറപ്പാണ്. അതിനാല്‍ പുതിയൊരു ടീം അദ്ദേഹത്തെ സ്വന്തമാക്കിയേക്കും. ബാറ്റുകൊണ്ടും തിളങ്ങാന്‍ കെല്‍പ്പുള്ള സാന്റ്‌നര്‍ വലിയ പ്രതിഫലം തന്നെ ഇത്തവണ നേടിയെടുത്തേക്കും.

സാം ബില്ലിങ്‌സ്
ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ് സാം ബില്ലിങ്‌സ്. മധ്യനിരയില്‍ തിളങ്ങാന്‍ കെല്‍പ്പുള്ള താരം സിഎസ്‌കെയ്ക്കുവേണ്ടി കളിച്ച് മികവ് കാട്ടിയിട്ടുണ്ട്. 2021 സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് താരമായിരുന്നു അദ്ദേഹം. എന്നാല്‍ ഒരു മത്സരത്തില്‍ പോലും കളിക്കാന്‍ അവസരം ലഭിച്ചില്ല. 130.10 സ്‌ട്രൈക്കറേറ്റും അദ്ദേഹത്തിനുണ്ട്. വിക്കറ്റ് കീപ്പര്‍കൂടിയായതിനാല്‍ ബില്ലിങ്‌സിന് ആവിശ്യക്കാരേറെയാണ്. വലിയ പ്രതിഫലം തന്നെ മെഗാ ലേലത്തില്‍ അദ്ദേഹത്തിന് ലഭിച്ചേക്കും.

ഷെര്‍ഫെയ്ന്‍ റൂതര്‍ഫോര്‍ഡ്
വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടറാണ് ഷെര്‍ഫെയ്ന്‍ റൂതര്‍ഫോര്‍ഡ്. 2020ല്‍ മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമായിരുന്ന താരത്തെ 2021ല്‍ ജോണി ബെയര്‍സ്റ്റോയുടെ പകരക്കാരനായി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പരിഗണിച്ചിരുന്നു. എന്നാല്‍ രണ്ട് ടീമും ഒരു മത്സരത്തില്‍ പോലും താരത്തെ കളിപ്പിച്ചില്ല. എന്നാല്‍ മെഗാ ലേലത്തില്‍ പല ടീമുകള്‍ക്കും മികച്ച ഓള്‍റൗണ്ടറെ വേണമെന്നതിനാല്‍ റൂതര്‍ഫോര്‍ഡിന് മികച്ച പ്രതിഫലം തന്നെ ലഭിച്ചേക്കും. ഫിനിഷര്‍ റോളില്‍ തിളങ്ങാന്‍ കെല്‍പ്പുള്ള താരമാണ് അദ്ദേഹം.

കൃഷ്ണപ്പ ഗൗതം
ഇന്ത്യന്‍ ഓള്‍റൗണ്ടറെ 2021സീസണില്‍ സിഎസ്‌കെ ടീമിലേക്കെത്തിച്ചിരുന്നു. അതും 9.25 കോടിക്ക്. സ്പിന്‍ ഓള്‍റൗണ്ടറായ താരത്തിന് അപ്രതീക്ഷിത പ്രതിഫലമാണ് ലഭിച്ചതെങ്കിലും ഒരു മത്സരത്തില്‍ പോലും കളിക്കാന്‍ അവസരം നല്‍കിയില്ല. ബാറ്റുകൊണ്ടും പന്തുകൊണ്ടും തിളങ്ങാന്‍ കെല്‍പ്പുള്ള ഗൗതം രാജസ്ഥാന്‍ റോയല്‍സ്,പഞ്ചാബ് കിങ്‌സ് ടീമുകള്‍ക്കൊക്കെ വേണ്ടി കളിച്ച് തിളങ്ങിയിട്ടുണ്ട്. മെഗാ ലേലത്തില്‍ വലിയ പ്രതിഫലം തന്നെ ഗൗതത്തിന് ലഭിച്ചേക്കും.

മുഹമ്മദ് അസ്ഹറുദ്ദീന്‍
കേരള വിക്കറ്റ് കീപ്പറായ മുഹമ്മദ് അസ്ഹറുദ്ദീനെ അവസാന സീസണില്‍ ആര്‍സിബി ടീമിലെത്തിച്ചിരുന്നു. എന്നാല്‍ ഒരു മത്സരത്തില്‍ പോലും അവസരം നല്‍കിയില്ല. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ 37 പന്തില്‍ സെഞ്ച്വറിയടിച്ചതോടെയാണ് അദ്ദേഹം എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയത്. ടോപ് ഓഡറില്‍ തല്ലിത്തകര്‍ക്കാന്‍ കെല്‍പ്പുള്ള അദ്ദേഹത്തിന് അടുത്ത മെഗാ ലേലത്തില്‍ നേട്ടമുണ്ടാവാന്‍ സാധ്യത കൂടുതലാണ്. വിക്കറ്റ് കീപ്പറായതിനാല്‍ പല ടീമുകളും അദ്ദേഹത്തിനായി രംഗത്തെത്തിയേക്കും. സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സ് അസ്ഹറുദ്ദീനെ പരിഗണിക്കുമോയെന്ന് കണ്ടറിയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications