Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs NZ: ഇനിയാണ് കളി- കിവികളോടു കണക്കുതീര്‍ക്കാന്‍ ഇന്ത്യ, ഒന്നാം ടെസ്റ്റ് പ്രിവ്യു, സാധ്യതാ ടീം

കാണ്‍പൂര്‍: ടീം ഇന്ത്യയുടെ യഥാര്‍ഥ ടെസ്റ്റ് ഇനിയാണ്. ഐസിസിയുടെ പ്രഥമ ലോക ടെസ്റ്റ് ചാംപ്യന്‍മാരായ ന്യൂസിലാന്‍ഡിനെതിരേ ഇന്ത്യ ടെസ്റ്റില്‍ കൊമ്പുകോര്‍ക്കാനൊരുങ്ങുകയാണ്. ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള രണ്ടു ടെസ്റ്റുകളുടെ പരമ്പരയിലെ ആദ്യത്തെ മല്‍സരം വ്യാഴാഴ്ച കാണ്‍പൂരില്‍ ആരംഭിക്കും. കാണ്‍പൂരിലെ ഗ്രീന്‍പാര്‍ക്കില്‍ രാവിലെ ഒമ്പതു മണിക്കാണ് ടോസ്. കളി 9.30ന് തുടങ്ങും.

India vs New Zealand, 1st Test- Match Preview

വിരാട് കോലിയുടെ അഭാവത്തില്‍ വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയ്ക്കു കീഴിലാണ് ഇന്ത്യയിറങ്ങുക. മറുഭാഗത്ത് നേരത്തേ നടന്ന ടി20 പരമ്പരയില്‍ നിന്നും വിട്ടുനിന്ന കെയ്ന്‍ വില്ല്യംസണിന്റെ ക്യാപ്റ്റന്‍സിയിലാണ് ന്യൂസിലാന്‍ഡ് കളിക്കുന്നത്. ജയിക്കുന്ന ടീമിനു പരമ്പര നഷ്ടമാവില്ലെന്നുറപ്പിക്കാം. അതുകൊണ്ടു തന്നെ ഏറ്റവും മികച്ച പ്രകടനത്തോടെ മല്‍സരം വരുതിയിലാക്കാനായിരിക്കും ഇന്ത്യയുടെയും കിവികളുടെയും ശ്രമം.

 കണക്കുതീര്‍ക്കാന്‍ ഇന്ത്യ

കണക്കുതീര്‍ക്കാന്‍ ഇന്ത്യ

കാണ്‍പൂരിലെ ഒന്നാം ടെസ്റ്റിലിറങ്ങുമ്പോള്‍ പല കണക്കുകളും ഇന്ത്യക്കു തീര്‍ക്കാനുണ്ട്. അതില്‍ പ്രധാനപ്പെട്ടത് ഈ വര്‍ഷം ജൂണില്‍ ഇംഗ്ലണ്ടില്‍ നടന്ന ഐസിസിയുടെ പ്രഥമ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിലേറ്റ പരാജയമായിരിക്കും. അന്നു എട്ടു വിക്കറ്റിനു ഇന്ത്യയെ നാണംകെടുത്തിയാണ് കിവികള്‍ ടെസ്റ്റിലെ ലോക ചാംപ്യന്‍മാരായി മാറിയത്. അതിനു മുമ്പ് 2020ല്‍ ന്യൂസിലാന്‍ഡില്‍ വച്ചും ഇന്ത്യക്കു നാണക്കേട് നേരിടേണ്ടി വന്നിരുന്നു. രണ്ടു ടെസ്റ്റുകളുടെ പരമ്പക കിവികള്‍ അന്നു തൂത്തുവാരുകയായിരുന്നു.
ഈ പരാജയങ്ങള്‍ക്കെല്ലാം പകരം വീട്ടാന്‍ ഇന്ത്യക്കു ലഭിച്ച സുവര്‍ണാവസരമാണ് നടക്കാനിരിക്കുന്ന രണ്ടു ടെസ്റ്റുകളുടെ പരമ്പര.

 കണക്കുകള്‍ ഇന്ത്യക്കൊപ്പം

കണക്കുകള്‍ ഇന്ത്യക്കൊപ്പം

ആദ്യ ടെസ്റ്റില്‍ വിജയപ്രതീക്ഷയോടെ ഇറങ്ങുമ്പോള്‍ ഇതുവരെയുള്ള കണക്കുകള്‍ ഇന്ത്യക്കു ആഹ്ലാദിക്കാന്‍ വക നല്‍കുന്നുണ്ട്. ഇതുവരെ 61 ടെസ്റ്റികളിലാണ് ഇന്ത്യയും കിവീസും ഏറ്റുമുട്ടിയത്. ഇതില്‍ 21 എണ്ണത്തില്‍ വിജയം ഇന്ത്യക്കൊപ്പമായിരുന്നു. 13 ടെസ്റ്റുകളില്‍ ന്യൂസിലാന്‍ഡും ജയം നേടി. 26 ടെസ്റ്റുകള്‍ സമനിലയില്‍ കലാശിക്കുകയായിരുന്നു.
അതേസമയം, അവസാനത്തെ മൂന്നു ടെസ്റ്റുകളിലും കിവികളെ തോല്‍പ്പിക്കാന്‍ ഇന്ത്യക്കായിട്ടില്ലെന്നത് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. 2016-17ലായിരുന്നു ന്യൂസിലാന്‍ഡ് അവസാനമായി ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര കളിച്ചത്. മൂന്നു മല്‍സരങ്ങളുടെ പരമ്പര ഇന്ത്യ തൂത്തുവാരുകയായിരുന്നു. അതിനു ശേഷം കിവിളെ ടെസ്റ്റില്‍ ഇന്ത്യ തോല്‍പ്പിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷം ന്യൂസിലാന്‍ഡില്‍ 0-2നു പരാജയം സമ്മതിച്ച ഇന്ത്യ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിലും നിരുപാധികം കീഴടങ്ങുകയായിരുന്നു.

 പിച്ച് റിപ്പോര്‍ട്ട്, കാലാവസ്ഥ

പിച്ച് റിപ്പോര്‍ട്ട്, കാലാവസ്ഥ

കാണ്‍പൂരിനെ ഗ്രീന്‍പാര്‍ക്ക് പിച്ചിലേക്കു വരികയാണെങ്കില്‍ ബാറ്റര്‍ക്കു റണ്‍സെടുക്കാന്‍ എളുപ്പമുള്ള പിച്ചാണിത്. ബൗളര്‍മാരെ ഈ പിച്ച് കാര്യമായി തുണച്ചിട്ടില്ല. അതുകൊണ്ടു തന്നെ വലിയ സ്‌കോറുകള്‍ ഈ മല്‍സരത്തില്‍ ഇരുടീമുകളില്‍ നിന്നും നമുക്കു പ്രതീക്ഷിക്കാം. അവസാനത്തെ അഞ്ച് മല്‍സരങ്ങളില്‍ ഇവിടുത്തെ ആദ്യ ഇന്നിങ്‌സിലെ ശരാശരി സ്‌കോര്‍ 250 റണ്‍സാണ്. ഫാസ്റ്റ് ബൗളര്‍മാരേക്കാള്‍ സ്പിന്നര്‍മാര്‍ക്കാണ് ഈ പിച്ചില്‍ നിന്നും നേരത്തേ സഹായം ലഭിച്ചിട്ടുള്ളത്. അതുകൊണ്ടു തന്നെ സ്പിന്നര്‍മാര്‍ക്കു മുന്‍തൂക്കം നല്‍കിയുള്ള ഇലവനെ രണ്ടു ടീമുകളും തിരഞ്ഞെടുക്കാനാണ് സാധ്യത.
കാലാവസ്ഥ മല്‍സരത്തിനു ഭീഷണിയാവുന്നില്ല. അഞ്ചു ദിവസവും ഇവിടെ തെളിഞ്ഞ കാലാവസ്ഥ തന്നെയായിരിക്കും.

 ഇന്ത്യന്‍ ടീം സെലക്ഷന്‍

ഇന്ത്യന്‍ ടീം സെലക്ഷന്‍

നായകന്‍ കോലിയെക്കൂടാതെ രോഹിത് ശര്‍മ, റിഷഭ് പന്ത്, പേസ് ജോടികളായ ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവരൊന്നും ഒന്നാം ടെസ്റ്റില്‍ ഇല്ല. അതുകൊണ്ടു തന്നെ മികച്ചൊരു ഇലവനെ തിരഞ്ഞെടുക്കുകയെന്നത് രഹാനെയ്ക്കും പുതിയ കോച്ച് രാഹുല്‍ ദ്രാവിഡിനും വെല്ലുവിളിയാവും.
ഓപ്പണിങില്‍ കെഎല്‍ രാഹുലിന്റെ പങ്കാളിയായി മായങ്ക് അഗര്‍വാള്‍ കളിക്കാനാണ് സാധ്യത. കോലിയുടെ പൊസിഷനായ നാലാ നമ്പറില്‍ ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ് എന്നിവരിലൊരാള്‍ അരങ്ങേറിയേക്കും. റിഷഭിന്റെ അഭാവത്തില്‍ വൃധിമാന്‍ സാഹയായിരിക്കും വിക്കറ്റ് കാക്കുക. ആര്‍ അശ്വിനും രവീന്ദ്ര ജഡേജയും സ്പിന്‍ കൈകാര്യം ചെയ്യുമ്പോള്‍ ഇഷാന്ത് ശര്‍മയും മുഹമ്മദ് സിറാജുമായിരിക്കും പേസര്‍മാര്‍. മൂന്നാമത്തെ പേസറായി ഉമേഷ് യാദവ് വന്നേക്കും. മൂന്നു സ്പിന്നര്‍മാരെ ഇന്ത്യ കളിപ്പിക്കുകയാണെങ്കില്‍ ഉമേഷിനു പകരം അക്ഷര്‍ പട്ടേല്‍ ടീമിലേക്കു വരും.

 സാധ്യതാ ഇലവന്‍

സാധ്യതാ ഇലവന്‍

ഇന്ത്യ- കെഎല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പുജാര, ശ്രേയസ് അയ്യര്‍/ സൂര്യകുമാര്‍ യാദവ്, അജിങ്ക്യ രഹാനെ (ക്യാപ്റ്റന്‍), വൃധിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍/ ഉമേഷ് യാദവ്, മുഹമ്മദ് സിറാജ്, ഇഷാന്ത് ശര്‍മ.

ന്യൂസിലാന്‍ഡ്- ടോം ലാതം, വില്‍ യങ്, കെയ്ന്‍ വില്ല്യസണ്‍ (ക്യാപ്റ്റന്‍), റോസ് ടെയ്‌ലര്‍, ടോം ബ്ലെന്‍ഡല്‍ (വിക്കറ്റ് കീപ്പര്‍), ഡാരില്‍ മിച്ചെല്‍, മിച്ചെല്‍ സാന്റ്‌നര്‍, അജാസ് പട്ടേല്‍, കൈല്‍ ജാമിസണ്‍, ടിം സൗത്തി, നീല്‍ വാഗ്നര്‍.

Story first published: Tuesday, November 23, 2021, 13:01 [IST]
Other articles published on Nov 23, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+