For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഈ 10 പേരെ കരുതിയിരുന്നോളൂ, 2022ല്‍ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ചേക്കും

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ചരിത്രം പരിശോധിച്ചാല്‍ വളര്‍ച്ചയുടെ ഗ്രാഫ് എന്നും മുകളിലേക്ക് തന്നെയാണ്. ലോക ക്രിക്കറ്റില്‍ എക്കാലത്തെയും മികച്ച പല ഇതിഹാസങ്ങളെയും സംഭാവന ചെയ്തത് ഇന്ത്യന്‍ ക്രിക്കറ്റായിരുന്നു. സുനില്‍ ഗവാസ്‌കര്‍,കപില്‍ ദേവ്,സച്ചിന്‍ ടെണ്ടുല്‍ക്കര്‍,എംഎസ് ധോണി,വിരാട് കോലി എന്നിങ്ങനെ വലിയ പട്ടിക തന്നെ ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്നുള്ള ഇതിഹാസങ്ങളെ പരിഗണിച്ചാലുണ്ടാവും. ഓരോ ഇതിഹാസങ്ങള്‍ പടിയിറങ്ങുമ്പോഴും കൃത്യമായ പകരക്കാര്‍ ഇന്ത്യന്‍ ടീമിലുണ്ടായിട്ടുണ്ട്.

1

ശക്തമായ ആഭ്യന്തര ക്രിക്കറ്റ് സംവിധാനം ഇന്ത്യക്കുള്ളതിനാല്‍ ഒരു കാലഘട്ടത്തിലും താരക്ഷാമം ഉണ്ടായിട്ടില്ല. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ വരവോട് മികവ് കാട്ടിയെത്തുന്ന താരങ്ങളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണുണ്ടായിട്ടുള്ളത്. ഓരോ സീസണിന് ശേഷവും മികവ് കാട്ടുന്നവരെ ഇന്ത്യ ദേശീയ ടീമിലേക്ക് പരിഗണിക്കാറുമുണ്ട്. ഇന്നത്തെ ഇന്ത്യന്‍ ടീമിലെ സൂപ്പര്‍ താരങ്ങളായ രോഹിത് ശര്‍മ,ജസ്പ്രീത് ബുംറ,ഹര്‍ദിക് പാണ്ഡ്യ എന്നിവരെല്ലാം ഐപിഎല്ലിന്റെ കണ്ടെത്തലാണ്. ആഭ്യന്തര ക്രിക്കറ്റിലൂടെ മികവ് കാട്ടിയെത്തുന്നവരുമേറെയാണ്. സമീപകാലത്തെ മികച്ച പ്രകടനങ്ങളിലൂടെ 2022ല്‍ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിക്കാന്‍ സാധ്യതയുള്ള 10 താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

Also Read: ഇവരായിരുന്നു ഹാര്‍ദിക്കിന്റെ കാമുകിമാര്‍, ഒടുവില്‍ നതാഷയ്ക്കു മുന്നില്‍ 'ക്ലീന്‍ബൗള്‍ഡ്'

അഭിമന്യു ഈശ്വരന്‍

അഭിമന്യു ഈശ്വരന്‍

ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റത്തിന് അവസരം ലഭിക്കാന്‍ സാധ്യതയുള്ള താരമാണ് അഭിമന്യു ഈശ്വരന്‍. ബംഗാള്‍ ഓപ്പണറായ താരം ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച റെക്കോഡുള്ള താരമാണ്. ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യക്ക് പരിഗണിക്കാവുന്ന ക്ലാസിക് ശൈലിക്കുടമയാണ് അദ്ദേഹം. ക്ഷമയോടെ ക്രീസില്‍ നിന്ന് ഇന്നിങ്‌സ് കെട്ടിപ്പടുക്കാന്‍ കെല്‍പ്പുള്ള താരത്തിന് 64 ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ നിന്ന് 43.57 എന്ന മികച്ച ശരാശരിയുണ്ട്. ഇതില്‍ 13 സെഞ്ച്വറിയും ഉള്‍പ്പെടും. നാട്ടില്‍ നടക്കുന്ന അടുത്ത പരമ്പരയിലൂടെത്തന്നെ അഭിമന്യുവിനെ ഇന്ത്യ പരിഗണിച്ചേക്കും.

Also Read: ഇതാ ഈ വര്‍ഷത്തെ ടി20 ഫ്‌ളോപ്പ് ഇലവന്‍- ഇന്ത്യയുടെ രണ്ടു പേര്‍! നായകനായി മോര്‍ഗന്‍

ഷാരൂഖ് ഖാന്‍

ഷാരൂഖ് ഖാന്‍

പരിമിത ഓവര്‍ ക്രിക്കറ്റ് ടീമിലേക്ക് ഷാരൂഖ് ഖാന്റെ അരങ്ങേറ്റം ഇനിയും അധികം വൈകിയേക്കില്ല. തമിഴ്‌നാടിനൊപ്പം ബാറ്റിങ് വെടിക്കെട്ട് തീര്‍ക്കുന്ന താരം ഐപിഎല്ലിലേക്കും വരവറിയിച്ചുകഴിഞ്ഞു. ആദ്യ സീസണില്‍ പ്രതീക്ഷക്കൊത്ത് തിളങ്ങാത്ത ഷാരൂഖ് ഇത്തവണത്തെ ഐപിഎല്ലില്‍ തിളങ്ങിയാല്‍ ഇന്ത്യയുടെ ടി20 ടീമിലേക്ക് എത്താന്‍ സാധ്യതകളേറെയാണ്. ഫിനിഷറെന്ന നിലയില്‍ മികവ് കാട്ടുന്ന താരമാണ് ഷാരൂഖ് ഖാന്‍. സയ്യിദ് മുഷ്താഖ് അലി ട്രോഫിയും വിജയ് ഹസാരെ ട്രോഫിയിലും ഷാരൂഖിന്റെ പ്രകടനം ഗംഭീരമായിരുന്നു.

Also Read: IND vs SA: ഇന്ത്യ-ദക്ഷിണാഫ്രിക്കയെ തോല്‍പ്പിക്കുമോ? സാധ്യതകള്‍ വിലയിരുത്തി ഗവാസ്‌കര്‍

അബ്ദുല്‍ സമദ്

അബ്ദുല്‍ സമദ്

പരിമിത ഓവര്‍ ടീമിലേക്ക് എത്തിപ്പെടാന്‍ സാധ്യതയുള്ള താരങ്ങളിലൊരാളാണ് അബ്ദുല്‍ സമദ്. ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ താരമാണ് അദ്ദേഹം. ജമ്മുകാശ്മീര്‍ താരമായ അബ്ദുല്‍ സമദ് വെടിക്കെട്ട് ബാറ്റിങ് പുറത്തെടുക്കാന്‍ കെല്‍പ്പുള്ളവനാണ്. 146.05 ആണ് ഐപിഎല്ലിലെ അദ്ദേഹത്തിന്റെ സ്‌ട്രൈക്കറേറ്റ്. ഇതില്‍ നിന്ന് തന്നെ സമദിന്റെ മികവ് വ്യക്തം. വരാനിരിക്കുന്ന ഐപിഎല്ലിലും മികവിലേക്കുയരാനായാല്‍ സമദിന് ഇന്ത്യന്‍ ടീമിലേക്കും വിളിയെത്തിയേക്കും. ഹൈദരാബാദ് സമദിനെ നിലനിര്‍ത്തിയിട്ടുണ്ട്. സ്പിന്നറെന്ന നിലയിലും മികവ് കാട്ടുന്ന 20കാരന്‍ ഇന്ത്യയുടെ ഭാവി വാഗ്ദാനങ്ങളിലൊരാളാണ്.

Also Read: ഏഷ്യന്‍ ചംപ്യന്‍സ് ടോഫി ഹോക്കി: ഏഴു ഗോള്‍ ത്രില്ലര്‍, പാക് പട വീണു- ഇന്ത്യക്കു വെങ്കലം

റിയാന്‍ പരാഗ്

റിയാന്‍ പരാഗ്

രാജസ്ഥാന്‍ റോയല്‍സിനൊപ്പം തിളങ്ങിയ താരമാണ് റിയാന്‍ പരാഗ്. സ്പിന്‍ ഓള്‍റൗണ്ടറെന്ന് വിശേഷിപ്പിക്കാവുന്ന താരം വലിയ ഷോട്ടുകള്‍ കളിക്കാന്‍ കെല്‍പ്പുള്ളവനാണ്. ആഭ്യന്തര ക്രിക്കറ്റിലും ഭേദപ്പെട്ട പ്രകടനം നടത്താന്‍ പരാഗിന് സാധിക്കുന്നുണ്ട്. യുവതാരമായതിനാല്‍ത്തന്നെ അദ്ദേഹത്തിന് മുന്നില്‍ സമയമേറെയുണ്ട്. എന്നാല്‍ വരാനിരിക്കുന്ന ഐപിഎല്ലില്‍ തിളങ്ങിയാല്‍ ഇന്ത്യന്‍ ടീമിലേക്ക് താരത്തിന് വിളിയെത്തിയേക്കും. രാജസ്ഥാന്‍ ഒഴിവാക്കിയ താരം പുതിയ തട്ടകത്തിലാവും അടുത്ത ഐപിഎല്ലിലുണ്ടാവുക.

Also Read: 70 റണ്‍സിനിടെ എട്ടു വിക്കറ്റ്! ക്വാര്‍ട്ടറില്‍ കൂട്ടത്തകര്‍ച്ച നേരിട്ട് കേരളം- തോല്‍വിയോടെ പുറത്ത്

 ആവേഷ് ഖാന്‍

ആവേഷ് ഖാന്‍

2021ലെ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പം ഗംഭീര പ്രകടനം നടത്തിയ പേസറാണ് ആവേഷ് ഖാന്‍. ന്യൂബോളിലും ഡെത്ത് ഓവറിലും ഒരുപോലെ മികവ് കാട്ടാന്‍ കെല്‍പ്പുള്ള ആവേഷ് ഖാന്‍ തുടര്‍ച്ചയായി 140നോടടുത്ത് വേഗത്തില്‍ പന്തെറിയാനും മിടുക്കനാണ്. 47 ഫസ്റ്റ്ക്ലാസ് ഇന്നിങ്‌സില്‍ നിന്ന് 100 വിക്കറ്റും അദ്ദേഹത്തിന്റെ പേരിലുണ്ട്. ആഭ്യന്തര ക്രിക്കറ്റിലെ മിന്നും ഫോം ഐപിഎല്ലിലും ആവര്‍ത്തിക്കുന്ന ആവേഷ് ഖാന് അധികം വൈകാതെ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റത്തിനുള്ള അവസരം ലഭിക്കുമെന്നുറപ്പ്.

Also Read: 2021 കടന്ന് പോകുന്നു, ഈ വര്‍ഷത്തെ ഇന്ത്യയുടെ മികച്ച ടെസ്റ്റ് പ്ലേയിങ് 11ല്‍ ആരൊക്കെയെന്ന് നോക്കാം

 കാര്‍ത്തിക് ത്യാഗി

കാര്‍ത്തിക് ത്യാഗി

ഇന്ത്യ അണ്ടര്‍ 19 ടീമിനൊപ്പം വളര്‍ന്ന് രാജസ്ഥാന്‍ റോയല്‍സിനായി ഗംഭീര പ്രകടനം നടത്തി കൈയടി നേടിയ പേസറാണ് 21കാരനായ കാര്‍ത്തിക് ത്യാഗി. പരിചയസമ്പത്ത് കുറവാണെങ്കിലും ഇതിനോടകം മികവ് കാട്ടാന്‍ അദ്ദേഹത്തിനായിട്ടുണ്ട്. ഐപിഎല്ലില്‍ 14 മത്സരത്തില്‍ നിന്ന് 13 വിക്കറ്റുകളാണ് കാര്‍ത്തിക് ത്യാഗിയുടെ പേരിലുള്ളത്. ടി20 ഫോര്‍മാറ്റില്‍ ഇന്ത്യക്ക് മികച്ച പേസര്‍മാരെ ആവിശ്യമുള്ളതിനാല്‍ കാര്‍ത്തിക് ത്യാഗിയെ പരിഗണിച്ചേക്കും.

Also Read: റൂട്ടിനെ താഴെയിറക്കി, ഇനി ടെസ്റ്റിലെ രാജാവ് ലബ്യുഷെയ്ന്‍!- കോലി വീണ്ടും താഴേക്ക്

രവി ബിഷ്‌നോയ്

രവി ബിഷ്‌നോയ്

ഇന്ത്യക്ക് മികച്ച സ്പിന്നര്‍മാരെ ആവിശ്യമാണ്. ആര്‍ അശ്വിന്‍,രവീന്ദ്ര ജഡേജ,യുസ് വേന്ദ്ര ചഹാല്‍ എന്നിവര്‍ക്ക് പകരക്കാരായി താരങ്ങളെ വളര്‍ത്തിക്കൊണ്ടുവരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇന്ത്യയുടെ ഭാവി സ്പിന്നറായി മുഖ്യ പരിഗണന ലഭിക്കുക രവി ബിഷ്‌നോയ്ക്കാണ്. ഇന്ത്യ അണ്ടര്‍ 19 ലോകകപ്പിലൂടെ വളര്‍ന്ന് ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിലേക്കെത്തിയ ബിഷ്‌നോയ് ഇതിനോടകം തന്നെ കൈയടി നേടിക്കഴിഞ്ഞു. അടുത്ത വര്‍ഷം തന്നെ ബിഷ്‌നോയ്ക്ക് അരങ്ങേറ്റത്തിനുള്ള അവസരം ലഭിക്കാനാണ് സാധ്യത കൂടുതല്‍.

Also Read: ബോക്‌സിങ് ഡേ ടെസ്റ്റില്‍ ഇന്ത്യയെ എഴുതിത്തള്ളരുത്, വമ്പന്മാരെ ഞെട്ടിച്ച മൂന്ന് ജയങ്ങളിതാ

അര്‍ഷദീപ് സിങ്

അര്‍ഷദീപ് സിങ്

ഇടം കൈയന്‍ പേസര്‍മാരെ ഇന്ത്യന്‍ ക്രിക്കറ്റിന് ആവിശ്യമാണ്. പരിമിത ഓവറിലേക്ക് ഇന്ത്യ പരിഗണിക്കാന്‍ സാധ്യതയുള്ള ഇടം കൈയന്‍ പേസറാണ് അര്‍ഷദീപ് സിങ്. ബൗളിങ്ങില്‍ നല്ല വ്യത്യാസങ്ങള്‍ വരുത്താന്‍ കെല്‍പ്പുള്ള അര്‍ഷദീപിനെ പഞ്ചാബ് കിങ്‌സ് ഇത്തവണ നിലനിര്‍ത്തിയിട്ടുണ്ട്. അവസാന സീസണില്‍ 12 മത്സരത്തില്‍ നിന്ന് 18 വിക്കറ്റാണ് അര്‍ഷദീപ് നേടിയത്.

Also Read: IND vs SA: സൗത്താഫ്രിക്കയ്‌ക്കെതിരേ ഈ റെക്കോര്‍ഡ് വെറും മൂന്ന് പേര്‍ക്ക്! സെവാഗ് മൂന്നാമന്‍

സായ് കിഷോര്‍

സായ് കിഷോര്‍

തമിഴ്‌നാടിനൊപ്പം ആഭ്യന്തര ക്രിക്കറ്റില്‍ മികവ് കാട്ടുന്ന താരമാണ് സായ് കിഷോര്‍. ഇടം കൈയന്‍ സ്പിന്നറായ അദ്ദേഹം ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ 48 വിക്കറ്റും ലിസ്റ്റ് എ ക്രിക്കറ്റില്‍ 52 വിക്കറ്റും നേടിയിട്ടുണ്ട്. ഈ വര്‍ഷം തമിഴ്‌നാടിനൊപ്പം മികച്ച പ്രകടനം നടത്തി ശ്രദ്ധ പിടിച്ചുപറ്റിയ സായ് കിഷോറിന് ഐപിഎല്ലിലും അവസരം ലഭിച്ചേക്കും. അധികം വൈകാതെ ഇന്ത്യന്‍ ടീമിലും സ്ഥാനം ലഭിച്ചേക്കും.

Also Read: IND vs SA: ബൗളര്‍ റബാഡയെങ്കില്‍ കോലിക്ക് മുട്ടിടിക്കും! ഈ റെക്കോര്‍ഡ് നോക്കൂ

ഇഷാന്‍ പോറല്‍

ഇഷാന്‍ പോറല്‍

ഇന്ത്യയുടെ പേസ് നിരയിലേക്ക് വളര്‍ന്നുവരാന്‍ കെല്‍പ്പുള്ള യുവ പേസറാണ് ഇഷാന്‍ പോറല്‍. അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പിലൂടെ ശ്രദ്ധ നേടിയ താരം 20 ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ നിന്ന് 53വിക്കറ്റാണ് നേടിയത്. പഞ്ചാബ് കിങ്‌സിന്റെ ഭാഗമായിരുന്ന പോറല്‍ അടുത്ത വര്‍ഷം ഇന്ത്യയുടെ പേസ് നിരയിലേക്കെത്തിയേക്കും. രാഹുല്‍ ദ്രാവിഡിന് കീഴില്‍ പരിശീലനം ലഭിച്ച താരം കൂടിയാണ് അദ്ദേഹം.

Story first published: Thursday, December 23, 2021, 13:40 [IST]
Other articles published on Dec 23, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+