For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

റൂട്ടിനെ താഴെയിറക്കി, ഇനി ടെസ്റ്റിലെ രാജാവ് ലബ്യുഷെയ്ന്‍!- കോലി വീണ്ടും താഴേക്ക്

ആഷസിലെ പ്രകടനമാണ് ലബ്യുഷെയ്‌നെ സഹായിച്ചത്

1
Marnus Labuschagne Becomes The World's No. 1 Ranked Test Batter | Oneindia Malayalam

ടെസ്റ്റ് ക്രിക്കറ്റിലെ ബാറ്റര്‍മാരുടെ സിംഹാസനം ഇനി ഓസ്‌ട്രേലിയന്‍ താരം മാര്‍നസ് ലബ്യുഷെയ്‌നിന്. ഐസിസി ടെസ്റ്റ് ബാറ്റര്‍മാരുടെ റാങ്കിങില്‍ ഏറെക്കാലമായി തലപ്പത്തമുണ്ടായിരുന്ന ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ടിനെ താഴേക്ക് ഇറക്കിയാണ് ലബ്യുഷെയ്ന്‍ പുതിയ കിങായിരിക്കുന്നത്. കരിയറിലാദ്യമായാണ് അദ്ദേഹം ഈ നേട്ടത്തിന് അര്‍ഹനായത്. ഇപ്പോള്‍ നടക്കുന്ന ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും തമ്മിലുള്ള ആഷസ് ടെസ്റ്റ് പരമ്പരയിലെ തകര്‍പ്പന്‍ പ്രകടനമാണ് അദ്ദേഹത്തെ നമ്പര്‍ വണ്ണാക്കിയത്. രണ്ടു ടെസ്റ്റുകള്‍ കഴിഞ്ഞപ്പോള്‍ പരമ്പരയിലെ റണ്‍വേട്ടക്കാരനായി മാറിയിരിക്കുകയാണ് ലബ്യുഷെയ്ന്‍. 76 എന്ന തകര്‍പ്പന്‍ ശരാശരിയില്‍ 228 റണ്‍സ് അദ്ദേഹം നേടിക്കഴിഞ്ഞു. ഒരു സെഞ്ച്വറിയും രണ്ടു ഫിഫ്റ്റികളുമടക്കമാണിത്. ദിവസങ്ങള്‍ക്കു മുമ്പ് അഡ്‌ലെയ്ഡില്‍ നടന്ന പിങ്ക് ബോള്‍ ടെസ്റ്റില്‍ ആദ്യ ഇന്നിങ്‌സില്‍ സെഞ്ച്വറിയും രണ്ടാമിന്നിങ്‌സില്‍ ഫിഫ്റ്റിയുമായി ലബ്യുഷെയ്ന്‍ പ്ലെയര്‍ ഓഫ് ദി മാച്ചായിരുന്നു.

പുതിയ റാങ്കിങില്‍ 912 റേറ്റിങുമായിട്ടാണ് ലബ്യുഷെയ്ന്‍ ഒന്നാമനായിരിക്കുന്നത്. 897 റേറ്റിങുമായി റൂട്ട് രണ്ടാംസ്ഥാനത്തേക്കു ഇറങ്ങുകയും ചെയ്തു. ആഷസിലെ ശരാശരി പ്രകടനമാണ് അദ്ദേഹത്തിന് ഒന്നാം റാങ്ക് നഷ്ടപ്പെടുത്തിയത്. രണ്ടു ടെസ്റ്റുകളില്‍ നിന്നും 43.75 ശരാശരിയില്‍ 175 റണ്‍സാണ് റൂട്ട് നേടിയത്. രണ്ടു ഫിഫ്റ്റികള്‍ ഇതിലുള്‍പ്പെടുന്നു.

2019ലെ ആഷസിലൂടെയാണ് ലബ്യുഷെയ്ന്‍ ഓസ്‌ട്രേലിയക്കു വേണ്ടി അരങ്ങറിയത്. മികച്ച പ്രകടനങ്ങളിലൂടെ അദ്ദേഹം ടീമിലെ മൂന്നാംസ്ഥാനം തന്റെ പേരില്‍ ഉറപ്പിക്കുകയും ചെയ്തു. ഇപ്പോള്‍ നടക്കുന്ന ആഷസ് ആരംഭിക്കുന്നതിനു മുമ്പ് നാലാം റാങ്കിലായിരുന്നു താരം. ബ്രിസ്ബണിലെ ആദ്യ ടെസ്റ്റില്‍ 74 റണ്‍സെടുത്തതോടെ ലബ്യുഷെയ്ന്‍ രണ്ടാംറാങ്കിലേക്കു കയറി. രണ്ടാം ടെസ്റ്റില്‍ ആദ്യ ഇന്നിങ്‌സില്‍ 103ഉം രണ്ടാമിന്നിങ്‌സില്‍ 51ഉം റണ്‍സ് നേടിയതോടെ അദ്ദേഹം റാങ്കിങില്‍ തലപ്പേത്തേക്കു കുതിക്കുകയും ചെയ്തു.

2

റാങ്കിങിലെ ആദ്യ 10 സ്ഥാനക്കാരെയെടുത്താല്‍ റൂട്ടിനെക്കൂടാതെ തിരിച്ചടി നേരിട്ട മറ്റൊരു താരം ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയാണ്. അദ്ദേഹത്തിനു ഒരു സ്ഥാനം നഷ്ടമായി. നേരത്തേ ആറാം റാങ്കുകാരനായിരുന്ന കോലി ഇപ്പോള്‍ ഏഴാമതായിരിക്കുകയാണ്. 756 റേറ്റിങാണ് അദ്ദേഹത്തിനുള്ളത്. പക്ഷെ കോലിയുടെ ഏഴാംസ്ഥാനവും ഭീഷണിയിലാണ്. രണ്ടും ആറും മാത്രം റേറ്റിങിനാണ് പിറകിലുള്ളവര്‍ നില്‍ക്കുന്നത്. ശ്രീലങ്കന്‍ ഓപ്പണര്‍ ദിമുത് കരുണരത്‌നെ (754), പാകിസ്താന്‍ നായകന്‍ ബാബര്‍ ആസം (750) എന്നിവരാണ് കോലിക്കു ഭീഷണിയുയര്‍ത്തുന്നത്. ഓസ്‌ട്രേലിയയുടെ ട്രാവിസ് ഹെഡാണ് 728 റേറ്റിങോടെ പത്താമത്.

ആദ്യ അഞ്ചു റാങ്കുകളിലേക്കു വരികയാണെങ്കില്‍ ലബ്യുഷെയ്ന്‍, റൂട്ട് എന്നിവര്‍ കഴിഞ്ഞാല്‍ ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്ത് (884), ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണ്‍ (879), ഇന്ത്യയുടെ പുതിയ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ (797) എന്നിവരാണ് അഞ്ചു വരെ സ്ഥാനങ്ങളില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണറാണ് ആറാം റാങ്കിലുള്ളത്.

ബൗളിങില്‍ കമ്മിന്‍സ്, ഓള്‍റൗണ്ടര്‍മാരില്‍ ഹോള്‍ഡര്‍

ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിങില്‍ ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ പേസര്‍ പാറ്റ് കമ്മിന്‍സ് തന്നെയാണ് തലപ്പത്ത്. 904 റേറ്റിങാണ് അദ്ദേഹത്തിനുള്ളത്. ഇന്ത്യയുടെ സ്റ്റാര്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന്‍ (883), പാകിസ്താന്‍ ഇടംകൈയന്‍ പേസര്‍ ഷഹീന്‍ ഷാ അഫ്രീഡി (822) എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങളിലും തുടരുന്നു. ന്യൂസിലാന്‍ഡ് പേസര്‍ ടിം സൗത്തി ഒരു സ്ഥാനം കയറി നാലാം റാങ്കിലെത്തി. നേരത്തേ ഈ പൊസിഷനിലുണ്ടായിരുന്ന ഓസ്‌ട്രേലിയന്‍ പേസര്‍ ജോഷ് ഹേസല്‍വുഡിനെ അദ്ദേഹം പിന്തള്ളുകയായിരുന്നു.

കാഗിസ റബാഡ (സൗത്താഫ്രിക്ക), നീല്‍ വാഗ്നര്‍ (ന്യൂസിലാന്‍ഡ്), ജെയിംസ് ആന്‍ഡേഴ്‌സന്‍ (ഇംഗ്ലണ്ട്), മിച്ചെല്‍ സ്റ്റാര്‍ക്ക് (ഓസ്‌ട്രേലിയ), കൈല്‍ ജാമിസണ്‍ (ന്യൂസിലാന്‍ഡ്) എന്നിവരാണ് ആറു മുതല്‍ പത്തു വരെ സ്ഥാനങ്ങളില്‍. അതേസമയം, ഓള്‍റൗണ്ടര്‍മാരുടെ റാങ്കിങില്‍ വെസ്റ്റ് ഇന്‍ഡീസിന്റെ ജാസണ്‍ ഹോള്‍ഡര്‍ ഒന്നാംസ്ഥാനം നിലനിര്‍ത്തി. ഇന്ത്യയുടെ ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്.

Story first published: Wednesday, December 22, 2021, 14:55 [IST]
Other articles published on Dec 22, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+