
ചരിത്രത്തിലാദ്യമായി ലോകകപ്പില്‍ പാകിസ്താനോട് ഇന്ത്യക്ക് തോല്‍ക്കേണ്ടി വന്നതും ഈ വര്‍ഷമാണ്. രവി ശാസ്ത്രിയെന്ന പരിശീലകന്റെ പടിയിറക്കത്തിനും ഈ വര്‍ഷം സാക്ഷ്യം വഹിച്ചു. ആര്‍ക്കും സാധിക്കാത്ത നേട്ടങ്ങളിലേക്ക് ഇന്ത്യയെ എത്തിച്ച രവി പടിയിറങ്ങിയപ്പോള്‍ പകരക്കാരനായി രാഹുല്‍ ദ്രാവിഡെന്ന ഇതിഹാസം ഇന്ത്യന്‍ ടീമിലേക്ക് കടന്നുവന്നു.
Also Read: രവി ശാസ്ത്രിയുടെ ആ വാക്കുകള്‍ വേദനിപ്പിച്ചു, 2018ല്‍ വിരമിക്കാന്‍ ആലോചിച്ചിരുന്നു; ആര്‍ അശ്വിന്‍

ഇന്ത്യ പല വലിയ മാറ്റങ്ങള്‍ക്കും ഈ വര്‍ഷം തയ്യാറായി. വിരാട് കോലിയെ പരിമിത ഓവറിലെ നായകസ്ഥാനത്ത് മാറ്റി പകരം രോഹിത് ശര്‍മയെ ഇന്ത്യ കൊണ്ടുവന്നതും ഈ വര്‍ഷം. ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ച് നിര്‍ണ്ണായകമായ പല മാറ്റങ്ങള്‍ക്കും ഈ വര്‍ഷം സാക്ഷിയായിട്ടുണ്ടെന്ന് പറയാം. പ്രഥമ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ വീണ ഇന്ത്യ ഇത്തവണ കിരീടത്തില്‍ മുത്തമിടാനുള്ള തയ്യാറെടുപ്പിലാണ്. 2021 കടന്ന് പോകാനൊരുങ്ങവെ ഈ വര്‍ഷത്തെ ഇന്ത്യയുടെ മികച്ച ടെസ്റ്റ് പ്ലേയിങ് 11ല്‍ ആരൊക്കെയാണ് ഉള്‍പ്പെടുകയെന്ന് നോക്കാം.
Also Read: 'മിന്നല്‍' ബാറ്റിങ്ങുമായി ഷാരൂഖ് ഖാന്‍, 39 പന്തില്‍ നേടിയത് 79* റണ്‍സ്, ലേലത്തില്‍ കോടികള്‍ വാരും

രോഹിത് ശര്‍മ-കെ എല്‍ രാഹുല്‍
ഓപ്പണറെന്ന നിലയില്‍ രോഹിത് ശര്‍മക്ക് ടീമില്‍ സ്ഥാനം ഉറപ്പ്. അജിന്‍ക്യ രഹാനെക്ക് പകരം രോഹിത് ശര്‍മയെ ഇന്ത്യ ടെസ്റ്റ് വൈസ് ക്യാപ്റ്റനുമാക്കിയിട്ടുണ്ട്. 21 ഇന്നിങ്‌സില്‍ നിന്ന് 906 റണ്‍സാണ് ഈ വര്‍ഷം അദ്ദേഹം നേടിയത്. 47.68 ശരാശരിയില്‍ കളിച്ച രോഹിത് ഇംഗ്ലണ്ടിലടക്കം തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. നിലയുറപ്പിച്ച് കളിക്കാനും വലിയ ഷോട്ടുകള്‍ കളിക്കാനും ഒരുപോലെ മികവ് കാട്ടുന്ന രോഹിത് ഇന്ത്യക്ക് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്.
Also Read: 'കോലിയും രാഹുലുമല്ല', പന്തെറിയാന്‍ പ്രയാസമുള്ള ബാറ്റ്‌സ്മാനെ തിരഞ്ഞെടുത്ത് ഷദാബ് ഖാന്‍

രോഹിത്തിന്റെ സഹ ഓപ്പണായി കെ എല്‍ രാഹുലിനാണ് അവസരം. അവസാന ഇംഗ്ലണ്ട് പര്യടനത്തിലടക്കം മികച്ച പ്രകടനം കാഴ്ചവെക്കാന്‍ രോഹിത്തിനായിരുന്നു. ഇടവേളക്ക് ശേഷം ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്കെത്തിയ രാഹുല്‍ ലഭിച്ച അവസരങ്ങള്‍ നന്നായി മുതലാക്കി. എട്ട് ഇന്നിങ്‌സില്‍ നിന്ന് 315 റണ്‍സാണ് ഈ വര്‍ഷം നേടിയത്. 39.98 എന്ന മികച്ച ശരാശരിയിലായിരുന്നു പ്രകടനം.
Also Read: ഓള്‍ ടൈം ക്രിക്കറ്റിലെ ഫാബുലസ് ഫോറില്‍ ആരൊക്കെ? തിരഞ്ഞെടുത്ത് വിനോദ് കാംബ്ലി

ചേതേശ്വര്‍ പുജാര,വിരാട് കോലി,റിഷഭ് പന്ത്
മൂന്നാം നമ്പറില്‍ സീനിയര്‍ താരം ചേതേശ്വര്‍ പുജാരക്ക് തന്നെയാണ് അവസരം. സമീപകാലത്തെ പ്രകടനം പ്രതീക്ഷക്കൊത്തുള്ളതല്ലെങ്കിലും ടെസ്റ്റില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ കഴിയുന്ന താരമല്ല അദ്ദേഹം. ഈ വര്‍ഷം 13 മത്സരത്തില്‍ നിന്ന് 686 റണ്‍സാണ് അദ്ദേഹം നേടിയത്. 29.83 ആണ് ശരാശരി. ആറ് അര്‍ധ സെഞ്ച്വറികളാണ് ഈ വര്‍ഷം പുജാര നേടിയത്.
Also Read: IND vs SA: പഴയ റോളിലേക്ക് തിരിച്ചെത്തി രവി ശാസ്ത്രി, സ്റ്റാര്‍ സ്‌പോര്‍ട്‌സിനൊപ്പം കളി വിലയിരുത്തും

ക്യാപ്റ്റനായി വിരാട് കോലിയാണുള്ളത്. ഇന്ത്യയുടെ ടെസ്റ്റ് നായകനെന്ന നിലയില്‍ കോലിയോളം മികവുള്ള മറ്റാരുമില്ല. അസാധ്യമെന്ന് തോന്നിയ പല നേട്ടങ്ങളും ഇന്ത്യക്ക് നേടിക്കൊടുക്കാന്‍ ഇക്കാലയളവില്‍ കോലിക്ക് സാധിച്ചു. 10 മത്സരത്തില്‍ നിന്ന് 28.41 ശരാശരിയില്‍ 483 റണ്‍സാണ് കോലി നേടിയത്. ബാറ്റിങ്ങില്‍ പ്രതീക്ഷക്കൊത്തുയര്‍ന്നില്ലെങ്കിലും കോലി നായകനെന്ന നിലയില്‍ നേട്ടമുണ്ടാക്കിയ വര്‍ഷമാണിത്.
Also Read: IND vs SA: രഹാനെ ഇന്ത്യയുടെ പ്ലേയിങ് 11ല്‍ വേണോ? ഈ മൂന്ന് കാരണങ്ങള്‍ അതിന് ഉത്തരം നല്‍കും

വിക്കറ്റ് കീപ്പറായി റിഷഭ് പന്തിന് തന്നെയാണ് അവസരം. ഇംഗ്ലണ്ടിലും ഓസ്‌ട്രേലിയയിലും സെഞ്ച്വറി നേടിയിട്ടുള്ള ഏക ഇന്ത്യന്‍ വിക്കറ്റ് കീപ്പറായ റിഷഭ് മൂന്ന് ഫോര്‍മാറ്റിലും മികച്ച പ്രകടനമാണ് ഈ വര്‍ഷവും നടത്തിയത്. 11 മത്സരത്തില്‍ നിന്ന് 41.53 ശരാശരിയില്‍ 706 റണ്‍സാണ് റിഷഭ് നേടിയത്. ഗാബ ടെസ്റ്റില്‍ ഇന്ത്യ ചരിത്ര ജയം നേടിയത് റിഷഭിന്റെ ബാറ്റിങ് മികവിലാണ്. വിക്കറ്റ് കീപ്പറെന്ന നിലയിലും തിളങ്ങി. 32 പുറത്താക്കലുകളും ഈ വര്‍ഷം അദ്ദേഹം നടത്തി.
Also Read: IND vs SA: ഹനുമ വിഹാരിയെ പുറത്തിരുത്തരുത്, പ്ലേയിങ് 11ല്‍ വേണം, മൂന്ന് കാരണങ്ങളിതാ

രവീന്ദ്ര ജഡേജ,ആര്‍ അശ്വിന്‍,
ആറാം നമ്പറില്‍ രവീന്ദ്ര ജഡേജക്കാണ് അവസരം. ഇന്ത്യയുടെ സ്പിന്‍ ഓള്‍റൗണ്ടറായ ജഡേജ 12 മത്സരത്തില്‍ നിന്ന് 269 റണ്‍സാണ് അടിച്ചെടുത്തത്. മധ്യനിരയിലെ ഇന്ത്യയുടെ വിശ്വസ്തനായ ഓള്‍റൗണ്ടറാണ് ജഡേജ. 16 വിക്കറ്റും ഈ വര്‍ഷം അദ്ദേഹം വീഴ്ത്തി. ഇടം കൈയന്‍ താരമായ ജഡേജ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ നിര്‍ണ്ണായക താരമാണ്.
Also Read: 'പ്രതിസന്ധികളോട് പടവെട്ടി മറ്റൊരു താരോദയം', ഇന്ത്യ അണ്ടര്‍ 19 താരം സിദ്ധാര്‍ത്ഥ് യാദവിനെ അറിയാം

ഏഴാം നമ്പറില്‍ ആര്‍ അശ്വിനാണ് അവസരം. ഈ വര്‍ഷം മികച്ച ബൗളിങ് പ്രകടനമാണ് അശ്വിന്‍ നടത്തിയത്. 52 വിക്കറ്റുകളാണ് അദ്ദേഹം സ്വന്തം പേരിലാക്കിയത്. ഈ വര്‍ഷം 400 ടെസ്റ്റ് വിക്കറ്റ് ക്ലബ്ബിലെത്താനും അശ്വിനായി. വിദേശ പര്യടനങ്ങളിലടക്കം തിളങ്ങാന്‍ അദ്ദേഹത്തിനായി. ഓസീസ് പരമ്പരയില്‍ ബാറ്റുകൊണ്ടും അശ്വിന്‍ തിളങ്ങി.

അക്ഷര്‍ പട്ടേലിനാണ് എട്ടാം നമ്പറില്‍ അവസരം. ഇടം കൈയന്‍ ഓള്‍റൗണ്ടറായ അക്ഷര്‍ അഞ്ച് മത്സരത്തില്‍ നിന്ന് 36 വിക്കറ്റുകളാണ് വീഴ്ത്തിയത്. ഇതില്‍ അഞ്ച് അഞ്ച് വിക്കറ്റ് പ്രകടനവും ഉള്‍പ്പെടും. വിക്കറ്റ് വീഴ്ത്താന്‍ അദ്ദേഹം വളരെ മിടുക്കുകാട്ടുന്നു.

മുഹമ്മദ് ഷമി,
ഇന്ത്യയുടെ പേസ് നിരയില്‍ ഒഴിച്ചുകൂടാനാവാത്ത പേരാണ് മുഹമ്മദ് ഷമിയുടേത്. വിദേശ െൈമതാനങ്ങളിലടക്കം സ്വിങ് ബൗളിങ്ങുകൊണ്ട് വിസ്മയിപ്പിക്കുന്ന ഷമി ഈ വര്‍ഷം 15 വിക്കറ്റാണ് വീഴ്ത്തിയത്. പരിക്ക് മൂലം കുറച്ച് മത്സരങ്ങള്‍ അദ്ദേഹത്തിന് നഷ്ടമായിരുന്നു.
Also Read: IND vs SA: ദക്ഷിണാഫ്രിക്ക ഭയക്കേണ്ട അഞ്ച് ഇന്ത്യന്‍ താരങ്ങളിതാ, മാച്ച് വിന്നര്‍മാരായേക്കും

10ാം നമ്പറില്‍ ജസ്പ്രീത് ബുംറക്കാണ് ഇടം. ഇന്ത്യയുടെ ഒന്നാം നമ്പര്‍ പേസറാണ് ബുംറ. പരിമിത ഓവറില്‍ മാത്രമല്ല തന്റെ മികവെന്ന് വീണ്ടും വീണ്ടും തെളിയിക്കാന്‍ അദ്ദേഹത്തിന് സാധിക്കുന്നുണ്ട്. എട്ട് മത്സരത്തില്‍ നിന്ന് 25 വിക്കറ്റാണ് ഈ വര്‍ഷം നേടിയത്. ഇംഗ്ലണ്ടില്‍ നാല് ടെസ്റ്റില്‍ നിന്ന് 18 വിക്കറ്റാണ് അദ്ദേഹത്തിന് നേടാനായത്.
Also Read: IND vs SA: കോലിയും അശ്വിനും ചരിത്രം കുറിക്കുമേ? കാത്തിരിക്കുന്ന വമ്പന്‍ നാഴികക്കല്ലുകളറിയാം

മുഹമ്മദ് സിറാജാണ് 11ാമന്‍. ഇന്ത്യയുടെ പേസ് നിരയില്‍ അവസരം ലഭിച്ചപ്പോഴൊക്കെ വിസ്മയിപ്പിക്കുന്ന പ്രകടനം നടത്താന്‍ സിറാജിനായിട്ടുണ്ട്. 28 വിക്കറ്റാണ് ഈ വര്‍ഷം അദ്ദേഹം നേടിയത്. ഇംഗ്ലണ്ട് പരമ്പരയില്‍ 14 വിക്കറ്റും അദ്ദേഹത്തിന് നേടാനായി.


Click it and Unblock the Notifications