For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: പഴയ റോളിലേക്ക് തിരിച്ചെത്തി രവി ശാസ്ത്രി, സ്റ്റാര്‍ സ്‌പോര്‍ട്‌സിനൊപ്പം കളി വിലയിരുത്തും

സെഞ്ച്വൂറിയന്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകസ്ഥാനത്ത് നിന്ന് രവി ശാസ്ത്രി പടിയിറങ്ങിയിട്ട് മാസങ്ങള്‍ മാത്രമാണ് ആയിട്ടുള്ളത്. രണ്ട് ടേം ഇന്ത്യന്‍ ടീമിന്റെ പരിശീലകനായ രവി ശാസ്ത്രിക്ക് ഐസിസി ട്രോഫി ഇന്ത്യക്ക് നേടിക്കൊടുക്കാനായില്ലെങ്കിലും ടെസ്റ്റില്‍ ആര്‍ക്കും നേടാനാവാത്ത നേട്ടങ്ങളിലേക്ക് ഇന്ത്യന്‍ ടീമിനെ എത്തിക്കാനായി. ഓസ്‌ട്രേലിയയില്‍ രണ്ട് തവണ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ഇന്ത്യ നേടിയതും സെന രാജ്യങ്ങളില്‍ ടി20 പരമ്പര നേടിയതുമെല്ലാം രവിക്ക് മാത്രം അവകാശപ്പെടാന്‍ സാധിക്കുന്ന കാര്യങ്ങളാണ്.

1

ഇന്ത്യയുടെ പരിശീലകസ്ഥാനം ഒഴിഞ്ഞ രവി ഐപിഎല്‍ ടീമിന്റെ പരിശീലക റോളിലെത്തുമെന്ന റിപ്പോര്‍ട്ടുകള്‍ സജീവമായിരുന്നു. എന്നാലിപ്പോള്‍ തന്റെ പഴയ റോളിലേക്ക് അദ്ദേഹം തിരിച്ചെത്തിയിരിക്കുകയാണ്. സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലിനൊപ്പം കളി വിലയിരുത്താന്‍ വീണ്ടും അദ്ദേഹം എത്തിയിരിക്കുകയാണ്. ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയുടെ വിലയിരുത്തലുകളുമായി രവിയെത്തുമ്പോള്‍ ആരാധകര്‍ക്കും പ്രതീക്ഷകളേറെ.

Also Read: സ്മിത്തും വില്യംസണുമില്ല, ആധുനിക ക്രിക്കറ്റിലെ ഫാബുലസ് ഫോറിനെ തിരഞ്ഞെടുത്ത് വസിം അക്രം

2

രവി ശാസ്ത്രിയുടെ മടങ്ങിവരവിനെ സ്റ്റാര്‍ സ്‌പോര്‍ട്‌സും വലിയ പ്രതീക്ഷയോടെയാണ് കാണുന്നത്. ഇതിന്റെ ഭാഗമായി രവി ശാസ്ത്രിയുടെ വരവറിയിക്കുന്ന പരസ്യവും സ്റ്റാര്‍ സ്‌പോര്‍ട്‌സ് പുറത്തുവിട്ടിട്ടുണ്ട്. ഇന്ത്യന്‍ ടീമിനെ വിദേശ പര്യടനങ്ങളില്‍ പരിശീലിപ്പിച്ച് വലിയ വിജയങ്ങളിലേക്കെത്തിച്ച പരിശീലകനാണ് രവി ശാസ്ത്രി. അതുകൊണ്ട് തന്നെ ഇത്തവണത്തെ ഇന്ത്യയുടെ ഓരോ ചുവടുകളെയും ഓരോ പിഴവുകളെയും കൃത്യമായി മനസിലാക്കാനും വിശദമായി വിലയിരുത്താനും രവിക്കാവും.

Also Read: IPL 2022: അടുത്ത സീസണില്‍ ഏത് ടീമിനായി കളിക്കാനാണ് ആഗ്രഹം? വെളിപ്പെടുത്തി അശ്വിന്‍

3

രവിക്ക് പകരക്കാരനായെത്തിയ രാഹുല്‍ ദ്രാവിഡിന് മുന്നില്‍ വലിയ വെല്ലുവിളിയാണുള്ളത്. രവിക്ക് കീഴില്‍ ഇന്ത്യ വിദേശങ്ങളിലെല്ലാം മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുള്ളതിനാല്‍ ദ്രാവിഡിന് ആ പ്രകടന നിലവാരം താഴേക്ക് പോകാതെ കാത്തൂസൂക്ഷിക്കേണ്ടതായുണ്ട്. സമീപകാലത്തുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യയെ ഒത്തൊരുമയോടെ കൊണ്ടുപോവുകയെന്നത് തന്നെ വലിയ വെല്ലുവിളിയാണ്.

Also Read: 'എങ്ങനെ മറക്കും', ഐപിഎല്‍ 2021 സീസണിലെ ഏറ്റവും രസകരമായ അഞ്ച് സംഭവങ്ങള്‍ നോക്കാം

4

ഇന്ത്യയുടെ പരിശീലകസ്ഥാനം ഒഴിഞ്ഞ ശേഷം രവി ശാസ്ത്രി പറഞ്ഞ വാക്കുകളാണ് ഇവിടെ ശ്രദ്ധേയമാകുന്നത്. 'എന്റെ ജീവിതത്തിലെ ഏഴ് വര്‍ഷങ്ങള്‍ പൊതുസമൂഹത്തിന് മുന്നില്‍ നിന്ന് വിലയിരുത്തപ്പെടുകയായിരുന്നു. ഇനി കസേരയിലിരുന്ന് ഇവരെയെല്ലാം വിലയിരുത്താനുള്ള അവസരമാണ് എനിക്കുള്ളത്' എന്നാണ് രവി പറഞ്ഞത്. ഇന്ത്യയില്‍ ക്രിക്കറ്റ് മതമാണെന്നും അഞ്ച് മത്സരങ്ങള്‍ തുടര്‍ച്ചയായി ജയിച്ച ശേഷം ഒരു മത്സരം തോറ്റാലും തോക്കുകളും പേനകളും നിങ്ങള്‍ക്കെതിരേ ഉയരുമെന്നും രവി പറഞ്ഞു. ഇന്ത്യ തോല്‍ക്കുന്നത് ആരാധകര്‍ക്ക് ഉള്‍ക്കൊള്ളാനാവാത്ത കാര്യമാണ്. വിമര്‍ശനങ്ങളെ മൂലയിലേക്ക് മാറ്റിനിര്‍ത്തി മുന്നോട്ട് പോവുകയാണ് വേണ്ടതെന്നും ശാസ്ത്രി പറഞ്ഞു.

Also Read: രോഹിത്തും കോലിയും ഔട്ട്! ഇന്ത്യയുടെ നാലു പേര്‍- കനേരിയയുടെ ഈ വര്‍ഷത്തെ മികച്ച ടി20 ടീം

5

രവി ശാസ്ത്രി-വിരാട് കോലി കൂട്ടുകെട്ട് ഇന്ത്യക്ക് വലിയ നേട്ടങ്ങള്‍ സമ്മാനിച്ച കൂട്ടുകെട്ട് തന്നെയാണ്. എന്നാല്‍ ഐസിസി കിരീടത്തിലേക്കെത്തിക്കാന്‍ ഈ കൂട്ടുകെട്ടിനായില്ല. ടി20 ലോകകപ്പ് കിരീടത്തോടെ പടിയിറങ്ങാമെന്ന പ്രതീക്ഷയിലായിരുന്നു രവിയെങ്കിലും സെമി പോലും കടക്കാന്‍ ഇന്ത്യക്കായില്ല. രവി ശാസ്ത്രി പടിയിറങ്ങിയതോടെ കോലിയുടെ കഷ്ടകാലവും തുടങ്ങിയെന്ന് പറയാം. ഏകദിന നായകസ്ഥാനത്ത് നിന്ന് മാറ്റപ്പെട്ട കോലിക്ക് നിലവില്‍ ടെസ്റ്റ് നായകസ്ഥാനം മാത്രമാണുള്ളത്.

Also Read: ഫോണ്‍, ഐപാഡ്... എല്ലാം മറക്കും, രോഹിത്തിന്റെ ശീലങ്ങളെക്കുറിച്ച് അന്നു കോലി പറഞ്ഞത്

6

ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യക്ക് ബൗളിങ് നിരയില്‍ ആശങ്കയില്ല. ഏത് മൈതാനത്തും തിളങ്ങാന്‍ കെല്‍പ്പുള്ള ഇന്ത്യന്‍ ബൗളിങ് നിരയെ സൃഷ്ടിച്ചെടുത്തത് രവി ശാസ്ത്രിയാണെന്ന് പറയാം. ഓസ്‌ട്രേലിയയിലും ഇംഗ്ലണ്ടിലുമെല്ലാം ആതിഥേയരുടെ ബൗളിങ് കരുത്തിന് അതേ നാണയത്തില്‍ മറുപടി നല്‍കാന്‍ ഇന്ത്യക്കായിരുന്നു. ഇത് ഇന്ത്യക്ക് ദക്ഷിണാഫ്രിക്കയിലും ആവര്‍ത്തിക്കാനാവുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. സീനിയര്‍ ബാറ്റ്‌സ്മാന്‍മാരുടെ മോശം ഫോം ഇന്ത്യക്ക് ആശങ്ക സൃഷ്ടിക്കുന്നുണ്ടെങ്കിലും ഈ പ്രതിസന്ധികളെയെല്ലാം മറികടക്കാന്‍ ടീമിന് സാധിക്കുമെന്ന് തന്നെ പ്രത്യാശിക്കാം.

Story first published: Tuesday, December 21, 2021, 12:49 [IST]
Other articles published on Dec 21, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+