Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രോഹിത്തും കോലിയും ഔട്ട്! ഇന്ത്യയുടെ നാലു പേര്‍- കനേരിയയുടെ ഈ വര്‍ഷത്തെ മികച്ച ടി20 ടീം

ഈ വര്‍ഷത്തെ ഏറ്റവും മികച്ച ടി20 ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ് പാകിസ്താന്റെ മുന്‍ സ്പിന്നര്‍ ഡാനിഷ് കനേരിയ. ചില വമ്പന്‍ താരങ്ങളെ ഒഴിവാക്കിയാണ് അദ്ദേഹം തന്റെ ടീമിനെ തിരഞ്ഞെടുത്തത്. ഈ വര്‍ഷത്തെ പ്രകടനങ്ങള്‍ വിലയിരുത്തിയ ശേഷമാണ് കനേരിയ സ്വന്തം യൂട്യുബ് ചാനലിലൂടെ ടി20 ഇലവനെ പ്രഖ്യാപിച്ചത്. ഏറ്റവും കൂടുതല്‍ താരങ്ങളുള്ളത് ഇന്ത്യയില്‍ നിന്നാണ്. നാലു പേര്‍ ഇന്ത്യയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടു. പാകിസ്താനില്‍ നിന്നും പുതിയ ടി20 ലോകകപ്പ് ചാംപ്യന്‍മാരായ ഓസ്‌ട്രേലിയയില്‍ നിന്നും മൂന്നു പേര്‍ക്ക് വീതവും നറുക്കുവീണു. ന്യൂസിലാന്‍ഡില്‍ നിന്നും ഒരാളും ഇലവന്റെ ഭാഗമായിട്ടുണ്ട്.

 രോഹിത്തും കോലിയുമില്ല

രോഹിത്തും കോലിയുമില്ല

ഇന്ത്യയുടെ സൂപ്പര്‍ താരങ്ങളായ രോഹിത് ശര്‍മയും വിരാട് കോലിയും തഴയപ്പെട്ടുവെന്നതാണ് ശ്രദ്ധേയമായ കാര്യം. കോലി ഈ വര്‍ഷം അത്ര മികച്ച ഫോമില്‍ അല്ലായിരുന്നെങ്കിലും രോഹിത് മിന്നുന്ന പ്രകടനം നടത്തിയിരുന്നു. പക്ഷെ ഹിറ്റ്മാനെ കനേരിയ പരിഗണിച്ചില്ല.
ഇന്ത്യയില്‍ നിന്നും സ്‌പെഷ്യലിസ്റ്റ് ബാറ്റര്‍മാര്‍ ആരും തന്നെ അദ്ദേഹത്തിന്റെ ഇലവനിലേക്കു തിരഞ്ഞെടുക്കപ്പെട്ടില്ല. സ്റ്റാര്‍ ഓള്‍റൗണ്ടര്‍മാരായ രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ, വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് എന്നിവരാണ് ഇലവനില്‍ ഇടം പിടിച്ചത്. ഇവരില്‍ 12ാമനായിട്ടാണ് റിഷഭിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

 ഓപ്പണര്‍മാര്‍

ഓപ്പണര്‍മാര്‍

നിലവില്‍ അന്താരാഷ്ട്ര ടി20യിലെ ഏറ്റവും മികച്ച ഓപ്പണിങ് ജോടികളെന്നു വിശേഷിപ്പിക്കപ്പെടുന്ന പാകിസ്താന്റെ ബാബര്‍ ആസവും മുഹമ്മദ് റിസ്വാനുമാണ് കനേരിയയുടെ ഇലവന്റെ ഓപ്പണര്‍മാര്‍. ഈ വര്‍ഷം ടി20യില്‍ ഏറ്റവുമധികം റണ്‍സെടുത്തിട്ടുള്ള ബാറ്റര്‍മാര്‍ കൂടിയാണ് റിസ്വാനും ബാബറും. ടി20 ഫോര്‍മാറ്റില്‍ ഒരു കലണ്ടര്‍ വര്‍ഷം 2000 റണ്‍സ് തികച്ച ആദ്യത്തെ താരമെന്ന റെക്കോര്‍ഡും റിസ്വാന്‍ തന്റെ പേരില്‍ കുറിച്ചിരുന്നു.
കനേരിയയുടെ ഇലവനില്‍ മൂന്നാം നമ്പറിലുള്ളത് ഇംഗ്ലീഷ് വിക്കറ്റ് കീപ്പറും വെടിക്കെട്ട് ബാറ്ററുമായ ജോസ് ബട്‌ലറാണ്. നാലാമനായി ഇംഗ്ലണ്ടിന്റെ തന്നെ ലിയാം ലിവിങ്സ്റ്റണ്‍ കളിക്കും.

 മൂന്ന് ഓള്‍റൗണ്ടര്‍മാര്‍

മൂന്ന് ഓള്‍റൗണ്ടര്‍മാര്‍

മൂന്ന് ഓള്‍റൗണ്ടര്‍മാര്‍ കനേരിയയുടെ ഇലവനിലെത്തിയിട്ടുണ്ട്. ഓസ്‌ട്രേലിയയുടെ മിച്ചെല്‍ മാര്‍ഷാണ് ആദ്യത്തെയാള്‍. അഞ്ചാമനായി ബാറ്റ് ചെയ്യുന്നതും മാര്‍ഷാണ്. തൊട്ടു പിന്നാലെ ഇന്ത്യയുടെ മിന്നും താരം രവീന്ദ്ര ജഡേജ കളിക്കും. ജഡേജയ്ക്കു പിറകെയെത്തുക ടീമംഗം കൂടിയായ ആര്‍ അശ്വിനാണ്.
കഴിഞ്ഞ ടി20 ലോകകപ്പില്‍ ഓസ്‌ട്രേലിയയുടെ കന്നിക്കിരീട വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുള്ള താരമാണ് മാര്‍ഷ്. ഫൈനലിലെ പ്ലെയര്‍ ഓഫ് ദി മാച്ചും അദ്ദേഹമായിരുന്നു. ജഡേജയാവട്ടെ നിലവില്‍ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായി മാറിക്കഴിഞ്ഞു. ടി20 ലോകകപ്പിലൂടെ നാലു വര്‍ഷത്തിനു ശേഷം നിശ്ചിത ഓവര്‍ ക്രിക്കറ്റിലേക്കു മടങ്ങിയെത്തിയ അശ്വിന്‍ ഉജ്ജ്വല ഫോമിലാണ്.

 ബൗളിങ് നിര

ബൗളിങ് നിര

മൂന്നു സ്‌പെഷ്യലിസ്റ്റ് ഫാസ്റ്റ് ബൗളര്‍മാരും ഒരു സ്‌പെഷ്യലിസ്റ്റ് സ്പിന്നറും കനേരിയയുടെ ഇലവനിലുണ്ട്. പാകിസ്താന്റെ പുതിയ പേസ് ബൗളിങ് സെന്‍സേഷനായി മാറിയിരിക്കുന്ന ഇടംകൈയന്‍ ഫാസ്റ്റ് ബൗളര്‍ ഷഹീന്‍ ഷാ അഫ്രീഡി, ന്യൂസിലാന്‍ഡിന്റെ പരിചയ സമ്പന്നനായ ഇടംകൈയന്‍ ഫാസ്റ്റ് ബൗളര്‍ ട്രെന്റ് ബോള്‍ട്ട്, ഇന്ത്യയുടെ ജസ്പ്രീത് ബുംറ എന്നിവരാണ് പേസ് ബൗളിങ് കൈകാര്യം ചെയ്യുക. സ്പിന്നറായെത്തിയത് ഓസ്‌ട്രേലിയയുടെ യുവ താരം ആദം സാംപയാണ്. 12ാമനായാണ് റിഷഭ് പന്തിനെ ഇലവനില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

 കനേരിയയുടെ ഈ വര്‍ഷത്തെ ടി20 ഇലവന്‍

കനേരിയയുടെ ഈ വര്‍ഷത്തെ ടി20 ഇലവന്‍

ബാബര്‍ ആസം (പാകിസ്താന്‍), മുഹമ്മദ് റിസ്വാന്‍ (പാകിസ്താന്‍), ജോസ് ബട്‌ലര്‍ (ഇംഗ്ലണ്ട്), ലിയാം ലിവിങ്‌സ്റ്റണ്‍ (ഇംഗ്ലണ്ട്). മിച്ചെല്‍ മാര്‍ഷ് (ഓസ്‌ട്രേലിയ), രവീന്ദ്ര ജഡേജ (ഇന്ത്യ), ആര്‍ അശ്വിന്‍ (ഇന്ത്യ), ഷഹീന്‍ ഷാ അഫ്രീഡി (പാകിസ്താന്‍), ട്രെന്റ് ബോള്‍ട്ട് (ന്യൂസിലാന്‍ഡ്), ജസ്പ്രീത് ബുംറ (ഇന്ത്യ), ആദം സാംപ (ഓസ്‌ട്രേലിയ), റിഷഭ് പന്ത് (12ാമന്‍, ഇന്ത്യ).

Story first published: Monday, December 20, 2021, 13:37 [IST]
Other articles published on Dec 20, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+