ഫോണ്‍, ഐപാഡ്... എല്ലാം മറക്കും, രോഹിത്തിന്റെ ശീലങ്ങളെക്കുറിച്ച് അന്നു കോലി പറഞ്ഞത്
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നെടുംതൂണുകളെന്നു വിശേഷിപ്പിക്കപ്പെടുന്നവരാണ് വിരാട് കോലിയും രോഹിത് ശര്‍മയും. ഇവരിലൊരാളില്ലെങ്കില്‍ ഇന്ത്യക്കു അതു കനത്ത തിരിച്ചടിയാവുമെന്നതില്‍ സംശയമില്ല. കാരണം പകരം വയ്ക്കാനില്ലാത്ത താരങ്ങളാണ് രണ്ടു പേരും. 2008ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങറിയ കോലി വൈകാതെ ടീമിലെ സ്ഥിരം സാന്നിധ്യമായപ്പോള്‍ രോഹിത്തിന് സ്ഥാനമുറപ്പിക്കാന്‍ പിന്നെയും ആറു വര്‍ഷങ്ങള്‍ വേണ്ടി വന്നു. പലപ്പോഴും ടീമിന് അകത്തും പുറത്തുമായി കഴിയുകയായിരുന്നു ഹിറ്റ്മാന്‍. മധ്യനിരയില്‍ നിന്നും ഓപ്പണിങിലേക്കു പ്രൊമോഷന്‍ ലഭിച്ചതായിരുന്നു രോഹിത്തിന്റെ കരിയറിലെ ടേണിങ് പോയിന്റായത്.
നിലവില്‍ കോലിയും രോഹിത്തും ഇന്ത്യയുടെ ലീഡര്‍ഷിപ്പ് ഗ്രൂപ്പിന്റെ ഭാഗമാണ്.
13 വര്‍ഷത്തിലേറെയായി സഹതാരങ്ങളായകിനാല്‍ രണ്ടു പേരും പരസ്പരം അടുത്ത് കാണുകയും പരസ്പരം ശീലങ്ങള്‍ നന്നായി മനസ്സിലാക്കുകയും ചെയ്യുന്നു. 2017ല്‍ കോഫി വിത്ത് ചാംപ്യന്‍സ് എന്ന ഷോയില്‍ ഗൗരവ് കപൂറുമായി സംസാരിക്കവെ രോഹിത്തിന്റെ ചില ശീലങ്ങളെക്കുറിച്ച് കോലി വെളിപ്പെടുത്തുകയും ചെയ്തിരുന്നു.

രോഹിത് വലിയ മറവിക്കാരന്‍
രോഹിത് ശര്‍മ വലിയ മറവിക്കാരനാണെന്നും പലതും മറന്നു വയ്ക്കാറുണ്ടെന്നും വിരാട് കോലി അന്നു വെളിപ്പെടുത്തിയിരുന്നു. രോഹിത്തിനെപ്പോലെ മറവിയുള്ള മറ്റൊരാളെ ഞാന്‍ കണ്ടിട്ടില്ല. ഐപാഡ്, വാലറ്റ്, ഫോണ്‍... ചെറിയ കാര്യങ്ങള്‍ മാത്രമല്ല ദൈനംദിന ഉപയോഗത്തിനു ആവശ്യമായ സാധനങ്ങള്‍ പോലും അദ്ദേഹം മറന്നുപോവും.
ഇതേക്കുറിച്ച് ചോദിച്ചാല്‍ താനതു കാര്യമാക്കുന്നില്ലെന്നും പുതിയത് ലഭിക്കുമെന്നുമായിരിക്കും രോഹിത്തിന്റെ മറുപടി. താന്‍ എന്തെങ്കിലും മറന്നുവച്ചിട്ടുണ്ടോയെന്നു പോലും അദ്ദേഹത്തിന് ധാരണയുണ്ടാവില്ല. ചിലപ്പോള്‍ ഹോട്ടലിലേക്കു ടീം ബസ്സില്‍ യാത്ര തിരിക്കവെ പകുതി ദൂരം പിന്നിട്ട ശേഷമായിരിക്കും തന്റെ ഐപാഡ് വിമാനത്തില്‍ വച്ച് മറന്നതായി രോഹിത് പറയുന്നത്. കുറച്ചു തവണ പാസ്‌പോര്‍ട്ടും മറന്നുവച്ചിട്ടുണ്ട്. അതു തിരിച്ചെടുക്കുക വളരെ ബുദ്ധിമുട്ടേറിയ കാര്യവുമാണ്. രോഹിത് ശര്‍മ അദ്ദേഹത്തിന്റെ എല്ലാമെടുത്തോയെന്നു ലോജിസ്റ്റിക് മാനേജര്‍ എല്ലായ്‌പ്പോഴും ചോദിക്കും. രോഹിത് യേസ് എന്നു പറഞ്ഞാല്‍ മാത്രമേ ടീം ബസ് പുറപ്പെടാറുള്ളൂവെന്നും കോലി പറഞ്ഞിരുന്നു.

ബാറ്റിങിനെ പുകഴ്ത്തി
ഇതേ അഭിമുഖത്തില്‍ രോഹിത് ശര്‍മയുടെ ബാറ്റിങിനെയും വിരാട് കോലി പുകഴ്ത്തിയിരുന്നു. രോഹിത്തിനേക്കാള്‍ നന്നായി ബോള്‍ ടൈം ചെയ്യുന്ന മറ്റൊരു ബാറ്ററെ താന്‍ കണ്ടിട്ടില്ലെന്നും കോലി അന്നു പറഞ്ഞിരുന്നു.
ആ സമയത്ത് ആളുകള്‍ രോഹിത്തിനെ കുറിച്ച് പറയുന്നത് കേട്ടിട്ട് എനിക്ക് വളരെയധികം ആകാംക്ഷ തോന്നിയിരുന്നു. ഈ താരം പതിയെ വളര്‍ന്നു കൊണ്ടിരിക്കുകയാണെന്നാണ് എല്ലാവരും പറഞ്ഞുകൊണ്ടിരുന്നത്. പക്ഷെ ഞാന്‍ യുവതാരമായിരുന്നപ്പോള്‍ ആരും എന്നെക്കുറിച്ച് ഇങ്ങനെ പറഞ്ഞിരുന്നില്ലല്ലോയെന്നു ആശ്ചര്യം തോന്നിയിരുന്നു. അപ്പോഴാണ് ആരാണ് ആളുകള്‍ ഇങ്ങനെ പ്രശംസിക്കുന്ന താരമെന്നു ഞാന്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. അദ്ദേഹം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയാല്‍ ഞാന്‍ വളരെ നിശബ്ധനായി ഇരിക്കും. ആ ബാറ്റിങ് കാണുന്നത് തന്നെ അദ്ഭുതകരമായിരുന്നു. ഇത്രയും മികച്ച ടൈമിങുള്ള മറ്റൊരു താരത്തെ താന്‍ കണ്ടിട്ടില്ലെന്നും അന്ന് രോഹിത്തിനെക്കുറിച്ച് കോലി പറഞ്ഞിരുന്നു.

പുതിയ നിശ്ചിത ഓവര്‍ ടീം ക്യാപ്റ്റന്‍
നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ പുതിയ നായകനായും രോഹിത്തിനെ നിയമിച്ചു കഴിഞ്ഞു. കോലിയാവട്ടെ ടെസ്റ്റിലും ടീമിനെ നയിക്കുന്നു. ഇരുവരും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പല തരത്തിലുള്ള റിപ്പോര്‍ട്ടുകളും വന്നിരുന്നു. രണ്ടു പേരും തമ്മില്‍ അത്ര നല്ല രസത്തില്‍ അല്ലെന്നും ദേശീയ ടീമില്‍ രണ്ടു ഗ്രൂപ്പുകളാണെന്നുമൊക്കെയായിരുന്നു ഇത്. പക്ഷെ കോലി പല തവണ ഇവ നിഷേധിക്കുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ടി20 ലോകകപ്പിനു ശേഷം കോലി ഈ ഫോര്‍മാറ്റില്‍ നായകസ്ഥാനമൊഴിഞ്ഞിരുന്നു. തുടര്‍ന്നാണ് വൈസ് ക്യാപ്റ്റന്‍ കൂടിയായിരുന്ന രോഹിത്തിനെ പുതിയ ചുമതലയേല്‍പ്പിച്ചത്. ഏകദിന ടീമിനെ നയിക്കാന്‍ ആഗ്രഹിക്കുന്നതായി കോലി തുറന്നു പറഞ്ഞിരുന്നെങ്കിലും ബിസിസിഐ ഇതു പരിഗണിച്ചില്ല. അടുത്തിടെ ഏകദിന ക്യാപ്റ്റന്‍സിയില്‍ നിന്നും അദ്ദേഹത്തെ നീക്കുകയും പകരം രോഹിത്തിനെ നായകനാക്കുകയും ചെയ്തിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications