For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: അടുത്ത സീസണില്‍ ഏത് ടീമിനായി കളിക്കാനാണ് ആഗ്രഹം? വെളിപ്പെടുത്തി അശ്വിന്‍

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിന് മുന്നോടിയായി മെഗാ താരലേലം നടക്കാന്‍ പോവുകയാണ്. ലഭിക്കുന്ന സൂചനകള്‍ പ്രകാരം ഫെബ്രുവരി ആദ്യവാരമാവും മെഗാ ലേലം നടക്കുക. ഇതിനോടകം ടീമുകള്‍ നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടിക പുറത്തുവിട്ടിട്ടുണ്ട്. നാല് ടീമുകള്‍ മാത്രമാണ് നാല് താരങ്ങളെ നിലനിര്‍ത്തിയത്. ഒട്ടുമിക്ക ടീമുകളിലും വലിയ പൊളിച്ചെഴുത്ത് തന്നെയാണ് നടക്കാന്‍ പോകുന്നത്. ഇത്തവണ നിരവധി സൂപ്പര്‍ താരങ്ങള്‍ മെഗാ ലേലത്തിലേക്ക് എത്തുമെന്നതിനാല്‍ വാശിയേറിയ പോരാട്ടം തന്നെ ലേലത്തില്‍ പ്രതീക്ഷിക്കുന്നുണ്ട്.

1

ഡല്‍ഹി ക്യാപിറ്റല്‍സ് കൈവിട്ട താരങ്ങളിലൊരാളാണ് ആര്‍ അശ്വിന്‍. ഐപിഎല്ലിലെ അനുഭവസമ്പന്നനായ അശ്വിന്‍ ലേലത്തില്‍ വലിയ പ്രതിഫലവും പ്രതീക്ഷിക്കുന്നുണ്ട്. ഇന്ത്യന്‍ ടീമിലേക്കും മടങ്ങിയെത്തിയ അശ്വിന്റെ സമീപകാല ഫോമും വളരെ മികച്ചതാണ്. ഇപ്പോഴിതാ അടുത്ത സീസണില്‍ കളിക്കാന്‍ ആഗ്രഹിക്കുന്ന ടീമേതാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍.തന്റെ മുന്‍ ടീമും നിലവിലെ ചാമ്പ്യന്മാരുമായ സിഎസ്‌കെയില്‍ തിരിച്ചെത്തണമെന്ന് ആഗ്രഹിക്കുന്നതെന്നാണ് അശ്വിന്‍ തുറന്ന് പറഞ്ഞിരിക്കുന്നത്.

Also Read: Under 19 World Cup 2022: കൗമാര ലോകകപ്പിന് ഇന്ത്യന്‍ ടീം റെഡി, പൃഥ്വിയുടെ പിന്‍ഗാമിയാവാന്‍ യഷ് ധൂല്‍

2

'എന്റെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ടീമാണ് സിഎസ്‌കെ. എന്നെ സംബന്ധിച്ച് സിഎസ്‌കെ ഒരു വിദ്യാലയമാണ്. എല്‍കെജി,യുകെജി,എല്‍പി,യ.ുപി,ഹൈസ്‌കൂള്‍,പ്ലസ് വണ്‍,പ്ലസ് ടു,കോളജ്,പിജി ഇവയെല്ലാം പഠിക്കാന്‍ വ്യത്യസ്ത ഇടങ്ങളിലേക്ക് പോകേണ്ടി വന്നാലും വീട്ടിലേക്ക് തിരിച്ചെത്തേണ്ടതായുണ്ട്. അതുകൊണ്ട് തന്നെ സിഎസ്‌കെയിലേക്ക് മടങ്ങിയെത്താന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ അത് ലേലത്തിന്റെ തന്ത്രങ്ങളുടെ ഭാഗമായിട്ടാവും സംഭവിക്കുക'-ആര്‍ അശ്വിന്‍ പറഞ്ഞു.

Also Read: IND vs SA: ഒമിക്രോണ്‍ ഭീതി, ബോക്‌സിങ് ഡേ ടെസ്റ്റില്‍ കാണികളെ പ്രവേശിപ്പിക്കില്ല

3

ലഭിക്കുന്ന സൂചനകള്‍ പ്രകാരം അശ്വിനെ സിഎസ്‌കെ സ്വന്തമാക്കാനാണ് സാധ്യത. അവസാന സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിലായിരുന്ന അശ്വിന്‍ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും നിലനിര്‍ത്തേണ്ടെന്ന് ടീം മാനേജ്‌മെന്റ് തീരുമാനിക്കുകയായിരുന്നു. 35കാരനായ അശ്വിന്റെ പ്രായം തന്നെയാണ് ഡല്‍ഹിയെ മാറ്റി ചിന്തിപ്പിച്ചത്. അശ്വിനെ സിഎസ്‌കെ തിരികെയെത്തിക്കുന്നത് ടീമിനും ഗുണം ചെയ്‌തേക്കും. ഇന്ത്യന്‍ സാഹചര്യത്തില്‍ വലിയ അനുഭവസമ്പത്തുള്ള അശ്വിന്‍ സമീപകാലത്തായി ഉജ്ജ്വല ഫോമിലുമാണ്.

Also Read: 'സെവാഗ് മുതല്‍ ബുംറ വരെ', ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് അരങ്ങേറ്റം ഗംഭീരമാക്കിയ ഇന്ത്യന്‍ താരങ്ങളിതാ

4

എന്നാല്‍ ലേലത്തിലെ ടീമുകളുടെ പദ്ധതിക്കനുസരിച്ച് കാര്യങ്ങള്‍ മാറി മറിയും. സിഎസ്‌കെ ധോണിയെ നിലനിര്‍ത്തിയത് എല്ലാവരെയും ഞെട്ടിച്ചിരുന്നു. രവീന്ദ്ര ജഡേജ,മോയിന്‍ അലി,റുതുരാജ് ഗെയ്ക് വാദ് എന്നിവരെയും സിഎസ്‌കെ നിലനിര്‍ത്തിയിട്ടുണ്ട്. എന്നാല്‍ ഫഫ് ഡുപ്ലെസിസ്,അമ്പാട്ടി റായിഡു,സുരേഷ് റെയ്‌ന,ഡ്വെയ്ന്‍ ബ്രാവോ എന്നിവരെയെല്ലാം സിഎസ്‌കെ ഒഴിവാക്കിയിട്ടുണ്ട്. ഇതില്‍ റെയ്‌നയേയും ഡുപ്ലെസിസിനെയും സിഎസ്‌കെ തിരിച്ചെത്തിച്ചേക്കും.

5

ലേലത്തില്‍ സിഎസ്‌കെയുടെ പദ്ധതികള്‍ എങ്ങനെയായിരിക്കുമെന്നത് കണ്ടറിയണം. ലേലത്തിലെ കാര്യങ്ങള്‍ വളരെ വ്യത്യസ്തമായതാണെന്നാണ് അശ്വിന്‍ പറഞ്ഞത്. 'ലേലത്തിന്റെ പദ്ധതികള്‍ തികച്ചും വ്യത്യസ്തമായതാണ്. 10 ടീമുകള്‍ 10 വ്യത്യസ്തമായ പദ്ധതികളുമായാണ് എത്തുന്നത്. ഓരോ ടീമും ചിന്തിക്കുന്നത് വ്യത്യസ്തമായാണ്. അതുകൊണ്ട് തന്നെ ഏത് ടീമിനാവും നമ്മളില്‍ താല്‍പ്പര്യമുണ്ടാവുകയെന്നറിയില്ല. ലേലത്തില്‍ എന്താണ് സംഭവിക്കുകയെന്ന് കണ്ടറിയാം. പ്രൊഫഷനല്‍ താരമെന്ന നിലയില്‍ തുറന്ന മനസ്സോടെയാണ് ഞാന്‍ പോകുന്നത്. ഫ്രാഞ്ചൈസികളില്‍ നമ്മളെ വിശ്വസിച്ച് പണം മുടക്കുമ്പോള്‍ തിരിച്ചും കൂറുകാട്ടേണ്ടതായുണ്ട്. അതുകൊണ്ട് തന്നെ എന്റെ എല്ലാ അധ്വാനവും ഞാന്‍ ടീമിനായി നല്‍കും'-അശ്വിന്‍ പറഞ്ഞു.

6

തുടക്ക സീസണ്‍ മുതല്‍ സിഎസ്‌കെയിലുള്ള അശ്വിന്‍ 94 മത്സരങ്ങള്‍ ടീമിനൊപ്പം കളിച്ചിട്ടുണ്ട്. 90 വിക്കറ്റും നേടിയിട്ടുണ്ട്. രണ്ട് വര്‍ഷത്തെ വിലക്കിന് ശേഷം സിഎസ്‌കെ തിരിച്ചെത്തിയപ്പോള്‍ അശ്വിനെ തിരികെ പരിഗണിച്ചില്ല. പിന്നീട് പഞ്ചാബ് കിങ്‌സിലെത്തിയ അശ്വിന്‍ ടീമിന്റെ നായകനായി രണ്ട് സീസണ്‍ കളിച്ചു. പിന്നീട് പഞ്ചാബ് വിട്ട് അദ്ദേഹം ഡല്‍ഹിയിലേക്കുമെത്തുകയായിരുന്നു. പുതിയതായി എത്തിയ രണ്ട് ഫ്രാഞ്ചൈസികള്‍ക്കും അശ്വിനെ നോട്ടമുണ്ടെന്നാണ് വിവരം.

Story first published: Monday, December 20, 2021, 17:12 [IST]
Other articles published on Dec 20, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+