For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Under 19 World Cup 2022: കൗമാര ലോകകപ്പിന് ഇന്ത്യന്‍ ടീം റെഡി, പൃഥ്വിയുടെ പിന്‍ഗാമിയാവാന്‍ യഷ് ധൂല്‍

17 പേരുള്‍പ്പെടുന്ന ടീമിനെയാണ് പ്രഖ്യാപിച്ചത്

അടുത്ത വര്‍ഷം വെസ്റ്റ് ഇന്‍ഡീസില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ഡല്‍ഹിയില്‍ നിന്നുള്ള ബാറ്റര്‍ യഷ് ധൂലാണ് ഇന്ത്യന്‍ ടീമിനെ നയിക്കുക. എസ്‌കെ റഷീദ് വൈസ് ക്യാപ്റ്റനുമാവും. 17 പേരുള്‍പ്പെട്ട സംഘത്തെയാണ് ഓള്‍ ഇന്ത്യ ജൂനിയര്‍ സെലക്ഷന്‍ കമ്മിറ്റി തിരഞ്ഞെുത്തത്. 2022 ജനുവരി 14 മുതല്‍ ഫെബ്രുവരി അഞ്ചു വരെയാണ് കൗമാര ലോകകപ്പ് നടക്കുന്നത്.

ടൂര്‍ണമെന്റിന്റെ 14ാമത്തെ എഡിഷന്‍ കൂടിയാണ് വിന്‍ഡീസിലേത്. നാലു ഗ്രൂപ്പുകളിലായി 16 ടീമുകള്‍ ടൂര്‍ണമെന്റിന്റെ പ്രാഥമിക ഘട്ടത്തില്‍ അണിനിരക്കും. ആന്റിഗ്വ, ബര്‍ബുഡ, ഗയാന, സെന്റ് കിറ്റ്‌സ് ആന്റ് നെവിസ്, ട്രിനിഡാഡ് ആന്റ് ടൊബാഗോ എന്നീവിടങ്ങളിലെ 10 വേദികളിലായി 48 മല്‍സരങ്ങള്‍ ഗ്രൂപ്പു ഘട്ടത്തിലുണ്ടാവും.

 അഞ്ചാം കിരീടം തേടി ഇന്ത്യ

അഞ്ചാം കിരീടം തേടി ഇന്ത്യ

അഞ്ചാമത്തെ അണ്ടര്‍ 19 ലോകകപ്പ് മോഹവുമായാണ് ഇന്ത്യന്‍ സംഘം വിന്‍ഡീസിലേക്കു തിരിക്കുന്നത്. അവസാനമായി 2018ല്‍ ന്യൂസിലാന്‍ഡില്‍ നടന്ന ടൂര്‍ണമെന്റില്‍ പൃഥ്വി ഷായുടെ ക്യാപ്റ്റന്‍സിയിലായിരുന്നു ഇന്ത്യയുടെ അവസാന കിരീടം. നിലവിലെ സീനിയര്‍ ടീം കോച്ചായ രാഹുല്‍ ദ്രാവിഡായിരുന്നു അന്നു ടീമിനെ പരിശീലിപ്പിച്ചത്. ശുഭ്മാന്‍ ഗില്‍, ശിവം മാവി, കമലേഷ് നാഗര്‍കോട്ടി, റിയാന്‍ പരാഗ് തുടങ്ങിയ താരങ്ങള്‍ ഈ ലോകകപ്പിലെ കണ്ടെത്തലുകളാണ്. ഗില്ലായിരുന്നു പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായി തിരഞ്ഞെടുക്കപ്പെട്ടത്. അന്നു ഫൈനലില്‍ ഓസ്‌ട്രേലിയയെ തകര്‍ത്തായിരുന്നു ഇന്ത്യയുടെ കിരീടധാരണം.
കഴിഞ്ഞ വര്‍ഷം നടന്ന അവസാനത്തെ ടൂര്‍ണമെന്റില്‍ ഇന്ത്യ ഫൈനലില്‍ തോല്‍ക്കുകയായിരുന്നു. ബംഗ്ലാദേശായിരുന്നു പ്രിയം ഗാര്‍ഗ് നയിച്ച ഇന്ത്യയെ കലാശക്കളിയില്‍ അട്ടിമറിച്ചത്. യശസ്വി ജയ്‌സ്വാള്‍, രവി ബിഷ്‌നോയ്, കാര്‍ത്തിക് ത്യാഗി എന്നിവര്‍ അന്നു ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു. 2018നു മുമ്പ് 2012, 2008, 2000 വര്‍ഷങ്ങളിലായിരുന്നു കൗമാര ലോകകപ്പില്‍ ഇന്ത്യ ജേതാക്കളായത്.

ഇന്ത്യ ഗ്രൂപ്പ് ബിയില്‍

ഇന്ത്യ ഗ്രൂപ്പ് ബിയില്‍

വരാനിരിക്കുന്ന ടൂര്‍ണമെന്റില്‍ ഗ്രൂപ്പ് ബിയിലാണ് ഇന്ത്യ ഉള്‍പ്പെട്ടിരിക്കുന്നത്. 2022 ജനുവരി 14ന് സൗത്താഫ്രിക്കയ്‌ക്കെതിരേ ഗയാനയിലെ പ്രൊവിഡന്‍സ് സ്റ്റേഡിയത്തിലാണ് ഇന്ത്യയുടെ ആദ്യ മല്‍സരം. തുടര്‍ന്നുള്ള മല്‍സരങ്ങളില്‍ ട്രിനിഡാഡ് ആന്റ് ടൊബാഗോയില്‍ വച്ച് 19ന് അയര്‍ലാന്‍ഡ്, 22ന് ഉഗാണ്ട എന്നിവര്‍ക്കെതിരേയാണ് ഇന്ത്യയുടെ ശേഷിച്ച മല്‍സരങ്ങള്‍.
നിലവിലെ ചാംപ്യന്‍മാരായ ബംഗ്ലാദേശ് ഗ്രൂപ്പ് എയിലാണ്. ഇംഗ്ലണ്ട്, കാനഡ, യുഎഇ എന്നിവരാണ് ഗ്രൂപ്പിലെ മറ്റുള്ളവര്‍. ഗ്രൂപ്പ് സിയില്‍ പാകിസ്താന്‍, അഫ്ഗാനിസ്താന്‍, പപ്പുവ ന്യു ഗ്വിനി എന്നിവരും ഗ്രൂപ്പ് ഡിയില്‍ ഓസ്‌ട്രേലിയ, ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ്, സ്‌കോട്ട്‌ലാന്‍ഡ് എന്നിവരും മല്‍സരിക്കും.
ഓരോ ഗ്രൂപ്പിലും ആദ്യ രണ്ടു സ്ഥാനങ്ങളിലെത്തുന്ന ടീമുകള്‍ സൂപ്പര്‍ ലീഗ് ഘട്ടത്തിലേക്കു മുന്നേറും. ഗ്രൂപ്പുകളിലെ മൂന്നും നാലും സ്ഥാനക്കാര്‍ പ്ലേഓഫിലുമെത്തും. ജനുവരി 14 മുതല്‍22 വരെയാണ് ഗ്രൂപ്പ് ഘട്ടം. ക്വാര്‍ട്ടര്‍ ഫൈനലുകള്‍ 26 മുതല്‍ 39 വരെയാണ്. സെമി ഫൈനലുകള്‍ ഫെബ്രുവരി 1, 2 തിയ്യതികളിലും ഫൈനല്‍ ഫെബ്രുവരി അഞ്ചിന് വിവിയന്‍ റിച്ചാര്‍ഡ്‌സ് സ്റ്റേഡിയത്തിലും നടക്കും. ടൂര്‍ണമെന്റിനു മുമ്പ് ജനുവരി ഒമ്പത് മുതല്‍ 12 വര 16 സന്നാഹ മല്‍സരങ്ങള്‍ ടീമുകള്‍ കളിക്കുന്നുണ്ട്.

 ഇന്ത്യന്‍ ടീം

ഇന്ത്യന്‍ ടീം

യഷ് ധൂല്‍ (ക്യാപ്റ്റന്‍), ഹര്‍നൂര്‍ സിങ്, അംഗ്രിഷ് രഖുവംശി, എസ്‌കെ റഷീദ് (വൈസ് ക്യാപ്റ്റന്‍), നിഷാന്ദ് സിന്ധു, സിദ്ധാര്‍ഥ് യാദവ്, അനീഷ്വര്‍ ഗൗതം, ദിനേശ് ബാന (വിക്കറ്റ് കീപ്പര്‍), ആരാധ്യ യാദവ് (വിക്കറ്റ് കീപ്പര്‍), രാജ് അംഗദ് ബവ, മാനവ് പ്രകാശ്, കൗശല്‍ താംബെ, ആര്‍എസ് ഹംഗര്‍ഗേക്കര്‍, വസു വത്സ്, വിക്കി ഒസ്ത്വാല്‍, രവികുമാര്‍, ഗര്‍വ് സങ്വാന്‍.
സ്റ്റാന്റ്‌ബൈ താരങ്ങള്‍- റിഷിത് റെഡ്ഡി, അന്‍ഷ് ഗോസായ്, അമൃത് രാജ് ഉപാധ്യായ്, പിഎം സിങ് റാഥോര്‍.

 ഇന്ത്യയുടെ മല്‍സരക്രമം

ഇന്ത്യയുടെ മല്‍സരക്രമം

2022 ജനുവരി 15 - ഇന്ത്യ x സൗത്താഫ്രിക്ക (പ്രൊവിഡന്‍സ് സ്റ്റേഡിയം, ഗയാന, രാത്രി 7.30ന്)
ജനുവരി 19- ഇന്ത്യ x അയര്‍ലാന്‍ഡ് (ബ്രയാന്‍ ലാറ ക്രിക്കറ്റ് അക്കാദമി, ട്രിനിഡാഡ് ആന്റ് ടൊബാഗോ, രാത്രി 7.30ന്)
ജനുവരി 22- ഇന്ത്യ x ഉഗാണ്ട (ബ്രയാന്‍ ലാറ ക്രിക്കറ്റ് അക്കാദമി, ട്രിനിഡാഡ് ആന്റ് ടൊബാഗോ, രാത്രി 7.30ന്)

Story first published: Monday, December 20, 2021, 10:45 [IST]
Other articles published on Dec 20, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+