For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'കോലിയും രാഹുലുമല്ല', പന്തെറിയാന്‍ പ്രയാസമുള്ള ബാറ്റ്‌സ്മാനെ തിരഞ്ഞെടുത്ത് ഷദാബ് ഖാന്‍

കറാച്ചി: പാകിസ്താന്‍ ക്രിക്കറ്റ് ടീമിലെ സ്പിന്‍ ഓള്‍റൗണ്ടറാണ് ഷദാബ് ഖാന്‍. പരിമിത ഓവര്‍ ടീമിലെ സ്ഥിര സാന്നിധ്യമായ ഷദാബ് ഫ്രാഞ്ചൈസി ക്രിക്കറ്റിലും നിറഞ്ഞ് നില്‍ക്കുന്ന താരമാണ്. ഇപ്പോഴിതാ കരിയറില്‍ പന്തെറിയാന്‍ പ്രയാസപ്പെട്ട ബാറ്റ്‌സ്മാന്‍മാര്‍ ആരൊക്കെയാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് പാകിസ്താന്റെ യുവ സ്പിന്നര്‍. ഇന്ത്യയുടെ സൂപ്പര്‍ താരങ്ങളായ വിരാട് കോലിക്കെതിരേയും കെ എല്‍ രാഹുലിനെതിരേയും പന്തെറിയുന്നത് വളരെ പ്രയാസമായി തോന്നുന്നില്ലെന്നും ബുദ്ധിമുട്ടുള്ള ബാറ്റ്‌സ്മാന്‍മാര്‍ ഡേവിഡ് വാര്‍ണറും രോഹിത് ശര്‍മയുമാണെന്നാണ് ഷദാബ് ഖാന്‍ പറഞ്ഞത്.

1

ട്വിറ്ററില്‍ ആരാധകന്റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിരാട് കോലി മൂന്ന് ഫോര്‍മാറ്റിലും 50ന് മുകളില്‍ ശരാശരിയുള്ള താരമാണ്. എല്ലാ ഫോര്‍മാറ്റിലും മികച്ച ബാറ്റിങ് റെക്കോഡ് കോലിക്കുണ്ടെങ്കിലും സമീപകാല ഫോം പ്രശ്‌നമാണ്. രണ്ടര വര്‍ഷത്തോളമായി സെഞ്ച്വറി നേടാന്‍ കോലിക്കായിട്ടില്ല. നിലവില്‍ പരിമിത ഓവര്‍ നായകസ്ഥാനം നഷ്ടപ്പെട്ട കോലി ടെസ്റ്റില്‍ മാത്രമാണ് ഇന്ത്യയെ നയിക്കുന്നത്. സ്പിന്നില്‍ പൊതുവേ കോലിക്ക് അല്‍പ്പം അടിപതറാറുണ്ട്. കൈക്കുഴ സ്പിന്നര്‍മാരുടെ ലൈനും ലെങ്തും കണ്ടെത്താന്‍ പല തവണ അദ്ദേഹം പാടുപെട്ടിട്ടുമുണ്ട്.

Also Read: അന്നു സച്ചിനും സെവാഗും ഇഞ്ചോടിഞ്ച്! പിന്നാലെ യുവി- വീണ്ടും വരുന്നു ഇതിഹാസങ്ങളുടെ ലീഗ്

2

കെ എല്‍ രാഹുല്‍ സമീപകാലത്തായി സ്ഥിരതയോടെ കളിക്കുന്ന താരങ്ങളിലൊരാളാണ്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കെല്‍പ്പുള്ള രാഹുല്‍ ഇന്ത്യന്‍ ടീമിലെ നിറ സാന്നിധ്യവുമാണ്. എന്നാല്‍ രാഹുലിനെതിരേ പന്തെറിയാനും തനിക്ക് പ്രയാസമില്ലെന്നാണ് ഷദാബ് ഖാന്‍ പറഞ്ഞത്. ഇന്ത്യയും പാകിസ്താനും നേര്‍ക്കുനേര്‍ വരുന്നത് ഐസിസി മത്സരങ്ങളില്‍ മാത്രമായതിനാല്‍ അധികം മത്സരങ്ങളില്‍ ശക്തി തെളിയിക്കാനുള്ള അവസരം ലഭിച്ചിട്ടില്ല.

Also Read: IND vs SA: ഇന്ത്യയുടെ സാധ്യതാ പ്ലേയിങ് 11ന്‍, രഹാനെ-വിഹാരി, ഇഷാന്ത്-സിറാജ്, ഇവരില്‍ ആശയക്കുഴപ്പം

3

ഇന്ത്യയുടെ പരിമിത ഓവര്‍ നായകന്‍ രോഹിത് ശര്‍മ ഏത് ബൗളറെയുടെയും പേടി സ്വപ്‌നമാണ്. വലിയ ഷോട്ടുകള്‍ കളിക്കാന്‍ കെല്‍പ്പുള്ള താരം അതിവേഗത്തില്‍ റണ്‍സുയര്‍ത്തും. പുള്‍ ഷോട്ടും സ്വീപ് ഷോട്ടുമടക്കം നിലയുറപ്പിച്ചാല്‍ പലതരം ഷോട്ടുകളിലൂടെ ബൗളറെ വട്ടം കറക്കാന്‍ രോഹിത്തിന് മികവുണ്ട്. സ്പിന്നര്‍മാര്‍ക്കെതിരേ രോഹിത്തിന് അല്‍പ്പം ദൗര്‍ബല്യമുണ്ടെങ്കിലും നിലയുറപ്പിച്ച് കഴിഞ്ഞാല്‍ രോഹിത്തിനെ വീഴ്ത്തുക പ്രയാസമായിരിക്കും.

Also Read: സ്മിത്തും വില്യംസണുമില്ല, ആധുനിക ക്രിക്കറ്റിലെ ഫാബുലസ് ഫോറിനെ തിരഞ്ഞെടുത്ത് വസിം അക്രം

4

ഏകദിനത്തില്‍ മൂന്ന് തവണ ഇരട്ട സെഞ്ച്വറി നേടിയിട്ടുള്ള താരമാണ് രോഹിത്. 264 റണ്‍സാണ് അദ്ദേഹത്തിന്റെ ഉയര്‍ന്ന ഏകദിന സ്‌കോര്‍. ടി20യില്‍ നാല് തവണ സെഞ്ച്വറി നേടാനും രോഹിത്തിന് സാധിച്ചിട്ടുണ്ട്. വൈകിയാണെത്തിയതെങ്കിലും ടെസ്റ്റിലും ചുരുങ്ങിയ കാലം കൊണ്ട് കൈയടി നേടാന്‍ രോഹിത്തിന് കഴിഞ്ഞു. അവസാനമായി ഇക്കഴിഞ്ഞ ടി20 ലോകകപ്പിലാണ് ഇന്ത്യയും പാകിസ്താനും നേര്‍ക്കുനേര്‍ എത്തിയത്. മത്സരത്തില്‍ രോഹിത് പൂജ്യത്തിനാണ് പുറത്തായത്.

Also Read: IPL 2022: അടുത്ത സീസണില്‍ ഏത് ടീമിനായി കളിക്കാനാണ് ആഗ്രഹം? വെളിപ്പെടുത്തി അശ്വിന്‍

5

ഷദാബ് തിരഞ്ഞെടുത്ത മറ്റൊരു താരം ഡേവിഡ് വാര്‍ണറാണ്. മൂന്ന് ഫോര്‍മാറ്റിലും ഒരുപോലെ മികച്ച റെക്കോഡുള്ള താരമാണ് ഓസ്്‌ട്രേലിയയുടെ വാര്‍ണര്‍. ഇടം കൈയന്‍ ഓപ്പണറെന്ന നിലയില്‍ ഫ്രാഞ്ചൈസി ക്രിക്കറ്റിലും അദ്ദേഹം സജീവമാണ്. പേസിനെയും സ്പിന്നിനെയും ഒരുപോലെ നേരിടുന്നുവെന്നതാണ് വാര്‍ണറുടെ പ്രധാന സവിശേഷത. വെടിക്കെട്ട് ഓപ്പണര്‍മാരുടെ പട്ടികയില്‍ മുന്‍നിരയിലാണ് വാര്‍ണറുടെ സ്ഥാനം. അതുകൊണ്ട് തന്നെ ഏതൊരു ബൗളറും വാര്‍ണറുടെ മികവിനെ ഭയക്കും. 2016ലെ ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ കിരീടം ചൂടിച്ച നായകന്‍ കൂടിയാണ് വാര്‍ണര്‍.

Also Read: 'എങ്ങനെ മറക്കും', ഐപിഎല്‍ 2021 സീസണിലെ ഏറ്റവും രസകരമായ അഞ്ച് സംഭവങ്ങള്‍ നോക്കാം

6

23കാരനായ ഷദാബ് പാകിസ്താനായി 6 ടെസ്റ്റില്‍ നിന്ന് 300 റണ്‍സും 14 വിക്കറ്റും 48 ഏകദിനത്തില്‍ നിന്ന് 434 റണ്‍സും 62 വിക്കറ്റും 64 ടി20യില്‍ നിന്ന് 275 റണ്‍സും 73 വിക്കറ്റുമാണ് നേടിയിട്ടുള്ളത്. ടി20 ഫോര്‍മാറ്റിലാണ് താരം കൂടുതല്‍ ശോഭിക്കുന്നത്. 7.12 ഇക്കോണമിയില്‍ പന്തെറിയുന്ന താരം ഡെത്ത് ഓവറിലും ന്യൂബോളിലും ഒരുപോലെ മികവ് കാട്ടാന്‍ കെല്‍പ്പുള്ളവനാണ്.

Story first published: Tuesday, December 21, 2021, 15:15 [IST]
Other articles published on Dec 21, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+