For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: ഇന്ത്യയുടെ സാധ്യതാ പ്ലേയിങ് 11ന്‍, രഹാനെ-വിഹാരി, ഇഷാന്ത്-സിറാജ്, ഇവരില്‍ ആശയക്കുഴപ്പം

സെഞ്ച്വൂറിയന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഇന്ത്യയുടെ ടെസ്റ്റ് പരമ്പര 26ന് ആരംഭിക്കുകയാണ്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരക്കായുള്ള ഇന്ത്യയുടെ പരിശീലനം ജോഹന്നാസ്ബര്‍ഗിലാണ് പുരോഗമിക്കുന്നത്. ഇതുവരെയായി ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് പരമ്പര നേടാന്‍ ഇന്ത്യക്കായിട്ടില്ല. അതുകൊണ്ട് തന്നെ ഇത്തവണ വലിയ പ്രതീക്ഷയോടെയാണ് ഇന്ത്യ ഇറങ്ങുന്നത്. രാഹുല്‍ ദ്രാവിഡ് മുഖ്യ പരിശീലകനായ ശേഷമുള്ള ഇന്ത്യയുടെ ആദ്യത്തെ വിദേശ പര്യടനം കൂടിയാണിത്.

1

സമീപകാലത്തുണ്ടായ വിവാദങ്ങള്‍ ഇന്ത്യയെ ബാധിക്കുമോയെന്നത് കണ്ടറിയേണ്ടതാണ്. ഇന്ത്യ മികച്ച താരനിരയുമായാണ് ദക്ഷിണാഫ്രിക്കയിലേക്ക് പോയിരിക്കുന്നത്. എന്നാല്‍ പരിക്ക് ടീമിന് ചെറിയ തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. രോഹിത് ശര്‍മ,രവീന്ദ്ര ജഡേജ,അക്ഷര്‍ പട്ടേല്‍,ശുബ്മാന്‍ ഗില്‍ എന്നിവരൊന്നും ടെസ്റ്റ് പരമ്പരക്കില്ല. ഇത് ഇന്ത്യയെ ആശങ്കപ്പെടുത്തുന്ന കാര്യങ്ങളാണ്.

Also Read: 'ശ്രേയസ് മുതല്‍ അക്ഷര്‍ വരെ', ഇന്ത്യക്ക് പ്രതീക്ഷ നല്‍കി ഈ വര്‍ഷം അരങ്ങേറിയ എട്ട് താരങ്ങളിതാ

2

ഇന്ത്യയുടെ പ്ലേയിങ് 11നിലും ടീമിന് ആശയക്കുഴപ്പമുണ്ടാവും. ദക്ഷിണാഫ്രിക്കയിലേ വേഗ പിച്ചില്‍ ആരൊക്കെ ടീമില്‍ വേണമെന്നതാണ് പ്രധാന ചോദ്യം. നാല് പേസര്‍മാരെയും ഒരു സ്പിന്നറെയും ഇന്ത്യ ടീമിലേക്ക് പരിഗണിക്കാനാണ് സാധ്യത. അങ്ങനെ വന്നാല്‍ ബാറ്റിങ് നിരയിലെ ആറ് പേരും ഒന്നിനൊന്ന് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കെല്‍പ്പുള്ളവരായിരിക്കണം. അല്ലാത്ത പക്ഷം വലിയ നാണക്കേട് ഇന്ത്യക്ക് ദക്ഷിണാഫ്രിക്കയില്‍ നേരിടേണ്ടി വരും.

Also Read: Under 19 World Cup 2022: കൗമാര ലോകകപ്പിന് ഇന്ത്യന്‍ ടീം റെഡി, പൃഥ്വിയുടെ പിന്‍ഗാമിയാവാന്‍ യഷ് ധൂല്‍

3

ബാറ്റിങ് നിരയില്‍ അജിന്‍ക്യ രഹാനെ-ഹനുമ വിഹാരി എന്നിവരിലാര് വേണമെന്നതാണ് പ്രധാന ചോദ്യം. രഹാനെയുടെ സമീപകാല ഫോം വളരെ മോശമാണ്. 20 ശരാശരി മാത്രമുള്ള രഹാനെയെ ഇന്ത്യ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും നീക്കികഴിഞ്ഞു. അതുകൊണ്ട് തന്നെ ഇനി പ്ലേയിങ് 11ലേക്ക് പരിഗണിച്ചില്ലെങ്കിലും മറ്റ് പ്രശ്‌നങ്ങളില്ല. രഹാനെ അനുഭവസമ്പത്തുള്ള താരമാണെങ്കിലും സമീപകാല പ്രകടനം വിലയിരുത്തുമ്പോള്‍ രഹാനെയെ ഇന്ത്യ പ്ലേയിങ് 11ലേക്ക് പരിഗണിച്ചേക്കില്ല.

Also Read: IND vs SA: ഒമിക്രോണ്‍ ഭീതി, ബോക്‌സിങ് ഡേ ടെസ്റ്റില്‍ കാണികളെ പ്രവേശിപ്പിക്കില്ല

4

ഹനുമ വിഹാരി ഇന്ത്യ എ ടീമിനൊപ്പം ദക്ഷിണാഫ്രിക്കന്‍ പരമ്പരക്കുണ്ടായിരുന്നു. മികച്ച ബാറ്റിങ് പ്രകടനവും കാഴ്ചവെച്ചിട്ടുണ്ട്. രവീന്ദ്ര ജഡേജയുടെ അഭാവത്തില്‍ മധ്യനിരയില്‍ തിളങ്ങാന്‍ കെല്‍പ്പുള്ള ബാറ്റ്‌സ്മാനെ ആവിശ്യമാണ്. അങ്ങനെ നോക്കുമ്പോള്‍ രഹാനെയെ മറികടന്ന് വിഹാരി ഇന്ത്യയുടെ പ്ലേയിങ് 11ല്‍ ഇടം പിടിച്ചേക്കും. വിദേശത്തെ സാഹചര്യത്തില്‍ രഹാനെയെക്കാള്‍ മികവ് വിഹാരിക്കുണ്ട്. അതുകൊണ്ട് തന്നെ ഇന്ത്യക്ക് ഗുണം ചെയ്യുന്നതും രഹാനെയെ പുറത്തിരുത്തി വിഹാരിയെ കളിപ്പിക്കുന്നതാണ്.

Also Read: 'സെവാഗ് മുതല്‍ ബുംറ വരെ', ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് അരങ്ങേറ്റം ഗംഭീരമാക്കിയ ഇന്ത്യന്‍ താരങ്ങളിതാ

5

മറ്റൊരു പ്രധാന ആശയക്കുഴപ്പം ഇഷാന്ത് ശര്‍മ-മുഹമ്മദ് സിറാജ് എന്നിവരെ പരിഗണിക്കുമ്പോഴാണ്. ഇഷാന്ത് ശര്‍മ സീനിയര്‍ പേസറാണ്. ബൗണ്‍സ് നിറഞ്ഞ പിച്ചില്‍ തിളങ്ങാന്‍ ഇഷാന്തിന് മികവുമുണ്ട്. എന്നാല്‍ സമീപകാലത്തായി പരിക്കും ഫോമില്ലായ്മയും താരത്തെ വേട്ടയാടുന്നുണ്ട്. അവസാന പരമ്പരകളിലെല്ലാം നന്നായി തല്ലുവാങ്ങുന്ന ഇഷാന്തിന് വിക്കറ്റ് നേടാനും സാധിക്കുന്നില്ല. അതുകൊണ്ട് തന്നെ ഇന്ത്യ മുഹമ്മദ് സിറാജിനെ പരിഗണിച്ചേക്കും.

6

ഓസ്‌ട്രേലിയയിലും ഇംഗ്ലണ്ടിലും തന്റെ ബൗളിങ് മികവ് തെളിയിച്ച സിറാജ് ഇക്കഴിഞ്ഞ ന്യൂസീലന്‍ഡ് പരമ്പരയില്‍ മുംബൈയിലും തിളങ്ങി. മിന്നും ഫോമിലുള്ള സിറാജിനെ ഇന്ത്യ പ്ലേയിങ് 11ല്‍ നിന്ന് മാറ്റിനിര്‍ത്തുന്നത് ടീമിന് തന്നെയാണ് തിരിച്ചടിയാവുക. അതുകൊണ്ട് ഇഷാന്തിനെ പുറത്തിരുത്തി വിക്കറ്റ് വീഴ്ത്താന്‍ മിടുക്കുകാട്ടുന്ന സിറാജിനെ ഇന്ത്യ ടീമിലേക്ക് പരിഗണിച്ചേക്കും.

7

സ്പിന്‍ നിരയില്‍ ആര്‍ അശ്വിന്‍ തന്നെ ഇടം പിടിക്കും. മോശം ഫോമിലാണെങ്കിലും ചേതേശ്വര്‍ പുജാരക്ക് ഇന്ത്യ ദക്ഷിണാഫ്രിക്കയില്‍ അവസരം നല്‍കും. സമീപകാല പ്രകടനം മോശമാണെങ്കിലും നിലയുറപ്പിച്ച് കളിക്കാന്‍ മിടുക്കുള്ള താരമാണ് പുജാര. 2019 ജനുവരിയിലാണ് അവസാന സെഞ്ച്വറി നേടിയതെങ്കിലും നിലയുറപ്പിച്ചാല്‍ ഇന്നിങ്‌സ് കെട്ടിപ്പടുക്കാന്‍ മിടുക്കുണ്ട്. ദക്ഷിണാഫ്രിക്കയില്‍ കളിച്ച് പരിചയസമ്പത്തുള്ള താരമെന്ന നിലയില്‍ പുജാരയെ ഇന്ത്യ മാറ്റിനിര്‍ത്തിയേക്കില്ല.

ഇന്ത്യയുടെ സാധ്യതാ 11: കെ എല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പുജാര, വിരാട് കോലി, റിഷഭ് പന്ത്, ഹനുമ വിഹാരി, ആര്‍ അശ്വിന്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ജസ്പ്രീത് ബുംറ

Story first published: Monday, December 20, 2021, 18:24 [IST]
Other articles published on Dec 20, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+