ഓള്‍ ടൈം ക്രിക്കറ്റിലെ ഫാബുലസ് ഫോറില്‍ ആരൊക്കെ? തിരഞ്ഞെടുത്ത് വിനോദ് കാംബ്ലി
മുംബൈ: ഓരോ കാലഘട്ടത്തിലെയും ക്രിക്കറ്റിലെ മികച്ച ബാറ്റ്‌സ്മാന്‍മാരെ പരിഗണിച്ച് ഫാബുലസ് ഫോര്‍ എന്ന പട്ടികയില്‍ ഉള്‍പ്പെടുത്താറുണ്ട്. ആധുനിക ക്രിക്കറ്റിലെ ഫാബുലസ് ഫോറിനെ പരിഗണിച്ചാല്‍ വിരാട് കോലി,ജോ റൂട്ട്,കെയ്ന്‍ വില്യംസന്‍,സ്റ്റീവ് സ്മിത്ത് എന്നാണ് പൊതുവേ പറയാറ്. സമീപകാലത്തായി പാകിസ്താന്റെ ബാബര്‍ ആസമും ഈ പട്ടികയില്‍ ഇടം പിടിക്കാന്‍ അവസരം തേടുന്നുണ്ട്.

കഴിഞ്ഞ ദിവസം മുന്‍ പാകിസ്താന്‍ ക്യാപ്റ്റനും ഇതിഹാസവുമായ വസിം അക്രം തന്റെ ഫാബുലസ് ഫോറിനെ വെളിപ്പെടുത്തിയിരുന്നു. ആധുനിക ക്രിക്കറ്റിലെ ഫാബുലസ് ഫോറില്‍ നിന്ന് കെയ്ന്‍ വില്യംസണെയും റൂട്ടിനെയും തഴഞ്ഞ് പകരം ഡേവിഡ് വാര്‍ണറെയും ബാബര്‍ ആസമിനെയുമാണ് അക്രം ആ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഇപ്പോഴിതാ തന്റെ ഫാബുലസ് ഫോറിനെ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വിനോദ് കാംബ്ലി. ക്രിക്കറ്റിന്റെ എക്കാലത്തെയും മികച്ച ഫാബുലസ് ഫോറിനെ വിനോദ് ക്ലാംബ്ലി പരിഗണിച്ചപ്പോള്‍ അതില്‍ മൂന്ന് പേരും ഇന്ത്യക്കാരാണ്. സുനില്‍ ഗവാസ്‌കര്‍,സര്‍ വിവിയന്‍ റിച്ചാര്‍ഡ്‌സ്,സച്ചിന്‍ ടെണ്ടുല്‍ക്കര്‍,വിരാട് കോലി എന്നിവരാണ് കാംബ്ലിയുടെ പട്ടികയില്‍ ഉള്‍പ്പെട്ട ഫാബുലസ് ഫോര്‍ താരങ്ങള്‍.
Also Read: അന്നു സച്ചിനും സെവാഗും ഇഞ്ചോടിഞ്ച്! പിന്നാലെ യുവി- വീണ്ടും വരുന്നു ഇതിഹാസങ്ങളുടെ ലീഗ്

സുനില്‍ ഗവാസ്‌കര്‍ ഇന്ത്യന്‍ ടീമിന്റെ ഇതിഹാസമാണ്. ടെസ്റ്റില്‍ ആദ്യമായി 10000 റണ്‍സ് പൂര്‍ത്തിയാക്കിയ താരം ഗവാസ്‌കറാണ്. ഏത് മൈതാനത്തും തിളങ്ങാന്‍ കെല്‍പ്പുള്ള ഗവാസ്‌കര്‍ ക്ഷമയുടെ പര്യായമാണെന്ന് പറയാം. എത്ര നേരം വേണമെങ്കിലും ക്രീസില്‍ നിലനില്‍ക്കാന്‍ ഗവാസ്‌കറിന് മികവുണ്ട്. 1983ല്‍ ഏകദിന ലോകകപ്പ് കിരീടം നേടിയ ഇന്ത്യന്‍ ടീമിലും ഗവാസ്‌കര്‍ ഭാഗമായിരുന്നു. 125 ടെസ്റ്റില്‍ നിന്ന് 51.12 ശരാശരിയില്‍ 10122 റണ്‍സാണ് ഗവാസ്‌കര്‍ നേടിയിട്ടുള്ളത്. 108 ഏകദിനത്തില്‍ നിന്ന് 3092 റണ്‍സും അദ്ദേഹത്തിന്റെ പേരിലുണ്ട്. ടെസ്റ്റില്‍ 34 സെഞ്ച്വറിയും ഏകദിനത്തില്‍ ഒരു സെഞ്ച്വറിയുമാണ് ഗവാസ്‌കറിന്റെ കരിയറിലെ സമ്പാദ്യം.
Also Read: IND vs SA: ഇന്ത്യയുടെ സാധ്യതാ പ്ലേയിങ് 11ന്‍, രഹാനെ-വിഹാരി, ഇഷാന്ത്-സിറാജ്, ഇവരില്‍ ആശയക്കുഴപ്പം

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം സര്‍ വിവിയന്‍ റിച്ചാര്‍ഡ്‌സ് ടെസ്റ്റിലും ഏകദിനത്തിലും ഒരുപോലെ തിളങ്ങിയിരുന്ന ഓള്‍റൗണ്ടറാണ്. 121 ടെസ്റ്റില്‍ നിന്ന് 50.24 ശരാശരിയില്‍ 8540 റണ്‍സും 32 വിക്കറ്റും വീഴ്ത്തിയ അദ്ദേഹം 187 ഏകദിത്തില്‍ നിന്ന് 47 ശരാശരിയില്‍ 6721 റണ്‍സും 118 വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്. ക്രിക്കറ്റ് കരിയറിന് വിരാമമായ ശേഷവും അവതാരകനായും കമന്റേറ്ററായും കളത്തില്‍ അദ്ദേഹം സജീവമാണ്.
Also Read: സ്മിത്തും വില്യംസണുമില്ല, ആധുനിക ക്രിക്കറ്റിലെ ഫാബുലസ് ഫോറിനെ തിരഞ്ഞെടുത്ത് വസിം അക്രം

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറാണ് മൂന്നാമത്തെ താരം. സച്ചിന്‍-കാംബ്ലി കൂട്ടുകെട്ട് ഒരു കാലഘട്ടത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ വലിയ പ്രതീക്ഷയായിരുന്നു. സച്ചിന്‍ പകരം വെക്കാനില്ലാത്ത പ്രതിഭാസമായെങ്കിലും നിര്‍ഭാഗ്യവശാല്‍ ഉയര്‍ന്നുവരാന്‍ കാംബ്ലിക്കായില്ല. 200 ടെസ്റ്റില്‍ നിന്ന് 15921 റണ്‍സും 46 വിക്കറ്റും 463 ഏകദിനത്തില്‍ നിന്ന് 18426 റണ്‍സും 154 വിക്കറ്റും ഒരു ടി20യില്‍ നിന്ന് 10 വിക്കറ്റുമാണ് സച്ചിന്‍ വീഴ്ത്തിയത്. 51 ടെസ്റ്റ് സെഞ്ച്വറിയും 49 ഏകദിന സെഞ്ച്വറിയും സച്ചിന്റെ പേരിലുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൂടുതല്‍ റണ്‍സ്,സെഞ്ച്വറി എന്നീ റെക്കോഡുകള്‍ സച്ചിന്റെ പേരില്‍ തകര്‍ക്കപ്പെടാതെ തുടരുന്നു.
Also Read: IPL 2022: അടുത്ത സീസണില്‍ ഏത് ടീമിനായി കളിക്കാനാണ് ആഗ്രഹം? വെളിപ്പെടുത്തി അശ്വിന്‍

വിരാട് കോലിയാണ് കാംബ്ലിയുടെ പട്ടികയിലെ നാലാമന്‍. ആധുനിക ക്രിക്കറ്റില്‍ മൂന്ന് ഫോര്‍മാറ്റിലും കോലിയോളം മികവ് കാട്ടുന്ന മറ്റൊരു താരവുമില്ല. മൂന്ന് ഫോര്‍മാറ്റിലും 50ന് മുകളില്‍ ശരാശരിയുള്ള ഏക താരമാണ് കോലി. 97 ടെസ്റ്റില്‍ നിന്ന് 7801 റണ്‍സും 254 ഏകദിനത്തില്‍ നിന്ന് 12169 റണ്‍സും 95 ടി20യില്‍ നിന്ന് 3227 റണ്‍സുമാണ് കോലിയുടെ പേരിലുള്ളത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications