For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: രഹാനെ ഇന്ത്യയുടെ പ്ലേയിങ് 11ല്‍ വേണോ? ഈ മൂന്ന് കാരണങ്ങള്‍ അതിന് ഉത്തരം നല്‍കും

സെഞ്ച്വറൂയന്‍: ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരക്ക് 26ാം തീയ്യതിയാണ് തുടക്കമാവുന്നത്. മൂന്ന് മത്സരങ്ങളാണ് പരമ്പരയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഇതുവരെ ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് പരമ്പര നേടാത്ത ഇന്ത്യ ഇത്തവണ വലിയ പ്രതീക്ഷയിലാണ്. രാഹുല്‍ ദ്രാവിഡ് ഇന്ത്യയുടെ പരിശീലകസ്ഥാനം ഏറ്റെടുത്ത ശേഷമുള്ള ആദ്യത്തെ വിദേശ പരമ്പരകൂടിയാണിത്. ശക്തമായ പരിശീലനം നടത്തിയാണ് ഇന്ത്യ പരമ്പരക്കിറങ്ങുന്നത്.

Reasons why Ajinkya Rahane may be dropped for India's First Test against South Africa | Oneindia
1

ദക്ഷിണാഫ്രിക്കയിലെ വേഗപ്പിച്ചില്‍ ഇന്ത്യയുടെ ബാറ്റിങ് നിരയുടെ പ്രകടനമാണ് കണ്ടറിയേണ്ടത്. അതിവേഗത്തിലെത്തുന്ന ബൗണ്‍സ് നിറഞ്ഞ പിച്ചില്‍ ഇന്ത്യയുടെ ബാറ്റിങ് നിര എന്ത് തന്ത്രമാണ് പയറ്റുകയെന്നത് കാത്തിരുന്ന് കാണാം. ഇന്ത്യയുടെ ബാറ്റിങ് നിരയില്‍ ആരൊക്കെ ഇടം പിടിക്കുമെന്നത് കാത്തിരുന്ന് തന്നെ കാണണം. രോഹിത് ശര്‍മ,രവീന്ദ്ര ജഡേജ,ശുബ്മാന്‍ ഗില്‍,അക്ഷര്‍ പട്ടേല്‍ എന്നിവരൊന്നും ഇന്ത്യന്‍ നിരയിലില്ല.

Also Read: സ്മിത്തും വില്യംസണുമില്ല, ആധുനിക ക്രിക്കറ്റിലെ ഫാബുലസ് ഫോറിനെ തിരഞ്ഞെടുത്ത് വസിം അക്രം

2

ഇന്ത്യയുടെ ടീം സെലക്ഷനില്‍ ആശങ്കയുണ്ടാക്കുന്നത് രഹാനെയുടെ കാര്യമാണ്. സീനിയര്‍ താരമായ രഹാനെക്ക് ദക്ഷിണാഫ്രിക്കയില്‍ ഭേദപ്പെട്ട ബാറ്റിങ് റെക്കോഡ് അവകാശപ്പെടാന്‍ സാധിക്കുന്ന താരമാണ്. എന്നാല്‍ സമീപകാലത്തായി മോശം ഫോമിലുള്ള രഹാനെക്ക് വൈസ് ക്യാപ്റ്റന്‍ സ്ഥാനവും നഷ്ടമായിരിക്കുകയാണ്. ഈ അവസരത്തില്‍ രഹാനെ ഇന്ത്യയുടെ പ്ലേയിങ് 11 വേണോ?ഈ മൂന്ന് കാരണങ്ങള്‍ രഹാനെ പ്ലേയിങ് 11ല്‍ ഉണ്ടാവില്ലെന്ന സൂചനയാണ് നല്‍കുന്നത്. അത് എന്തൊക്കെയാണെന്ന് നോക്കാം.

Also Read: IPL 2022: അടുത്ത സീസണില്‍ ഏത് ടീമിനായി കളിക്കാനാണ് ആഗ്രഹം? വെളിപ്പെടുത്തി അശ്വിന്‍

വൈസ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് നീക്കി

വൈസ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് നീക്കി

ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് അജിന്‍ക്യ രഹാനെയെ മാറ്റിയത് അദ്ദേഹത്തിന് ഇനി ഇന്ത്യന്‍ ടീമില്‍ സ്ഥാനം ലഭിച്ചേക്കില്ലെന്ന സൂചനയാണ് നല്‍കുന്നത്. വിരാട് കോലിയുടെ അഭാവത്തില്‍ ഇന്ത്യയെ നയിച്ചപ്പോഴെല്ലാം മികച്ച ഫലം സൃഷ്ടിച്ചെടുക്കാന്‍ രഹാനെക്ക് സാധിച്ചിരുന്നു. കോലിയുടെ അഭാവത്തിലും ഓസ്‌ട്രേലിയയില്‍ ഇന്ത്യക്ക് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി നേടിക്കൊടുത്തത് രഹാനെയുടെ മികവിനെ എടുത്തുകാട്ടുന്നതാണ്. എന്നാല്‍ സമീപകാലത്ത് പഴയ ഫോമിലേക്ക് അദ്ദേഹത്തിന് ഉയരാനാവുന്നില്ല. അതുകൊണ്ട് തന്നെ വൈസ് ക്യാപ്്റ്റന്‍ സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ നീക്കുകയായിരുന്നു. യുവതാരങ്ങള്‍ മികവ് കാട്ടുന്നതിനാല്‍ രഹാനെക്ക് പ്ലേയിങ് 11ല്‍ ഇടം പിടിക്കുക പ്രയാസകരമാവും.

Also Read: 'എങ്ങനെ മറക്കും', ഐപിഎല്‍ 2021 സീസണിലെ ഏറ്റവും രസകരമായ അഞ്ച് സംഭവങ്ങള്‍ നോക്കാം

ബാറ്റിങ് പ്രകടനം ദയനീയം

ബാറ്റിങ് പ്രകടനം ദയനീയം

രഹാനെയെ പ്ലേയിങ് 11ലേക്ക് പരിഗണിക്കാതിരിക്കാനുള്ള പ്രധാന കാരണം മോശം ബാറ്റിങ് പ്രകടനമാണ്. കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി നിരാശപ്പെടുത്തുന്ന പ്രകടനമാണ് അദ്ദേഹം കാഴ്ചവെക്കുന്നത്. ഈ വര്‍ഷം 20 ശരാശരിയില്‍ 411 റണ്‍സാണ് രഹാനെ നേടിയത്. ഇതില്‍ രണ്ട് അര്‍ധ സെഞ്ച്വറി മാത്രമാണുള്ളത്. ഓസ്‌ട്രേലിയക്കെതിരേ ബോക്‌സിങ് ഡേ ടെസ്റ്റിലാണ് അവസാനമായി രഹാനെ സെഞ്ച്വറി പ്രകടനം നടത്തിയത്. നാട്ടില്‍ നടന്ന ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലും മികവിനൊത്തുയരാന്‍ രഹാനെക്ക് സാധിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ രഹാനെയെ ഇന്ത്യ പരിഗണിക്കാതിരിക്കുന്നതാവും ടീമിനും കൂടുതല്‍ നന്നാവുക.

Also Read: രോഹിത്തും കോലിയും ഔട്ട്! ഇന്ത്യയുടെ നാലു പേര്‍- കനേരിയയുടെ ഈ വര്‍ഷത്തെ മികച്ച ടി20 ടീം

യുവ പ്രതിഭകള്‍ കാത്തിരിക്കുന്നു

യുവ പ്രതിഭകള്‍ കാത്തിരിക്കുന്നു

ഇന്ത്യന്‍ ടീമില്‍ തലമുറ മാറ്റത്തിന്റെ സമയമായിരിക്കുന്നുവെന്ന് പറയാം. രഹാനെയെ ഇനിയും പിന്തുണക്കുന്നതില്‍ കാര്യമില്ലാത്തതിനാല്‍ യുവതാരങ്ങള്‍ക്ക് വളരാന്‍ അവസരമൊരുക്കുകയാണ് വേണ്ടത്. ഹനുമ വിഹാരി,ശ്രേയസ് അയ്യര്‍ എന്നിവരാണ് പ്രധാനമായും ടീമിലേക്ക് അവസരം തേടുന്നത്. ഇതില്‍ കൂടുതല്‍ സാധ്യതയും വിഹാരിക്കാണ്. ഇന്ത്യ എ ടീമിനൊപ്പം ദക്ഷിണാഫ്രിക്കന്‍ പര്യടനം നടത്തി മികച്ച ഫോമിലാണ് വിഹാരിയുള്ളത്. അതുകൊണ്ട് തന്നെ വിഹാരിയെ ഇന്ത്യ പരിഗണിച്ചേക്കും.

Also Read: ഫോണ്‍, ഐപാഡ്... എല്ലാം മറക്കും, രോഹിത്തിന്റെ ശീലങ്ങളെക്കുറിച്ച് അന്നു കോലി പറഞ്ഞത്

6

ശ്രേയസ് അയ്യര്‍ ന്യൂസീലന്‍ഡ് പരമ്പരയിലൂടെ ഇന്ത്യന്‍ ടീമില്‍ അരങ്ങേറുകയും ഗംഭീര പ്രകടനം നടത്തുകയും ചെയ്തു. അതുകൊണ്ട് തന്നെ ശ്രേയസും ഇന്ത്യന്‍ ടീമില്‍ സ്ഥാനം അര്‍ഹിക്കുന്നു. ഈ രണ്ട് യുവപ്രതിഭകളെയും മറികടന്ന് രഹാനെക്ക് ടീമില്‍ ഇടം പിടിക്കുക പ്രയാസമാവും. രഹാനെക്ക് മുന്‍തൂക്കം നല്‍കുന്നത് നേരത്തെ ദക്ഷിണാഫ്രിക്കയില്‍ കളിച്ചുള്ള മികച്ച അനുഭവസമ്പത്താണ്.

Story first published: Tuesday, December 21, 2021, 12:41 [IST]
Other articles published on Dec 21, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+