Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

70 റണ്‍സിനിടെ എട്ടു വിക്കറ്റ്! ക്വാര്‍ട്ടറില്‍ കൂട്ടത്തകര്‍ച്ച നേരിട്ട് കേരളം- തോല്‍വിയോടെ പുറത്ത്

ജയ്പൂര്‍: വിജയ് ഹസാരെ ട്രോഫി ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ സഞ്ജു സാംസണ്‍ നയിച്ച കേരളത്തിന്റെ സ്വപ്‌നതുല്യമായ കുതിപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ അവസാനിച്ചു. ജയ്പൂരിലെ കെഎല്‍ സെയ്‌നി ഗ്രൗണ്ടില്‍ നടന്ന നാലാം ക്വാര്‍ട്ടര്‍ ഫൈനലില്‍ കേരളത്തെ സര്‍വീസസ് ഏഴു വിക്കറ്റിനു തകര്‍ത്തുവിടുകയായിരുന്നു. വിജയമാര്‍ജിന്‍ സൂചിപ്പിക്കുന്നതുപോലെ ഏകപക്ഷീയമായിരുന്നു മല്‍സരവും. ബാറ്റിങില്‍ നേരിട്ട കൂട്ടത്തകര്‍ച്ചയാണ് കേരളത്തിനു പുറത്തേക്കുള്ള വഴി കാണിച്ചത്. ഒരു ഘട്ടത്തില്‍ മിച്ച സ്‌കോറിലേക്കു നീങ്ങിയ കേരളത്തിനു മധ്യ ഓവറുകളില്‍ കൂട്ടത്തര്‍ച്ച നേരിടുകയായിരുന്നു. 70 റണ്‍സിനിടെ കേരളം കളഞ്ഞുകുളിച്ചത് എട്ടു വിക്കറ്റുകളായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട കേരളം 40.4 ഓവറില്‍ 175 റണ്‍സിനു പുറത്താവുകയായിരുന്നു.

മറുപടിയില്‍ സര്‍വീസസ് അനായാസം ലക്ഷ്യത്തിലെത്തുകയും ചെയ്തു. 30.5 ഓവറില്‍ മൂന്നു വിക്കറ്റ്‌റിനു അവര്‍ ലക്ഷ്യം മറികടന്നു.ഓപ്പണര്‍ രവി ചൗഹാന്‍ (95), നായകന്‍ രജത് പലിവാള്‍ (65*) എന്നിവരുടെ ഫിഫ്റ്റുകളാണ് സര്‍വീസസിന്റെ വിജയം എളുപ്പമാക്കിയത്. രണ്ടിന് 12 റണ്‍സിലേക്കു സര്‍വീസസ് വീണിരുന്നെങ്കിലും മൂന്നാം വിക്കറ്റില്‍ ചൗഹാന്‍- രജത് സഖ്യം ചേര്‍ന്നെടുത്ത 154 റണ്‍സ് സര്‍വീസസിന്റെ വിജയമുറപ്പിക്കുകയായിരുന്നു.

 രോഹനും വിനൂപും തിളങ്ങി

രോഹനും വിനൂപും തിളങ്ങി

കേരളത്തിന്റെ ഇന്നിങ്‌സില്‍ ഓപ്പണര്‍ രോഹന്‍ കുന്നുമ്മല്‍ (85), വിനൂപ് മനോഹരന്‍ (41) എന്നിവരൊഴികെ മറ്റാരും പിടിച്ചുനിന്നില്ല. 12 റണ്‍സെടുച്ച സച്ചിന്‍ ബേബിയാണ് രണ്ടക്കസ്‌കോര്‍ നേടിയ മൂന്നാമത്തെ താരം. നായകന്‍ സഞ്ജു ഈ കളിയിലും ബാറ്റിങില്‍ നിരാശപ്പെടുത്തി. രണ്ടു റണ്‍സ് മാത്രമേ അദ്ദേഹം നേടിയുള്ളൂ. മുഹമ്മദ് അസ്ഹറുദ്ദീന്‍ (7), ജലജ് സക്‌സേന (0), വിഷ്ണു വിനോദ് (4), സിജോ മേന്‍ ജോസഫ് (9), മനു കൃഷ്ണന്‍ (4), ബേസില്‍ തമ്പി (0*), എംഡി നിധീഷ് (0) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്‌കോറുകള്‍.

 ഭേദപ്പെട്ട തുടക്കം

ഭേദപ്പെട്ട തുടക്കം

കേരളത്തിന്റെ തുടക്കം ഭേദപ്പെട്ടതായിരുന്നു. എന്നാല്‍ ഒരേ ഓവറിലെ അടുത്തടുത്ത ബോളുകളില്‍ രണ്ടു വിക്കറ്റുകള്‍ നഷ്ടമായി. അസ്ഹര്‍, സക്‌സേന എന്നിവരെ പുറത്താക്കി ദിവേഷ് ഗുര്‍ദേവ് പത്താനിയയാണ് കേരളത്തെ ഞെട്ടിച്ചത്. എന്നാല്‍ മൂന്നാം വിക്കറ്റില്‍ രോഹന്‍- വിനൂപ് ജോയി മികച്ച കൂട്ടുകെട്ടുണ്ടാക്കി കേരളത്തെ മല്‍സരത്തിലേക്കു തിരികെ കൊണ്ടുവന്നു. 81 റണ്‍സ് ഇരുവരും ചേര്‍ന്നെടുത്തു. ടീം സ്‌കോര്‍ 105ല്‍ വച്ച് വിനൂപ് പുറത്തായതോടെയാണ് കേരളത്തിന്റെ തകര്‍ച്ചയാരംഭിക്കുന്നത്.
30 റണ്‍സ് കൂടി നേടുന്നതിനിടെ സച്ചിന്‍ ബേബി പുറത്തായി., 15 റണ്‍സെടുക്കുമ്പോഴേക്കും നായകന്‍ സഞ്ജുവും ക്രീസ് വിട്ടു. ഇതോടെ കേരളം അഞ്ചിന് 150 റണ്‍സ്. 34ാം ഓവറിലായിരുന്നു സഞ്ജു ക്രീസ് വിട്ടത്. പിന്നീട് 25 റണ്‍സ് കൂടി നേടുമ്പോഴേക്കും ശേഷിച്ച അഞ്ചു വിക്കറ്റുകളും കേരളം നഷ്ടപ്പെടുത്തി. ടീം സ്‌കോര്‍ 161ല്‍ വച്ച് രണ്ടും 175ല്‍ വച്ച് മൂന്നും താരങ്ങളാണ് പുറത്തായത്. മൂന്നു വിക്കറ്റുരകളെടുത്ത ദിവേഷ് ഗുര്‍ദേവ് പത്താനിയയാണ് കേരളത്തെ തകര്‍ത്തത്. അഭിഷേകും പുള്‍കിത് നാരംഗും രണ്ടു വിക്കറ്റുകള്‍ വീതം നേടി.

 ഗ്രൂപ്പ് ജേതാക്കളായി ക്വാര്‍ട്ടറില്‍

ഗ്രൂപ്പ് ജേതാക്കളായി ക്വാര്‍ട്ടറില്‍

നേരത്തേ എലൈറ്റ് ഗ്രൂ്പ്പ് ഡിയില്‍ നിന്നും ചാംപ്യന്‍മാരായാണ് കേരളം ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നത്. ടൂര്‍ണമെന്റില്‍ കേരളം ഗ്രൂപ്പില്‍ ഒന്നാംസ്ഥാനത്ത് ഫിനിഷ് ചെയ്തതും ഇതാദ്യമായിട്ടായിരുന്നു. മഹാരാഷ്ട്ര, മധ്യപ്രദേശ് തുടങ്ങിയ കരുത്തരായ ടീമുകളെ മറികടന്നാണ് കേരളം ഗ്രൂപ്പ് ജേതാക്കളായത്. അഞ്ചു മല്‍സരങ്ങളില്‍ നാലിലും വിജയിച്ച കേരളം ഒന്നില്‍ മാത്രമേ തോല്‍വിയറിഞ്ഞുള്ളൂ. മധ്യപ്രദേശിനെതിരേയായിരുന്നു ഇത്.
കേരളം, മധ്യപ്രദേശ്, മഹാരാഷ്ട്ര തുടങ്ങി മൂന്നു ടീമുകള്‍ക്കും 16 പോയിന്റ് വീതമാണ് ലഭിച്ചത്. മികച്ച നെറ്റ് റണ്‍റേറ്റില്‍ കേരളം ക്വാര്‍ട്ടറിലേക്കു ടിക്കറ്റെടുക്കുകയായിരുന്നു.

Story first published: Wednesday, December 22, 2021, 19:31 [IST]
Other articles published on Dec 22, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+