For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇവരായിരുന്നു ഹാര്‍ദിക്കിന്റെ കാമുകിമാര്‍, ഒടുവില്‍ നതാഷയ്ക്കു മുന്നില്‍ 'ക്ലീന്‍ബൗള്‍ഡ്'

നിരവധി യുവതികളുമായി താരത്തിന്റെ പേരില്‍ ഗോസിപ്പുകളുണ്ടായിരുന്നു

ഇന്ത്യന്‍ ക്രിക്കറ്റിലെ പ്ലേബോയ് എന്ന് ഒരു സമയത്ത് അറിയപ്പെട്ടിരുന്ന താരമായിരുന്നു സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ. ക്രിക്കറ്റിനു പുറത്ത് വളരെ ആര്‍ഭാട ജീവിതം നയിച്ചിരുന്ന താരം വിവാഹത്തിനു ശേഷം അച്ചടക്കമുള്ള കുടുംബനാഥനായി മാറിയിരിക്കുകയാണ്. ക്രൊയേഷ്യന്‍ മോഡലും നടിയുമായ നതാഷ സ്റ്റാന്‍കോവിച്ചിനെയാണ് ഹാര്‍ദിക് വിവാഹം കഴിച്ചിരിക്കുന്നത്. ഇവര്‍ക്ക് ഇപ്പോള്‍ അഗസ്ത്യയെന്ന മകനുമുണ്ട്.

നതാഷയുമായുള്ള പ്രണയത്തിനും വിവാഹത്തിനും മുമ്പ് പലരുമായും അദ്ദേഹത്തിന്റെ പേര് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞിരുന്നു.ബോളിവുഡിലെ അറിയപ്പെടുന്ന ചില നടിമാരും മോഡലുകളുമെല്ലാം ഇക്കൂട്ടത്തിലുണ്ട്. പക്ഷെ അവയ്‌ക്കൊന്നും അധികം ആയുസ്സുമുണ്ടായില്ല. ഹാര്‍ദിക്കുമായി ഡേറ്റിങിലേര്‍പ്പെട്ട നാലു പേര്‍ ആരൊക്കെയാണെന്നു നോക്കാം.

ലിഷ ശര്‍മ

ലിഷ ശര്‍മ

കൊല്‍ക്കത്തയില്‍ നിന്നുള്ള മോഡലായ ലിഷ ശര്‍മയായിരുന്നു ഹാര്‍ദിക് പാണ്ഡ്യയുടെ കാമുകിമാരില്‍ ഒരാള്‍. ഒരു സമത്ത് ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നു. പല സ്ഥലങ്ങളിലും ഒരുമിച്ച് കാണപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ പിന്നീട് കരിയറില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു വേണ്ടി ഹാര്‍ദിക്കും ലിഷയും തമ്മില്‍ വേര്‍പിരിയുകയായിരുന്നുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
സോഷ്യല്‍ മീഡിയയിലൂടെ ഹാര്‍ദിക് ഇക്കാര്യം പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഒരു കാര്യം ക്ലിയര്‍ ചെയ്യാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഞാന്‍ സിംഗിളാണ്, ദീര്‍ഘകാലമായി കരിയറില്‍ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വീണ്ടും വീണ്ടും ഈ ചിത്രത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ വരുകയാണ്. ഞങ്ങള്‍ ചെയ്യുന്ന കഠിനാധ്വാനത്തെ ഇതു ന്യായീകരിക്കുന്നില്ല. ഈ കിംവദന്തി അവസാനിപ്പിക്കാന്‍ ഞാന്‍ ശരിക്കും അഭിനന്ദിക്കുന്നു, എല്ലാം അവസാനിപ്പിക്കാം, നന്ദി, എല്ലാവരോടും ഇഷ്ടം എന്നായിരുന്നു ഹാര്‍ദിക് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

 എല്ലി അവ്‌റം

എല്ലി അവ്‌റം

ബിഗ് ബോഷ് റിയാലിറ്റി ഷോയിലെ മല്‍സരാര്‍ഥിയും പിന്നീട് നടിയുമായി മാറിയ എല്ലി ഗ്രാമായിരുന്നു ഹാര്‍ദിക് പാണ്ഡ്യയുടെ മറ്റൊരു കാമുകി. ഇരുവരും തമ്മില്‍ ഏറെക്കാലത്തോളം പ്രണയിച്ചിരുന്നു. ഹാര്‍ദിക്കിന്റെ ജ്യേഷ്ഠനും ക്രിക്കറ്ററുമായ ക്രുനാല്‍ പാണ്ഡ്യയുടെ വിവാഹത്തിലും എല്ലി പങ്കെടുത്തിരുന്നു. പക്ഷെ തികച്ചും അപ്രതീക്ഷിതമായി ഹാര്‍ദിക്കും എല്ലിയും തമ്മിലുള്ള പ്രണയം തകരുകയായിരുന്നു.
നതാഷയുമായി തന്റെ വിവാഹ നിശ്ചയത്തെക്കുറിച്ച് ഹാര്‍ദിക് സോഷ്യല്‍ മീഡിയിലൂടെ ലോകത്തെ അറിയിച്ചപ്പോള്‍ തന്റെ സോഷ്യല്‍ മീഡിയ പേജില്‍ നിഗൂഢമായ ഒരു സന്ദേശം എല്ലി കുറിക്കുകയും ചെയ്തിരുന്നു. ഇതോടെ ഹാര്‍ദിക്കും എല്ലിയും തമ്മില്‍ നല്ല രീതിയലല്ല പിരിഞ്ഞതെന്ന അഭ്യൂഹങ്ങളും പരന്നിരുന്നു.

 ഉര്‍വശി റൊത്തേല

ഉര്‍വശി റൊത്തേല

ബോളിവുഡ് നടിയും മോഡലുമായ ഉര്‍വശി റൊത്തേലയുമായി ചേര്‍ന്ന് ചില ഗോസിപ്പുകള്‍ ഹാര്‍ദിക് പാണ്ഡ്യയുടെ പേരില്‍ വന്നിരുന്നു. പക്ഷെ ഇരുവരും തമ്മില്‍ പ്രണയമുണ്ടായിരുന്നുവെന്നതിന് ഒരു തെളിവുകളും പുറത്തു വന്നിരുന്നില്ല. ഹാര്‍ദിക്കും സഹോദരന്‍ ക്രുനാല്‍ പാണ്ഡ്യയുമായി വളരെ അടുത്ത സൗഹൃദമായിരുന്നു ഉര്‍വശിക്കുണ്ടായിരുന്നതെന്നാണ് സൂചനകള്‍. മാത്രമല്ല ഹാര്‍ദിക്കുമായി സൗഹൃദനത്തിന് അപ്പുറത്തെ ബന്ധം ഉര്‍വശിക്കുണ്ടായിരുന്നുവെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. വിവാഹ നിശ്ചയം കഴിഞ്ഞപ്പോള്‍ ഹാര്‍ദിക്കിനെ ഉര്‍വശ അഭിനന്ദിച്ചിരുന്നു.

ഇഷ ഗുപ്ത

ഇഷ ഗുപ്ത

ബോളിവുഡ് നടി ഇഷാ ഗുപ്തയായിരുന്നു ഹാര്‍ദിക് പാണ്ഡ്യയുടെ മറ്റൊരു കാമുകിയായി ഗോസിപ്പ് കോളങ്ങളില്‍ വന്നിരുന്നത്. ഒരു പാര്‍ട്ടിക്കിടയില്‍ വച്ചാണ് ഇരുവരും തമ്മില്‍ പരിചയപ്പെട്ടതെന്നും പിന്നീട് ഈ ബന്ധം സൗഹൃദത്തിലേക്കും പ്രണയത്തിലേക്കുമെല്ലാം വളരുകയായിരുന്നുവെന്നുമാണ് വിവരം. പക്ഷെ ഈ ബന്ധത്തിന് ചുരുങ്ങിയ ആയുസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. തങ്ങളുടെ അടുപ്പത്തെക്കുറിച്ച് ഇരുവരും പുറത്തു പറയുകയും ചെയ്തിരുന്നില്ല. മുമ്പ് ഒരു അഭിമുഖത്തില്‍ ഇഷയുമായുള്ള പ്രണയത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ഹാര്‍ദിക് അതു നിഷേധിക്കുകയും ചെയ്തിരുന്നു.

Story first published: Wednesday, December 22, 2021, 19:25 [IST]
Other articles published on Dec 22, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+