ബോക്‌സിങ് ഡേ ടെസ്റ്റില്‍ ഇന്ത്യയെ എഴുതിത്തള്ളരുത്, വമ്പന്മാരെ ഞെട്ടിച്ച മൂന്ന് ജയങ്ങളിതാ
സെഞ്ച്വൂറിയന്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മറ്റൊരു ബോക്‌സിങ് ഡേ ടെസ്റ്റിന് തയ്യാറെടുക്കുകയാണ്. പുതുവര്‍ഷം വിജയഭേരി മുഴക്കി ആരാധകരെ സന്തോഷിപ്പിക്കാന്‍ ഇന്ത്യ അതിയായി ആഗ്രഹിക്കുന്നുണ്ടെങ്കിലും കരുത്തരായ ദക്ഷിണാഫ്രിക്കയെ അവരുടെ തട്ടകത്തില്‍ വീഴ്ത്തുകയെന്ന ഭാരിച്ച വെല്ലുവിളിയാണ് ഇന്ത്യക്ക് മുന്നിലുള്ളത്. വിരാട് കോലിയെന്ന ക്യാപ്റ്റന്‍ വിദേശ മൈതാനങ്ങളില്‍ ഇന്ത്യക്ക് കിരീടം നേടിക്കൊടുത്ത് ഇതിനോടകം കഴിവ് കാട്ടിയിട്ടുള്ളതാണ്. ഇതുവരെ ഇന്ത്യക്ക് ടെസ്റ്റ് പരമ്പര നേടാനാവാത്ത ദക്ഷിണാഫ്രിക്കയില്‍ ഇത്തവണ ഇന്ത്യ എന്ത് അത്ഭുതമാവും കാട്ടുകയെന്നത് കണ്ടറിയണം.

രാഹുല്‍ ദ്രാവിഡ് എന്ന പുതിയ പരിശീലകനും ശക്തരായ ടീമും ഒപ്പമുള്ളത് ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നു. പ്രധാനമായും പേസ് ബൗളിങ് നിര. ഏത് മൈതാനത്തും തിളങ്ങാന്‍ കെല്‍പ്പുള്ള പേസ് നിരയെ ഇക്കാലയളവില്‍ സൃഷ്ടിച്ചെടുക്കാന്‍ ഇന്ത്യക്ക് സാധിച്ചു. അതുകൊണ്ട് തന്നെ ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യക്ക് പ്രതീക്ഷകളേറെയാണ്. മറ്റൊരു ബോക്‌സിങ് ഡേ ടെസ്റ്റിന് ഇന്ത്യ തയ്യാറെടുക്കവെ വമ്പന്മാരെ ഞെട്ടിച്ച ഇന്ത്യയുടെ മൂന്ന് ബോക്‌സിങ് ഡേ ടെസ്റ്റ് ജയങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.
Also Read: 'മിന്നല്‍' ബാറ്റിങ്ങുമായി ഷാരൂഖ് ഖാന്‍, 39 പന്തില്‍ നേടിയത് 79* റണ്‍സ്, ലേലത്തില്‍ കോടികള്‍ വാരും

2010ല്‍ ഡര്‍ബനിലെ ജയം
2010ലെ ഡര്‍ബന്‍ ടെസ്റ്റില്‍ ഇന്ത്യ നേടിയ ജയം ആരാധകര്‍ക്ക് മറക്കാനാവാത്തത്. 2011ലെ പുലരി ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് ആവേശത്തിന്റേതായിരുന്നു. ദക്ഷിണാഫ്രിക്കയില്‍ അധികം ജയിക്കാന്‍ ഇന്ത്യക്കായിട്ടില്ലാത്തതിനാല്‍ത്തന്നെ ബോക്‌സിങ് ഡേ ടെസ്റ്റിലെ ഈ ജയത്തിന് പ്രാധാന്യമേറെ. വിവിഎസ് ലക്ഷ്മണ്‍ ഇന്ത്യയുടെ ഹീറോയായ മത്സരത്തില്‍ 87 റണ്‍സിനാണ് സന്ദര്‍ശകര്‍ വിജയം നേടിയെടുത്തത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 205 റണ്‍സിലൊതുങ്ങി. വിവിഎസ് ലക്ഷ്മണ്‍ (38) ടോപ് സ്‌കോററായപ്പോള്‍ നായകന്‍ എംഎസ് ധോണി 35 റണ്‍സും നേടി. മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്കയെ 131 റണ്‍സിന് ഇന്ത്യ കൂടാരം കയറ്റി. ഹര്‍ഭജന്‍ സിങ് നാലും സഹീര്‍ ഖാന്‍ മൂന്നും വിക്കറ്റുകള്‍ വീഴ്ത്തി.
Also Read: 'കോലിയും രാഹുലുമല്ല', പന്തെറിയാന്‍ പ്രയാസമുള്ള ബാറ്റ്‌സ്മാനെ തിരഞ്ഞെടുത്ത് ഷദാബ് ഖാന്‍

ലീഡ് നേടി രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ഇന്ത്യയുടെ ടോപ് ഓഡര്‍ തകര്‍ന്നപ്പോള്‍ 96 റണ്‍സുമായി ലക്ഷ്മണ്‍ രക്ഷകനായി. 228 റണ്‍സെന്ന ഭേദപ്പെട്ട സ്‌കോര്‍ രണ്ടാം ഇന്നിങ്‌സിലും നേടിയ ഇന്ത്യ 303 റണ്‍സ് വിജയലക്ഷ്യം ആതിഥേയര്‍ക്ക് മുന്നില്‍വെച്ചു. ശ്രീശാന്തും സഹീര്‍ ഖാനും മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി ആതിഥേയരെ വിറപ്പിച്ചതോടെ 215 റണ്‍സിന് ദക്ഷിണാഫ്രിക്ക പുറത്തായി. ഇന്ത്യക്ക് 87 റണ്‍സിന്റെ ഗംഭീര ജയവും.
Also Read: ഓള്‍ ടൈം ക്രിക്കറ്റിലെ ഫാബുലസ് ഫോറില്‍ ആരൊക്കെ? തിരഞ്ഞെടുത്ത് വിനോദ് കാംബ്ലി

2018ല്‍ മെല്‍ബണിലെ ജയം
2018ല്‍ മെല്‍ബണില്‍ നടന്ന ബോക്‌സിങ് ഡേ ടെസ്റ്റില്‍ ഇന്ത്യക്ക് ഗംഭീര ജയം നേടാനായി. ജസ്പ്രീത് ബുംറ കളിയിലെ താരമായ മത്സരത്തില്‍ 137 റണ്‍സിനായിരുന്നു സന്ദര്‍ശകരായ ഇന്ത്യ ഓസ്‌ട്രേലിയയെ തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ചേതേശ്വര്‍ പുജാര (106),വിരാട് കോലി (82),മായങ്ക് അഗര്‍വാള്‍ (76) എന്നിവരുടെ ബാറ്റിങ് മികവില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 443 റണ്‍സെന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു. മറുപടിക്കിറങ്ങിയ ഓസ്‌ട്രേലിയ 151 റണ്‍സിന് ഓള്‍ഔട്ടായി.
Also Read: IND vs SA: പഴയ റോളിലേക്ക് തിരിച്ചെത്തി രവി ശാസ്ത്രി, സ്റ്റാര്‍ സ്‌പോര്‍ട്‌സിനൊപ്പം കളി വിലയിരുത്തും

ജസ്പ്രീത് ബുംറ ആറ് വിക്കറ്റുമായി ഓസീസ് തകര്‍ച്ച വേഗത്തിലാക്കി. രണ്ടാം ഇന്നിങ്‌സില്‍ മായങ്ക് അഗര്‍വാള്‍ (42),റിഷഭ് പന്ത് (33) എന്നിവര്‍ ഇന്ത്യക്കായി ഭേദപ്പെട്ട പ്രകടം നടത്തിയപ്പോള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 106 എന്ന നിലയില്‍ ഇന്ത്യ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്ത് 399 റണ്‍സ് വിജയലക്ഷ്യം മുന്നോട്ടുവെച്ചു. 261 റണ്‍സിന് രണ്ടാം ഇന്നിങ്‌സിന് ഓസീസിനെ ഓള്‍ഔട്ടാക്കി ഇന്ത്യ ബോക്‌സിങ് ഡേയില്‍ അത്യുഗ്രന്‍ ജയം സ്വന്തം പേരിലാക്കുകയായിരുന്നു.
Also Read: IND vs SA: രഹാനെ ഇന്ത്യയുടെ പ്ലേയിങ് 11ല്‍ വേണോ? ഈ മൂന്ന് കാരണങ്ങള്‍ അതിന് ഉത്തരം നല്‍കും

2020ല്‍ മെല്‍ബണിലെ ടെസ്റ്റ് ജയം
2020ലെ ബോക്‌സിങ് ഡേ ടെസ്റ്റിലും ഇന്ത്യ വിജയം നേടി. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ ഒന്നാം ഇന്നിങ്‌സില്‍ 195 റണ്‍സിന് പുറത്തായപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ 326 റണ്‍സ് നേടി. രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ഓസ്‌ട്രേലിയ 70 റണ്‍സിന് പുറത്തായപ്പോള്‍ ഇന്ത്യക്ക് മുന്നില്‍ വിജയലക്ഷ്യം 70 റണ്‍സ്. രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ വിജയ ലക്ഷ്യം മറികടന്നു. അജിന്‍ക്യ രഹാനെ നയിച്ച മത്സരത്തില്‍ നിര്‍ണ്ണായക സെഞ്ച്വറി (112) പ്രകടനം നടത്താനും താരത്തിനായി. രഹാനെയായിരുന്നു കളിയിലെ താരമായത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications