IND vs SA: ബൗളര്‍ റബാഡയെങ്കില്‍ കോലിക്ക് മുട്ടിടിക്കും! ഈ റെക്കോര്‍ഡ് നോക്കൂ
സൗത്താഫ്രിക്കയ്‌ക്കെതിരേ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ നായകനും സ്റ്റാര്‍ ബാറ്ററുമായ വിരാട് കോലി ഭയക്കേണ്ട ഒരാളുണ്ട്. അതു യുവ ഫാസ്റ്റ് ബൗളര്‍ കാഗിസോ റബാഡയാണ്. മൂന്നു ഫോര്‍മാറ്റുകളിലുമായി വളരെ മികച്ച റെക്കോര്‍ഡാണ് കോലിക്കെതിരേ റബാഡയ്ക്കുള്ളത്. ഇത്തവണയും അദ്ദേഹം ഇതാവര്‍ത്തിച്ചാല്‍ ഇന്ത്യന്‍ നായകന്‍ ഒരിക്കല്‍ക്കൂടി ഫ്‌ളോപ്പായി മാറിയേക്കും.
പരിക്കു കാരണം പേസര്‍ ആന്റിച്ച് നോര്‍ക്കിയ ടെസ്റ്റ് പരമ്പരയില്‍ നിന്നും പിന്‍മാറിയത് ഇന്ത്യക്കു നേരിയ ആശ്വാസമായിട്ടുണ്ട്. പക്ഷെ റബാഡയെ ഇന്ത്യ തീര്‍ച്ചയായും സൂക്ഷിക്കണം, പ്രത്യേകിച്ചും കോലി. മൂന്നു ടെസ്റ്റുകളുടെ പരമ്പരയിലാണ് കോലിയുടെ ഇന്ത്യയും ഡീന്‍ എല്‍ഗര്‍ നയിക്കുന്ന സൗത്താഫ്രിക്കയും ഏറ്റുമുട്ടുന്നത്. ഞായറാഴ്ച മുതല്‍ സെഞ്ചൂറിയനിലാണ് ആദ്യ ടെസ്റ്റിനു തുടക്കമാവുന്നത്.

ഏഴു തവണ പുറത്താക്കി
വിവിധ ഫോര്‍മാറ്റുകളിലായി വിരാട് കോലിയെ ഇതിനകം ഏഴു തവണ റബാഡ പുറത്താക്കിയിട്ടുണ്ട്. മാത്രമല്ല റബാഡയ്‌ക്കെതിരേ 309 റണ്‍സ് മാത്രമേ ഇന്ത്യന്‍ നായകനും ഇതുവരെ നേടാനായിട്ടുമുള്ളൂ. നിലവില്‍ ബാറ്റിങില്‍ മോശം ഫോമിലൂടെ കടന്നുപോവുന്ന കോലിക്കെതിരേ ഈ റെക്കോര്‍ഡ് മെച്ചപ്പെടുത്താനായിരിക്കും പേസറുടെ ശ്രമം.
രണ്ടു വര്‍ഷത്തിലേറെയായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒരു സെഞ്ച്വറി പോലും കോലി നേടിയിട്ടില്ല. 2019 നവംബറില്‍ ബംഗ്ലദേശിനെതിരായ ടെസ്റ്റിലായിരുന്നു അദ്ദേഹം അവസാനമായി മൂന്നക്കം പിന്നിട്ടത്. അതിനു ശേഷം 761 ദിവസങ്ങളും 21 ഇന്നിങ്‌സുകളും കോലി പിന്നിട്ടു കഴിഞ്ഞു. ടെസ്റ്റില്‍ അഞ്ച് അര്‍ധസെഞ്ച്വറികള്‍ മാത്രമാണ് ഈ കാലയളവില്‍ അദ്ദേഹം നേടിയിട്ടുള്ളത്.

മായങ്ക്, രാഹുല്‍, പുജാര
വിരാട് കോലി കഴിഞ്ഞാല്‍ കാഗിസോ റബാഡ ഏറ്റവുമധികം തവണ പുറത്താക്കിയിട്ടുള്ളത് ഓപ്പണര്‍ മായങ്ക് അഗര്‍വാളിയാണ്. മൂന്നു തവണയാണ് മായങ്കിനെ അദ്ദേഹം പുറത്താക്കിയിട്ടുള്ളത്. വിട്ടുകൊടുത്തത് 109 റണ്‍സുമായിരുന്നു.
റബാഡയുടെ ലിസ്റ്റിലെ മറ്റു രണ്ടു പേര്‍ പുതിയ വൈസ് ക്യാപ്റ്റും സ്റ്റാര്‍ ഓപ്പണറുമായ കെഎല്‍ രാഹുല്‍, പരിചയസമ്പന്നനായ ചേതേശ്വര്‍ പുജാര എന്നിവരാണ്. രണ്ടു പേരെയും രണ്ടു തവണ വീതമാണ് റബാഡ ഔട്ടാക്കിയിട്ടുള്ളത്. രാഹുല്‍ 32 റണ്‍സ് നേടിയപ്പോള്‍ പുജാരയ്ക്കു സ്‌കോര്‍ ചെയ്യാന്‍ കഴിഞ്ഞത് 75 റണ്‍സുമായിരുന്നു.

കോലിയുടെ രണ്ടു വര്‍ഷത്തെ പ്രകടനം
കഴിഞ്ഞ രണ്ടു വര്‍ഷത്തെ കണക്കുകളെടുത്താല്‍ വിരാട് കോലിയുടെ പ്രകടനത്തില്‍ വലിയ ഇടിവാണ് സംഭവിച്ചിട്ടുള്ളതെന്നു കാണാന്‍ കഴിയും. 2020ല്‍ മൂന്നു ടെസ്റ്റുകളിലാണ് അദ്ദേഹം കളിച്ചത്. 19.33 എന്ന ദയനീയ ശരാശരിയില്‍ കോലി നേടിയത് 116 റണ്‍സാണ്. ഇവയില്‍ നിന്ന് നേടിയത് ഒരേയൊരു ഫിഫ്റ്റിയായിരുന്നു. ഉയര്‍ന്ന സ്‌കോര്‍ 74 റണ്‍സ്.
ഈ വര്‍ഷം പ്രകടനം ചെറുതായി മെച്ചപ്പെട്ടിട്ടുണ്ട്. 10 ടെസ്റ്റുകളില്‍ നിന്നും നാലു ഫിഫ്റ്റികളടക്കം സമ്പാദ്യം 483 റണ്‍സാണ്. ഉയര്‍ന്ന സ്‌കോര്‍ 72 റണ്‍സുമാണ്. ശരാശരിയാവട്ടെ 28.41 ആണ്. നാലു തവണ അദ്ദേഹം ഈ വര്‍ഷം ഡെക്കായിട്ടിമുണ്ട്.
അതേസമയം, ടെസ്റ്റ് കരിയറിലെ ഇതുവരെയുള്ള കണക്കുകളെുത്താല്‍ 97 ടെസ്റ്റുകളില്‍ നിന്നും 27 വീതം സെഞ്ച്വറികളും ഫിഫ്റ്റികളുമടക്കം 50.66 ശരാശരിയില്‍ കോലി 7801 റണ്‍സെടുത്തിട്ടുണ്ട്. പുറത്താവാതെ നേടിയ 254 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. സൗത്താഫ്രിക്കയ്‌ക്കെതിരേയായിരുന്നു ഇത്.

ഇന്ത്യന്‍ ടെസ്റ്റ് ടീം
വിരാട് കോലി (ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പുജാര, അജിങ്ക്യ രഹാനെ, ശ്രേയസ് അയ്യര്‍, ഹനുമാ വിഹാരി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), വൃധിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, ജയന്ത് യാദവ്, ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ജസ്പ്രീത് ബുംറ, ശര്‍ദ്ദുല്‍ ടാക്കൂര്‍, മുഹമ്മദ് സിറാജ്, പ്രിയാങ്ക് പാഞ്ചാല്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications