സ്റ്റേഡിയം സൂപ്പര്‍; കേരളത്തിലേക്ക് ഐപിഎല്‍; ആരാധകര്‍ ആവേശത്തില്‍

Posted By:

തിരുവനന്തപുരം: ഇന്ത്യ ന്യൂസിലന്‍ഡ് മൂന്നാം ഏകദിന മത്സരം അരങ്ങേറിയ തിരുവനന്തപുരം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തിലേക്ക് ഐപിഎല്‍ എത്തിയേക്കുമെന്ന് സൂചന. സ്റ്റേഡിയവും ആരാധകരും അതിമനോഹരമായ കാഴ്ചയായതോടെയാണ് ബിസിസിഐ ഐപിഎല്‍ മത്സരത്തിനുവേണ്ടി ആലോചന നടത്തുന്നത്.

ആരോപണ വിധേയരായ നേതാക്കൾ മാറി നിന്ന് മാതൃക കാട്ടണമന്ന് കോടിയേരി;വെള്ളിയാഴ്ച വഞ്ചനാദിനമെന്ന് കുമ്മനം

29 വര്‍ഷത്തിനുശേഷമാണ് തിരുവനന്തപുരത്ത് അന്താരാഷ്ട്ര ക്രിക്കറ്റ് അരങ്ങേറിയത്. കനത്ത മഴയുണ്ടായിട്ടുപോലും അതിവേഗം മൈതനം ഉണക്കാന്‍ കഴിഞ്ഞതും മത്സരം അത്യാവേശപൂര്‍വം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതും കേരളത്തിന് നേട്ടമായി. മത്സരം ഇന്ത്യയുടെ ഭാഗ്യമൈതാനം ആവുകയും ചെയ്തു. നിര്‍ണായക മത്സരത്തില്‍ ഇന്ത്യ 6 റണ്‍സിന് ന്യൂസിലന്‍ഡിനെ കീഴ്‌പ്പെടുത്തിയിരുന്നു.

ipl

ഐപിഎല്‍ മത്സരങ്ങള്‍ക്കായി തങ്ങള്‍ തയ്യാറായിക്കഴിഞ്ഞെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ സെക്ടട്ടറി ജയേഷ് ജോര്‍ജ് അറിയിച്ചു. ഫ്രാഞ്ചൈസിമാരാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്. മനോഹരമായ സ്‌റ്റേഡിയവും ഡ്രൈനേജ് സിസ്റ്റവും മൈതാനത്തിനുണ്ട്. മത്സരങ്ങള്‍ നടത്താന്‍ തങ്ങള്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

ബിസിസിഐയ്ക്ക് ഇതിനായി അപേക്ഷ നല്‍കും. ബിസിസിഐ ആക്റ്റിങ് സെക്രട്ടറി അമിതാഭ് ചൗധരി മത്സരവേളയില്‍ സ്റ്റേഡിയത്തിലുണ്ടായിരുന്നു. ഇതുസംബന്ധിച്ച് ചര്‍ച്ച ചെയ്തശേഷം തീരുമാനമെടുക്കുമെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നതെന്നും ജയേഷ് ജോര്‍ജ് പറഞ്ഞു.

Story first published: Friday, November 10, 2017, 7:31 [IST]
Other articles published on Nov 10, 2017
Please Wait while comments are loading...