വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

രഞ്ജി: വയനാട്ടില്‍ വിസ്മയ വിജയം, ഗുജറാത്ത് വീണു!! ചരിത്രത്തിലാദ്യമായി കേരളം സെമിയില്‍

113 റണ്‍സിനാണ് ക്വാര്‍ട്ടറില്‍ കേരളത്തിന്റെ വിജയം

By Manu
കേരളം രഞ്ജി ട്രോഫി സെമിയിൽ | Oneindia Malayalam
1
9995-nonopta-161

വയനാട്: രഞ്ജി ട്രോഫിയില്‍ മലയാള മണ്ണില്‍ കേരളത്തിന്റെ ചുണക്കുട്ടികള്‍ ചരിത്രം കുറിച്ചു. രഞ്ജിയുടെ ചരിത്രത്തില്‍ ഇതാദ്യമായി കേരളം സെമി ഫൈനലില്‍ കളിക്കാന്‍ യോഗ്യത നേടി. വയനാട്ടിലെ കൃഷ്ണഗിരി സ്‌റ്റേഡിയത്തില്‍ നടന്ന അത്യധികം ആവേശകരമായ ക്വാര്‍ട്ടര്‍ ഫൈനലില്‍ മുന്‍ ചാംപ്യന്‍മാര്‍ കൂടിയായ ഗുജറാത്തിനെ കേരളം അട്ടിമറിക്കുകയായിരുന്നു. 113 റണ്‍സിന്റെ മിന്നുന്ന വിജയമാണ് കേരളം സ്വന്തമാക്കിയത്.

1

195 റണ്‍സിന്റെ വിജയലക്ഷ്യവുമായി മൂന്നാംദിനം രണ്ടാമിന്നിങ്‌സില്‍ ഇറങ്ങിയ ഗുജറാത്തിനെ കേരളം ഉജ്ജ്വല ബൗളിങിലൂടെ എറിഞ്ഞു തകര്‍ക്കുകയായിരുന്നു. ഒരു ദിവസം ശേഷിക്കെ വെറും 81 റണ്‍സിനാണ് രണ്ടാമിന്നിങ്‌സിസില്‍ ഗുജറാത്തിനെ കേരളം എറിഞ്ഞിട്ടത്. അഞ്ചു വിക്കറ്റടുത്ത പേസര്‍ ബേസില്‍ തമ്പിയാണ് കേരളത്തിന്റെ ഹീറോ. നാലു വിക്കറ്റെടുത്ത സന്ദീപ് വാര്യര്‍ മികച്ച പിന്തുണ നല്‍കി. ക്യാപ്റ്റന്‍ പാര്‍ഥീവ് പട്ടേലുള്‍പ്പടെ ഗുജറാത്ത് നിരയില്‍ ആരെയും കേരളം നിലം തൊടീച്ചില്ല. രണ്ടു പേര്‍ മാത്രമാണ് ഗുജറാത്ത് നിരയില്‍ രണ്ടക്കം തികച്ചത്. രണ്ടിന്നിങ്‌സുകളിലായി ബേസിലും സന്ദീപും എട്ടു വിക്കറ്റുകളാണ് കടപുഴക്കിയത്. ബേസില്‍ തമ്പിയാണ് മാന്‍ ഓഫ് ദി മാച്ച്.

നേരത്തേ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങിന് അയക്കപ്പെട്ട കേരളം ആദ്യ ഇന്നിങ്‌സില്‍ 185 റണ്‍സിന് പുറത്താവുകയായിരുന്നു. മറുപടി ബാറ്റിങില്‍ കേരളവും തിരിച്ചടിച്ചു. 162 റണ്‍സില്‍ കേരളം ഗുജറാത്തിനെ എറിഞ്ഞിട്ടു. 23 റണ്‍സിന്റെ നേരിയ ലീഡുമായി രണ്ടാമിന്നിങ്‌സില്‍ ഇറങ്ങിയ കേരളം 171ന് പുറത്താവുകയായിരുന്നു.

Story first published: Thursday, January 17, 2019, 13:50 [IST]
Other articles published on Jan 17, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X