തെറിവിളിയോടെ റബാഡ വീണ്ടും കുരുക്കില്‍; രണ്ട് മത്സരങ്ങളില്‍ സസ്‌പെന്‍ഷന്‍

Posted By: അന്‍വര്‍ സാദത്ത്

പോര്‍ട്ട് എലിസബത്ത്: ദക്ഷിണാഫ്രിക്കന്‍ ബൗളര്‍ കാഗിസോ റബാഡ വീണ്ടും എതിര്‍താരത്തെ അധിക്ഷേപിച്ചതിന്റെ പേരില്‍ കുരുക്കില്‍. ഓസ്‌ട്രേലിയയ്‌ക്കെതിരെ നടക്കുന്ന രണ്ടാം ടെസ്റ്റില്‍ ബാറ്റ്‌സമാന്‍ ഡേവിഡ് വാര്‍ണറെ അധിക്ഷേപിച്ചതിനാണ് റബാഡയ്‌ക്കെതിരെ കുറ്റം ചുമത്തിയത്. ലെവല്‍ ഒന്ന് കുറ്റം റബാഡയ്‌ക്കെതിരെ ചുമത്തിയതായി ഐസിസി വ്യക്തമാക്കി.

ഇതോടെ ഒരേ ടെസ്റ്റില്‍ തന്നെ രണ്ടുതവണ കുറ്റം ചുമത്തപ്പെട്ടെന്ന പേരുദോഷവും റബാഡയ്ക്് സ്വന്തമായി. ആദ്യ ഇന്നിങ്‌സില്‍ ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനെ ചുമലുകൊണ്ട് ഇടിച്ചതിന് ലെവല്‍ 2 കുറ്റം റബാഡയ്‌ക്കെതിരെ ചുമത്തിയിരുന്നു. തെറ്റ് ചെയ്യുന്നത് പതിവായതോടെ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍ക്കെതിരെ കടുത്ത അച്ചടക്ക നടപടിയാണ് ഐസിസി തീരുമാനിച്ചത്.

kagiso

രണ്ട് മത്സരങ്ങളില്‍ റബാഡയെ സസ്‌പെന്‍ഡ് ചെയ്തു. മാച്ച് ഫീയുടെ 50 ശതമാനം പിഴയും ചുമത്തി. ഇതോടെ ഓസീസിനെതിരെ ശേഷിക്കുന്ന പരമ്പര തന്നെ ഈ ഫാസ്റ്റ് ബൗളര്‍ക്ക് നഷ്ടമായി. ആദ്യ ടെസ്റ്റിലും അതിന് മുന്‍പ് ഇന്ത്യയ്‌ക്കെതിരായ മത്സരത്തിലും റബാഡയുടെ മൈതാനത്തെ പെരുമാറ്റം നാണിപ്പിക്കുന്നതാണ്. മികച്ച പന്തേറുകാരനെന്ന പേരുള്ളപ്പോഴും മോശം സ്വഭാവക്കാരനെന്ന പേരുദോഷവും റബാഡയ്ക്കുതന്നെയാണെന്നാണ് ക്രിക്കറ്റ് ആരാധകര്‍ പറയുന്നത്.


അഗ്വേറോയ്ക്ക് പരുക്ക്; അര്‍ജന്റീന ടീമില്‍നിന്നും പുറത്ത്; ആരാധകര്‍ ആശങ്കയില്‍


ഇംഗ്ലണ്ട് ഫുട്‌ബോള്‍ താരം 14 വയസ്സുകാരിക്ക് നേരെ തുപ്പി; വിവാദമായതോടെ മാപ്പ് പറച്ചില്‍

Story first published: Tuesday, March 13, 2018, 5:18 [IST]
Other articles published on Mar 13, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍