
ധോണിയുടെ ചടുലമായ നീക്കം
ബാറ്റിങ്ങിനിറങ്ങിയപ്പോള്‍ ധോണിയെ കുടുക്കാന്‍ ശ്രമിച്ച ന്യൂസിലന്‍ഡ് ബൗളര്‍ ഇഷ് സോഥിക്കെതിരെ ധോണിയുടെ രക്ഷപ്പെടല്‍ ഇപ്പോള്‍ വൈറലായി മാറുകയാണ്. സ്പിന്നറായ സോഥിയെ കയറിയടിക്കാന്‍ ശ്രമിച്ച ധോണി പന്ത് സ്റ്റംമ്പിങ്ങിനായി എറിഞ്ഞെന്ന് തിരിച്ചറിഞ്ഞയുടന്‍ ഒരു കൈകൊണ്ട് പന്ത് തടുത്തിടുകയായിരുന്നു. പന്തടിക്കാന്‍ കയറിക്കഴിഞ്ഞാല്‍ ഇത്തരത്തില്‍ രക്ഷപ്പെടുക എളുപ്പമല്ല.

പ്രായം തളര്‍ത്താത്ത ധോണി
മത്സരത്തില്‍ 20 റണ്‍സെടുത്ത ധോണി പുറത്താകാതെ നില്‍ക്കുകയും ചെയ്തു. പന്തിനെ കൃത്യമായി നിരീക്ഷിക്കാനും അതിനനുസരിച്ച് ബാറ്റ് ചെയ്യാനും ധോണിക്ക് ഇപ്പോഴും കഴിയുന്നുണ്ടെന്ന് സംഭവം തെളിയിക്കുന്നു. പ്രായമായ ധോണി വിരമിക്കണമെന്ന് ആവശ്യപ്പെട്ട വിമര്‍ശകര്‍ക്ക് ബാറ്റുകൊണ്ട് മറുപടി നല്‍കാനും ധോണിക്ക് അടുത്തിടെ കഴിഞ്ഞിരുന്നു.

ഫോം വീണ്ടെടുത്ത് ധോണി
കഴിഞ്ഞ സീസണില്‍ കാര്യമായി സ്‌കോര്‍ ചെയ്യാന്‍ കഴിയാതിരുന്ന ധോണിക്ക് ഇംഗ്ലണ്ടില്‍ കാണികളുടെ കൂവല്‍പോലും ഏറ്റുവാങ്ങേണ്ടിവന്നു. എന്നാല്‍, പുതിയ സീസണില്‍ ധോണി ഫോം വീണ്ടെടുത്തുകഴിഞ്ഞു. വേഗത്തില്‍ സ്‌കോര്‍ ചെയ്യാനും സ്‌കോര്‍ പിന്തുടര്‍ന്ന് ജയിപ്പിക്കാനും ധോണിക്ക് കഴിയുന്നുണ്ട്. ലോകകപ്പ് അടുത്തിരിക്കുന്ന വേളയില്‍ ധോണിയുടെ മടങ്ങിവരവ് ഇന്ത്യയ്ക്ക് ആശ്വാസകരമാണ്.

ഹര്‍ഭജന്‍ സിങ്ങിന്റെ പ്രശംസ
ന്യൂസിലന്‍ഡിനെതിരെ ധോണിയുടെ ബാറ്റിങ് പ്രകടനത്തെ മുന്‍താരം ഹര്‍ഭജന്‍ സിങ് പുകഴ്ത്തി. ഒപ്പമുണ്ടായിരുന്ന ഋഷഭ് പന്തിന് കൃത്യമായ ഉപദേശങ്ങള്‍ നല്‍കി ധോണി ഒരറ്റത്ത് നിലയുറപ്പിച്ചതാണ് ഭാജിയുടെ പ്രശംസയ്ക്ക് കാരണമായത്. പന്ത് തനിക്ക് കിട്ടിയ അവസരം ശരിയായി വിനിയോഗിച്ചെന്ന് ഹര്‍ഭജന്‍ പറഞ്ഞു. വലിയ ഷോട്ടുകള്‍ക്കൊപ്പം ധോണിയുടെ ഉപദേശപ്രകാരം വിക്കറ്റ് കാത്തുസൂക്ഷിക്കാനും പന്തിന് കഴിഞ്ഞെന്ന് ഭാജി വിലയിരുത്തി.

ഇന്ത്യയുടെ വിജയം
ന്യൂസിലന്‍ഡിനെതിരായ മത്സരം ഇന്ത്യ 7 വിക്കറ്റിനാണ് ജയിച്ചത്. ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 159 എന്ന വിജയലക്ഷ്യം ഇന്ത്യ 18.5 ഓവറില്‍ മറികടന്നു. രോഹിത് ശര്‍മ 29 പന്തില്‍ 50 റണ്‍സെടുത്തു. രോഹിത്തിനെ കൂടാതെ ശിഖര്‍ ധവാന്‍ 31 പന്തില്‍ 30 റണ്‍സും മൂന്നാമനായിറങ്ങിയ ഋഷഭ് പന്ത് 28 പന്തില്‍ നിന്നും 36 റണ്‍സുമെടുത്തു. വിജയ് ശങ്കര്‍ 14 റണ്‍സെടുത്തപ്പോള്‍ ധോണി 20 റണ്‍സും സ്വന്തമാക്കി.