ഐപിഎല്‍: ടോപ് ഫോറിനായി പോര് മുറുകുന്നു; എഴുതി തള്ളാനാവാതെ അഞ്ച് ടീമുകള്‍

Posted By: Mohammed shafeeq ap
IPL 2018: ഐപിഎല്‍ മല്‍സരങ്ങള്‍ അവസാന റൗണ്ടിലേക്ക് | Oneindia Malayalam

മുംബൈ: സീസണിലെ ഐപിഎല്‍ മല്‍സരങ്ങള്‍ അവസാന റൗണ്ടിലേക്ക് കടക്കാനിരിക്കേ ടോപ് ഫോറിനായുള്ള പോരാട്ടം മുറുകുകയാണ്. നിലവില്‍ ആകെ രണ്ട് ടീമുകളാണ് പ്ലേ ഓഫ് ഉറപ്പിച്ചിട്ടുള്ളത്. മുന്‍ ചാംപ്യന്‍മാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദും ചെന്നൈ സൂപ്പര്‍ കിങ്‌സുമാണ് സീസണില്‍ പ്ലേ ഓഫ് ബെര്‍ത്ത് നേടിയ ടീമുകള്‍. 12 മല്‍സരങ്ങളില്‍ നിന്ന് ഒമ്പത് ജയവും മൂന്ന് തോല്‍വിയും ഉള്‍പ്പെടെ 18 പോയിന്റുമായി സണ്‍റൈസേഴ്‌സാണ് ടൂര്‍ണമെന്റിലാദ്യമായി പ്ലേ ഓഫ് ഉറപ്പിച്ചത്. 12 മല്‍സരങ്ങളില്‍ നിന്ന് എട്ട് ജയവും നാല് തോല്‍വിയും ഉള്‍പ്പെടെ 16 പോയിന്റുമായി ചെന്നൈയാണ് ഹൈദരാബാദിന് തൊട്ടുപിറകില്‍.

ശേഷിക്കുന്ന രണ്ട് സ്ഥാനക്കാര്‍ക്കു വേണ്ടിയാണ് ടൂര്‍ണമെന്റില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്നത്. നിലവില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് മാത്രമാണ് പ്ലേ ഓഫ് കാണാതെ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായത്. 12 മല്‍്‌സരങ്ങളില്‍ മൂന്ന് ജയവും ഒമ്പത് തോല്‍വിയും ഉള്‍പ്പെടെ ആറ് പോയിന്റ് മാത്രമാണ് ഡല്‍ഹിക്കുള്ളത്.

ipl

13 മല്‍സരങ്ങളില്‍ നിന്ന് 14 പോയിന്റുമായി മുന്‍ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്. പിന്നീടുള്ള മൂന്ന് ടീമുകള്‍ക്കും 13 മല്‍സരങ്ങളില്‍ നിന്ന് 12 പോയിന്റ് വീതമാണുള്ളത്. നെറ്റ്‌റേറ്റിന്റെ അടിസ്ഥാനത്തില്‍ നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സാണ് പട്ടികയില്‍ നിലവില്‍ നാലാം സ്ഥാനത്ത്. മുന്‍ ജേതാക്കളായ രാജസ്ഥാന്‍ റോയല്‍സ്, കിങ്‌സ് ഇലവന്‍ പഞ്ചാബ് എന്നിവരാണ് 12 പോയിന്റുമായി യഥാക്രമം അഞ്ചും ആറും സ്ഥാനങ്ങളിലുള്ളത്. 12 മല്‍സരങ്ങളില്‍ 10 പോയിന്റുമായി ഏഴാം സ്ഥാനത്തുള്ള റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനും നിലവില്‍ പ്ലേ ഓഫ് സാധ്യതയുണ്ട്. പക്ഷേ, സീസണിലെ ബാക്കിയുള്ള രണ്ട് മല്‍സരഫലങ്ങള്‍ ബാംഗ്ലൂരിന് ഏറെ നിര്‍ണായകമാണ്. ഇതുപോലെ തന്നെയാണ് അടുത്ത മല്‍സര ഫലങ്ങളാണ് കൊല്‍ക്കത്ത, മുംബൈ, രാജസ്ഥാന്‍, പഞ്ചാബ് എന്നിവരുടെ പ്ലേ ഓഫ് സാധ്യത നിര്‍ണയിക്കുക. ബാംഗ്ലൂരിന് ഹൈദരാബാദുമായും രാജസ്ഥാനുമായുമാണ് മല്‍സരങ്ങള്‍ ശേഷിക്കുന്നത്. കൊല്‍ക്കത്തയ്ക്ക് ഹൈദരാബാദും മുംബൈക്ക് ഡല്‍ഹിയും പഞ്ചാബിന് ചെന്നൈയുമാണ് നിര്‍ണായക മല്‍സരങ്ങളില്‍ എതിരിടേണ്ടത്.

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Thursday, May 17, 2018, 8:14 [IST]
Other articles published on May 17, 2018
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍