For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2026: റോയല്‍സ് വിറ്റു!!! വില കേട്ടോ? പുതിയ ക്യാപ്റ്റന് പിന്നാലെ പുതിയ ടീമുടമ, സ്വന്തമാക്കിയതാര്

പുതിയ ഐപിഎല്‍ സീസണ്‍ ശനിയാഴ്ച ആരംഭിക്കാനിരിക്കെ രാജസ്ഥാന്‍ റോയസല്‍സില്‍ വമ്പന്‍ ട്വിസ്റ്റ്. അവര്‍ക്കു പുതിയ ടീമുടമകളെ ലഭിച്ചുവെന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത. യുഎസ് വ്യവസായിയായ കാള്‍ സൊമാനിക്കു കീഴിലുള്ള കണ്‍സോര്‍ഷ്യമാണ് റോയല്‍സിന്റെ സമ്പൂര്‍ണ ഉടമസ്ഥാവകാശം കൈക്കലാക്കിയത്.

അന്താരാഷ്ട്ര ബിസിനസ് രംഗത്തെ അറിയപ്പെടുന്ന പേരുകളിലൊന്നാണ് സൊമാനി. എന്‍എഫ്എല്ലില്‍ ഡെട്രോയിറ്റ് ലയണ്‍സില്‍ ഭൂരിപക്ഷ ഓഹരികളുള്ള, വാള്‍മാര്‍ട്ട് & ഹാംപ് കുടുംബങ്ങളുടെ ഭാഗവുമായ അമേരിക്കന്‍ വ്യവസായി റോബ് വാള്‍ട്ടന്റെ പിന്തുണയും അദ്ദേഹത്തിനുണ്ട്.

KAL SOMANI ROYALS

എത്രയാണ് മൂല്യം?

നിലവിലെ രാജസ്ഥാന്‍ റോയല്‍സ് ഉടമകള്‍ ഫ്രാഞ്ചൈസിയെ വില്‍ക്കാന്‍ ശ്രമിക്കുകയാണെന്നു കുറച്ചു ദിവസങ്ങളായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഒടുവില്‍ ഇപ്പോള്‍ കൈമാറ്റവും സംഭവിച്ചിരിക്കുകയാണ്. 1.6 ബില്ല്യണ്‍ ഡോളറിനാണ് (ഏകദേശം 15,290 കോടി രൂപ) കാള്‍ സൊമാനി റോയല്‍സിന്റെ പുതിയ ഉടമയായി മാറിയിരിക്കുന്നത്.

ആരാണ് കാള്‍ സൊമാനി

വ്യത്യസ്ത മേഖലകളിലായി 15 വര്‍ഷമായി വ്യവസായ രംഗത്ത് നിറഞ്ഞു നില്‍ക്കുന്ന വ്യക്തിയാണ് കാള്‍ സൊമാനി. എഡ് ടെക്ക്, ഡാറ്റ പ്രൈവസി, ആര്‍ട്ടിഫിഷ്യല്‍ ഇന്റിലജന്‍സ് ഗവേണന്‍സ്, സ്‌പോര്‍ട്‌സ് ടെക്‌നോളജി തുടങ്ങിയ വ്യത്യസ്ത മേഖലകളില്‍ അമരിക്കയിലെ അരിസോണയില്‍ നിന്നുള്ള അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു കഴിഞ്ഞു. കൂടാതെ എഐ അടിസ്ഥാനമാക്കിയുള്ള ബിസിനസ് സംരംഭങ്ങളും സൊമാനിക്കുണ്ട്.

വ്യത്യസ്ത കായിക മേഖലകളിലും സാന്നിധ്യമറിയിച്ചിട്ടുള്ള വ്യക്തിയാണ് അദ്ദേഹം. മോട്ടോര്‍ സിറ്റി ഗോള്‍ഫ് ക്ലബ്ബിന്റെ സഹ ഉടമയാണ് സൊമാനി. ടിജിഎല്‍ ഗോള്‍ഫ് ലീഗിലെയും ടിഎംആര്‍ഡബ്ല്യു സ്‌പോര്‍ട്‌സിലെയും ആദ്യകാല നിക്ഷേപകരില്‍ ഒരാളുമാണ്.

സൊമാനിക്കു നേരത്ത രാജസ്ഥാന്‍ റോയല്‍സ് ടീമില്‍ നിക്ഷേപമുണ്ടായിരുന്നു. 2021ലായിരുന്നു അദ്ദേഹം ഫ്രാഞ്ചൈസിയില്‍ നിക്ഷേപം നടത്തിയതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഐപിഎല്ലിന്റെ അദ്ഭുതപ്പെടുത്തുന്ന വളര്‍ച്ചയായിരുന്നു അന്നു സൊമാനിയെ അത്തരമൊരു നീക്കത്തിന് പ്രേരിപ്പിച്ചത്. ഇപ്പോള്‍ ഫ്രാഞ്ചൈസിയെ മുഴുവനായി തന്നെ അദ്ദേഹം തന്റെ വരുതിലാക്കിയിരിക്കുകയാണ്.

എമേര്‍ജിങ് മീഡിയയുടെ മേധാവിയായ മനോജ് ബദാലെയുടെ ഉടമസ്ഥതയിലായിരുന്നു നേരത്തേ റോയല്‍സ് ഫ്രാഞ്ചൈസി. റെഡ്‌ബേര്‍ഡ് ക്യാപ്പിറ്റല്‍ പാര്‍ട്‌നേഴ്‌സ്, ലാല്‍ചന്‍ മുര്‍ഡോക്ക് എന്നിവരും സഹ ഉടമകളായിരുന്നു. റോയല്‍സിന്റെ വില്‍പ്പന യാഥാര്‍ഥ്യമായെങ്കിലും ഔദ്യോഗിക പ്രഖ്യാപനം ഇനിയും വന്നിട്ടില്ല. ഉടന്‍ തന്നെ ഇതുണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

പുതിയ തുടക്കം

ക്യാപ്റ്റനും മലയാളി സൂപ്പര്‍ താരവുമായ സഞ്ജു സാംസണ്‍ ടീം വിട്ട ശേഷം യുവ ഓള്‍റൗണ്ടര്‍ റിയാന്‍ പരാഗാണ് രാജസ്ഥാന്‍ റോയല്‍സിനെ പുതിയ സീസണില്‍ നയിക്കാനൊരുങ്ങുന്നത്. കഴിഞ്ഞ ട്രേഡ് വിന്‍ഡോയിലാണ് സഞ്ജുവിനെ ചെന്നൈ സൂപ്പര്‍ കിങ്‌സിന് അവര്‍ വിറ്റത്. ടീം വിടാന്‍ ആഗ്രഹിക്കുന്നതായി അദ്ദേഹം തന്നെയാണ് ഫ്രാഞ്ചൈസിയെ അറിയിച്ചത്.

സഞ്ജുവിനു പകരം സിഎസ്‌കെയില്‍ നിന്നും ഇന്ത്യന്‍ വെറ്ററന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ, ഇംഗ്ലീഷ് സീം ബൗളിങ് ഓള്‍റൗണ്ടര്‍ സാം കറെന്‍ എന്നിവരെ റോയല്‍സ് തിരികെ സ്വന്തമാക്കുകയും ചെയ്തിരുന്നു. പക്ഷെ പരിക്കു കാരണം ഈ സീസണില്‍ നിന്നും കറെന്‍ പിന്‍മാറിയിരിക്കുകയാണ്. പകരം ശ്രീലങ്കയുടെ ദസുന്‍ ഷനകയെ ടീമിലേക്കു കൊണ്ടു വരികയും ചെയ്തു.

Story first published: Tuesday, March 24, 2026, 17:51 [IST]
Other articles published on Mar 24, 2026
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+