Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: തുടരെ തുടരെ ഫിഫ്റ്റി, എസ്ആര്‍എച്ചില്‍ മിന്നിച്ച് ഇഷാന്‍; സഞ്ജുവും റിഷഭും സൂക്ഷിച്ചോ

ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണ്‍ ആരംഭിക്കാന്‍ പോവുകയാണ്. 22നാണ് കുട്ടിക്രിക്കറ്റ് പോരാട്ടം ആരംഭിക്കുന്നത്. ഉദ്ഘാടന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെ നേരിടാന്‍ പോവുകയാണ്. മെഗാ ലേലത്തിന് ശേഷം നടക്കുന്ന ആദ്യത്തെ സീസണാണ് വരാനിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇത്തവണ പോരാട്ടങ്ങള്‍ തീപാറും. വലിയ മാറ്റങ്ങളോടെയാണ് എല്ലാ ടീമുകളും ഇറങ്ങുന്നത്.

നിലവില്‍ ഇന്ത്യന്‍ ടീമിന് പുറത്തുള്ള പല താരങ്ങളും ദേശീയ ടീമിലേക്കുള്ള തിരിച്ചുവരവ് ലക്ഷ്യമിട്ടാണ് ഇത്തവണത്തെ ഐപിഎല്ലിനിറങ്ങുന്നത്. ഐപിഎല്ലില്‍ മികവ് കാട്ടി ദേശീയ ടീമിലേക്ക് തിരിച്ചെത്താമെന്നാണ് പല താരങ്ങളും പ്രതീക്ഷിക്കുന്നത്. നിലവില്‍ ടീമുകളെല്ലാം ശക്തമായ പരിശീലനത്തിലാണുള്ളത്. ഇന്‍ഡ്രാ സ്‌ക്വാഡ് മത്സരം കളിച്ച് ടൂര്‍ണമെന്റിന് തയ്യാറെടുക്കുകയാണ്. ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിവരവ് ലക്ഷ്യമിടുന്ന ഇഷാന്‍ കിഷന്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പമാണ്.

വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ഇഷാന്‍ കിഷന്‍ നിലവില്‍ ഇന്ത്യന്‍ ടീമിന് പുറത്താണ്. ടീം മാനേജ്‌മെന്റ് ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്ന് നിര്‍ദേശിച്ചിട്ടും കളിക്കാതിരുന്നതാണ് ഇഷാന്‍ തിരിച്ചടിയായത്. എന്നാലിപ്പോള്‍ ഹൈദരാബാദിനായി തകര്‍ത്തടിച്ച് ഇഷാന്‍ ശക്തമായ തിരിച്ചുവരവ് ലക്ഷ്യമിടുകയാണ്.

ഹൈദരാബാദിനൊപ്പം മിന്നല്‍ ഫിഫ്റ്റികള്‍

ഹൈദരാബാദിന്റെ പരിശീലനത്തിന്റെ ഭാഗമായുള്ള ഇന്‍ഡ്രാ സ്‌ക്വാഡ് മത്സരത്തില്‍ രണ്ട് അര്‍ധ സെഞ്ച്വറികളോടെയാണ് ഇഷാന്‍ കൈയടി നേടുന്നത്. ആദ്യ മത്സരത്തില്‍ 23 പന്തില്‍ 64 റണ്‍സ് അടിച്ചെടുത്ത ഇഷാന്‍ രണ്ടാം തവണ 30 പന്തില്‍ 73 റണ്‍സാണ് നേടിയത്. അഭിഷേക് ശര്‍മക്കൊപ്പം ഓപ്പണറായി ഇറങ്ങിയാണ് ഇഷാന്‍ അടിച്ചു തകര്‍ത്തത്. അനായാസം സിക്‌സുകള്‍ പറത്താനും ഇഷാന്‍ കിഷന് സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ട കാര്യം.

sanju samson

പേസര്‍മാരെ മാത്രമല്ല സ്പിന്നര്‍മാരേയും കടന്നാക്രമിച്ച് കളിക്കാന്‍ ഇഷാനായി. പവര്‍പ്ലേയില്‍ അതിവേഗം റണ്‍സുയര്‍ത്തുന്ന ഇഷാന്‍ വ്യത്യസ്തമായ ഷോട്ടുകളിലൂടെ റണ്‍സുയര്‍ത്താനും മിടുക്കുകാട്ടുന്നു. ഇന്ത്യയുടെ ടി20 ടീമിലെ വിക്കറ്റ് കീപ്പര്‍ സ്ഥാനമാണ് ഇഷാന്‍ നോട്ടമിടുന്നത്. നിലവില്‍ സഞ്ജു സാംസണാണ് വിക്കറ്റ് കീപ്പറായും ഓപ്പണര്‍ റോളിലും ഇന്ത്യയുടെ ടി20 ടീമിലുള്ളത്. ഐപിഎല്ലില്‍ മിന്നിച്ച് ഈ സീറ്റ് നേടാനാണ് ഇഷാന്‍ ലക്ഷ്യമിടുന്നത്.

സഞ്ജുവിനെക്കാള്‍ സ്ഥിരത ഇഷാനുണ്ടോ?

സഞ്ജു സാംസണെ ഇന്ത്യ ഓപ്പണിങ്ങിലേക്ക് പരിഗണിച്ച ശേഷം മൂന്ന് മിന്നും സെഞ്ച്വറികളാണ് അദ്ദേഹം നേടിയത്. ഇതില്‍ രണ്ട് സെഞ്ച്വറി ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയായിരുന്നു. ഒരു സെഞ്ച്വറി ബംഗ്ലാദേശിനെതിരേയും. എന്നാല്‍ ഇംഗ്ലണ്ട് പരമ്പരയില്‍ സഞ്ജുവിന് കാര്യമായി ശോഭിക്കാന്‍ സാധിച്ചില്ല. കൈവിരലിന് പൊട്ടലേല്‍ക്കുകയും ചെയ്തു. അടുത്ത വര്‍ഷം ടി20 ലോകകപ്പ് നടക്കാനിരിക്കെ സഞ്ജു സാംസണിന് സീറ്റ് ഉറപ്പ് പറയാനാവില്ല.

പരിശീലകന്‍ ഗൗതം ഗംഭീര്‍ സഞ്ജുവിനെ പിന്തുണക്കുന്നുണ്ട്. എന്നാല്‍ വരുന്ന ഐപിഎല്ലിലെ പ്രകടനം വളരെ നിര്‍ണ്ണായകമാണ്. ഇഷാന്‍ കിഷനും റിഷഭ് പന്തും മിന്നും പ്രകടനം നടത്തിയാല്‍ സെലക്ടര്‍മാര്‍ ഇവര്‍ക്ക് ടീമിലേക്ക് വിളി നല്‍കാനും സാധ്യതകളേറെയാണ്. ജിതേഷ് ശര്‍മയും ഇതേ റോളില്‍ അവസരം തേടുന്നു. അതുകൊണ്ടുതന്ന ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍മാരുടെ പ്രകടനത്തിലേക്കാവും എല്ലാവരും ഉറ്റുനോക്കുന്നതെന്ന് പറയാം.

ഹൈദരാബാദില്‍ ഇഷാന്‍ മൂന്നാമന്‍

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി കളിക്കവെ ഇഷാന്‍ കിഷന്‍ ഓപ്പണറായിരുന്നു. രോഹിത് ശര്‍മക്കൊപ്പം മികച്ച കൂട്ടുകെട്ടുകള്‍ സൃഷ്ടിക്കാനും ഇഷാന് സാധിച്ചിരുന്നു. എന്നാല്‍ ഹൈദരാബാദില്‍ ഓപ്പണര്‍ റോള്‍ ഇഷാന് കിഷന് ലഭിച്ചേക്കില്ല. ട്രാവിസ് ഹെഡ്-അഭിഷേക് ശര്‍മ ഓപ്പണിങ് കൂട്ടുകെട്ടാണ് ഹൈദരാബാദിന്റെ കരുത്ത്. ഈ കൂട്ടുകെട്ട് അവര്‍ പൊളിക്കില്ല. അങ്ങനെ വരുമ്പോള്‍ മൂന്നാം നമ്പറില്‍ ഇഷാന്‍ ഹൈദരാബാദിനായി കളിക്കാനാണ് സാധ്യത കൂടുതല്‍.

Story first published: Sunday, March 16, 2025, 14:52 [IST]
Other articles published on Mar 16, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+