Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: ഇങ്ങനെ പോയാല്‍ ജിടി കപ്പടിക്കും? സഞ്ജുവിന് 8ന്റെ പണിയുറപ്പ്!! കാരണമിങ്ങനെ

ഈ സീസണിലെ ഐപിഎല്ലില്‍ പതിഞ്ഞ തുടക്കത്തിനു ശേഷം എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ച് കുതിക്കുകയാണ് മുന്‍ ചാംപ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സ്. 12 റൗണ്ടുകള്‍ കഴിഞ്ഞപ്പോള്‍ പോയിന്റ് പട്ടികയില്‍ തലപ്പത്തേക്കു കയറിയിരികിക്കുകയാണ് ശുഭ്മന്‍ ഗില്ലിന്റെ ടീം.

ആദ്യത്തെ കുറച്ചു മല്‍സരങ്ങളിലെ പ്രകടനം കണ്ടപ്പോള്‍ ഈ തരത്തിലൊരു മടങ്ങിവരവ് ജിടി നടത്തുമെന്നു ആരും തന്നെ പ്രതീക്ഷിച്ചതല്ല. 16 പോയിന്റോടെ അവര്‍ ഇപ്പോള്‍ പ്ലേഓഫ് ഉറപ്പാക്കിയെന്നു തന്നെ പറയാം.

SHUBMAN GILL

കാരണം ചരിത്രമെടുത്താല്‍ മുമ്പൊരിക്കലും 16 പോയിന്റ് ലഭിച്ച ടീം പ്ലേഓഫില്‍ എാതെ പോയിട്ടുമില്ല. പോയിന്റ പട്ടികയില്‍ ഒരു സമയത്തു ടോപ്പ് ഫൈവില്‍ പോലും ജിടിയില്ലായിരുന്നു. എന്നാല്‍ തുടരെ അഞ്ചു കളികള്‍ ജയിച്ചാണ് അവര്‍ ഇപ്പോള്‍ ഒന്നാംസ്ഥാനക്കാരായി മാറിയിക്കുന്നത്.

കിരീട ഫേവറിറ്റുകളിലം ഗുജറാത്ത് ഇപ്പോള്‍ മുന്നിലെത്തിയിരിക്കുകയാണ്. മികച്ച ബാറ്റിങ് നിരയും അതിനേക്കാള്‍ ശക്തമായ ബൗളിങുമാണ് അവരെ അപകടകാരിയാക്കുന്നത്. ജിടിയുടെ ഈ സ്വപ്‌നതുല്യമായ കുതിപ്പ് കാരണം യഥാര്‍ഥത്തില്‍ പണി കിട്ടിയത് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണാണ്. ഇതിന്റെ കാരണമെന്താണെന്നു നോക്കാം.

സഞ്ജുവിനു നെഞ്ചിടിപ്പ്

ഗുജറാത്ത് ടൈറ്റന്‍സ് ഈ ഐപിഎല്ലില്‍ ഗംഭീക ജയങ്ങളുമായി പടയോട്ടം നടത്തുമ്പോള്‍ സഞ്ജു സാംസിന്റെ നെഞ്ചിടിപ്പും കൂടുകയാണ്. ശുഭ്മന്‍ ഗില്ലിന്റെ ക്യാപ്റ്റന്‍സിയില്‍ ജിടി ഇത്തവണ കപ്പടിക്കുകയാണെങ്കില്‍ അതോടെ മലയാളി താരത്തിന്റെ കഷ്ടകാലവും ആരംഭിക്കും. അതിനൊരു വലിയ കാരണം കൂടിയുണ്ട്.

ടി20യില്‍ ഇന്ത്യന്‍ ടീം നേതൃമാറ്റത്തിനൊരുങ്ങുകയാണ്. ഐപിഎല്‍ കഴിഞ്ഞാല്‍ സൂര്യകുമാര്‍ യാദവിനെ നായകസ്ഥാനത്തു നിന്നു മാറ്റിയേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്. ബിസിസിഐ കഴിഞ്ഞ ദിവസം ഇതു നിഷേധിച്ചതായി വാര്‍ത്തകള്‍ വന്നുവെന്നത് ശരി തന്നെ. പക്ഷെ ഈ വര്‍ഷം തന്നെ സൂര്യക്കു പകരം പുതിയ ക്യാപ്റ്റന്‍ വരുമെന്നത് 100 ശതമാനവും ഉറപ്പാണ്.

ജൂലൈയിലെ ഇംഗ്ലണ്ട് പര്യടനത്തിനു ശേഷമാവും ടി20യിലെ പുതിയ ക്യാപ്റ്റനെ കുറിച്ച് ബിസിസിഐ ഗൗരവമായി ആലോചിച്ചേക്കുക. കാരണം സൂര്യയുടെ മോശം ഫോം ഫോമിനെ ഏറെ ഗൗരവത്തോടെയാണ് ബിസിസിഐ കാണുന്നത്.

ഫോം വീണ്ടെടുത്ത് അടുത്ത ഒന്നോ, രണ്ടോ വര്‍ഷത്തേക്ക് ടി20 നായകനായി തുടരാന്‍ സൂര്യക്കു ലഭിച്ച സുവര്‍ണാവസരമായിരുന്നു ഇപ്പോള്‍ പുരോഗമിക്കുന്ന ഐപിഎല്‍. പക്ഷെ മുംബൈ ഇന്ത്യന്‍സ് ജഴ്‌സിയിലും പഴയ താളം കണ്ടെത്താനാവാതെ അദ്ദേഹം വിഷമിക്കുകയാണ്.

11 മല്‍സരങ്ങളില്‍ ഒരേയൊരു ഫിഫ്റ്റി മാത്രമേ സ്‌കൈ നേടിയിട്ടുള്ളൂ. മാത്രമല്ല ദീര്‍ഘനാളായി കൈക്കുഴയിലെ പരിക്ക് അദ്ദേഹത്തെ വലയ്ക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ ഫോമില്‍ സൂര്യക്കു ഇന്ത്യന്‍ ടീമിലും ഇനി അധികം ചാന്‍സുണ്ടാവില്ല.

അയര്‍ലാന്‍ഡ്, ഇംഗ്ലണ്ട് എന്നിവരുമായുള്ള അടുത്ത രണ്ടു ടി20 പരമ്പരകളില്‍ കൂടി മാത്രമേ അദ്ദേഹത്തെ നായകനായി കാണാനിടയുള്ളൂ. അതിനു ശേഷം പുതിയ ക്യാപ്റ്റനു കീഴില്‍ 2028ലെ അടുത്ത ടി20 ലോകപ്പിനായി ടീമിനെ തയ്യാറാക്കുകയാവും ബിസിസിഐയുടെ പ്ലാന്‍. പുതിയ നായകസ്ഥാനത്തേക്ക് ശ്രേയസ് അയ്യര്‍, സഞ്ജു, ഹാര്‍ദിക് തുടങ്ങിയവരുടെയെല്ലാം പേരുകളും ഉയര്‍ന്നു വരുന്നുണ്ട്.

SANJU SAMSON

പക്ഷെ ഇത്തവണ ജിടി ഐപിഎല്‍ ചാംപ്യന്‍മാരായാല്‍ ചിത്രമാകെ മാറും. ഇതു സംഭവിക്കുകയാണെങ്കില്‍ ടീം ഇന്ത്യയുടെ ടി20 ക്യാപ്റ്റനാവുക ഗില്ലായിരിക്കും. അക്കാര്യത്തില്‍ യാതൊരു സംശയവുമില്ല. കാരണം ഇതിനകം ഏകദിന, ടെസ്റ്റ് ടീമുകളുടെ നായകനാണ് അദ്ദേഹം. എല്ലാ ഫോര്‍മാറ്റിലും ഒര ക്യാപ്റ്റന്‍ വരണമെന്നാണ് ബിസിസിഐയുടെയും ആഗ്രഹം.

ഐപിഎല്‍ ട്രോഫി നേടിയാല്‍ പിന്നെ ഗില്ലിനെ ടി20 ക്യാപ്റ്റന്‍സി ഏല്‍പ്പിക്കാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വരില്ല. നായകനായി വന്നാല്‍ സ്വാഭാവികായും അദ്ദേഹം തന്റെ ഫേവറിറ്റ് റോളായ ഓപ്പണറായി തന്നെയാവും ഇറങ്ങുക. ഇതോടെ സഞ്ജുവിന്റെ ഓപ്പണിങ് സ്ഥാനവും തെറിക്കും.

കഴിഞ്ഞ വര്‍ഷം ഏഷ്യാ കപ്പില്‍ ഗില്‍ വൈസ് ക്യാപ്റ്റനും ഓപ്പണറുമായി എത്തിയപ്പോള്‍ സഞ്ജു ബെഞ്ചിലായത് നമ്മള്‍ കണ്ടതുമാണ്. ഓപ്പണിങില്‍ മാത്രമാണ് ടി20യില്‍ സഞ്ജുവിനു ഏറ്റവും മികച്ച പ്രകടനങ്ങള്‍ നടത്താനായിട്ടുള്ളത്. ക്യാപ്റ്റന്‍സി ലഭിച്ചാല്‍ ഗില്‍ ഓപ്പണിങ് വിട്ടുകൊടുക്കാനും സാധ്യതയില്ല.

മാത്രമല്ല സഞ്ജുവുമായി അത്ര സൗഹൃദവുമല്ല അദ്ദേഹത്തിനുള്ളത്. ഇവയെല്ലാം ചേര്‍ത്തു വായിക്കുമ്പോള്‍ ഐപിഎല്‍ ട്രോഫി നേടി ഗില്‍ ഇന്ത്യന്‍ ക്യാപ്റ്റനായി വന്നാല്‍ മലയാളി താരത്തിന്റെ കരിയര്‍ വീണ്ടും അവതാളത്തിലാവുകയും ചെയ്യും.

Story first published: Wednesday, May 13, 2026, 13:55 [IST]
Other articles published on May 13, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+