Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: സഞ്ജുവിന് ഡബിള്‍ റോള്‍ തന്നെ!! തെറിക്കുക ഈ താരം, ധോണി വന്നാല്‍ ചെന്നൈ 11 ഇങ്ങനെ

ഐപിഎല്ലില്‍ ലീഗ് ഘട്ട മല്‍സരങ്ങള്‍ ക്ലൈമാക്‌സിലേക്കു അടുക്കവെ ചെന്നൈ സൂപ്പര്‍ കിങ്‌സ് ആരാധകര്‍ കാത്തിരിക്കുന്നത് അവതുടെ 'തലയ്ക്കു' വേണ്ടിയാണ്. ഇതിഹാസ താരവും മുന്‍ ക്യാപ്റ്റനുമായ എംഎസ് ധോണിയെ ഒരു മാച്ചിലെങ്കിലും കളിക്കളത്തില്‍ കാണാന്‍ അവര്‍ ഏറെ ആഗ്രഹിക്കുന്നു. പക്ഷെ അതു സംഭവിക്കുമോയെന്ന കാര്യത്തില്‍ ഇപ്പോഴും അവ്യക്തത തുടരുകയാണ്.

അതിനിടെ വെള്ളിയാഴ്ച ലഖ്‌നൗവില്‍ നടക്കാനിരിക്കുന്ന ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സുമായുള്ള അടുത്ത മാച്ചില്‍ ധോണി ടീമിലുണ്ടായേക്കുമെന്ന തരത്തില്‍ അഭ്യൂഹങ്ങളും വരുന്നുണ്ട്. പക്ഷെ പൂര്‍ണമായും മാച്ച് ഫിറ്റായെങ്കില്‍ മാത്രമേ അദ്ദേഹം ടീമിലുണ്ടാവുകയുള്ളൂ. അടുത്ത മാച്ചില്‍ ഇല്ലെങ്കില്‍ 18ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിര ധോണിയെ ഉറപ്പായും പ്രതീക്ഷിക്കാം.

MS DHONI

കാരണം ഹോംഗ്രൗണ്ടായ ചെപ്പോക്കില്‍ സിഎസ്‌കെ ഈ സീസണില്‍ കളിക്കുന്ന അവസാന മാച്ചാണിത്. അതിനാല്‍ ഈ മല്‍സരത്തില്‍ കളിച്ച് വിരമിക്കാനായിരിക്കും അദ്ദേഹത്തിന്റെ പ്ലാന്‍. ധോണി ടീമിലേക്കു തിരിച്ചെത്തിയാല്‍ സിഎസ്‌കെ ലൈനപ്പ് എങ്ങനെയാവുമെന്നു നമുക്കു നോക്കാം.

സിഎസ്‌കെ ടീമില്‍ ആരെല്ലാം?

ചെന്നൈ സൂപ്പര്‍ കിങ്‌സ് ഇപ്പോള്‍ ശരിയായ ടീം കോമ്പിനേഷന്‍ കണ്ടെത്തിക്കഴിഞ്ഞുവെന്നു നിസംശയം പറയാം. അവസാന മൂന്നു മല്‍സരങ്ങളിലെ ജയവും ഇതാണ് ശരിവയ്ക്കുന്നത്. അതിനാല്‍ തന്നെ എംഎസ് ധോണി മടങ്ങിയെത്തിയാലും ടീ കോമ്പിനേഷനില്‍ വലിയ മാറ്റങ്ങള്‍ അവര്‍ക്കു നടത്തേണ്ടിയും വരില്ല.

ധോണിയുടെ ഫിറ്റ്‌നസ് നിലവാരം ഇപ്പോള്‍ എത്രത്തോളമാണെന്നതു വ്യക്തമല്ല. വിക്കറ്റ് കീപ്പിങ് റോള്‍ ഒരുപാട് കഠിനാധ്വാനാവും ഫിറ്റ്‌നസുമെല്ലാം ഡിമാന്റ് ചെയ്യുന്ന റോളാണ്. അതിനാല്‍ ധോണി തിരിച്ചെത്തിയാലും കീപ്പിങ് ദൗത്യം ഏറ്റെടുക്കാന്‍ സാധ്യതയില്ല. ഈ റോള്‍ ഭംഗിയായി നിര്‍വഹിക്കാന്‍ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണുള്ളപ്പോള്‍ സിഎസ്‌കെയ്ക്കും ധോണിക്കും ആശങ്കകളുമില്ല.

ഓപ്പണിങിനൊപ്പം കീപ്പിങും സഞ്ജു തന്നെ പതിവുപോലെ നിര്‍വഹിക്കും. ഈ ഡബള്‍ റോള്‍ അദ്ദേഹത്തില്‍ ഭദ്രവുമാണ്. ധോണിയാവട്ടെ ഇംപാക്ട് പ്ലെയറായി ബാറ്റിങില്‍ മാത്രമേ സിഎസ്‌കെയ്ക്കു വേണ്ടി കളിക്കാന്‍ സാധ്യതയുള്ളൂ. അദ്ദേഹം ഇംപാക്ട് പ്ലെയറായാല്‍ ടീമില്‍ ആരുടെ സ്ഥാനമാണ് തെറിക്കുകയെന്നതാവും അടുത്ത ചോദ്യം.

CSK

സിഎസ്‌കെയ്ക്കു ആദ്യം ബാറ്റിങാണെങ്കില്‍ ധോണി ഇലവനില്‍ തന്നെയുണ്ടാവും. എന്നാല്‍ രണ്ടാമതാണ് ബാറ്റിങെങ്കില്‍ അദ്ദേഹം ഇംപാക്ട് പ്ലെയറായും കളിക്കാനിറങ്ങും. ഇടംകൈയന്‍ പേസര്‍ മുകേഷ് ചൗധരിക്കാവും ധോണി പ്ലെയിങ് ഇലവനിലേക്കു വന്നാല്‍ സ്ഥാനം നഷ്ടമാവുക. ഇനി സിഎസ്‌കെ റണ്‍ചേസില്‍ ഇറങ്ങിയാല്‍ മുകേഷിനെ പിന്‍വലിച്ച് പകരം ധോണിയെ ഇംപാക്ട് പ്ലെയറായി കൊണ്ടു വരികയും ചെയ്യും.

നിലവിലെ സിഎസ്‌കെ ലൈനപ്പില്‍ മറ്റു മാറ്റങ്ങളൊന്നും വരുത്തേണ്ട ആവശ്യവുമില്ല. സഞ്ജുവും ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദും തന്നെ വീണ്ടും ഓപ്പണിങ് ജോടികളായി ക്രീസിലെത്തും. വണ്‍ഡൗണായി വെടിക്കെട്ട് ബാറ്റര്‍ ഉര്‍വില്‍ പട്ടേലിന്റെ ഊഴമായിരിക്കും. നാലാമനായി ബാറ്റ് ചെയ്യുക കാര്‍ത്തിക് ശര്‍മയായിരിക്കും.

അഞ്ചാം നമ്പറില്‍ സൗത്താഫ്രിക്കയുടെ വെടിക്കെട്ട് താരം ഡെവാള്‍ഡ് ബ്രെവിസുണ്ട്. ആറാമനായി ശിവം ദുബെയുടെ ഊഴമാണ്. ഏഴാം നമ്പറിലായിരിക്കും ഫിനിഷര്‍ റോളില്‍ ധോണി കളിക്കുക. എട്ടില്‍ ഇംഗ്ലീഷ് സീം ബൗളിങ് ഓള്‍റൗണ്ടര്‍ ജാമി ഒവേര്‍ട്ടനാണ്.

തുടര്‍ന്ന് ബൗളര്‍മാരാണ് ടീമിലുണ്ടാവുക. അക്കീല്‍ ഹൊസെയ്‌നും നൂര്‍ അഹമ്മദും ചേര്‍ന്ന് സ്പിന്‍ വിഭാഗം കൈകാര്യം ചെയ്യും. സീം ബൗളിങിന്റെ കടഞ്ഞാണ്‍ അന്‍ഷുല്‍ കംബോജിനുമായിരിക്കും.

ധോണി വന്നാല്‍ സിഎസ്‌കെ 11

റുതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഉര്‍വില്‍ പട്ടേല്‍, കാര്‍ത്തിക് ശര്‍മ, ഡെവാള്‍ഡ് ബ്രെവിസ്, ശിവം ദുബെ, എംഎസ് ധോണി, ജാമി ഒവേര്‍ട്ടന്‍, അക്കീല്‍ ഹൊസെയ്ന്‍, നൂര്‍ അഹമ്മദ്, അന്‍ഷുല്‍ കംബോജ്.

ഇംപാക്ട് പ്ലെയര്‍- മുകേഷ് ചൗധരി.

Story first published: Wednesday, May 13, 2026, 15:37 [IST]
Other articles published on May 13, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+