Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സഞ്ജുവിനെ പോലെ മറ്റാരുണ്ട്? ബീച്ചില്‍ സര്‍പ്രൈസ് എന്‍ട്രി!! പിന്നെ നടന്നത് വൈറല്‍, വീഡിയോ

ഇന്ത്യന്‍ ക്രിക്കറ്റര്‍മാരില്‍ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിനെപ്പോലെ താരജാഡയില്ലാത്ത മറ്റാരും തന്നെയുണ്ടാവില്ലെന്നു നമുക്ക് ഉറപ്പിച്ച് പറയാം. സെല്‍ഫിയെടുക്കാന്‍ മണിക്കൂറുകളോളം കാത്തു നില്‍ക്കുന്ന കുട്ടി ആരാധകരെ പോലും മൈന്‍ഡ് ചെയ്യാതെ പോവുന്ന വിരാട് കോലിയെ പോലെയുള്ളവര്‍ക്കിടയിലാണ് സഞ്ജു തീര്‍ത്തും വ്യത്യസ്തനാവുന്നത്.

ആരാധകര്‍ക്കിടയിലേക്കു ഇറങ്ങിയാല്‍ അദ്ദേഹവും അവരിലൊരാളാണ്. അവിടെ ലോകകപ്പിലെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റും ചെന്നൈ സൂപ്പര്‍ കിങ്‌സിന്‍െ പുതിയ പോസ്റ്റര്‍ ബോയിയുമായ സഞ്ജുവിനെ നമ്മള്‍ ഒരിക്കലും കാണില്ല. അത്ര മാത്രം സിംപിളാണ് മലയാളികളുടെ ഈ സ്വകാര്യ അഹങ്കാരമെന്നു നമുക്ക് കാണാം.

SANJU SAMSON CHENNAI IPL 2026

photocredit/X

ഇപ്പോഴിതാ സഞ്ജുവിന്റെ പുതിയ വീഡിയോയും സോഷ്യല്‍ മീജഡിയയില്‍ വൈറലായിരിക്കുകയാണ്. ചെന്നൈയിലെ ഒരു ബീച്ചിലെത്തി ഫാന്‍സിനൊപ്പം ക്രിക്കറ്റ് കളിച്ചാണ് അദ്ദേഹം വീണ്ടും ആരാധകരുടെ ഇഷ്ടം പിടിച്ചുപറ്റിയിരിക്കുന്നത്.

അവന്‍ ഓപ്പണ്‍ ചെയ്യരുത്!! പകരം ഉര്‍വില്‍; പവര്‍പ്ലേയില്‍ ജയമുറപ്പ്; ചെന്നൈ 11 മാറ്റൂയെന്ന് അശ്വിന്‍

അവന്‍ ഓപ്പണ്‍ ചെയ്യരുത്!! പകരം ഉര്‍വില്‍; പവര്‍പ്ലേയില്‍ ജയമുറപ്പ്; ചെന്നൈ 11 മാറ്റൂയെന്ന് അശ്വിന്‍

ഫാന്‍സിനെ കൈയിലെടുത്ത സഞ്ജു

ചെന്നൈയിലെ ബീച്ചില്‍ പൊരിഞ്ഞ വെയിലത്ത് ക്രിക്കറ്റ് കളിച്ചുകൊണ്ടിരുന്നവര്‍ക്ക് ഇടയിലേക്കു തീര്‍ത്ും അപ്രതീക്ഷിതമായിട്ടായിരുന്നു സഞ്ജു സാംസണിന്റെ സര്‍പ്രൈസ് വരവ്. വെള്ള ടീ ഷര്‍ട്ടില്‍ ക്യാപ്പുമണിഞ്ഞ് കാറില്‍ നിന്നിറങ്ങിയ അദ്ദേഹം തനിച്ച് നടന്ന് കളിച്ചു കൊണ്ടിരുന്നവര്‍ക്ക് ഇടയിലേക്കു വന്നപ്പോള്‍ എല്ലാവര്‍ക്കും അമ്പരപ്പും ആശ്ചര്യവുമായിരുന്നു.

കളി നിര്‍ത്തി ആവേശത്തോടെ സഞ്ജുവിന് അരികിലേക്കു വന്ന അവര്‍ തങ്ങള്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കാനും ക്ഷണിക്കുകയായിരുന്നു. ബാറ്റ് വാങ്ങി ഫാന്‍സുമായി കുശലം പറഞ്ഞ ശേഷം ക്രിക്കറ്റ് ആടലാമെന്നും (ക്രിക്കറ്റ് കളിക്കാം) സഞ്ജു അവരോടു പരഞ്ഞു. തുടര്‍ന്ന് ബാറ്റിങ് വാങ്ങി നേരെ ക്രീസിലേക്ക്.

ചെന്നൈയിലെ ബീച്ചിലെത്തിയ സഞ്ജു ഫാന്‍സിനൊപ്പം ക്രിക്കറ്റ് കളിക്കുന്നു. വീഡിയോ കാണാം

വലംകൈയന്‍ ബാറ്ററായ അദ്ദേഹം പക്ഷെ ഇത്തവണ ഇടംകൈയന്‍ ബാറ്റേന്തിയാണ് സ്‌ട്രൈക്ക് നേരിട്ടത്. ആദ്യ ബോളില്‍ തന്നെ ലെഗ് സൈഡിലേക്കു ഷോട്ടും പായിച്ചു. അതിനു ശേഷം വലംകൈയനായി ബാറ്റ് ചെയ്ത് രണ്ടു കിടിലന്‍ സ്‌ട്രൈയറ്റ് ഷോട്ടുകളും സഞ്ജു കളിക്കുന്നത് വീഡിയോയില്‍ കാണാം. ഒടുവില്‍ അവര്‍ക്കൊപ്പം തമാശകളെല്ലാം പങ്കിട്ട് വളരെ ഹാപ്പിയായിട്ടാണ് അദ്ദേഹം മടങ്ങിയത്.

ടി20 കരിയര്‍ തീര്‍ന്നു!! ടീം ഇന്ത്യയില്‍ ഇവര്‍ക്ക് ഇനി ചാന്‍സില്ല? ഗില്ലടക്കം ലിസ്റ്റില്‍

ടി20 കരിയര്‍ തീര്‍ന്നു!! ടീം ഇന്ത്യയില്‍ ഇവര്‍ക്ക് ഇനി ചാന്‍സില്ല? ഗില്ലടക്കം ലിസ്റ്റില്‍

ചെന്നൈയുടെ ഹീറോ

രാജസ്ഥാന്‍ റോയല്‍സ് വിട്ട് ഈ ഐപിഎല്‍ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്കു മാറിയ സഞ്ജു സാംസണിന്റെ നീക്കം പ്രതീക്ഷിച്ചതിനേക്കാള്‍ വലിയ വിജയമായി മാറിയിരിക്കുകയാണ്.

ഫിറ്റ്‌നസ് പ്രശ്‌നം കാരണം ഈ സീസണില്‍ ഒരുമല്‍സരം പോലും കളിക്കാതെ ഇതിഹാസം താരം എംഎസ് ധോണി കളിക്കാതിരുന്നിട്ടും അതു ആരാധകരെ അത്രത്തോളം ബാധിക്കാത്തതിന് പ്രധാന കാരണം സ്ഞ്ജുവിന്റെ സാന്നിധ്യമാണ്.

SANJU SAMSON

സിഎസ്‌കെയുടെ ആരാധകര്‍ക്കിടയില്‍ അത്ര മാത്രം സ്വീകാര്യതയും ഇഷ്ടവുമാണ് അദ്ദേഹത്തിനുള്ളത്. ബാറ്റിങില്‍ ടീമിന്റെ നെടുംതൂണായി ആരാധകര്‍ക്കു ഇതു തിരിച്ചു നല്‍കാനും സഞ്ജുവിനു സാധിച്ചതായി കാണാം. 11 മല്‍സരങ്ങള്‍ പിന്നിട്ടപ്പോള്‍ സിഎസ്‌കെയുടെ റണ്‍മെഷീനായി അദ്ദേഹം മാറിക്കഴിഞ്ഞു.

IND vs AFG: സഞ്ജു റിട്ടേണ്‍സ്!! കംബോജിനും കോള്‍? ബുംറയില്ല; ഏകദിനത്തില്‍ ടീമിങ്ങനെ

IND vs AFG: സഞ്ജു റിട്ടേണ്‍സ്!! കംബോജിനും കോള്‍? ബുംറയില്ല; ഏകദിനത്തില്‍ ടീമിങ്ങനെ

11 ഇന്നിങ്‌സുകളില്‍ നിന്നും 53.75 ശരാശരിയില്‍ 169.29 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റോടെ 430 റണ്‍സാണ് സഞ്ജുവിന്റെ സമ്പാദ്യം. രണ്ടു സെഞ്ച്വറികളും ഒരു ഫിഫ്ഫ്റ്റിയും ഇതിലുള്‍പ്പെടും. ആദ്യത്തെ മൂന്നു മാച്ചിലും ഒറ്റയക്ക സ്‌കോറുകള്‍ക്കു പുറത്തായ ശേഷമാണ് നാലാമങ്കത്തില്‍ സെഞ്ച്വറിയോടെ അദ്ദേഹം ഇതിനു പ്രായശ്ചിത്തം ചെയ്തത്.

ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ സഞ്ജു പുറത്താവാതെ അടിച്ചെടുത്തത് 115 റണ്‍സാണ്. അതിനു ശേഷം മുംബൈ ഇന്ത്യന്‍സിനെതിരേ വാംഖഡെയില്‍ പുറത്താവാതെ 101 റണ്‍സും അദ്ദേഹം സ്‌കോര്‍ ചെയ്തിരുന്നു.

Story first published: Wednesday, May 13, 2026, 12:28 [IST]
Other articles published on May 13, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+