For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPl 2024: ക്രിസ് ഗെയ്ല്‍ വീണു, പിന്നാലെ ധോണിയും; പുതുചരിത്രങ്ങള്‍ കുറിച്ച് വിരാട് കോലിയുടെ 'ആടുജീവിതം'

By Abin MP

ബാംഗ്ലൂര്‍: ഐപിഎല്ലില്‍ വീണ്ടും വിരാട് കോലിയുടെ മിന്നും പ്രകടനം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ 59 പന്തില്‍ പുറത്താകാതെ 83 റണ്‍സാണ് മുന്‍ നായകന്‍ നേടിയത്. നാല് ഫോറും നാല് സിക്‌സും അടങ്ങുന്നതായിരുന്നു വിരാടിന്റെ ഇന്നിംഗ്‌സ്. ഇതോടൊപ്പം നിരവധി റെക്കോര്‍ഡുകളും വിരാട് കോലി ഇന്ന് തന്റേതാക്കി മാറ്റി. കുട്ടിക്രിക്കറ്റിലെ അധികായനായ ക്രിസ് ഗെയ്‌ലിനേയും ഇതിഹാസ താരം എംഎസ് ധോണിയേയുമാണ് ഇന്ന് വിരാട് കോലി പിന്നിട്ടത്.

ഇന്നത്തെ പ്രകടനത്തോടെ വിരാട് കോലി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വേണ്ടി ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടുന്ന താരമായി മാറിയിരിക്കുകയാണ്. ക്രിസ് ഗെയിലിനെ പിന്തള്ളിയാണ് കോലി ഈ നേട്ടത്തിലേക്ക് എത്തിയത്. ഐപിഎല്ലില്‍ ബാംഗ്ലൂരിന് വേണ്ടി വിരാട് കോലി 240-ാമത്തെ സ്‌കിസ് നേടിയാണ് ഗെയിലിനെ പിന്തള്ളിയത്. ആര്‍സിബിയ്ക്ക് വേണ്ടി 239 സിക്‌സുകളാണ് ഗെയ്ല്‍ നേടിയിട്ടുള്ളത്. ഇന്നത്തെ മത്സരം അവസാനിക്കുമ്പോള്‍ വിരാട് കോലിയുടെ ഐപിഎല്‍ സിക്‌സ് സമ്പാദ്യം 242 ആയി ഉയര്‍ന്നിട്ടുണ്ട്.

പിന്നാലെയുള്ള ആര്‍സിബിക്കാര്‍ 239 സ്‌കിസുമായി ഗെയ്‌ലും 238 സ്‌കിസുമായി എബി ഡിവില്യേഴ്‌സും 67 സ്‌കിസുമായി ഗ്ലെന്‍ മാക്‌സ്വെല്ലുമാണ്. ഇന്നത്തെ പ്രകടനത്തിലൂടെ ഐപിഎല്ലിലെ തന്റെ 52-ാമത്തെ അര്‍ധ സെഞ്ചുറിയും വിരാട് കോലി നേടി. നേരത്തെ കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരേയും കോലി അര്‍ധ സെഞ്ചുറി നേടിയിരുന്നു. ഇപ്പോള്‍ ട്വന്റി-20 ക്രിക്കറ്റില്‍ കോലിയ്ക്ക് 101 അര്‍ധ സെഞ്ചുറികളുണ്ട്. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ താരമാണ് വിരാട് കോലി. ഈ പട്ടികയില്‍ മുന്നിലുളളത് 110 അര്‍ധ സെഞ്ചുറികളുമായി ക്രിസ് ഗെയ്ല്‍ ആണ്.

IPL 2024

അതേസമയം ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ എംഎസ് ധോണിയെ പിന്തള്ളാനും വിരാട് കോലിയ്ക്ക് സാധിച്ചു. ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടിയ താരം ക്രിസ് ഗെയ്ല്‍ ആണ്. 142 മത്സരങ്ങളില്‍ നിന്നും 357 സിക്‌സുകളാണ് ഗെയ്‌ലിന്റെ സമ്പാദ്യത്തിലുള്ളത്. രണ്ടാമതുള്ളത് മുംബൈ നായകന്‍ രോഹിത് ശര്‍മയാണ്. 261 സിക്‌സുകളാണ് രോഹിത് നേടിയത്. മൂന്നാമത് 251 സിക്‌സുകളുമായി എബി ഡിവില്യേഴ്‌സും നാലാമത് വിരാട് കോലിയുമാണുള്ളത്.

അതേസമയം കൊല്‍ക്കത്തയ്‌ക്കെതിരെ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സാണ് ആര്‍സിബി നേടിയിരിക്കുന്നത്. 83 റണ്‍സ് നേടിയ വിരാട് കോലിയാണ് ബാംഗ്ലൂരിന്റെ ടോപ് സ്‌കോറര്‍. കാമറൂണ്‍ ഗ്രീന്‍ 33 റണ്‍സും ഗ്ലെന്‍ മാക്‌സ്വെല്‍ 28 റണ്‍സും നേടിയപ്പോള്‍ എട്ട് പന്തില്‍ 20 റണ്‍സുമായി ദിനേശ് കാര്‍ത്തിക് മികച്ച ഫിനിഷിംഗു നല്‍കി. ഇതോടെയാണ് ആര്‍സിബി സ്‌കോര്‍ 182 ലെത്തിയത്. കൊല്‍ക്കത്തയ്ക്കായി ഹര്‍ഷിത് റാണയും ആന്ദ്രേ റസലും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി. അതേസമയം ഇന്നത്തെ പ്രകടനത്തിലൂടെ ഐപിഎല്‍ 2024 ടോപ് സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പും വിരാട് കോലിയുടെ തലയിലെത്തി.

Story first published: Friday, March 29, 2024, 21:34 [IST]
Other articles published on Mar 29, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+