വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: ഏറ്റവും മികച്ച നിലനിര്‍ത്തല്‍ ഏത് ടീമിന്റേത്? റാങ്കിങ് അറിയാം

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിന് മുമ്പുള്ള മെഗാ താരലേലം ഈ മാസം തന്നെ നടക്കുമെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്. ഇതിന് മുന്നോടിയായുള്ള നിലനിര്‍ത്തലുകള്‍ ടീമുകള്‍ നടത്തിക്കഴിഞ്ഞു. മുംബൈ ഇന്ത്യന്‍സ്, സിഎസ്‌കെ, കെകെആര്‍, ഡല്‍ഹി ക്യാപിറ്റല്‍സ് ടീമുകള്‍ നാല് താരങ്ങളെ വീതം നിലനിര്‍ത്തിയപ്പോള്‍ രാജസ്ഥാന്‍ റോയല്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ എന്നിവര്‍ മൂന്ന് താരങ്ങളെ വീതവും പഞ്ചാബ് കിങ്‌സ് രണ്ട് താരങ്ങളെയുമാണ് നിലനിര്‍ത്തിയത്.

പല സൂപ്പര്‍ താരങ്ങളും ഒഴിവാക്കപ്പെട്ടവരുടെ പട്ടികയിലുണ്ട് എന്നതാണ് ഇത്തവണത്തെ ലേലത്തെ ശ്രദ്ധേയമാക്കുന്നത്. ലേലത്തിന്റെ തുകയും ഉയര്‍ത്തിയതിനാല്‍ വാശിയേറിയ പോരാട്ടം തന്നെ ഇത്തവണ പ്രതീക്ഷിക്കപ്പെടുന്നുണ്ട്. പുതിയതായി എത്തിയ ടീമുകളായ ലഖ്‌നൗ,അഹമ്മദാബാദ് എന്നിവര്‍ മൂന്ന് താരങ്ങളെ വീതം ലേലത്തിന് മുമ്പ് തന്നെ സ്വന്തമാക്കും. അത് ആരൊക്കെയാവുമെന്നതും കാത്തിരുന്ന് അറിയണം.

നിലവിലെ ടീമുകളുടെ നിലനിര്‍ത്തലിന്റെ അടിസ്ഥാനത്തില്‍ ഏറ്റവും മികച്ച നിലനിര്‍ത്തല്‍ എന്ന് പറയാനാവുക ഏത് ടീമിന്റേതാണ്? വിശദമായി പരിശോധിച്ച് നിലനിര്‍ത്തലിന്റെ അടിസ്ഥാനത്തില്‍ ടീമുകളുടെ റാങ്കിങ് അറിയാം.

Also Read : IND vs NZ: തുടക്കം പേസ് ബൗളറായി, ഇപ്പോള്‍ സ്പിന്നര്‍- കാരണം വെളിപ്പെടുത്തി അജാസ് പട്ടേല്‍

പഞ്ചാബ് കിങ്‌സ്

പഞ്ചാബ് കിങ്‌സ്

എട്ടാം സ്ഥാനത്താണ് പഞ്ചാബ് കിങ്‌സിന്റെ സ്ഥാനം. മായങ്ക് അഗര്‍വാള്‍, അര്‍ഷദീപ് സിങ് എന്നിവരെ മാത്രമാണ് പഞ്ചാബ് കിങ്‌സ് നിലനിര്‍ത്തിയത്. കെ എല്‍ രാഹുല്‍, നിക്കോളാസ് പുരാന്‍, ഷാരൂഖ് ഖാന്‍ എന്നിവരെയെല്ലാം പഞ്ചാബ് ഒഴിവാക്കിയതോടെ ടീം ആകെ തകര്‍ന്നുവെന്ന് തന്നെ പറയാം. പുതിയൊരു ടീമിനെത്തന്നെ കെട്ടിപ്പടുക്കേണ്ട അവസ്ഥയാണ് പഞ്ചാബിനുള്ളത്. പുതിയ രണ്ട് ടീമുകള്‍ക്കൂടി ഉള്ളതിനാല്‍ പുതിയൊരു ടീമിനെ സൃഷ്ടിച്ചെടുക്കുക പഞ്ചാബിനെ സംബന്ധിച്ച് എളുപ്പമാവില്ല. അതുകൊണ്ട് തന്നെ ടീമിന് എട്ടാം റാങ്കിങ് നല്‍കാം.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

അവസാന സീസണിലെ അവസാന സ്ഥാനക്കാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമിലും വലിയ മാറ്റങ്ങളാണ് പ്രതീക്ഷിക്കപ്പെടുന്നത്. നായകനായി കെയ്ന്‍ വില്യംസണെ നിലനിര്‍ത്തിയ ഹൈദരാബാദ് അബ്ദുല്‍ സമദ്, ഉമ്രാന്‍ മാലിക്ക് എന്നിവരെയുമാണ് നിലനിര്‍ത്തിയത്. ഡേവിഡ് വാര്‍ണര്‍, ജോണി ബെയര്‍സ്‌റ്റോ, റാഷിദ് ഖാന്‍, ഭുവനേശ്വര്‍ കുമാര്‍ എന്നീ സൂപ്പര്‍ താരങ്ങളെയെല്ലാം സണ്‍റൈസേഴ്‌സ് ഹൈദരാബാദ് കൈവിട്ടു. അതുകൊണ്ട് തന്നെ ഹൈദരാബാദിന് ഇത്തവണ കാര്യങ്ങള്‍ എളുപ്പമല്ല. പുതിയൊരു ശക്തമായ ടീമിനെ പടുത്തുയര്‍ത്തുക ഹൈദരാബാദിന് എളുപ്പമാവില്ലെന്നുറപ്പ്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

അവസാന സീസണിലെ ഫൈനലിസ്റ്റുകളായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകന്‍ ഓയിന്‍ മോര്‍ഗനെയടക്കം ഒഴിവാക്കി. അതുകൊണ്ട് ആറാം സ്ഥാനത്താണ് കെകെആറുള്ളത്. നാല് താരങ്ങളെയാണ് കെകെആര്‍ നിലനിര്‍ത്തിയത്. ആന്‍ഡ്രേ റസല്‍, വരുണ്‍ ചക്രവര്‍ത്തി, വെങ്കടേഷ് അയ്യര്‍, സുനില്‍ നരെയ്ന്‍ എന്നിവരെയാണ് കെകെആര്‍ ഒഴിവാക്കിയത്. ശുഭ്മാന്‍ ഗില്ലിനെ കെകെആര്‍ ഒഴിവാക്കിയതാണ് അത്ഭുതപ്പെടുത്തിയത്. മികച്ച ബാറ്റ്‌സ്മാന്‍മാരെയും പേസര്‍മാരെയും ടീമിന് ആവിശ്യമാണ്. അത് കണ്ടെത്തുകയെന്നതാണ് ടീമിനെ സംബന്ധിച്ചുള്ള പ്രധാന വെല്ലുവിളി.

രാജസ്ഥാന്‍ റോയല്‍സ്

രാജസ്ഥാന്‍ റോയല്‍സ്

രാജസ്ഥാന്‍ റോയല്‍സിന് അഞ്ചാം സ്ഥാനം നല്‍കി. സഞ്ജു സാംസണെ നായകനായി നിലനിര്‍ത്തിയ രാജസ്ഥാന്‍ ജോസ് ബട്‌ലറെയും യശ്വസി ജയ്‌സ്വാളിനെയുമാണ് നിലനിര്‍ത്തിയത്. ബാറ്റിങ് നിരയില്‍ രാജസ്ഥാന് വലിയ കരുത്ത് നല്‍കുന്ന നിലനിര്‍ത്തല്‍ തന്നെയാണിത്. ബെന്‍ സ്‌റ്റോക്‌സ്, ജോഫ്രാ ആര്‍ച്ചര്‍ എന്നിവരെ രാജസ്ഥാന്‍ റോയല്‍സ് ഒഴിവാക്കിയത് ടീമിന് അല്‍പ്പം ക്ഷീണം നല്‍കുന്നുണ്ട്. കാര്‍ത്തിക് ത്യാഗിയേയും രാജസ്ഥാന്‍ ഒഴിവാക്കി. മികച്ച ബൗളര്‍മാരെയാവും രാജസ്ഥാന്‍ ഇത്തവണ നോട്ടമിടുക. ബട്‌ലറും സഞ്ജുവും കീപ്പര്‍ മാരായതിനാല്‍ രാജസ്ഥാന് കീപ്പര്‍മാരെ തേടേണ്ട ആവിശ്യവുമില്ല.

ഡല്‍ഹി ക്യാപിറ്റല്‍സ്

ഡല്‍ഹി ക്യാപിറ്റല്‍സ്

അവസാന സീസണില്‍ പ്ലേ ഓഫില്‍ കടന്ന ഡല്‍ഹി ക്യാപിറ്റല്‍സ് ഇത്തവണ നാല് താരങ്ങളെയാണ് നിലനിര്‍ത്തിയത്. ക്യാപ്റ്റനായി റിഷഭ് പന്തിനെ നിലനിര്‍ത്തിയപ്പോള്‍ അക്ഷര്‍ പട്ടേല്‍, ആന്റിച്ച് നോക്കിയേ, പൃഥ്വി ഷാ എന്നിവരേയും നിലനിര്‍ത്തുന്നവരുടെ പട്ടികയില്‍ ഡല്‍ഹി ഉള്‍പ്പെടുത്തി. എന്നാല്‍ കഗിസോ റബാദ, ശിഖര്‍ ധവാന്‍, ശ്രേയസ് അയ്യര്‍ എന്നിവരെ ഡല്‍ഹി ഒഴിവാക്കി. ഇത് ടീമിനെ സംബന്ധിച്ച് വലിയ ക്ഷീണമാണെന്ന് പറയാം. മികച്ചൊരു ബാറ്റിങ് നിരയെ ഡല്‍ഹിക്ക് ഇനിയും ആവിശ്യമാണ്. മികച്ച പേസര്‍മാരെയും ടീമിന് ആവിശ്യമാണ്. അതുകൊണ്ട് ഡല്‍ഹിക്ക് നാലാം സ്ഥാനം നല്‍കാം.

ചെന്നൈ സൂപ്പര്‍ കിങ്‌സ്

ചെന്നൈ സൂപ്പര്‍ കിങ്‌സ്

നിലവിലെ ചാമ്പ്യന്മാരായ സിഎസ്‌കെയ്ക്ക് മൂന്നാം സ്ഥാനം നല്‍കാം. ഇത്തവണയും എംഎസ് ധോണിയെ സിഎസ്‌കെ നായകനായി നിലനിര്‍ത്തിയെന്നതാണ് ഏറ്റവും പ്രധാന നീക്കം. രവീന്ദ്ര ജഡേജ, റുതുരാജ് ഗെയ്ക് വാദ് എന്നിവരോടൊപ്പം സ്പിന്‍ ഓള്‍റൗണ്ടറായി മോയിന്‍ അലിയെയാണ് സിഎസ്‌കെ നിലനിര്‍ത്തിയത്. ധോണി അവസാന രണ്ട് സീസണിലും മികച്ച ബാറ്റിങ് പ്രകടനമല്ല കാഴ്ചവെച്ചത്. വിക്കറ്റ് കീപ്പറെന്ന നിലയിലും ക്യാപ്റ്റനെന്ന നിലയിലും ധോണിക്ക് മികവേറെ.

സുരേഷ് റെയ്‌ന,ഫഫ് ഡുപ്ലെസിസ്,അമ്പാട്ടി റായിഡു എന്നിവരെയെല്ലാം സിഎസ്‌കെ ഇത്തവണ ഒഴിവാക്കി. ടീമിന് മികച്ച ബാറ്റ്‌സ്മാന്‍മാരെയും ബൗളര്‍മാരെയും ആവിശ്യമാണ്. അതുകൊണ്ട് ലേലത്തിലും ബുദ്ധിപൂര്‍വ്വം ടീം പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു. സിഎസ്‌കെയിലും വലിയ മാറ്റങ്ങളാണ് അടുത്ത സീസണില്‍ പ്രതീക്ഷിക്കുന്നത്.

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍

വിരാട് കോലി ക്യാപ്റ്റനായിരുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് പുതിയ സീസണില്‍ പുതിയ നായകനെ ആവിശ്യമാണ്. വിരാട് കോലി, ഗ്ലെന്‍ മാക്‌സ് വെല്‍, മുഹമ്മദ് സിറാജ് എന്നിവരെയാണ് ആര്‍സിബി നിലനിര്‍ത്തിയത്. ദേവ്ദത്ത് പടിക്കലിനെ നിലനിര്‍ത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. യുസ് വേന്ദ്ര ചഹാലിനെയും ടീം കൈവിട്ടു. ബാറ്റിങ് കരുത്തില്‍ കോലിയും മാക്‌സ് വെല്ലുമുണ്ടെങ്കിലും ഇനിയും താരങ്ങളെ ആവിശ്യമാണ്. മികച്ച ഓള്‍റൗണ്ടര്‍മാരും ബൗളര്‍മാരും വേണം. ക്യാപ്റ്റനെയും വിക്കറ്റ് കീപ്പറേയും ആര്‍സിബിക്ക് ആവിശ്യമായതിനാല്‍ ലേലത്തില്‍ കാര്യങ്ങള്‍ എളുപ്പമാവില്ല. അതുകൊണ്ട് രണ്ടാം സ്ഥാനമാണ് ആര്‍സിബിക്ക് നല്‍കാനാവുക.

 മുംബൈ ഇന്ത്യന്‍സ്

മുംബൈ ഇന്ത്യന്‍സ്

മുംബൈ ഇന്ത്യന്‍സിനാണ് ഒന്നാം സ്ഥാനം. അഞ്ച് തവണ ഐപിഎല്‍ കിരീടം നേടിയ മുംബൈക്ക് അവസാന സീസണില്‍ പ്ലേ ഓഫില്‍ കടക്കാനായിരുന്നില്ല. എങ്കിലും സൂപ്പര്‍ താരങ്ങളെയെല്ലാം ഇത്തവണ മുംബൈ നിലനിര്‍ത്തിയെന്ന് പറയാം. രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, കീറോണ്‍ പൊള്ളാര്‍ഡ് എന്നീ ബാറ്റിങ് വമ്പന്മാര്‍ക്കൊപ്പം ജസ്പ്രീത് ബുംറയേയും ടീം നിലനിര്‍ത്തി. വിക്കറ്റ് കീപ്പര്‍മാരെയും മികച്ച വിദേശ പേസര്‍മാരെയും ടീമിന് ആവിശ്യമാണ്. എന്നാല്‍ നിലവിലെ ടീം കരുത്ത് പരിശോധിക്കപ്പെടുമ്പോള്‍ മുംബൈയാണ് അതിശക്തരെന്ന് പറയാതെ വയ്യ.

Story first published: Sunday, December 5, 2021, 14:09 [IST]
Other articles published on Dec 5, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X