Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: പടുകുഴിയില്‍ പഞ്ചാബ്!! തുടരെ അഞ്ചാം തോല്‍വി; തിലകിലേറി മുംബൈ

ധരംശാല: ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിന്റെ കഷ്ടകാലം ഉടനെയൊന്നും തീരില്ലെന്നു തോന്നുന്നു. കിരീട ഫേവറിറ്റുകളില്‍ നിന്നും തുടര്‍ച്ചയായ അഞ്ചാം തോല്‍വിയോടെ പ്ലേഓഫ് പോലും കാണാതെ പുറത്താവലിന്റെ വക്കിലാണ് ശ്രേയസ് അയ്യരും സംഘവും. നേരത്തേ തന്നെ പുറത്തായ മുംബൈ ഇന്ത്യന്‍സാണ് ഇത്തവണ പഞ്ചാബിന്റെ വഴി മുടക്കിത്.

ആറു വിക്കറ്റിന് അവര്‍ പഞ്ചാബിനെ പഞ്ചറാക്കുകയായിരുന്നു. ഇതോടെ പഞ്ചാബിന്റെ പ്ലേഓഫ് തുലാസിലായിരിക്കുകയാണ്. 13 പോയിന്റുള്ള അവര്‍ക്കു ഇനി ശേഷിച്ച രണ്ടു മല്‍സരങ്ങളും ജയിച്ചാല്‍ മാത്രമേ പ്ലേഓഫ് ഉറപ്പുള്ളൂ.

TILAK VARMA

201 റണ്‍സിന്റെ വിജയലക്ഷ്യമാണ് മുംബൈയ്ക്കു പഞ്ചാബ് നല്‍കിയത്. തിലക് വര്‍മ (75*) ഈ സീസണിലെ രണ്ടാമത്തെ മാച്ച് വിന്നിങ് ഇന്നിങ്‌സുമായി കസറിയപ്പോള്‍ ഒരു ബോള്‍ ശേഷിക്കെ വെറും നാസു വിക്കറ്റിനു മുംബൈ മറികടന്നു. 33 ബോളില്‍ ആറു വീതം ഫോറും സിക്‌സുമുള്‍പ്പെട്ടതാണ് തിലകിന്റെ ഇന്നിങ്‌സ്. റയാന്‍ റിക്കെല്‍റ്റണാണ് (23 ബോളില്‍ 48) മറ്റൊരു പ്രധാന സ്‌കോറര്‍.

മിന്നിച്ചത് പ്രഭ്‌സിമ്രന്‍

ഓപ്പണര്‍ പ്രഭ്‌സിമ്രന്‍ സിങിന്റെ അഗ്രസീവ് ഫിഫ്റ്റിയാണ് ആദ്യം ബാറ്റിങിന് അയക്കപ്പെട്ട പഞ്ചാബ് കിങ്‌സിനെ എട്ടു വിക്കറ്റിനു 200 റണ്‍സിലെത്തിച്ചത്. 57 റണ്‍സുമായി അദ്ദേഹം ടീമിന്റെ അമരക്കാരനായി മാറി. 32 ബോള്‍ നേരിട്ട പ്രഭ്‌സിമ്രന്‍ ഇന്നിങ്‌സില്‍ ആറു ഫോറും നാലു സിക്‌സറുമുള്‍പ്പെട്ടിരുന്നു.

ടീമിനെ 200 കടക്കാന്‍ സഹായിച്ചത് അഫ്ഗാനിസ്താന്‍ ഓള്‍റൗണ്ടര്‍ അസ്മത്തുള്ള ഒമര്‍സായിയയുടെ (17 ബോളില്‍ 38) കിടിലന്‍ ഇന്നിങ്‌സാണ്. നാലു സിക്‌സറും രണ്ടു ഫോറും ഇതിലുള്‍പ്പെടും. പ്രിയാന്‍ഷ് ആര്യ (22), കൂപ്പര്‍ കോണ്‍ലി (21), സാവിയര്‍ ബാര്‍ട്‌ലെറ്റ് (18*), ഇംപാക്ട് പ്ലെയറായി ഇറങ്ങി മലയാളി താരം വിഷ്ണു വിനോദ് (15*) എന്നിവരും രണ്ടക്കം കടന്നു.

PRIYANSH

പ്രിയാന്‍ഷ്- പ്രഭ്‌സിമ്രന്‍ ജോടി പഞ്ചാബിന് നല്ല തുടക്കമാണ് നല്‍കിയത്. ഓപ്പണിങ് വിക്കറ്റില്‍ 33 ബോളില്‍ 50 റണ്‍സ് ഈ സഖ്യം നേടി. രണ്ടാം വിക്കറ്റില്‍ പ്രഭ്- കോണ്‍ലി ജോടി വീണ്ടുമൊരു ഫിഫ്റ്റി പ്ലസ് റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. 35 ബോളില്‍ 57 റണ്‍സാണ് ഇരുവരുമെടുത്തത്. പക്ഷെ 107ല്‍ വച്ച് പ്രഭ്‌സിമ്രന്‍ പുറത്തായ ശേഷം പഞ്ചാബിനു കൂട്ടത്തകര്‍ച്ച നേരിട്ടു.

15 ഓവറാവുമ്പോഴേക്കും ആറിന് 135ലേക്കും പഞ്ചാബ് കൂപ്പുകുത്തി. ഇതോട അവര്‍ 170 റണ്‍സ് പോലും കടക്കുമോയെന്നും സംശയിച്ചു. തുടര്‍ന്നായിരുന്നു ഒമര്‍സായിയുടെ കൗണ്ടര്‍അറ്റാക്കിങ് ഇന്നിങ്‌സ്.

ടീമിനെ ഭേദപ്പെട്ട ടോട്ടലിലെത്തിക്കാന്‍ ഇംപാക്ട് പ്ലെയറായി വിഷ്ണുവിനെയും പഞ്ചാബ് കൊണ്ടുവന്നു. ഇതും ടീമിനെ 200 കടത്തുന്നതില്‍ നിര്‍ണായകമായി. നാലു വിക്കറ്റുകള്‍ പിഴുത ശര്‍ദ്ദുല്‍ ടാക്കൂറാണ് മുംബൈ ബൗളിങിലെ സര്‍പ്രൈസ് ഹീറോയായി മാറിയത്. ദീപക് ചാഹറിനു രണ്ടു വിക്കറ്റുകളും ലഭിച്ചു.

സൂര്യകുമാര്‍ യാദവിനു പകരം സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയാണ് മുംബൈയെ നയിച്ചത്. ടോസിനു ശേഷം അദ്ദേഹം ബൗള്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. രണ്ടു മാറ്റങ്ങളുമായാണ് മുംബൈ ഈ കളിയില്‍ ഇറങ്ങിയത്.

വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്ന് സൂര്യ മാറി നിന്നപ്പോള്‍ അല്ല ഗസന്‍ഫറിനെ ഒഴിവാക്കുകയും ചെയ്തു. മറുഭാഗത്ത് പഞ്ചാബ് മൂന്നു മാറ്റങ്ങളും വരുത്തി. ഹര്‍പ്രീത് ബ്രാര്‍, സാവിയര്‍ ബാര്‍ട്‌ലെറ്റ്, അസ്മത്തുള്ള ഒമര്‍സായ് എന്നിവരാണ് ടീമിലെത്തിയത്.

ഈ സീസണില്‍ പഞ്ചാബും മുംബൈയും ഇതു രണ്ടാം തവണയാണ് മുഖാമുഖം വന്നത്. നേരത്തേ വാംഖഡെയില്‍ നടന്ന കളിയില്‍ മുംബൈയെ തകര്‍ത്തുവിടാന്‍ പഞ്ചാബിനായിരുന്നു. ഏഴു വിക്കറ്റിന്റെ ആധികാരിക വിജയമാണ് അവര്‍ ആഘോഷിച്ചത്.

പ്ലെയിങ് ഇലവന്‍

പഞ്ചാബ് കിങ്‌സ്- പ്രിയാന്‍ഷ് ആര്യ, പ്രഭ്സിമ്രന്‍ സിംഗ് (വിക്കറ്റ് കീപ്പര്‍), കൂപ്പര്‍ കോണ്‍ലി ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), സൂര്യാന്‍ഷ് ഷെഡ്ഗെ, ശശാങ്ക് സിംഗ്, അസ്മത്തുള്ള ഒമര്‍സായി, മാര്‍ക്കോ യാന്‍സണ്‍, സേവ്യര്‍ ബാര്‍ട്ട്ലെറ്റ്

മുംബൈ ഇന്ത്യന്‍സ്- റയാന്‍ റിക്കെല്‍ടണ്‍ (വിക്കറ്റ് കീപ്പര്‍), നമാന്‍ ധിര്‍, തിലക് വര്‍മ, ഷെര്‍ഫെയ്ന്‍ റൂഥര്‍ഫോര്‍ഡ്, വില്‍ ജാക്ക്സ്, രാജ് ബാവ, കോര്‍ബിന്‍ ബോഷ്, ദീപക് ചാഹര്‍, ശര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുംറ (ക്യാപ്റ്റന്‍), രഘു ശര്‍മ.

Story first published: Thursday, May 14, 2026, 17:14 [IST]
Other articles published on May 14, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+