Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആര്യ ഔട്ട്, വൈഭവ്- രാഹുല്‍ ഓപ്പണിങ്!! 3ല്‍ മലയാളി, ശ്രേയസ് ക്യാപ്റ്റന്‍; റായുഡുവിന്റെ ബദല്‍ 11

ഐപിഎല്ലില്‍ ഇത്തവണ വിവിധ ടീമുകള്‍ക്കായി കസറിയിട്ടുള്ള താരങ്ങളെ ഉള്‍പ്പെടുത്തി ഇന്ത്യയുടെ ബദല്‍ ടി20 ടീമിനെ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ മധ്യനിര ബാറ്റര്‍ അമ്പാട്ടി റായുഡു.

ഇഎസ്പിഎന്‍ ക്രിക്ക്ഇന്‍ഫോയുമായി സംസാരിക്കവെയാണ് ഇപ്പോള്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമല്ലാത്ത 15 താരങ്ങളെ ഉള്‍പ്പെടുത്തി ശക്തമായൊരു ടീമിനെ അദ്ദേഹം നിര്‍ദേശിച്ചത്. ചില മികച്ച താരങ്ങള്‍ക്കു ഈ ടീമില്‍ ഇടം ലഭിച്ചിട്ടില്ലെന്നതാണ് എടുത്തു പറയേണ്ട കാര്യം.

VAIBHAV SOORYAVANSHI

പഞ്ചാബ് കിങ്‌സിന്റെ വെടിക്കെട്ട് ഓപ്പണിങ് ബാറ്റര്‍ പ്രിയാന്‍ഷ് ആര്യയാണ് റായുഡു തഴഞ്ഞ ഒരാള്‍ പഞ്ചാബിന്റെ തന്നെ മറ്റൊരു അഗ്രസീവ് ഓപ്പണര്‍ പ്രഭ്‌സിമ്രനും ടീമില്‍ അവസരമില്ല. റായുഡുവിന്റെ ഇലവനില്‍ ആര്‍ക്കെല്ലാമാണ് ഇടം ലഭിച്ചിട്ടുള്ളതെന്നു നോക്കാം.

ബദല്‍ ടീമില്‍ ആരെല്ലാം?

ഇന്ത്യയുടെ ബദല്‍ ടി20 ടീമിന്റെ ഓപ്പണിങ് ജോടികളായി അമ്പാട്ടി റായുഡു തിരഞ്ഞെടുത്തത് രാജസ്ഥാന്‍ റോയല്‍സ് വണ്ടര്‍കിഡ് വൈഭവ് സൂര്യവംശിയും ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ വെറ്ററന്‍ സ്റ്റാര്‍ ബാറ്റര്‍ കെഎല്‍ രാഹുലുമാണ്. ബദ്ല്‍ ടീമിന്റെ വൈസ് ക്യാപ്റ്റനും വിക്കറ്റ് കീപ്പറും രാഹുലാണ്.

ഈ സീസണിലെ റണ്‍വേട്ടക്കാരുടെ ലിസ്റ്റില്‍ അഞ്ചാസ്ഥാനത്തു നില്‍ക്കുന്നയാളാണ് രാഹുല്‍. 12 മല്‍സരങ്ങളില്‍ നിന്നും 177 സ്‌ട്രൈക്ക് റേറ്റോടെ 477 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. ഒരു സെഞ്ച്വറിയും മൂന്നു ഫിഫ്റ്റികളും ഇതിലുള്‍പ്പെടും.

റോയല്‍സിനായി വൈഭവും മോശമാക്കിയില്ല. റണ്‍വേട്ടയില്‍ 15കാരന്‍ ഏഴാമതുണ്ട്. 236 എന്ന അവിശ്വസനീയ സ്‌ട്രൈക്ക് റേറ്റില്‍ താരം നേടിയത് 440 റണ്‍സാണ്. റായുഡുവിന്റെ ടീമില്‍ മൂന്നാം നമ്പറിലുള്ളത് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ മറുനാടന്‍ മലയാളി താരം ദേവ്ദത്ത് പടിക്കലാണ്. നാലാമനായി ക്രീസിലെത്തുക ആര്‍സിബി നായകന്‍ കൂടിയായ രജത് പാട്ടിധാറുമാണ്.

ദേവ്ദത്ത് ആര്‍സിബിക്കായി 12 മാച്ചില്‍ 367 റണ്‍സ് സ്‌കോര്‍ ചെയ്തു കഴിഞ്ഞു. പാട്ടിധറുംനിരാശപ്പെടുത്തിയില്ല. 12 മാച്ചുകളില്‍ 337 റണ്‍സാണ് സമ്പാദ്യം. അഞ്ചാമനായി പഞ്ചാബ് കിങ്‌സ് ക്യാപ്റ്റനായി ശ്രേയസ് അയ്യരെ തിരഞ്ഞെടുത്ത റായുഡു തന്റെ ടീമിന്റെ നായകസ്ഥാനവും അദ്ദേഹത്തെ ഏല്‍പ്പിച്ചു. പഞ്ചാബിനായി 12 മാച്ചുകളില്‍ ശ്രേയസിന്റെ സമ്പാദ്യം 396 റണ്‍സാണ്.

SHREYAS IYER

അതിനു ശേഷം ടീമില്‍ രണ്ടു ഓള്‍റൗണ്ടര്‍മാരാണുള്ളത്. റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ വെറ്ററന്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ ക്രുനാല്‍ പാണ്ഡ്യയും സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ മീഡിയം പേസ് ഓള്‍റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡിയുമാണിത്. ബാറ്റിങിലും ബൗളിങിലും ഒരുപോലെ മികച്ച പ്രകടനം നടത്താന്‍ രണ്ടു പേര്‍ക്കുമായിട്ടുണ്ട്.

തുടര്‍ന്ന് ടീമില്‍ ബൗളര്‍മാരുടെ ഊഴമാണ്. റോയല്‍ ചാലഞ്ചേഴ്‌സ് ബെംളൂരുവിന്റെ വിക്കറ്റ് വേട്ടക്കാരനായി മാറിയ വെറ്ററന്‍ പേസര്‍ ഭുവനേശ്വര്‍ കുമാറാണ് എട്ടിലുള്ളത്. 22 വിക്കറ്റുകളുമായി നിലവില്‍ ഓറഞ്ച് ക്യാപ്പിന്റെ അവകാശി കൂടിയാണ് ഭുവി.

ഒമ്പതാമനായി ചെന്നൈ സൂപ്പര്‍ കിങ്‌സ് ഫാസ്റ്റ് ബൗളര്‍ അന്‍ഷുല്‍ കംബോജും പിന്നാലെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ മൊഹ്‌സിന്‍ ഖാനുമുണ്ട്. ടീമിലെ സ്‌പെഷ്യലിറ്റ് സ്പിന്നര്‍ പഞ്ചാബ് കിങ്‌സിന്റെ യുസ്വേന്ദ്ര ചഹലാണ്.

റായുഡുവിന്റെ ഇന്ത്യന്‍ ബദല്‍ ടീം

വൈഭവ് സൂര്യവംശി, കെഎല്‍ രാഹുല്‍, ദേവ്ദത്ത് പടിക്കല്‍, രജത് പാട്ടിധര്‍, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), ക്രുനാല്‍ പാണ്ഡ്യ, നിതീഷ് കുമാര്‍ റെഡ്ഡി, ഭുവനേശ്വര്‍ കുമാര്‍, അന്‍ഷുല്‍ കംബോജ്, മൊഹ്‌സിന്‍ ഖാന്‍, യുസ്വേന്ദ്ര ചഹല്‍.

ബാക്കപ്പുകള്‍- സായ് സുദര്‍ശന്‍, ധ്രുവ് ജുറേല്‍, ശിവാങ് കുമാര്‍, പ്രിന്‍സ് യാദവ്.

Story first published: Thursday, May 14, 2026, 21:26 [IST]
Other articles published on May 14, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+