Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: റിക്കെല്‍റ്റണിനെ ചതിച്ചത് രോഹിത്!! ഔട്ടാക്കാന്‍ പഞ്ചാബിനെ സഹായിച്ചു, സംഭവമിങ്ങനെ

ധരംശാല: പഞ്ചാബ് കിങ്‌സുമായുള്ള ഐപിഎല്‍ പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിനായി ബാറ്റിങില്‍ നിരാശപ്പെടുത്തിയിരിക്കുകയാണ് ഇതിഹാസ ഓപ്പണറും മുന്‍ ക്യാപ്റ്റനുമായ രോഹിത് ശര്‍മ. ഇംപാക്ട് പ്ലെയറായി ബാറ്റിങില്‍ ഇറങ്ങിയ അദ്ദേഹം യാതൊരു ഇംപാക്ടും സൃഷ്ടിക്കാതെ പുറത്താവുകയും ചെയ്തു.

തുടക്കം മുതല്‍ ടൈമിങ് കണ്ടെത്തനാവാതെ പാടുപെട്ട ഹിറ്റ്മാന്‍ ഏകദിന ശൈലിയിലുള്ള സ്ലോ ഇന്നിങ്‌സാണ് കാഴ്ചവച്ചത്. 26 ബോളില്‍ രണ്ടു സിക്‌സറടക്കം രോഹിത്തിന് നേടാനായത് വെറും 25 റണ്‍സാണ്. 96.15 എന്ന ദയനീയശ ശരാശരിയോടെയാണിത്. സാധാരണയായി ഈ തരത്തിലുള്ള സ്ലോ ബാറ്റിങ് അദ്ദേഹത്തില്‍ നിന്നും കാണാറുമില്ല.

ROHIT RICKELTON

ഈ കളിയില്‍ വെടിക്കെട്ട് ബാറ്റിങ് കാഴ്ചവച്ച ഓപ്പണിങ് പങ്കാളിയായ സൗത്താഫ്രിക്കന്‍ താരം റയാന്‍ റിക്കെല്‍റ്റണിന്റെ (48) പുറത്താവലിന്റെ പ്രധാന കാരണക്കാരനും രോഹിത്താണെന്നു പറയേണ്ടിവരും. 23 ബോളില്‍ നാലു വീതം ഫോറും സിക്‌സറും റിക്കെല്‍റ്റണിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. രോഹിത് എങ്ങനെയാണ് അദ്ദേഹത്തിന്റെ പുറത്താവലില്‍ വില്ലനായതെന്നു നോക്കാം.

റിക്കെല്‍റ്റണിന്റെ പുറത്താവല്‍

റണ്‍ചേസില്‍ മുംബൈ ഇന്ത്യന്‍സിനു വേണ്ടി പതിഞ്ഞ താളത്തിലാണ് രോഹിത് ശര്‍മ- റയാന്‍ റിക്കെല്‍റ്റണ്‍ ജോടി തുടങ്ങിയത്. അര്‍ഷ്ദീപ് സിങെറിഞ്ഞ ആദ്യ ഓവറില്‍ രണ്ടു സിംഗിള്‍ മാത്രമേ ഇരുവരും നേടിയുള്ളൂ അസ്മത്തുള്ള ഒമര്‍സായിയുടെ അടുത്ത ഓവറിലെ അഞ്ചാമത്തെ ബോളില്‍ ആദ്യ സിക്‌സ് പറത്തി റിക്കെല്‍റ്റണ്‍ ആക്രമണത്തിനു തുടക്കമിട്ടു.

മൂന്നാം ഓവറില്‍ നാട്ടുകാരന്‍ കൂടിയായ മാര്‍ക്കോ യാന്‍സണിനെ അദ്ദേഹം കടന്നാക്രമിച്ചു. രണ്ടു ഫോറും ഒരു ഫോറും ഒരു സിക്‌സുമടക്കം 15 റണ്‍സ് റിക്കെല്‍റ്റണ്‍ അടിച്ചെടുത്തു. അടുത്ത ഓവറില്‍ സാവിയര്‍ ബാര്‍ലെറ്റിനെതിരേ ഓരോ ഫോറും സിക്‌സും താരം പായിക്കുകയും ചെയ്തു.

പക്ഷെ ഈ സമയത്തെല്ലാം ഓപ്പണിങ് പ്ങ്കാളിയായ രോഹിത്താവട്ടെ ക്രീസിന്റെ മറുഭാഗത്ത് 'ടെസ്റ്റ്' കളിക്കുകയായിരുന്നു. ഒമ്പതു ബോളില്‍ അഞ്ചു റണ്‍സുമായി അദ്ദേഹം കാണികളുടെ ക്ഷമ പരീക്ഷിച്ചു. പവര്‍പ്ലേയുടെ ആനുകൂല്യം മുതലാക്കാന്‍ കഴിയാതെ രോഹിത് പതറി. അഗ്രസീവായി കളിക്കാന്‍ ശ്രമിക്കാതെ ആക്രമണത്തിന്റെ ദൗത്യം പൂര്‍ണമായും റിക്കെല്‍റ്റണിനെ ഏല്‍പ്പിച്ചു.

RICKELTON

രോഹിത്തിന്റെ ഈ മെല്ലെപ്പോക്ക് കാരണം റിക്കെല്‍റ്റണ്‍ കൂടുതല്‍ റിസ്‌കുകളെടുക്കാന്‍ നിര്‍ബന്ധിതനാവുകയും ചെയ്തു. അര്‍ഷ്ദീപെറിഞ്ഞ അഞ്ചാം ഓവറില്‍ വെറും ആറു റണ്‍സ് മാത്രമേ വന്നുള്ളൂ.

ഇതാവട്ടെ നാലാം ബോളില്‍ റിക്കെല്‍റ്റണ്‍ ഫോറടിച്ചതു കൊണ്ടുമാണ്. അടുത്ത ഓവറില്‍ ബാര്‍ട്‌ലെറ്റിനെതിരേ റിക്കെല്‍റ്റണ്‍ സിക്‌സര്‍ പറത്തി. ഈ ഓവറിലെ അഞ്ചാം ബോളില്‍ രോഹിത്തും തന്റെ ആദ്യ സിക്‌സ് കണ്ടെത്തി.

പവര്‍പ്ലേ കഴിഞ്ഞപ്പോള്‍ മുംബൈ വിക്കറ്റ് പോവാതെ 59 റണ്‍സ്. ഇതില്‍ 47ഉും റിക്കെല്‍റ്റണിന്റെ ബാറ്റില്‍ നിന്നായിരുന്നുവെന്നതാണ് വിചിത്രമായ കാര്യം. രോഹിത് 15 ബോളില്‍ നേടിയത് വെറും 12 റണ്‍സ്. രോഹിത്തിന്റെ ഭാഗത്തു നിന്നും വേണ്ടത്ര പിന്തുണ ലഭിക്കാതിരുന്നതോടെ ഒമര്‍സായിയുടെ അടുത്ത ഓവറില്‍ റിക്കല്‍റ്റണ്‍ വീണ്ടും അഗ്രസീവ് ഷോട്ടിനു നിര്‍ബന്ധിതനായി.

മൂന്നാമത്തെ ബോളില്‍ അദ്ദേഹത്തിനു സ്വന്തം വിക്കറ്റ് ബലി കഴിക്കേണ്ടിയും വന്നു. ഡീപ്പ് ബാക്ക് വേര്‍ഡ് സ്‌ക്വയറില്‍ പ്രിയാന്‍ഷ് ആര്യയാണ് സിംപിള്‍ ക്യാച്ചിലൂടെ റിക്കെല്‍റ്റണിനെ മടക്കിയത്.

Story first published: Thursday, May 14, 2026, 23:54 [IST]
Other articles published on May 14, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+