വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: ജയിച്ചാല്‍ ഫൈനല്‍! ആരു നേടും, സഞ്ജുവോ, ഹാര്‍ദിക്കോ?- പ്രിവ്യു, സാധ്യതാ ടീം

ചൊവ്വാഴ്ചയാണ് ആദ്യ ക്വാളിഫയര്‍

ഐപിഎല്ലിന്റെ 15ാം സീസണില്‍ ആദ്യം ഫൈനലിലേക്ക് ടിക്കറ്റ് ലഭിക്കുന്നവര്‍ ആരായിരിക്കും? ഇതിനുള്ള ഉത്തരം ചൊവ്വാഴ്ച ലഭിക്കും. രാത്രി 7.30നു കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുന്ന ആദ്യ ക്വാളിഫയറില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റന്‍സ് സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സുമായി ഏറ്റുമുട്ടും.

പോയിന്റ് പട്ടികയില്‍ ആദ്യ രണ്ടു സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്തതോടെയാണ് ടൈറ്റന്‍സും റോയല്‍സും ക്വാളിഫയര്‍ വണ്ണിലേക്കു മുന്നേറിയത്. 14 മല്‍സരങ്ങളില്‍ നിന്നും 20 പോയിന്റോടെ ജിടി ഒന്നാംസ്ഥാനക്കാരായി. ഇത്രയും കളികളില്‍ നിന്നും 18 പോയിന്റ് ലഭിച്ച റോയല്‍സ് രണ്ടാംസ്ഥാനത്തുമെത്തി.

1

ടൈറ്റന്‍സ്- റോയല്‍സ് പോരാട്ടത്തില്‍ ജയിക്കുന്നവര്‍ക്കു അടുത്ത ഞായറാഴ്ച നടക്കാനിരിക്കുന്ന കലാശപ്പോരിനു യോഗ്യത നേടാന്‍ കഴിയും. എന്നാല്‍ തോല്‍ക്കുന്ന ടീം പുറത്താവില്ല. അവര്‍ക്കു ഒരു അവസരം കൂടിയുണ്ട്. ലഖ്നൌ സൂപ്പര്‍ ജയന്റ്‌സും റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലുള്ള എലിമിനേറ്റര്‍ പോരാട്ടത്തില്‍ ജയിക്കുന്നവരുമായി ക്വാളിഫയര്‍ വണ്ണില്‍ തോല്‍ക്കുന്നവര്‍ക്കു മല്‍സരമുണ്ട്. അതില്‍ ജയിക്കുന്നവരാണ് രണ്ടാമത്തെ ടീമായി ഫൈനലിലേക്കു ടിക്കറ്റെടുക്കുക.
എലിമിനേറ്ററിലെ വിജയിയുമായുള്ള മല്‍സരത്തിനു കാത്തുനില്‍ക്കാതെ ക്വാളിഫയര്‍ വണ്ണില്‍ തന്നെ ജയിച്ച് ഫൈനലിലെത്താനായാരിക്കും ടൈറ്റന്‍സിന്റെയും റോയല്‍സിന്റെയും ശ്രമം.

2

ഓപ്പണറും വിക്കറ്റ് കീപ്പറുമായ വൃധിമാന്‍ സാഹയുടെ പരിക്ക് ക്വാളിഫയര്‍ വണ്ണിനു മുമ്പായി ഗുജറാത്ത് ടൈറ്റന്‍സിനെ ആശങ്കയിലാക്കുന്നുണ്ട്. ചെന്നൈ സൂപ്പര്‍ കിങ്‌സുമായുള്ള മല്‍സരത്തില്‍ സാഹ ജിടിക്കായി വിക്കറ്റ് കാക്കാന്‍ ഇറങ്ങിയിരുന്നില്ല. എന്നാല്‍ രാജസ്ഥാന്‍ റോയല്‍സുമായുള്ള ക്വാളിഫയര്‍ വണ്‍ പോരാട്ടത്തിനു മുമ്പ് സാഹ പരിക്കില്‍ നിന്നും മോചിതനായി തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ജിടി ടീം മാനേജ്‌മെന്റ്. ടൈറ്റന്‍സിനു വേണ്ടി വിക്കറ്റ് കീപ്പിങിലും ബാറ്റിങിലും മികച്ച പ്രകടനമാണ് താരം നടത്തിക്കൊണ്ടിരിക്കുന്നത്.

3

സാഹയ്ക്കു പൂര്‍ണ ഫിറ്റ്‌നസ് വീണ്ടെടുക്കാനായില്ലെങ്കില്‍ വിക്കറ്റ് കീപ്പിങിന്റെ ചുമതല മാത്യു വേഡിനായിരിക്കും. മറുഭാഗത്തു രാജസ്ഥാന്‍ റോയല്‍സിനു പരിക്ക് സംബന്ധിച്ച ആശങ്കകളൊന്നും തന്നെയില്ല. അതുകൊണ്ടു തന്നെ ഏറ്റവും മികച്ച ടീമിനെത്തന്നെ അണിനിരത്താനായിരിക്കും അവരുടെ ശ്രമം.

4

അതേസമയം, മോശം കാലാവസ്ഥ ടൈറ്റന്‍സ്- റോയല്‍സ് പോരാട്ടത്തിനു ഭീഷണിയുയര്‍ത്തുന്നുണ്ട്. ശക്തമായ മഴയും കാറ്റുമാണ് ഇപ്പോള്‍ കൊല്‍ക്കത്തയിലുള്ളത്. ബിബിസിയുടെ കാലാവസ്ഥാ റിപ്പോര്‍ട്ട് പ്രകാരം ചൊവ്വാഴ്ച വൈകീട്ട് ഇവിടെ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത രണ്ടു ദിവസവും മഴ പെയ്യുമെന്നതിനാല്‍ ഔട്ട് ഫീല്‍ഡും ഭീഷണിയിലാണ്.
മഴയെ തുടര്‍ന്ന് ക്വാളിഫയര്‍ 1 ഉപേക്ഷിക്കപ്പെടുകയാണെങ്കില്‍ മല്‍സരം മറ്റൊരു ദിവസത്തേക്കു മാറ്റില്ല. റിസര്‍വ് ദിനം ഇല്ലാത്തതാണ് കാരണം. അതുകൊണ്ടു തന്നെ മല്‍സരം ഉപേക്ഷിക്കപ്പെട്ടാല്‍ ലീഗ് ഘട്ടത്തിലെ ഒന്നാംസ്ഥാനക്കാരായ ടൈറ്റന്‍സ് നേരിട്ട് ഫൈനലിലേക്കു യോഗ്യത നേടും. റോയല്‍സിനു ഫൈനല്‍ ബെര്‍ത്തിനായി എലിമിനേറ്ററിലെ വിജയികളുമായും ഏറ്റുമുട്ടേണ്ടിവരും.

5

ടൈറ്റന്‍സും റോയല്‍സും ഈ സീസണില്‍ രണ്ടാം തവണ മുഖാമുഖം വരുന്ന മല്‍സരം കൂടിയാണ് ക്വാളിഫയര്‍ വണ്‍. നേരത്തേ ലീഗ് ഘട്ടത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ വിജയം ജിടിക്കായിരുന്നു. ഏപ്രില്‍ 14നു മുംബൈയില്‍ നടന്ന പോരാട്ടത്തില്‍ 37 റണ്‍സിനു ടൈറ്റന്‍സ് ജയിച്ചുകയറുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ടൈറ്റന്‍സ് നാലു വിക്കറ്റിനു 192 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി. പുറത്താവാതെ 87 റണ്‍സെടുത്ത ഹാര്‍ദിക്കായിരുന്നു ഹീറോ. മറുപടിയില്‍ ഒമ്പതു വിക്കറ്റിനു 155 റണ്‍സാണ് റോയല്‍സിനു നേടാനായത്. 54 റണ്‍സുമായി ജോസ് ബട്‌ലര്‍ പൊരുതി നോക്കിയെങ്കിലും മറ്റാരില്‍ നിന്നും പിന്തുണ ലഭിച്ചില്ല.

സാധ്യതാ ഇലവന്‍

സാധ്യതാ ഇലവന്‍

ഗുജറാത്ത് ടൈറ്റന്‍സ്- വൃധിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍), ശുഭ്മാന്‍ ഗില്‍, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), മാത്യു വേഡ്, ഡേവിഡ് മില്ലര്‍, രാഹുല്‍ തെവാത്തിയ, റാഷിദ് ഖാന്‍, യഷ് ദയാല്‍, ആര്‍ സായ് കിഷോര്‍, അല്‍സാറി ജോസഫ്, മുഹമ്മദ് ഷമി.

രാജസ്ഥാന്‍ റോയല്‍സ്- ജോസ് ബട്‌ലര്‍, യശസ്വി ജയ്‌സ്വാള്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), റിയാന്‍ പരാഗ്, ദേവ്ദത്ത് പടിക്കല്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ആര്‍ അശ്വിന്‍, ട്രെന്റ് ബോള്‍ട്ട്, പ്രസിദ്ധ് കൃഷ്ണ, യുസ്വേന്ദ്ര ചാഹല്‍, ഒബെഡ് മക്കോയ്.

Story first published: Sunday, May 22, 2022, 16:55 [IST]
Other articles published on May 22, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X