വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: തേര്‍ഡ് അംപയറെ പരിഹസിച്ചു, റിയാന്‍ പരാഗിനെതിരേ ആരാധകര്‍ കലിപ്പില്‍, ട്രോള്‍

ബാറ്റിങ് പ്രകടനം പ്രതീക്ഷക്കൊത്ത് ഉയരുന്നതല്ലെങ്കിലും ഫീല്‍ഡിങ്ങില്‍ യുവതാരം ശ്രദ്ധേയ പ്രകടനമാണ് നടത്തുന്നത്

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനം നേരിട്ട താരങ്ങളിലൊരാള്‍ രാജസ്ഥാന്‍ റോയല്‍സിന്റെ റിയാന്‍ പരാഗാണ്. 20കാരനായ താരത്തിന്റെ മോശം പ്രകടനത്തേക്കാളേറ മോശം പെരുമാറ്റംകൊണ്ടാണ് പലപ്പോഴും വിവാദം നേരിടുന്നത്. ബാറ്റിങ് പ്രകടനം പ്രതീക്ഷക്കൊത്ത് ഉയരുന്നതല്ലെങ്കിലും ഫീല്‍ഡിങ്ങില്‍ യുവതാരം ശ്രദ്ധേയ പ്രകടനമാണ് നടത്തുന്നത്. വളരെ അനായാസമായി ക്യാച്ചെടുക്കുന്നുവെന്നതാണ് പരാഗിന്റെ സവിശേഷത.

ഇപ്പോഴിതാ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനെതിരായ മത്സരത്തിനിടെ മാര്‍ക്കസ് സ്റ്റോയിനിസിന്റെ ക്യാച്ചുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ പരാഗ് വീണ്ടും വിമര്‍ശനം നേരിടുന്നത്. സ്റ്റോയിനിസിന്റെ ക്യാച്ച് പരാഗ് ലോങ് ഓണില്‍ കൈയിലൊതുക്കുന്നതിന് മുമ്പ് ഗ്രൗണ്ടില്‍ പിച്ച് ചെയ്തിരുന്നുവെന്നത് വ്യക്തം. പിന്നീട് അവസാന ഓവറില്‍ സ്‌റ്റോയിനിസിനെ പരാഗ് തന്നെ ക്യാച്ചിലൂടെ പുറത്താക്കിയപ്പോള്‍ തേര്‍ഡ് അംപയറെ പരിഹസിക്കുന്ന രീതിയിലാണ് യുവതാരം വിക്കറ്റ് നേട്ടം ആഘോഷിച്ചത്.

1

ഇപ്പോഴിതാ പരാഗിന്റെ മോശം പെരുമാറ്റത്തിനെതിരേ രൂക്ഷ വിമര്‍ശനമാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ ആരാധകര്‍ ഉയര്‍ത്തുന്നത്. ക്യാച്ചെടുത്ത ശേഷം പന്ത് മൈതാനത്തിലേക്ക് മുട്ടിക്കുന്നതുപോലെ കാണിച്ച് തേര്‍ഡ് അംപയറെ പരാഗ് അപമാനിക്കാന്‍ ശ്രമിച്ചത് പക്വത കുറവാണെന്നാണ് ആരാധകര്‍ പറയുന്നത്. ഇത്തരം മോശം പെരുമാറ്റം കൊണ്ട് അധികനാള്‍ അവന് മുന്നോട്ട് പോകാനാവില്ലെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. കമന്റേറ്റര്‍മാരായ മാത്യു ഹെയ്ഡനും ഇയാന്‍ ബിഷപ്പുമടക്കം പരാഗിനെ വിമര്‍ശിച്ചു.

യുവതാരത്തിനോട് ഒരു ഉപദേശം. ക്രിക്കറ്റ് വളരെ ദീര്‍ഘ ഭാവിയുള്ള കളിയാണ്. അതുകൊണ്ട് തന്നെ സ്വഭാവം നന്നാക്കാതെ മുന്നോട്ട് പോകാനാവില്ലെന്നാണ് ഒരു ആരാധകന്‍ കുറിച്ചത്. റിയാന്റെ ആഘോഷം അനവസരത്തിലുള്ളതായിരുന്നെന്നും യാതൊരു ആവിശ്യവും ഇല്ലാത്തതായിരുന്നുവെന്നുമാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. ക്രിക്കറ്റില്‍ കണ്ടതില്‍വെച്ച് ഏറ്റവും വൈകൃത സ്വഭാവക്കാരനും അസ്വസ്തയുണ്ടാക്കുന്നതുമായ താരമാണ് റിയാനെന്നും എന്താണ് അവന്‍ കരുതുന്നതെന്ന് മനസിലാകുന്നില്ലെന്നുമാണ് മറ്റൊരു ആരാധകന്‍ പറഞ്ഞത്.

2

ഏറ്റവും മോശം മനോഭാവമുള്ള താരമാണ് റിയാനെന്നാണ് മറ്റൊരു വിഭാഗം ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. റിയാന്‍ ക്യാച്ചെടുത്ത ശേഷം പന്ത് നിലത്ത് തട്ടിക്കാന്‍ ശ്രമിക്കുന്ന ചിത്രം പങ്കുവെച്ചാണ് കൂടുതല്‍ ആളുകളും വിമര്‍ശിക്കുന്നത്. സ്വന്തം കരിയറിലേക്കാണ് റിയാന്‍ നോക്കുന്നതെന്നാണ് ആരാധകര്‍ പറയുന്നത്. വലിയ ആളാണെന്ന മനോഭാവമാണെങ്കിലും പല തവണയും അനായാസമായി ക്യാച്ച് നഷ്ടപ്പെടുത്തിയവനാണ് റിയാനെന്ന് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.

റിയാന്‍ പരാഗിന്റെ പ്രതിഭ 10ല്‍ 7.5 ആണെങ്കില്‍ വ്യക്തിത്വം 10ല്‍ 1.5 മാത്രമാണെന്നാണ് പരാഗ് പറയുന്നത്. തേര്‍ഡ് അംപയറുടെ തീരുമാനത്തെ അനാവശ്യമായി പരിഹസിക്കുന്നത് അവന്റെ പക്വതയില്ലായ്മയെയാണ് കാട്ടുന്നതെന്നാണ് മറ്റൊരു ആരാധകന്‍ പറഞ്ഞത്. അവന്‍ ഈ സ്വഭാവം വെച്ച് ക്രിക്കറ്റില്‍ എങ്ങും എത്തില്ലെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. ഇത്രയും മോശം പെരുമാറ്റം നടത്തിയിട്ടും പരാഗിനെ രാജസ്ഥാന്‍ റോയല്‍സ് പിന്തുണക്കുന്നതില്‍ പല ആരാധകര്‍ക്കും അത്ഭുതമുണ്ട്. നേരത്തെ പരാഗിനെതിരേ വിമര്‍ശനം ഉയര്‍ന്നിരുന്നപ്പോള്‍ രാജസ്ഥാന്‍ മാനേജ്‌മെന്റ് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.

3

അവന് കൊടുക്കാനുള്ള പ്രതിഫലം നല്‍കി വേഗം ഒഴിവാക്കാന്‍ നോക്കാനാണ് ആരാധകര്‍ പറഞ്ഞത്. ഈ സ്വഭാവം കൊണ്ട് കരിയറില്‍ മുന്നേറുകയെന്നത് പ്രയാസമാണെന്നാണ് കൂടുതല്‍ ആരാധകരും ചൂണ്ടിക്കാട്ടിയത്. എന്തായാലും പരാഗിന്റെ മോശം പെരുമാറ്റം ഇതിനോടകം വലിയ ചര്‍ച്ചയായിട്ടുണ്ട്. വലിയ വിമര്‍ശനമാണ് നിലവില്‍ പരാഗിനെതിരേ ഉയര്‍ന്നിരിക്കുന്നത്. ഇത്തരം പെരുമാറ്റങ്ങള്‍ പരാഗിന്റെ കരിയറിനെ മോശമായി ബാധിക്കുമെന്ന കാര്യം ഉറപ്പാണ്.

നിര്‍ണ്ണായക മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനെ തോല്‍പ്പിച്ച് പ്ലേ ഓഫ് പ്രതീക്ഷ കാക്കാന്‍ രാജസ്ഥാന്‍ റോയല്‍സിന് സാധിച്ചിട്ടുണ്ട്. 24 റണ്‍സിനായിരുന്നു രാജസ്ഥാന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ലഖ്‌നൗവിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സാണ് നേടാനായത്.

Story first published: Monday, May 16, 2022, 11:21 [IST]
Other articles published on May 16, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X