വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: രോഹിത് രക്ഷിക്കണം, ഡല്‍ഹിയെ വീഴ്ത്തണം, മുംബൈയോട് അഭ്യര്‍ഥനയുമായി ഡുപ്ലെസി

By Vaisakhan MK

മുംബൈ: റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഐപിഎല്‍ ഗ്രൂപ്പ് ഘട്ടത്തിലെ 14 മത്സരങ്ങളും പൂര്‍ത്തിയാക്കിയിരിക്കുകയാണ്. 16 പോയിന്റാണ് ടീമിനുള്ളത്. ഇപ്പോഴും പ്ലേഓഫ് ഉറപ്പിക്കാന്‍ ആര്‍സിബിക്ക് സാധിച്ചിട്ടില്ല. ഡല്‍ഹി ക്യാപിറ്റല്‍സാണ് ടീമിനുള്ള വെല്ലുവിളി. അവര്‍ അവസാന മത്സരത്തില്‍ ജയിച്ചാല്‍ 16 പോയിന്റാവും. പക്ഷേ നെറ്റ് റണ്‍റേറ്റില്‍ അവര്‍ക്ക് പ്ലേഓഫില്‍ കയറാന്‍ സാധിക്കും.

ഡല്‍ഹിയുടെ അവസാന മത്സരം പോയിന്റ് ടേബിളിലെ അവസാന സ്ഥാനക്കാരായ മുംബൈ ഇന്ത്യന്‍സുമായിട്ടാണ്. ഡല്‍ഹിക്കിത് ജീവന്മരണ പോരാട്ടം കൂടിയാണിത്. അതേസമയം മുംബൈയോട് ജയിക്കണേ എന്ന് രോഹിത് ശര്‍മയോട് അഭ്യര്‍ത്ഥിച്ചിരിക്കുകയാണ് ആര്‍സിബി ക്യാപ്റ്റന്‍ ഡുപ്ലെസി.

രോഹിത് കനിയണം

ഞങ്ങളുടേത് വളരെ ഗംഭീര പ്രകടനമായിരുന്നു. ഇങ്ങനെയുള്ള പ്രകടനമായിരുന്നു നേരത്തെ വേണ്ടിയിരുന്നത്. പക്ഷേ നിര്‍ണായക മത്സരം ജയിച്ചുവെന്ന് ഡുപ്ലെസി പറയുന്നു. ചില സ്ഥിരതയില്ലാത്ത പ്രകടനങ്ങളാണ് ഞങ്ങളെ ഈ സ്ഥിതിയില്‍ കൊണ്ടെത്തിച്ചത്. ഞങ്ങള്‍ ഇനി നോക്കുന്നത് മുംബൈയുടെ മത്സരമാണ്. ഡ്രെസ്സിംഗ് റൂമില്‍ നീല തൊപ്പികള്‍ ഞങ്ങള്‍ കരുതി വെച്ചിട്ടുണ്ട്. തീര്‍ച്ചയായും രോഹിത്തിലാണ് പ്രതീക്ഷ. അവര്‍ മികച്ച കളി പുറത്തെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ആര്‍സിബി യോഗ്യത നേടുമെന്ന് തന്നെ കരുതുന്നുവെന്നും ഡുപ്ലെസി പറഞ്ഞു.

വിരാടിന് ഫയര്‍ കിട്ടി

വിരാട് കോലിയുടെ കാര്യത്തില്‍ വലിയ സന്തോഷമുണ്ട്. നെറ്റ്‌സില്‍ അത്രയ്ക്കധികം കഷ്ടപ്പെടുന്നുണ്ട് കോലി. ആ ഫോമില്ലായ്മയെ മറികടക്കാന്‍ വലിയ ആഗ്രഹമുണ്ടായിരുന്നു. നമ്മള്‍ കണ്ടിരുന്ന വിരാടിനെ പോലെയാണ് അദ്ദേഹം ബാറ്റ് ചെയ്തത്. അഗ്രസീവായിട്ടുള്ള വ്യക്തിത്വമാണ് കോലിയെ തകര്‍പ്പന്‍ ബാറ്റ്‌സ്മാനാക്കുന്നത്. അതിനനുസരിച്ചാണ് താന്‍ അദ്ദേഹത്തിനൊപ്പം കളിച്ചതെന്നും ഡുപ്ലെസി പറഞ്ഞു. വിരാട് തകര്‍ത്തടിക്കുമ്പോള്‍ ഒപ്പം ബാറ്റ് ചെയ്യുകയെന്നത് ശരിക്കും നല്ല കാര്യമാണ്. വളരെയധികം വൈകാരികതയോടെയാണ് വിരാട് കളിക്കുക. അത് നിങ്ങളുടെ കളിയെയും മെച്ചപ്പെടുത്തും. ഒരു റഗ്ബി മാച്ച് കളിക്കുന്നത് പോലെ അത് അനുഭവപ്പെടുമെന്നും ഡുപ്ലെസി പറഞ്ഞു.

കൊല്‍ക്കത്തയില്‍ ഞങ്ങളുണ്ടാവും

കൊല്‍ക്കത്തയിലെ ഫൈനലില്‍ ഞങ്ങളുണ്ടാവണമെന്നാണ് ആഗ്രഹിക്കുന്നത്. കാരണം കിരീടം നേടാന്‍ ഞങ്ങള്‍ക്ക് നല്ല സാധ്യതയുണ്ട്. അത്തരമൊരു ടീം ഞ്ങ്ങള്‍ക്കുണ്ടെന്ന് വിശ്വസിക്കുന്നുണ്ട്. മുംബൈ ആ പ്രതീക്ഷ കാക്കാന്‍ ഞങ്ങളെ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അവര്‍ ഡല്‍ഹിയെ വീഴ്ത്തുമെന്ന് കരുതുന്നുവെന്ന് ഗ്ലെന്‍ മാക്‌സ്വെല്‍ പറഞ്ഞു. അതേസമയം ടീമംഗങ്ങള്‍ തമ്മിലുള്ള പരസ്പര കൂട്ടുകെട്ടാണ് ആര്‍സിബിയെ ഇത്രയും വലിയ വിജയത്തിലെത്തിച്ചതെന്ന്് ടീമിന്റെ പരിശീലകന്‍ സഞ്ജയ് ബാംഗര്‍ പറഞ്ഞു. ടീമിന്റെ വിജയമോ തോല്‍വിയോ ആകട്ടെ, ടീമിന്റെ ഒത്തൊരുമയാണ് പ്രധാനമെന്നും ബാംഗര്‍ പറഞ്ഞു.

കോലി അറ്റാക്കിംഗ് മോഡില്‍

കോലി ഗംഭീരമായിട്ടാണ് കളിച്ചത്. വളരെ എഞ്ചോയ് ചെയ്തിരുന്നു അദ്ദേഹം. ഒരുപാട് കാലമായി ഇതെല്ലാം മിസിംഗായിരുന്നു. അടിച്ചുതകര്‍ക്കുന്ന മൂഡിലായിരുന്നു കോലിയെന്നും ഹര്‍ഭജന്‍ സിംഗ് പറഞ്ഞു. ഫീല്‍ഡര്‍മാര്‍ക്കിടയിലൂടെ ബൗണ്ടറി കണ്ടെത്തി എന്നതാണ് മിടുക്ക്. ക്യാച്ച് ഇതിനിടയില്‍ ഡ്രോപ്പായി. പക്ഷേ ആ അഗ്രസീവ് ബാറ്റിംഗ് കോലി കൈവിട്ടില്ല. ബൗണ്ടറികളിലായിരുന്നു കോലിയുടെ ശ്രദ്ധ. അറ്റാക്കിംഗ് മോഡിലാണ് കോലി. അതാണ് കോലിയുടെ മുഖമുദ്ര. അത്രയ്ക്കും ഗംഭീര കളിക്കാരനാണ് അദ്ദേഹം. ഇതുപോലെ തന്നെയെ താരത്തിന് കളിക്കാനാവൂ എന്നും ഹര്‍ഭജന്‍ പറഞ്ഞു.

Story first published: Saturday, May 21, 2022, 1:20 [IST]
Other articles published on May 21, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X