വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021- ധോണി പ്രവചിച്ചു, തൊട്ടടുത്ത ബോളില്‍ വിക്കറ്റ്! കൈയടിച്ച് ഗവാസ്‌കര്‍

കളിയില്‍ സിഎസ്‌കെ ജയിച്ചിരുന്നു

ക്രിക്കറ്റിനെക്കുറിച്ചുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സ് ഇതിഹാസ നായകന്‍ എംഎസ് ധോണിക്കുള്ള അസാധാരണായ അറിവിനെക്കുറിച്ചും നേൃത്വമികവിനെക്കുറിച്ചും ആര്‍ക്കും സംശയമുണ്ടാവില്ല. ഞൊടിയിടയില്‍ കളിയെ മനസ്സിലാക്കാനും സാധ്യതകള്‍ മുന്നില്‍ കണ്ട് പ്ലാനിങ് നടത്താനുമുള്ള ധോണിയുടെ മികവിന് ഒരിക്കല്‍ക്കൂടി ലോകം സാക്ഷിയായിരിക്കുകയാണ്. ഐപിഎല്ലില്‍ തിങ്കളാഴ്ച രാത്രി നടന്ന സിഎസ്‌കെ- രാജസ്ഥാന്‍ റോയല്‍സ് മല്‍സരത്തിനിടെയായിരുന്നു ധോണി ഒരിക്കല്‍ക്കൂടി തന്റെ ക്ലാസ് പുറത്തെടുത്തത്.

വിക്കറ്റിന്റെയും പിച്ചിന്റെയും സ്വഭാവം മനസ്സിലാക്കി ധോണി പ്രവചിച്ചതിനു തൊട്ടുപിന്നാലെ രവീന്ദ്ര ജഡേജ വിക്കറ്റെടുക്കുകയും ചെയ്തിരുന്നു. അസാധാരണമായ ഈ ദീര്‍ഘവീക്ഷണത്തെ പ്രശംസിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 ഡ്രൈ ബോള്‍ ടേണ്‍ ചെയ്യും

ഡ്രൈ ബോള്‍ ടേണ്‍ ചെയ്യും

189 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടരവെ 10ാം ഓവറില്‍ രാജസ്ഥാന്റെ വെടിക്കെട്ട് താരം ജോസ് ബട്‌ലര്‍ ജഡേജയ്‌ക്കെതിരേ സിക്‌സര്‍ പറത്തിയിരുന്നു. സ്റ്റാന്‍ഡ്‌സിലേക്കു ഈ ബോള്‍ അപ്രത്യക്ഷമായതോടെ അംയപര്‍മാര്‍ക്കു ബോള്‍ മാറ്റേണ്ടി വരികയും ചെയ്തിരുന്നു.
ജഡേജയുടെ തൊട്ടടുത്ത ഓവറില്‍ ഡ്രൈ ബോള്‍ ടോണ്‍ ചെയ്യുമെന്ന് ധോണി പറയുന്നത് സ്റ്റംപ് മൈക്കിലൂടെ കേള്‍ക്കമായിരുന്നു. ഇതു തെറ്റിയില്ല. ലെഗ് സ്റ്റംപിന് സമീപത്ത് പിച്ച് ചെയ്ത ശേഷം ടേണ്‍ ചെയ്ത ബോള്‍ സ്റ്റംപിലേക്കു കയറിയപ്പോള്‍ സ്‌റ്റോക്‌സ് ബൗള്‍ഡാവുകയും ചെയ്തു. കളിയില്‍ സിഎസ്‌കെ വിജയമുറപ്പിച്ച മുഹൂര്‍ത്തം കൂടിയായിരുന്നു ഇത്.

 ഗംഭീര ക്യാപ്റ്റന്‍സി

ഗംഭീര ക്യാപ്റ്റന്‍സി

രാജസ്ഥാനെതിരേ ധോണി വരുത്തിയ ബൗളിങ് മാറ്റങ്ങള്‍ ഗംഭീരമായിരുന്നു. ജോസ് ബട്‌ലര്‍ സിക്‌സറിച്ച ശേഷമാണ് ഡ്രൈ ബോള്‍ വന്നത്, അടുത്ത ബോള്‍ ടേണ്‍ ചെയ്യുമെന്ന് ജഡേജയോടു പറഞ്ഞ ധോണിക്കു തെറ്റിയില്ല. അതു ടേണ്‍ ചെയ്യുകയും വിക്കറ്റ് ലഭിക്കുകയും ചെയ്തു. ബട്‌ലര്‍ പുറത്തായ ശേഷം മോയിന്‍ അലിക്കാണ് ധോണി അടുത്ത ഓവര്‍ നല്‍കിയത്. ഒരു സ്പിന്നര്‍ക്കു ഡ്രൈ ബോള്‍... വീണ്ടും പറയട്ടെ, ധോണിയുടേത് ഗംഭീര ക്യാപ്റ്റന്‍സി തന്നെയാണെന്നു മല്‍സരശേഷം ഗവാസ്‌കര്‍ പുകഴ്ത്തി.

 ഫീല്‍ഡിങ് ക്രമീകരണം

ഫീല്‍ഡിങ് ക്രമീകരണം

ബൗളിങ് മാറ്റങ്ങള്‍ മാത്രമല്ല ധോണിയുടെ ഫീല്‍ഡിങ് ക്രമീകരണത്തെയും ഗവാസ്‌കര്‍ പ്രശംസിച്ചു. ധോണിയുടെ ക്യാപ്റ്റന്‍സി എന്നെ വളരെയധികം ആകര്‍ഷിച്ചു. സിഎസ്‌കെയുടെ ക്യാപ്റ്റനായി 200ാം മല്‍സരം കളിച്ച അദ്ദേഹം ഉജ്ജ്വലമായാണ് ടീമിനെ നയിച്ചത്.
ബൗളിങ് മാറ്റങ്ങള്‍, ഫീല്‍ഡിങ് ക്രമീകരണങ്ങള്‍ തുടങ്ങി എല്ലാത്തിലും ധോണി ടച്ചുണ്ടായികരുന്നു. നാലു ക്യാച്ചുകളാണ് ജഡേജ കളിയിലെടുത്തത്. കൂടാതെ കളിയില്‍ അദ്ദേഹം രക്ഷപ്പെടുത്തിയ ബൗണ്ടറികളുടെ എണ്ണം നോക്കൂ. ശരിയായ ഫീല്‍ഡര്‍മാരെ ശരിയായ സ്ഥലത്തു നിര്‍ത്തുകയെന്നതു വളരെ പ്രധാനമാണ്. അതാണ് ധോണി ചെയ്തതെന്നും ഗവാസ്‌കര്‍ നിരീക്ഷിച്ചു.

 പുകഴ്ത്തി ഓജയും

പുകഴ്ത്തി ഓജയും

ധോണിയുടെ ക്യാപ്റ്റന്‍സിയെ മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ പ്രഗ്യാന്‍ ഓജയും പ്രശംസിച്ചു. ധോണി ജഡേജയ്ക്കു നല്‍കിയ ഉപദേശമാണ് മല്‍സരം സിഎസ്‌കെയ്യു അനുകൂലമാക്കിയതെന്നു ഓജ ട്വിറ്ററില്‍ കുറിച്ചു.
രാജസ്ഥാന്റെ ഇന്നിങ്‌സില്‍ ബോള്‍ അത്ര മാത്രം ടേണ്‍ ചെയ്യുമെന്നു താന്‍ പ്രതീക്ഷിച്ചിരുന്നില്ലെന്നു ന്യൂസിലാന്‍ഡിന്റെ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സ്‌കോട്ട് സ്‌റ്റൈറിസ് അഭിപ്രായപ്പെട്ടു. രണ്ടാമിന്നിങ്‌സില്‍ അത്രയും നന്നായി ബോള്‍ ചെയ്യുമെന്നു ആരും തന്നെ പ്രതീക്ഷിച്ചു കാണില്ലെന്നാണ് ഞാന്‍ കരുതുന്നത്. എന്നാല്‍ ധോണി കളിയെ നന്നായി മനസ്സലാക്കി. സിഎസ്‌കെ ക്യാപ്റ്റനെന്ന നിലയില്‍ 200ാം മല്‍സരം കളിച്ച അദ്ദേഹം വിജയം അര്‍ഹിച്ചിരുന്നുവെന്നും സ്റ്റൈറിസ് കൂട്ടിച്ചേര്‍ത്തു.

Story first published: Tuesday, April 20, 2021, 17:08 [IST]
Other articles published on Apr 20, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X