വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: വാര്‍ണറെ പുറത്താക്കിയത് മോശം ഫോം കാരണമല്ല, ഒരു രഹസ്യമുണ്ട്; ആരോപണവുമായി മുന്‍ ഇന്ത്യന്‍ താരം

By Abin MP

ഏതൊരു ക്രിക്കറ്റ് പ്രേമിയേയും അമ്പരപ്പിച്ച തീരുമാനമായിരുന്നു സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ പ്ലെയിംഗ് ഇലവനില്‍ നിന്നും ഡേവിഡ് വാര്‍ണറെ പുറത്താക്കിയത്. 14-ാം സീസണിന്റെ പാതി വഴിയില്‍ വച്ചായിരുന്നു വാര്‍ണര്‍ക്ക് നായക സ്ഥാനം നഷ്ടമാകുന്നത്. പിന്നാലെ പ്ലെയിംഗ് ഇലവനില്‍ പോലും സ്ഥാനമില്ലാതെ ആവുകയായിരുന്നു. ഐപിഎല്ലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ബാറ്റര്‍മാരില്‍ ഒരാളാണ് വാര്‍ണര്‍.

ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയവരുടെ പട്ടികയില്‍ അഞ്ചാമതുള്ള വാര്‍ണറുടെ സമ്പാദ്യം 5449 റണ്‍സാണ്. ഈ സീസണിന് തൊട്ട് മുമ്പ് വരെ എല്ലാ സീസണിലും ബാറ്റു കൊണ്ട് ഹൈദരാബാദിനെ ഒറ്റയ്ക്ക് നയിക്കുകയായിരുന്നു വാര്‍ണറ്#. 2016 ല്‍ കിരീടവും നേടിക്കൊടുത്തു. എന്നാല്‍ ഈ സീസണിലെ മോശം പ്രകടനത്തിന്റെ പേരില്‍ എല്ലാം വാര്‍ണര്‍ക്ക് നഷ്ടമായി. ഇനി അടുത്ത സീസണില്‍ വാര്‍ണര്‍ ഹൈദരാബാദ് ടീമിലുണ്ടാകാനുള്ള സാധ്യതകളും കാണുന്നില്ല. ഇപ്പോഴിതാ വാര്‍ണറെക്കുറിച്ചുള്ള മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ചരേക്കറുടെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.

David Warner

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വാര്‍ണറുടെ നമ്പറുകള്‍ ആരേയും അമ്പരപ്പെടുത്തുന്നതാണ്. സ്ഥിരതയുടെ കാര്യത്തില്‍ നമ്മള്‍ കണ്ട ഏറ്റവും മികച്ച ഐപിഎല്‍ ബാറ്റര്‍ ആണ് അദ്ദേഹം. കഴിഞ്ഞ സീസണുകളെ വച്ചു നോക്കുമ്പോള്‍ ഈ സീസണില്‍ എട്ട് മത്സരങ്ങളില്‍ നിന്ന്ും 195 റണ്‍സ് മാത്രമേ നേടിയുള്ളൂവെന്നത് അവിശ്വസനീയമാണ്. തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ ഇനിയൊരു സീസണ്‍ ഹൈദരാബാദിന് വേണ്ടി കളിക്കുകയില്ലെന്ന് വാര്‍ണര്‍ സൂചിപ്പിച്ചു കഴിഞ്ഞു'' സഞ്ജയ് പറയുന്നു.

അതേസമയം വാര്‍ണറുടെ പുറത്താകലിന് പിന്നില്‍ ക്രിക്കറ്റ് ഇതരമായൊരു കാരണം കൂടിയുണ്ടെന്നാണ് മഞ്ചരേക്കര്‍ സൂചിപ്പിക്കുന്നത്. എല്ലാം നടന്നത് വളരെ നിശബ്ദമായ രീതിയിലാണെന്നിരിക്കെ എന്തോ തകരാറുണ്ടെന്ന് തന്നെയാണ് സഞ്ജയ് മഞ്ചരേക്കറുടെ ധാരണ.

''ബാറ്റിംഗ് ഫോമിന്റെ പേരില്‍ പുറത്താക്കപ്പെടാന്‍ മാത്രം സ്ഥിരമായി മോശം പ്രകടനം കാഴ്ചവെക്കുന്ന താരമല്ല വാര്‍ണര്‍. അതുകൊണ്ട് തന്നെ അതിന് പിന്നില്‍ ക്രിക്കറ്റുമായി ബന്ധമില്ലാത്തൊരു കാരണമുണ്ടാകണം. അതെന്നതാണെന്ന് നമുക്ക് ഒരു ഐഡിയയുമില്ല. എനിക്ക് മനസിലാക്കാത്ത മറ്റൊരു കാര്യം എല്ലാം വലിയ നിശബ്ദതയോടെയാണ് നടപ്പിലാക്കപ്പെട്ടത് എന്നതാണ്. തീര്‍ച്ചയായും എന്തോ പ്രശ്‌നമുണ്ട്'' എന്ന് അദ്ദേഹം സംശയിക്കുന്നു.

നേരത്തെ രാജസ്ഥാന്‍ റോയല്‍സിനെതിരെയായ മത്സരം നടക്കുമ്പോള്‍ വാര്‍ണര്‍ തന്റെ ഹോട്ടല്‍ മുറിയില്‍ തന്നെയായിരുന്നു. ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ ഹൈദരാബാദിന്റെ പരിശീലകന്‍ ട്രെവര്‍ ബെയ്‌ലിസ് പറഞ്ഞത് യുവാക്കള്‍ക്ക് അവസരം നല്‍കാന്‍ വേണ്ടിയാണെന്നായിരുന്നു. എന്നാല്‍ മഞ്ചരേക്കറുടെ ഈ സംശയത്തെ ബലപ്പെടുത്തുന്ന മറ്റൊരു റിപ്പോര്‍ട്ട് ഇപ്പോള്‍ പുറത്ത് വന്നിട്ടുണ്ട്.

വാര്‍ണറെ ബലിയാടിക്കായി ഹൈദരാബാദിന്റെ ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ് ആയ ടോം മൂഡി ഇന്ത്യയുടെ പരിശീലകന്‍ ആകാനുള്ള ശ്രമത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഹൈദരാബാദിന്റെ ഉടമകള്‍ക്ക് ബിസിസിഐയില്‍ വലിയ സ്വാധീനമുണ്ട്. അതിനാല്‍ വാര്‍ണറെ പുറത്തിരുത്തി യുവതാരങ്ങള്‍ക്ക് അവസരം നല്‍കാന്‍ മൂഡി തീരുമാനിക്കുകയായിരുന്നു. ഇതിലൂടെ ഇന്ത്യയുടെ മുഖ്യ പരിശീലകനായി മാറുക എന്നതായിരുന്നു മൂഡിയുടെ ലക്ഷ്യമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

കഴിഞ്ഞ ദിവസം നടന്ന ഹൈദരാബാദിന്റെ അവസാന മത്സരത്തില്‍ നായകന്‍ കെയ്ന്‍ വില്യംസണും ഉപനായകന്‍ ഭുവനേശ്വര്‍ കുമാറും ഇല്ലാതിരുന്നിട്ടും വാര്‍ണറെ കളിപ്പിക്കാതിരുന്നതും വിമര്‍ശിക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് വാര്‍ണറെ കരുവാക്കി മൂഡി ഇന്ത്യയുടെ മുഖ്യ പരിശീലകനാകാന്‍ ശ്രമിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. വാര്‍ത്തകളോട് വാര്‍ണറോ മൂഡിയും പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമിലൂടെ വാര്‍ണര്‍ ഹൈദരാബാദ് ആരാധകരോട് നന്ദി പറഞ്ഞിരുന്നു. അടുത്ത സീസണില്‍ വാര്‍ണര്‍ ഉണ്ടാകില്ലെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്.

Story first published: Saturday, October 9, 2021, 17:46 [IST]
Other articles published on Oct 9, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X