വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: ആദ്യം കളിച്ചു, പിന്നെ അതേ ടീമിനെ കളിപഠിപ്പിച്ചു, അഞ്ച് ഇതിഹാസങ്ങള്‍ ഇവര്‍

മുംബൈ: സച്ചിന്‍ ടെണ്ടുല്‍ക്കര്‍,രാഹുല്‍ ദ്രാവിഡ്,റിക്കി പോണ്ടിങ്,ജാക്‌സ് കാലിസ്,കുമാര്‍ സംഗക്കാര തുടങ്ങി ഐപിഎല്ലില്‍ കളിച്ച ഇതിഹാസ താരങ്ങളെന്ന് വിശേഷിപ്പിക്കാവുന്ന താരങ്ങള്‍ നിരവധിയാണ്. 2008ലെ പ്രഥമ സീസണ്‍ മുതല്‍ 14ാം സീസണ്‍ വരെ കളിക്കാരനായും പരിശീലകരായും ഉപദേശകരായും അവതാരകരും കമന്റേറ്റര്‍മാരുമായുമെല്ലാം ഇവരില്‍ മിക്കവരും ഇപ്പോഴും ടൂര്‍ണമെന്റില്‍ സജീവമാണ്.എന്നാല്‍ ഐപിഎല്ലില്‍ കളിച്ച അതേ ടീമിനൊപ്പം വിരമിച്ച ശേഷം പരിശീലകനായി പ്രവര്‍ത്തിച്ച ചില താരങ്ങളുണ്ട്. ആ അഞ്ച് ഇതിഹാസ താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.


സച്ചിന്‍ ടെണ്ടുല്‍ക്കര്‍

സച്ചിന്‍ ടെണ്ടുല്‍ക്കര്‍

മുംബൈ ഇന്ത്യന്‍സിന്റെ ആദ്യ കാല നായകനായിരുന്നു ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. നായകനായി കിരീടം നേടാനായില്ലെങ്കിലും 2013ല്‍ കിരീടം നേടിയ മുംബൈ നിരയില്‍ സച്ചിനുമുണ്ടായിരുന്നു. ഇതേ വര്‍ഷം ടീമിനൊപ്പം ചാമ്പ്യന്‍സ് ട്രോഫി നേടാനും സച്ചിനായി. 2013ല്‍ ഐപിഎല്‍ മതിയാക്കിയ സച്ചിന്‍ പിന്നീട് മുംബൈയുടെ പരിശീലക സംഘത്തിന്റെ ഭാഗമായിരുന്നു. ടീമിന്റെ മെന്ററായും ബാറ്റിങ് ഉപദേശകനായുമെല്ലാം അദ്ദേഹം ടീമിനൊപ്പം പ്രവര്‍ത്തിച്ചിരുന്നു. കഴിഞ്ഞ മാസം അദ്ദേഹത്തിന് കോവിഡ് പോസിറ്റീവായിരുന്നു. അതിനാല്‍ ഇത്തവണ നേരിട്ട് ടീമിനൊപ്പമുള്ള പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്.

ബ്രണ്ടന്‍ മക്കല്ലം

ബ്രണ്ടന്‍ മക്കല്ലം

പ്രഥമ ഐപിഎല്ലിന്റെ ഉദ്ഘാടന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായി 158 റണ്‍സടിച്ച താരമാണ് ബ്രണ്ടന്‍ മക്കല്ലം. ടീമിന്റെ ക്യാപ്റ്റനായും പ്രവര്‍ത്തിച്ച മക്കല്ലം പിന്നീട് സിഎസ്‌കെയ്ക്കായും കൊച്ചി ടസ്‌കേഴ്‌സിനായുമെല്ലാം കളിച്ചിട്ടുണ്ട്. ഐപിഎല്ലില്‍ താരമെന്ന നിലയില്‍ കളി അവസാനിപ്പിച്ച മക്കല്ലം അവസാന സീസണ്‍ മുതല്‍ കെകെആറിന്റെ മുഖ്യ പരിശീലകനാണ്. ജാക്‌സ് കാലീസിന് പകരക്കാരനായാണ് മക്കല്ലത്തിന്റെ വരവ്.

അനില്‍ കുംബ്ലെ

അനില്‍ കുംബ്ലെ

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ മുന്‍ ക്യാപ്റ്റനായിരുന്ന അനില്‍ കുംബ്ലെ പിന്നീട് ടീമിന്റെ മുഖ്യ മെന്ററായാണ് ടീമിലേക്ക് തിരിച്ചെത്തിയത്. 2010 സീസണോടെ കളി നിര്‍ത്തിയ അദ്ദേഹം 2011-12 സീസണിലെല്ലാം ടീമിന്റെ പരിശീലക സംഘത്തോടൊപ്പം പ്രവര്‍ത്തിച്ചു. പിന്നീട് മുംബൈ ഇന്ത്യന്‍സിനൊപ്പം പ്രവര്‍ത്തിച്ച കുംബ്ലെ നിലവില്‍ പഞ്ചാബ് കിങ്‌സിന്റെ മുഖ്യ പരിശീലകനാണ്.

റിക്കി പോണ്ടിങ്

റിക്കി പോണ്ടിങ്

മുംബൈ ഇന്ത്യന്‍സ്,കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമുകള്‍ക്കുവേണ്ടി കളിച്ചിട്ടുള്ള താരമാണ് മുന്‍ ഓസീസ് ഇതിഹാസ നായകന്‍ റിക്കി പോണ്ടിങ്. 2013ല്‍ മുംബൈയുടെ നായകനായി തുടങ്ങിയ പോണ്ടിങ് പാതിവഴിയില്‍ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം രോഹിതിന് കൈമാറി. 6 മത്സരങ്ങളില്‍ മാത്രമാണ് അദ്ദേഹം മുംബൈയെ നയിച്ചത്. 2014ല്‍ പരിശീലകനായി എത്തിയ പോണ്ടിങ് 2105ല്‍ മുംബൈയെ കിരീടത്തിലെത്തിച്ചു. 2017ല്‍ പോണ്ടിങ്ങിനെ ഒഴിവാക്കി മഹേല ജയവര്‍ധനയെ മുംബൈ പരിശീലകനാക്കി. നിലവില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ മുഖ്യ പരിശീലകനാണ് പോണ്ടിങ്.

രാഹുല്‍ ദ്രാവിഡ്

രാഹുല്‍ ദ്രാവിഡ്

രാജസ്ഥാന്‍ റോയല്‍സിന്റെ നായകനായി പ്രവര്‍ത്തിച്ച താരമാണ് രാഹുല്‍ ദ്രാവിഡ്. ക്യാപ്റ്റനെന്ന നിലയില്‍ രാജസ്ഥാനെ 40 മത്സരത്തില്‍ 23 എണ്ണത്തിലും ജയിപ്പിക്കാന്‍ ദ്രാവിഡിനായിരുന്നു. വിരമിച്ച ശേഷം മെന്ററായും ഉപദേശകനായുമെല്ലാം ടീമിനൊപ്പം പ്രവര്‍ത്തിക്കാന്‍ ദ്രാവിഡിനായിരുന്നു. പിന്നീട് നാഷണല്‍ ക്രിക്കറ്റ് അക്കാദമിയുടെ ഡയറക്ടര്‍ സ്ഥാനം ലഭിച്ചതോടെ ഐപിഎല്ലില്‍ വിട്ട് നില്‍ക്കാന്‍ അദ്ദേഹം നിര്‍ബന്ധിതനാവുകയായിരുന്നു.

Story first published: Monday, April 19, 2021, 21:32 [IST]
Other articles published on Apr 19, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X