വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: ആര്‍സിബിക്ക് കടുത്ത തിരിച്ചടി, സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രണ്ടാം പാദം കളിച്ചേക്കില്ല

ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2021 സീസണിന്റെ രണ്ടാം പാദത്തിനൊരുങ്ങുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് തിരിച്ചടി നല്‍കി യുവതാരത്തിന്റെ പരിക്ക്. ഇംഗ്ലണ്ട് പരമ്പരക്കുള്ള മുന്നോടിയായുള്ള പരിശീലന മത്സരത്തിനിടെ പരിക്കേറ്റ വാഷിങ്ടണ്‍ സുന്ദര്‍ ഐപിഎല്‍ 2021 രണ്ടാം പാദം കളിക്കാനുണ്ടായേക്കില്ലെന്നാണ് വിവരം. പരിശീലന മത്സരത്തില്‍ കൗണ്ടി 11നായി കളിച്ച വാഷിങ്ടണ്‍ സുന്ദറിന്റെ കൈവിരലിന് പരിക്കേല്‍ക്കുകയായിരുന്നു.

ഇംഗ്ലണ്ട് പരമ്പര താരത്തിന് നഷ്ടമാവുമെന്ന് ഉറപ്പാണ്. നാട്ടിലേക്ക് മടങ്ങിയെത്തുന്ന വാഷിങ്ടണ്‍ സുന്ദറിന് വിശ്രമം വേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാന്‍ സാധ്യതയുള്ള താരമാണ് വാഷിങ്ടണ്‍.അതിനാല്‍ത്തന്നെ ഐപിഎല്ലില്‍ അദ്ദേഹം വിശ്രമം എടുക്കാനാണ് സാധ്യതയെന്നാണ് പുറത്തുവരുന്ന വിവരം.

washingtonsundaripl

അങ്ങനെയാണെങ്കില്‍ വാഷിങ്ടണിനും ആര്‍സിബിക്കും അത് വലിയ തിരിച്ചടി തന്നെയാണ്. പവര്‍പ്ലേയില്‍ റണ്ണൊഴുക്ക് തടഞ്ഞ് വിക്കറ്റ് നേടാന്‍ മിടുക്കുള്ള താരമാണ് വാഷിങ്ടണ്‍. 21കാരനായ താരം 42 ഐപിഎല്ലില്‍ നിന്നായി 217 റണ്‍സും 27 വിക്കറ്റുമാണ് നേടിയത്. 6.94 ആണ് അദ്ദേഹത്തിന്റെ ഇക്കോണമിയെന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.

ശിഖര്‍ ധവാന്‍ വാഴ്ത്തപ്പെടാത്ത 'ഹീറോ', ഏകദിനത്തിലെ ഇടം കൈ മാജിക്ക്, ഗാംഗുലിയും ഭയക്കണംശിഖര്‍ ധവാന്‍ വാഴ്ത്തപ്പെടാത്ത 'ഹീറോ', ഏകദിനത്തിലെ ഇടം കൈ മാജിക്ക്, ഗാംഗുലിയും ഭയക്കണം

ഐപിഎല്‍ 2021 സീസണില്‍ ആര്‍സിബി സജീവ കിരീട പ്രതീക്ഷയിലായിരുന്നു. വിരാട് കോലി,ദേവ്ദത്ത് പടിക്കല്‍,എബി ഡിവില്ലിയേഴ്‌സ്,ഗെന്‍ മാക്‌സ്‌വെല്‍ എന്നിവരെല്ലാം ഒന്നിനൊന്ന് മികവ് കാട്ടിയതോടെ തകര്‍പ്പന്‍ പ്രകടനം ടീം നടത്തിയിരുന്നു. ഇതിനിടെയാണ് കോവിഡ് മഹാമാരി താരങ്ങളിലേക്ക് പടര്‍ന്നതും ടൂര്‍ണമെന്റ് നിര്‍ത്തിവെക്കേണ്ടി വന്നതും.

ഇതുവരെ കിരീടം നേടാന്‍ സാധിക്കാത്ത ആര്‍സിബിക്ക് മുന്നിലുള്ള സുവര്‍ണ്ണാവസരമായിരുന്നു 2021ലേത്. രണ്ടാം പാദത്തിലിറങ്ങുമ്പോള്‍ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ആര്‍സിബിയുള്ളത്. ആദ്യ പാദത്തിലെ മികവ് രണ്ടാം പാദത്തിലും ആവര്‍ത്തിക്കാനായാല്‍ ആര്‍സിബി കന്നിക്കിരീടം ഉയര്‍ത്താനുള്ള സാധ്യത കൂടുതലാണ്.

IND vs SL T20: ഇന്ത്യയുടെ പ്ലേയിങ് 11 തിരഞ്ഞെടുത്ത് ആകാശ് ചോപ്ര, ഇഷാന് ഇടമില്ല, കീപ്പറായി സഞ്ജുIND vs SL T20: ഇന്ത്യയുടെ പ്ലേയിങ് 11 തിരഞ്ഞെടുത്ത് ആകാശ് ചോപ്ര, ഇഷാന് ഇടമില്ല, കീപ്പറായി സഞ്ജു

എന്നാല്‍ ആദ്യ പാദം ഇന്ത്യയിലാണ് നടന്നതെങ്കില്‍ രണ്ടാം പാദത്തിന് വേദി യുഎഇയാണ്. ഇത് ആര്‍സിബിയെ പ്രതികൂലമായി ബാധിക്കുമോയെന്ന് കണ്ടറിയാം. ഐപിഎല്‍ 2021 രണ്ടാം പാദം പൂര്‍ത്തിയായി രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷം ടി20 ലോകകപ്പ് ആരംഭിക്കും. ഇന്ത്യ-ഇംഗ്ലണ്ട് അഞ്ച് മത്സര ടെസ്റ്റ് പരമ്പര നടക്കാനിരിക്കെ പരിക്ക് വലിയ ആശങ്കയാണുണ്ടാക്കുന്നത്. ഇംഗ്ലണ്ടിലെ പേസ് സാഹചര്യത്തില്‍ പരിക്കിന്റെ സാധ്യത കൂടുതലാണ്. വിരാട് കോലി,രോഹിത് ശര്‍മ,രവീന്ദ്ര ജഡേജ തുടങ്ങി പല സൂപ്പര്‍ താരങ്ങളും ഇംഗ്ലണ്ട് പരമ്പരയിലുണ്ട്.

Story first published: Sunday, July 25, 2021, 15:45 [IST]
Other articles published on Jul 25, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X