വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കോലിക്കെതിരേ അക്രം, ലാറയ്‌ക്കെതിരേ ബുംറ, ആരാധകര്‍ കാണാന്‍ ആഗ്രഹിച്ച അഞ്ച് താരപോരാട്ടങ്ങള്‍

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കാന്‍ മുന്‍ ഇതിഹാസ താരങ്ങള്‍ക്ക് അവസരം ലഭിക്കുകയും ഇന്നത്തെ സൂപ്പര്‍ താരങ്ങളും മുന്‍ ഇതിഹാസങ്ങളും നേര്‍ക്കുനേര്‍ എത്തുകയും ചെയ്താലോ? കേള്‍ക്കുമ്പോള്‍ തന്നെ ക്രിക്കറ്റ് ആരാധകര്‍ക്ക് ആവേശം ഉണ്ടാക്കുന്ന കാര്യമാണത്. ക്രിക്കറ്റില്‍ ഇത്രയും സാങ്കേതിക ഉയര്‍ച്ചയില്ലാത്ത കാലത്ത് ക്രിക്കറ്റിനെ നെഞ്ചേറ്റാന്‍ ആരാധകരെ പ്രേരിപ്പിച്ച ചില താരങ്ങളുണ്ട്. അവര്‍ എന്നും ആരാധക മനസില്‍ ഉയര്‍ന്നുതന്നെ നില്‍ക്കും. ആരാധകര്‍ കാണാന്‍ ആഗ്രഹിക്കുന്ന ചില ഇതിഹാസ നേര്‍ക്കുനേര്‍ പോരാട്ടങ്ങളുണ്ട്. ആ അഞ്ച് താര പോരാട്ടങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.

ശിഖര്‍ ധവാന്‍-അലന്‍ ഡൊണാള്‍ഡ്

ശിഖര്‍ ധവാന്‍-അലന്‍ ഡൊണാള്‍ഡ്

ദക്ഷിണാഫ്രിക്കന്‍ പേസര്‍ അലന്‍ ഡൊണാള്‍ഡ് ഒരു കാലഘട്ടത്തില്‍ ബാറ്റ്‌സ്മാന്‍മാരുടെ പേടി സ്വപ്‌നമായിരുന്നു. 330 ടെസ്റ്റ്,272 ഏകദിന വിക്കറ്റുള്ള അലന്‍ ഇന്ത്യയുടെ ഇടം കൈയന്‍ ഓപ്പണര്‍ ശിഖര്‍ ധവാനും നേര്‍ക്കുനേര്‍ എത്തുന്ന പോരാട്ടം കാണാന്‍ മനോഹരമായിരിക്കും. ഐപിഎല്ലിലെ റണ്‍വേട്ടക്കാരിലെ രണ്ടാം സ്ഥാനക്കാരനും 44 അര്‍ധ സെഞ്ച്വറിക്ക് ഉടമയുമായ ധവാനെ വീഴ്ത്താന്‍ അലന് സാധിക്കുമായിരുന്നോ എന്നത് ഒരിക്കലും കൃത്യമായി പറയാന്‍ സാധിക്കാത്ത കാര്യമാണ്.

ബ്രയാന്‍ ലാറ-ജസ്പ്രീത് ബുംറ

ബ്രയാന്‍ ലാറ-ജസ്പ്രീത് ബുംറ

വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറ പേസ് ബൗളര്‍മാരെ മനോഹരമായി നേരിടുന്ന താരമാണ്. ഓരോ ഷോട്ടിലും തന്റേതായ അടയാളപ്പെടുത്തലുകള്‍ നടത്തുന്ന ലാറ 11953 ടെസ്റ്റ്,10405 ഏകദിന റണ്‍സുകള്‍ നേടിയിട്ടുണ്ട്. ടെസ്റ്റിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറായ 400 റണ്‍സ് ഇന്നും തകര്‍ക്കപ്പെടാതെ ലാറയുടെ പേരിലുണ്ട്. ആധുനിക ഇന്ത്യന്‍ ക്രിക്കറ്റിലെ യോര്‍ക്കര്‍ മാസ്റ്ററായ ബുംറ ലാറയ്‌ക്കെതിരേ എത്തിയാന്‍ ആ പോരാട്ടം വളരെ മനോഹരമായിരിക്കും. നിലവില്‍ എതിരിലെത്തിയ ഒട്ടുമിക്ക ഇതിഹാസങ്ങളെയും മുട്ടുകുത്തിച്ച ബുംറയും ലാറയും നേര്‍ക്കുനേര്‍ എത്തുന്നത് ക്രിക്കറ്റ് പ്രേമികള്‍ക്ക് അവിസ്മരണീയ മുഹൂര്‍ത്തമാവുമെന്നുറപ്പ്.

രോഹിത് ശര്‍മ-കോട്‌നി വാല്‍ഷ്

രോഹിത് ശര്‍മ-കോട്‌നി വാല്‍ഷ്

ഹിറ്റ്മാന്‍ എന്ന വിശേഷണത്തില്‍ ആരാധകര്‍ നെഞ്ചേറ്റുന്ന താരമാണ് രോഹിത് ശര്‍മ. മുംബൈ ഇന്ത്യന്‍സിനെ അഞ്ച് കിരീടത്തിലേക്ക് നയിച്ച നായകന്‍,ഏകദിന ലോകകപ്പില്‍ കൂടുതല്‍ റണ്‍സ്,സെഞ്ച്വറി നേടിയ താരം,ഏകദിനത്തില്‍ മൂന്ന് ഇരട്ട സെഞ്ച്വറിയുള്ള ഏക താരം ഇങ്ങനെ റെക്കോഡുകള്‍ നിരവധിയുള്ള രോഹിതിന് എതിരേ കോട്‌നി വാല്‍ഷ് എത്തിയാലോ? 519 ടെസ്റ്റ്,227 ഏകദിന വിക്കറ്റുകളുള്ള വാല്‍ഷിന്റെ വേഗ പന്തുകള്‍ രോഹിതിനെ ബുദ്ധിമുട്ടിക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട.

വഖാന്‍ യൂനിസ്-എബി ഡിവില്ലിയേഴ്‌സ്

വഖാന്‍ യൂനിസ്-എബി ഡിവില്ലിയേഴ്‌സ്

മൈതാനത്തിന്റെ ഏത് വശത്തേക്കും ഷോട്ട് പായിക്കാന്‍ മിടുക്കുള്ള താരമാണ് ആര്‍സിബിയുടെ ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ലിയേഴ്‌സ്. 37ാം വയസിലും ബാറ്റിങ്ങില്‍ മികവ് കാട്ടുന്ന എബിഡിയ്‌ക്കെതിരേ പാകിസ്താന്റെ മുന്‍ പേസര്‍ വഖാന്‍ യൂനിസ് എത്തിയാല്‍ അത് ആവേശകരമാവും. ഐപിഎല്ലില്‍ 5056 റണ്‍സും 152.38 എന്ന മികച്ച സ്‌ട്രൈക്കറേറ്റും എബിഡിക്കുണ്ട്. എന്നാല്‍ 759 അന്താരാഷ്ട്ര വിക്കറ്റിന്റെ കരുത്തുള്ള വഖാറിന്റെ ലൈനും ലെങ്തും പിഴക്കാത്ത പന്തുകള്‍ എബിഡിക്ക് വെല്ലുവിളി ഉയര്‍ത്തുമെന്നുറപ്പ്.

വിരാട് കോലി-വസിം അക്രം

വിരാട് കോലി-വസിം അക്രം

ആധുനിക ക്രിക്കറ്റിന്റെ ബാറ്റിങ് ഇതിഹാസം വിരാട് കോലിയും പാകിസ്താന്‍ ഇതിഹാസ പേസര്‍ വസിം അക്രമവും നേര്‍ക്കുനേര്‍ എത്തിയാല്‍ തീപാറുമെന്നുറപ്പ്. ഐപിഎല്ലില്‍ 6000ന് മുകളില്‍ റണ്‍സ് നേടിയ ഏക താരം കോലിയാണ്. സച്ചിന്റെ ഏകദിന സെഞ്ച്വറി റെക്കോഡുകള്‍ക്ക് ഭീഷണി ഉയര്‍ത്തുന്ന കോലിക്ക് അക്രത്തിന്റെ റിവേഴ്‌സ് സ്വിങ്ങ് പന്തുകളും സ്വിങ് യോര്‍ക്കറുകളും തലവേദനായുമെന്നുറപ്പാണ്.

Story first published: Sunday, May 9, 2021, 10:43 [IST]
Other articles published on May 9, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X