For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: ധോണിക്ക് മുമ്പ് ജഡേജയും ബ്രാവോയും ഇറങ്ങണോ? അഭിപ്രായം വ്യക്തമാക്കി ആകാശ് ചോപ്ര

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണിലെ ഒന്നാം ക്വാളിഫയര്‍ ഇന്ന്. ഒന്നാം സ്ഥാനക്കാരായ ഡല്‍ഹി ക്യാപിറ്റല്‍സും രണ്ടാം സ്ഥാനക്കാരായ സിഎസ്‌കെയും നേര്‍ക്കുനേര്‍ എത്തുമ്പോള്‍ പോരാട്ടം കടുക്കും. ദുബായിലാണ് മത്സരം. ജയിക്കുന്ന ടീം നേരിട്ട് ഫൈനലില്‍ കടക്കുമെന്നതിനാല്‍ ജയത്തില്‍ കുറഞ്ഞൊന്നും ഇരു ടീമും പ്രതീക്ഷിക്കുന്നില്ല. അവസാന സീസണില്‍ പ്ലേ ഓഫ് കാണാതെ പുറത്തായ സിഎസ്‌കെ ഇത്തവണ ആദ്യം പ്ലേ ഓഫില്‍ കടക്കുന്ന ടീമെന്ന നേട്ടമാണ് സ്വന്തമാക്കിയത്.

1

മികച്ച പ്രകടനം തന്നെ കാഴ്ചവെച്ചെങ്കിലും അവസാന മൂന്ന് മത്സരവും തോറ്റാണ് സിഎസ്‌കെ പ്ലേ ഓഫിനിറങ്ങുന്നത്. ബാറ്റിങ് നിരയുടെ മോശം ഫോമാണ് സിഎസ്‌കെയുടെ പ്രധാന പ്രശ്‌നം. നായകന്‍ എംഎസ് ധോണി വിക്കറ്റ് കീപ്പറായി തിളങ്ങുമ്പോഴും ബാറ്റ്‌സ്മാനെന്ന നിലയില്‍ തീര്‍ത്തും നിരാശപ്പെടുത്തുന്നു. ധോണിക്ക് മുമ്പ് ജഡേജയും ബ്രാവോയും ബാറ്റിങ്ങിനിറങ്ങണമെന്ന ആവിശ്യം ഇതിനോടകം ശക്തമാവുന്നുണ്ട്. എന്നാല്‍ സിഎസ്‌കെയുടെ മാസ്റ്റര്‍ പ്ലാന്‍ എങ്ങനെയാവുമെന്ന് കണ്ടറിയണം.

Also Read: IPL 2021: ലീഗ് ഘട്ടം പൂര്‍ത്തിയായി, മികച്ച പ്ലേയിങ് 11ല്‍ ഇതാ, രോഹിത്തിനും കോലിക്കും ഇടമില്ല

2

ഇപ്പോഴിതാ ധോണിക്ക് മുമ്പ് ജഡേജയും ബ്രാവോയും ബാറ്റിങ്ങിനിറങ്ങേണ്ടതുണ്ടോ എന്ന കാര്യത്തില്‍ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറായ ആകാശ് ചോപ്ര. അങ്ങനെ സംഭവിച്ചാലും അത്ഭുതപ്പെടാനാവില്ലെന്നാണ് ആകാശ് അഭിപ്രായപ്പെട്ടത്.

Also Read: IPL 2021: ആവേശത്തോളം വിവാദങ്ങളും! ഈ സീസണില്‍ ആരാധകരെ ഞെട്ടിച്ച അഞ്ച് വിവാദങ്ങള്‍

3

'ധോണി ടോപ് ഓഡറില്‍ ബാറ്റ് ചെയ്യാനിറങ്ങില്ലെന്നാണ് കരുതുന്നത്. ധോണിക്ക് മുമ്പ് ജഡ്ഡുവും ബ്രാവോയും ബാറ്റിങ്ങിനിറങ്ങാനാണ് സാധ്യത. അതാണ് ഞാന്‍ പ്രതീക്ഷിക്കുന്നതും. റെയ്‌ന കളിക്കുന്ന കാര്യത്തില്‍ ഒന്നും പറയാനാവില്ല. അവന് പരിക്കേറ്റിട്ടുണ്ടോയെന്നും വ്യക്തമല്ല. റോബിന്‍ ഉത്തപ്പയും മികച്ച ഫോമിലല്ല'-ആകാശ് ചോപ്ര പറഞ്ഞു.

Also Read: IPL 2021: 'ഒരു പന്ത് പോലും അവന്‍ എറിഞ്ഞിട്ടില്ല', ഹര്‍ദിക്കിന്റെ കാര്യത്തില്‍ ആശങ്ക പങ്കുവെച്ച് രോഹിത് ശര്‍മ

4

2020ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ധോണിക്ക് കഴിഞ്ഞ സീസണിലും ബാറ്റിങ്ങില്‍ തിളങ്ങാന്‍ സാധിച്ചിരുന്നില്ല. അതിവേഗം റണ്‍സുയര്‍ത്താന്‍ സാധിക്കുന്നില്ലെന്നതാണ് പ്രശ്‌നം. ധോണിയുടെ മെല്ലപ്പോക്ക് ടീം സ്‌കോര്‍ബോര്‍ഡിനെ പ്രതികൂലമായി ബാധിക്കുന്നു. ടീമിലെ 11 താരങ്ങളില്‍ 10 പേരും ഭേദപ്പെട്ട രീതിക്ക് ബാറ്റ് ചെയ്യുന്നവരാണ്. എന്നാല്‍ ധോണി ഡോട്ട് ബോളുകള്‍ വരുത്തുന്നതോടെ പിന്നാലെ എത്തുന്നവരും സമ്മര്‍ദ്ദത്തിലാവും. ഇതോടെ ഡെത്ത് ഓവറുകളില്‍ റണ്‍സ് ഉയര്‍ത്താനും സാധിക്കാതെ വരുന്നു.

Also Read: IPL 2021: കൊല്‍ക്കത്ത പ്ലേ ഓഫിലെത്തുമെന്ന് ആരും കരുതിയില്ല, കയ്യടി ഇവര്‍ക്ക്: ഇര്‍ഫാന്‍ പഠാന്‍

5

അതിനാല്‍ ധോണിക്ക് മുമ്പ് ജഡേജയും ബ്രാവോയും ബാറ്റിങ്ങിനിറങ്ങുന്നതാവും ടീമിന് നല്ലത്. ജഡേജ മികച്ച ഫോമിലാണ്. ബ്രാവോയും ലഭിച്ച അവസരങ്ങളില്‍ ഭേദപ്പെട്ട ബാറ്റിങ് കാഴ്ചവെച്ചു. സുരേഷ് റെയ്‌ന പുറത്തിരുന്ന് ഉത്തപ്പ തന്നെ തുടരാനാണ് സാധ്യത. എന്നാല്‍ അതിവേഗം റണ്‍സുയര്‍ത്താന്‍ സാധിക്കണം. ഇന്ത്യയിലെ ബാറ്റിങ് വെടിക്കെട്ട് യുഎഇയില്‍ ആവര്‍ത്തിക്കാന്‍ മോയിന്‍ അലിക്ക് സാധിക്കുന്നില്ല.

Also Read: T20 World Cup 2021: ഇന്ത്യ കരുതിയിരിക്കണം, കരുത്തുയര്‍ത്തി പാകിസ്താന്‍, ടീമില്‍ മൂന്ന് മാറ്റങ്ങള്‍

6

ഓപ്പണിങ്ങിലെ റുതുരാജ് ഗെയ്ക് വാദിന്റെയും ഫഫ് ഡുപ്ലെസിസിയുടെയും പ്രകടനം വളരെ പ്രധാനപ്പെട്ടതാണ്. ഇരുവരും പവര്‍പ്ലേയില്‍ പിടിച്ചുനിന്നാല്‍ സിഎസ്‌കെയ്ക്ക് ഭേദപ്പെട്ട സ്‌കോറിലേക്കെത്താനായേക്കും. ഇരുവരും പെട്ടെന്ന് മടങ്ങിയാല്‍ റണ്ണൊഴുക്കിനെ അത് പ്രതികൂലമായി ബാധിക്കുകയും മികച്ച സ്‌കോറിലേക്ക് ടീമിന് എത്താന്‍ സാധിക്കാത്ത സാഹചര്യവും ഉണ്ടാവുന്നു. അമ്പാട്ടി റായിഡുവും സ്ഥിരത കാട്ടേണ്ടതായുണ്ട്.

Also Read: IPL 2021: 'ദ ഷോ മസ്റ്റ് ഗോ ഓണ്‍'; ലോകകപ്പിലേക്കുളള പദ്ധതിയെക്കുറിച്ച് സൂര്യകുമാര്‍ യാദവ്‌

7

ബൗളര്‍മാരും മോശം ഫോമില്‍. ശര്‍ദുല്‍ ഠാക്കൂറിനെ മാറ്റിനിര്‍ത്തിയാല്‍ ദീപക് ചഹാറും ജോഷ് ഹെയ്‌സല്‍ വുഡും നന്നായി തല്ലുവാങ്ങുന്നു. ബ്രാവോ നാല് ഓവര്‍ പല മത്സരങ്ങളിലും എറിയുന്നില്ലെന്നതും ടീമിന് തിരിച്ചടിയാണ്. ജഡേജ ഭേദപ്പെട്ട പ്രകടനം നടത്തുന്നുണ്ട്. മധ്യ ഓവറുകളില്‍ ശര്‍ദുല്‍ വിക്കറ്റ് വീഴ്ത്തി മിടുക്കുകാട്ടുമ്പോഴും മികച്ച പിന്തുണ ലഭിക്കുന്നില്ല.

Also Read: IPL 2021: 'തലയുയര്‍ത്തി മുംബൈ ഇന്ത്യന്‍സിന്റെ മടക്കം', ഹൈദരാബാദിനെതിരേ കുറിച്ച റെക്കോഡുകളിതാ

8

Also Read:IPL 2021: ശ്രീകര്‍ ഭരതിനെ പോലൊരാള്‍ എങ്ങനെ മൂന്നാമനായി ഇറങ്ങുന്നു? വിമര്‍ശനവുമായി ഗവാസ്‌കര്‍

സിഎസ്‌കെ ബാറ്റിങ് നിരയ്‌ക്കെതിരായ ഡല്‍ഹിയുടെ പദ്ധതികളെക്കുറിച്ചും ആകാശ് ചോപ്ര വിലയിരുത്തി. 'റുതുരാജിനെ ബൗണ്‍സറിലൂടെ കുടുക്കാനാവും ലക്ഷ്യമിടുക. കാരണം കഴിഞ്ഞ രണ്ട് ഇന്നിങ്‌സിലും ബൗണ്‍സറിലൂടെയാണ് അവന്‍ പുറത്തായത്. ആന്‍ റിച്ച് നോര്‍ജെയും അര്‍ഷദീപ് സിങും ബൗണ്‍സിലാണ് അവനെ കുടുക്കിയത്. ആ തെറ്റ് റുതുരാജ് ആവര്‍ത്തിക്കില്ലെന്ന് പ്രതീക്ഷിക്കുന്നു. ഫഫ് ഡുപ്ലെസിസിനെതിരേ അക്ഷര്‍ പട്ടേലിനെ തുടക്കത്തിലേ കൊണ്ടുവരാന്‍ സാധ്യതയുണ്ട്'-ആകാശ് കൂട്ടിച്ചേര്‍ത്തു.

Story first published: Sunday, October 10, 2021, 14:23 [IST]
Other articles published on Oct 10, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+