വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: പരിക്കില്‍ വലഞ്ഞ് ഹൈദരബാദ്, സാഹയ്ക്കും വിജയ് ശങ്കറിനും പരിക്ക്

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണില്‍ പ്ലേ ഓഫില്‍ സീറ്റുറപ്പിക്കാന്‍ ടീമുകള്‍ തമ്മിലുള്ള പോരാട്ടം മുറുകവെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് കടുത്ത തിരിച്ചടി നല്‍കി പരിക്ക്. ഡല്‍ഹിക്കെതിരേ ഹൈദരാബാദിന് 88 റണ്‍സ് വിജയം സമ്മാനിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച വൃദ്ധിമാന്‍ സാഹയ്ക്കും വിജയ് ശങ്കറിനും പരിക്കേറ്റെന്ന വാര്‍ത്തയാണ് ആരാധകരെ ആശങ്കപ്പെടുത്തുന്നത്. ഇതോടെ ആര്‍സിബിക്കെതിരായ നിര്‍ണ്ണായക മത്സരത്തില്‍ ഇരുവരും കളിക്കുന്ന കാര്യം സംശയത്തിലായിരിക്കുകയാണ്.

ഇരുവരുടേയും പരിക്ക് ഹൈദരാബാദ് നായകന്‍ ഡേവിഡ് വാര്‍ണര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. 'ദൗര്‍ഭാഗ്യവശാല്‍ സാഹയുടെ കാല്‍ത്തുടയ്ക്ക് പരിക്കേറ്റിട്ടുണ്ട്. എന്നാല്‍ കളിക്കാനാകുമെന്ന് പ്രതീക്ഷയുണ്ട്. അതുപോലെ വിജയ് ശങ്കറും പരിക്കിന്റെ പിടിയിലാണ്'-ഡേവിഡ് വാര്‍ണര്‍ പറഞ്ഞു. ഹൈദരാബാദ് നിരയിലേക്ക് കെയ്ന്‍ വില്യംസണ്‍ മടങ്ങിയെത്തിയതോടെ ജോണി ബെയര്‍‌സ്റ്റോയെ പുറത്തിരുത്തി വൃദ്ധിമാന്‍ സാഹയെ ഇറക്കാന്‍ ഹൈദരാബാദ് നിര്‍ബന്ധിതരാവുകയായിരുന്നു. എന്നാല്‍ മിന്നും ബാറ്റിങ്ങുകൊണ്ട് ടീമിനെ വിജയത്തിലേക്കെത്തിക്കാന്‍ സാഹയ്ക്ക് സാധിച്ചു.

vijayshankarandwriddhimansahaipl

45 പന്തില്‍ 12 ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 87 റണ്‍സ് നേടിയ സാഹയാണ് ഹൈദരാബാദിനെ 219 എന്ന മികച്ച സ്‌കോറിലേക്കെത്തിച്ചത്. വിജയ് ശങ്കര്‍ 1.5 ഓവര്‍ എറിഞ്ഞ് 11 റണ്‍സ് വഴങ്ങി 1 വിക്കറ്റും നേടി. സീസണില്‍ തരക്കേടില്ലാതെ വിജയ് കളിക്കുന്നുണ്ട്. ഇത്തരമൊരു നിര്‍ണ്ണായക സമയത്ത് പരിക്ക് താരങ്ങളെ വേട്ടയാടുന്നത് ടീമുകളുടെ പ്രതീക്ഷകള്‍ക്ക് വലിയ തിരിച്ചടി നല്‍കും. കെയ്ന്‍ വില്യംസണിന്റെ പരിക്കേല്‍പ്പിച്ച തിരിച്ചടികളില്‍ നിന്ന് ടീം പതിയെ കരകയറവെയാണ് വീണ്ടും പരിക്ക് വില്ലനാകുന്നത്.

നിലവില്‍ 12 മത്സരത്തില്‍ നിന്ന് അഞ്ച് ജയം ഉള്‍പ്പെടെ 10 പോയിന്റുള്ള ഹൈദരാബാദ് ആറാം സ്ഥാനത്താണ്. നെറ്റ് റണ്‍റേറ്റിലും തരക്കേടില്ലാത്ത സ്ഥാനത്താണ് ഹൈദരാബാദ്. നിലവില്‍ ടീമിന് പ്ലേ ഓഫ് പ്രതീക്ഷ ഇപ്പോഴുമുണ്ട്. രണ്ട് മത്സരമാണ് ഹൈദരാബാദിന് സീസണില്‍ അവശേഷിക്കുന്നത്. രണ്ടിലും ജയിച്ചാല്‍ ടീമിന് 14 പോയിന്റ് ലഭിക്കും. എന്നാല്‍ നിലവില്‍ മുംബൈ,ആര്‍സിബി,ഡല്‍ഹി ടീമുകള്‍ക്ക് 14 പോയിന്റുണ്ട്.

കിങ്‌സ് ഇലവന്‍ പഞ്ചാബ്,കെകെആര്‍ ടീമുകള്‍ 12 പോയിന്റുമായി നാലും അഞ്ചും സ്ഥാനങ്ങളിലുമുണ്ട്. ഈ ഒരു സാഹചര്യത്തില്‍ പ്ലേ ഓഫില്‍ കടക്കുക ഹൈദരാബാദിന് ബുദ്ധിമുട്ടേറിയ കാര്യമാണെങ്കിലും കണക്കുകള്‍ പ്രകാരം പ്രതീക്ഷകള്‍ അസ്തമിച്ചിട്ടില്ല. ആര്‍സിബി,മുംബൈ ഇന്ത്യന്‍സ് എന്നീ ശക്തരായ എതിരാളികളെയാണ് ഹൈദരാബാദ് ഇനി നേരിടേണ്ടത്. ബൗളിങ് നിരയുടെ മികച്ച പ്രകടനം ടീമിന് വലിയ ആത്മവിശ്വാസം നല്‍കുന്നു.

Story first published: Wednesday, October 28, 2020, 16:31 [IST]
Other articles published on Oct 28, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X