വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: സൂപ്പര്‍ ഓവറിലെ തോല്‍വി, മുംബൈക്ക് പിഴച്ചതെവിടെ- ഇതാ മൂന്ന് കാരണങ്ങള്‍

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തിലെത്തന്നെ ഏറ്റവും മികച്ച മത്സരമായിരുന്നു മുംബൈയും പഞ്ചാബും തമ്മില്‍ ഇന്നലെ നടന്നത്. രണ്ട് തവണ സൂപ്പര്‍ ഓവര്‍ നടത്തി വിജയം തീരുമാനിക്കേണ്ട അവസ്ഥയിലേക്ക് പോരാട്ടം കടുത്തു. ഒടുവില്‍ ക്രിസ് ഗെയ്‌ലും മായങ്ക് അഗര്‍വാളും ചേര്‍ന്ന് കിങ്‌സ് ഇലവന്‍ പഞ്ചാബിനെ വിജയത്തിലേക്ക് നയിച്ചു. പഞ്ചാബ് അര്‍ഹിക്കുന്ന വിജയമായിരുന്നു അത്. കാരണം അത്രമാത്രം അതിനുവേണ്ടി അവര്‍ കഷ്ടപ്പെട്ടിരുന്നുവെന്ന് മത്സരത്തിലെ പ്രകടനം വ്യക്തമാക്കുന്നു. ആദ്യ സൂപ്പര്‍ ഓവറില്‍ വെറു 6 റണ്‍സ് ജയിക്കാന്‍ വേണ്ടിയിരുന്ന സമയത്ത് മുംബൈയെ സമനിലയില്‍ തളച്ചിട്ട മുഹമ്മദ് ഷമിയുടെ ബൗളിങ്ങിനും കൈയടിക്കാതെ വയ്യ. സീസണില്‍ രണ്ടാം തവണയാണ് മുംബൈ സൂപ്പര്‍ ഓവറില്‍ തോല്‍ക്കുന്നത്. നേരത്തെ ആര്‍സിബിയോടാണ് മുംബൈ സൂപ്പര്‍ ഓവറില്‍ പരാജയപ്പെട്ടത്. പഞ്ചാബിനെതിരേ മുംബൈയുടെ തോല്‍വിക്ക് കാരണമായ മൂന്ന് പിഴവുകള്‍ എന്തൊക്കെയാണെന്ന് നോക്കാം.


Weird Decisions From Rohit Sharma Cost MI The Game Vs KXIP | Oneindia Malayalam
ആദ്യ സൂപ്പര്‍ ഓവറില്‍ രോഹിതും ഡീകോക്കും ഇറങ്ങി

ആദ്യ സൂപ്പര്‍ ഓവറില്‍ രോഹിതും ഡീകോക്കും ഇറങ്ങി

ജസ്പ്രീത് ബൂംറയുടെ ബൗളിങ് മികവില്‍ ആദ്യ പവര്‍പ്ലേയില്‍ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിനെ അഞ്ച് റണ്‍സിലൊതുക്കാന്‍ മുംബൈക്ക് സാധിച്ചു. എന്നാല്‍ മറുപടിക്കിറങ്ങിയ മുംബൈക്കുവേണ്ടി ബാറ്റിങ്ങിനിറങ്ങിയത് രോഹിത് ശര്‍മയും ക്വിന്റന്‍ ഡീകോക്കുമാണ്. ഈ തീരുമാനം പാളിപ്പോയി. രോഹിത് ശര്‍മ ഒരു പന്ത് പാഴാക്കുകയും ചെയ്തതോടെ ആദ്യ സൂപ്പര്‍ ഓവര്‍ സമനിലയില്‍ അവസാനിച്ചു. മോശം ഫോമിലുള്ള രോഹിതിന് പകരം പവര്‍ഹിറ്ററായ കീറോണ്‍ പൊള്ളോര്‍ഡോ,ഹര്‍ദിക് പാണ്ഡ്യയോ ഇറങ്ങിയിരുന്നെങ്കില്‍ മത്സരഫലം മാറുമായിരുന്നു. പഞ്ചാബിന്റെ ബൗളിങ് മികവിനെ വിലകുറച്ച് കണ്ട മുംബൈക്കുള്ള തിരിച്ചടിയായിരുന്നു സൂപ്പര്‍ ഓവറിലെ തോല്‍വി.

രണ്ടാം സൂപ്പര്‍ ഓവറിലെ ബോള്‍ട്ടിന്റെ ബൗളിങ്

രണ്ടാം സൂപ്പര്‍ ഓവറിലെ ബോള്‍ട്ടിന്റെ ബൗളിങ്

രണ്ടാം സൂപ്പര്‍ ഓവറില്‍ 12 റണ്‍സ് വിജയലക്ഷ്യം പഞ്ചാബിന് മുന്നിലുയര്‍ത്തിയ മുംബൈക്കുവേണ്ടി പന്തെറിയാനെത്തിയത് ട്രന്റ് ബോള്‍ട്ടായിരുന്നു. ഇന്നലെ ഒട്ടും ഫോമിലല്ലാത്ത ബോള്‍ട്ട് ക്രിസ് ഗെയ്‌ലിനെതിരേ ആദ്യ പന്ത് തന്നെ ഫുള്‍ട്ടോസ് എറിഞ്ഞ് സിക്‌സ് വഴങ്ങി. 4 പന്തില്‍ 15 റണ്‍സുമായി പഞ്ചാബ് അനായാസമായി വിജയം സ്വന്തമാക്കി. ബോള്‍ട്ടാണ് മത്സരം അവസാന ഓവറില്‍ സമനിലയിലാക്കിയത്. എന്നാല്‍ ഈ മികവ് രണ്ടാം സൂപ്പര്‍ ഓവറില്‍ അദ്ദേഹത്തിന് ആവര്‍ത്തിക്കാനായില്ല. ഇന്നലെ നാല് ഓവറില്‍ 48 റണ്‍സ് വഴങ്ങിയ ബോള്‍ട്ടിന് ഒരു വിക്കറ്റ് പോലും നേടാന്‍ സാധിച്ചിരുന്നില്ല.

ടോപ് ഓഡറിന്റെ മോശം ബാറ്റിങ്

ടോപ് ഓഡറിന്റെ മോശം ബാറ്റിങ്

പഞ്ചാബിനെതിരേ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത മുംബൈക്ക് പ്രതീക്ഷിച്ച തുടക്കമായിരുന്നില്ല. പതിവിലും വ്യത്യസ്തമായി കൃത്യമായി ലൈനും ലെങ്തും കാത്ത പഞ്ചാബ് ബൗളര്‍മാര്‍ പവര്‍പ്ലേ അവസാനിക്കും മുമ്പ് മൂന്ന് മുംബൈ ബാറ്റ്‌സ്മാന്‍മാരെ കൂടാരം കയറ്റി. ഇത് മുംബൈ സ്‌കോര്‍ബോര്‍ഡിനെ കാര്യമായി ബാധിച്ചു. ക്വിന്റന്‍ ഡീകോക്കിന്റെ (53) അര്‍ധ സെഞ്ച്വറിയും കീറോണ്‍ പൊള്ളാര്‍ഡിന്റെ (34) വെടിക്കെട്ട് ബാറ്റിങ്ങും ഇല്ലായിരുന്നെങ്കില്‍ വലിയ നാണക്കേട് തന്നെ മുംബൈക്ക് നേരിടേണ്ടി വരുമായിരുന്നു.

Story first published: Monday, October 19, 2020, 9:20 [IST]
Other articles published on Oct 19, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X