വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: മുട്ടുകുത്തി കൈകള്‍ ഉയര്‍ത്തി ഹര്‍ദിക്, ഈ നേട്ടം അവര്‍ക്ക്, കൈയടിച്ച് ആരാധകര്‍

അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്നലെ നടന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനോട് മുംബൈ ഇന്ത്യന്‍സ് 8 വിക്കറ്റിന് പരാജയപ്പെട്ടെങ്കിലും ആരാധകര്‍ക്ക് ആഘോഷിക്കാനുള്ള നിരവധി സന്ദര്‍ഭങ്ങള്‍ മത്സരത്തില്‍ സംഭവിച്ചിരുന്നു. അതില്‍ ഒന്നായിരുന്നു ഹര്‍ദിക് പാണ്ഡ്യയുടെ ബാറ്റിങ് വെടിക്കെട്ട്. പതിയെ തുടങ്ങി അവസാന ഓവറുകളില്‍ കത്തിക്കയറിയ ഹര്‍ദിക്കാണ് മുംബൈയ്ക്ക് 194 എന്ന മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

ഹര്‍ദിക്

21 പന്തുകള്‍ നേരിട്ട് 2 ഫോറും 7 സിക്‌സും ഉള്‍പ്പെടെ പുറത്താകാതെ 60 റണ്‍സാണ് ഹര്‍ദിക് നേടിയത്. അര്‍ധ സെഞ്ച്വറി നേടിയതിന് പിന്നാലെ ഹര്‍ദിക് മുട്ടുകുത്തി കൈകള്‍ ഉയര്‍ത്തിയാണ് നേട്ടം ആഘോഷിച്ചത്. ഇതിന്റെ കാരണമെന്തെന്ന് തന്റെ ട്വിറ്ററിലൂടെ ഹര്‍ദിക് പിന്നീട് വ്യക്തമാക്കിയതോടെ കൈയടിക്കുകയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ആരാധകര്‍. ബ്ലാക്ക് ലീവ്‌സ് മാറ്ററിന് തന്റെ പിന്തുണയെന്നാണ് ഹര്‍ദിക് പറഞ്ഞത്. സമീപകാലത്തായി ഏറെ ചര്‍ച്ചയാവുന്ന ബ്ലാക്ക് ലീവ്‌സ് മാറ്റര്‍ ക്യാംപെയ്‌ന് ഐപിഎല്ലില്‍ വലിയ പിന്തുണ ലഭിച്ചിരുന്നില്ല.

ബ്ലാക്ക് ലീവ്‌സ് മാറ്റര്‍

ഇപ്പോഴിതാ തന്റെ വെടിക്കെട്ട് പ്രകടനം കറത്തുവരുടെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടാന്‍ ഹര്‍ദികിന് ഉപയോഗിച്ചതോടെ വീണ്ടും ബ്ലാക്ക് ലീവ്‌സ് മാറ്റര്‍ സജീവ ചര്‍ച്ചയാവുകയാണ്. മുംബൈയെ നയിച്ച കീറോണ്‍ പൊള്ളാര്‍ഡ് കറുത്ത വര്‍ഗക്കാരനായ വെസ്റ്റ് ഇന്‍ഡീസ് താരമാണ്. അര്‍ധ സെഞ്ച്വറിക്ക് പിന്നാലെയുള്ള ഹര്‍ദിക്കിന്റെ ആഘോഷം പൊള്ളാര്‍ഡിന്കൂടിയുള്ള സമര്‍പ്പണമാണ്.

പൊള്ളാര്‍ഡ്

അതിനാലാണ് എഴുന്നേറ്റ് നിന്ന് പൊള്ളാര്‍ഡ് കൈയടിച്ച് ഹര്‍ദിക്കിനെ അഭിനന്ദിച്ച്. കളത്തിനകത്തും പുറത്തും കറുത്തവര്‍ഗക്കാര്‍ നിരവധി പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. വംശീയമായും നിറത്തിന്റെ പേരിലും ഒറ്റപ്പെടുകയും അവഗണന നേരിടുകയും ചെയ്യേണ്ടി വരുന്ന കറുത്ത വര്‍ഗക്കാരുടെ പ്രശ്‌നങ്ങള്‍ പൊതു സമൂഹം മനസിലാക്കുന്നതിനും ബോധവാന്മാരുകുന്നതിനും വേണ്ടിയാണ് ബ്ലാക്ക് ലീവ്‌സ് മാറ്റര്‍ ക്യാംപെയ്ന്‍ നടക്കുന്നത്.

ജേസണ്‍ ഹോള്‍ഡര്‍

കഴിഞ്ഞ ദിവസം സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ വെസ്റ്റ് ഇന്‍ഡീസ് താരം ജേസണ്‍ ഹോള്‍ഡര്‍ ഐപിഎല്ലില്‍ ബ്ലാക്ക് ലീവ്‌സ് മാറ്ററിന് പിന്തുണ ലഭിക്കുന്നില്ലെന്ന് പരസ്യമായി തുറന്ന് പറഞ്ഞിരുന്നു. തങ്ങളുടെ പ്രശ്‌നങ്ങളെക്കുറിച്ച് മറ്റുള്ളവരെ ബോധവാന്മാരാക്കാനുള്ള ക്യാംപെയ്‌ന് ഐപിഎല്‍ പോലൊരു വലിയ ടൂര്‍ണമെന്റില്‍ പിന്തുണ ലഭിക്കാത്തത് നിരാശപ്പെടുത്തുവെന്നാണ് ഹോള്‍ഡര്‍ പറഞ്ഞത്.'സത്യസന്ധമായി പറഞ്ഞാല്‍ ഇവിടെ ആരും ബ്ലാക്ക് ലീവ്‌സ് മാറ്റര്‍ ശ്രദ്ധിച്ചിട്ടില്ലെന്നാണ് തോന്നുന്നത്.

വംശീയത

അത് സങ്കടപ്പെടുത്തുന്ന കാര്യമാണ്. കറുത്തവര്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചും വംശീയത ഒഴിവാക്കുന്നതിനായുള്ള ബോധവല്‍ക്കരണത്തിനുമായി മികച്ച പ്രവര്‍ത്തനമാണ് ക്രിക്കറ്റ് വെസ്റ്റ് ഇന്‍ഡീസ് കാഴ്ചവെക്കുന്നത്. വനിതാ ടീമിന്റെ ഇംഗ്ലണ്ട് പര്യടനത്തിലും ബ്ലാക്ക് ലീവ്‌സ് മാറ്ററിന്റെ ലോഗോ ജഴ്‌സിയില്‍ പതിക്കുകയും പോരാട്ടത്തെ മുന്നോട്ട് കൊണ്ടുപോകുവാനും ശ്രമിച്ചു. എന്നാല്‍ ഐപിഎല്ലില്‍ ഇതൊന്നും ഉണ്ടാകുന്നില്ല'-ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ ജേസണ്‍ ഹോള്‍ഡര്‍ പറഞ്ഞിരുന്നു. നിരവധി വെസ്റ്റ് ഇന്‍ഡീസ്,ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ തങ്ങള്‍ നേരിട്ട ദുരനുഭവങ്ങള്‍ തുറന്ന് പറഞ്ഞ് രംഗത്തെത്തിയത് വലിയ ചര്‍ച്ചയായിരുന്നു.

Story first published: Monday, October 26, 2020, 13:59 [IST]
Other articles published on Oct 26, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X