വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: ദിനേശ് കാര്‍ത്തിക് വഴിമാറും, കൊല്‍ക്കത്തയെ നയിക്കുക ഈ യുവതാരമെന്ന് സൈമണ്‍ ഡൗള്‍

ഈ വര്‍ഷം യുഎഇയില്‍ നടക്കുന്ന ഐപിഎല്ലില്‍ യുവ ഇന്ത്യന്‍ പ്രതിഭകള്‍ അരങ്ങുതകര്‍ക്കുകയാണ്. സഞ്ജു സാംസണ്‍, കെഎല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, ശുബ്മാന്‍ ഗില്‍, വാഷിങ്ടണ്‍ സുന്ദര്‍, സൂര്യകുമാര്‍ യാദവ് എന്നിവരെല്ലാം ഒന്നിലേറെതവണ മത്സരഗതി മാറ്റിമറിക്കുന്നത് ആരാധകര്‍ കണ്ടുകഴിഞ്ഞു. ഇന്ത്യന്‍ ക്രിക്കറ്റിലെ അവിഭാജ്യഘടകങ്ങളായി ഇവര്‍ മാറുമെന്ന പ്രവചനവും ഇപ്പോള്‍ സജീവം.

ഗിൽ നയിക്കും

കൂട്ടത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഓപ്പണറായ ശുബ്മാന്‍ ഗില്ലിനോടാണ് മുന്‍ ന്യൂസിലാന്‍ഡ് ഫാസ്റ്റ് ബൗളറായ സൈമണ്‍ ഡൗളിന് താത്പര്യം. ചെറുപ്രായത്തിലെ ഗില്ല് കാഴ്ച്ചവെക്കുന്ന നേതൃത്വപാടവം വിസ്മയപ്പെടുത്തുന്നുവെന്ന് രാജസ്ഥാനുമായുള്ള മത്സരത്തിനിടെ ഡൗള്‍ അറിയിച്ചു. വരുംഭാവിയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ നയിക്കാന്‍ സാധ്യതയുള്ള താരങ്ങളില്‍ ഒരാളായാണ് ശുബ്മാന്‍ ഗില്ലിനെ വിദഗ്ധകര്‍ വിലയിരുത്തുന്നത്. സൈമണ്‍ ഡൗള്‍ കരുതുന്നതും മറ്റൊന്നല്ല.

ഇടപഴകണം

അടുത്ത രണ്ടോ മൂന്നോ വര്‍ഷംകൊണ്ട് ശുബ്മാന്‍ ഗില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നയിക്കുമെന്നാണ് ഡൗളിന്റെ കണക്കുകൂട്ടല്‍. 'അടുത്ത രണ്ടോ മൂന്നോ വര്‍ഷംകൊണ്ട് ഗില്‍ കൊല്‍ക്കത്തയുടെ ക്യാപ്റ്റനായാല്‍ അത്ഭുതപ്പെടാനില്ല. 22-23 വയസ്സാകുമ്പോഴേക്കും ഗില്ലിന് കൂടുതല്‍ ചുമതലുകള്‍ നല്‍കാം. എന്നാല്‍ ഇതിന് മുന്‍പ് ദിനേശ് കാര്‍ത്തിക്കുമായും ഇയാന്‍ മോര്‍ഗനുമായും ശുബ്മാന്‍ ഗില്‍ കൂടുതല്‍ അടുത്തിടപഴകണം. ക്രിക്കറ്റിനെ കുറിച്ചുള്ള ഇവരുടെ കാഴ്ച്ചപ്പാടുകള്‍ പഠിക്കണം. കൊല്‍ക്കത്തയുടെ മുന്‍ നായകനും ഇപ്പോഴത്തെ പരിശീലകനുമായ ബ്രണ്ടന്‍ മക്കല്ലത്തിന്റെ സാന്നിധ്യം ഗില്ലിന്റെ കരിയറിന് മുതല്‍ക്കൂട്ടാവും', സൈമണ്‍ ഡൗള്‍ വ്യക്തമാക്കി.

ഓപ്പണർ

ഓപ്പണറായി ഇറങ്ങിയ ശുബ്മാന്‍ ഗില്ലിന്റെ നേതൃത്വത്തിലാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് രാജസ്ഥാന്‍ റോയല്‍സിന് എതിരെ പൊരുതാവുന്ന സ്‌കോറിലെത്തിയത്. മത്സരത്തില്‍ 34 പന്തില്‍ 47 റണ്‍സ് യുവതാരം സ്വന്തമാക്കി. ഹൈദരാബാദിന് എതിരായ കൊല്‍ക്കത്തയുടെ ആദ്യജയത്തിലും ഗില്ലിന്റെ പ്രകടനം ടീമിനെ നിര്‍ണായകമായി തുണച്ചിരുന്നു. അന്ന് പുറത്താകാതെ 70 റണ്‍സാണ് താരം അടിച്ചെടുത്തത്. ബുധനാഴ്ച്ചത്തെ മത്സരത്തില്‍ ഒരറ്റത്ത് വിക്കറ്റുകള്‍ തുടരെ വീണപ്പോഴും ക്രീസില്‍ ശക്തമായി നിലയുറപ്പിക്കാന്‍ ഗില്ലിന് കഴിഞ്ഞു. 5 ഫോറും 1 സിക്‌സും താരത്തിന്റെ ഇന്നിങ്‌സിലുണ്ട്.

പക്വത

'ടൂര്‍ണമെന്റില്‍ മികച്ച തുടക്കമാണ് ഗില്ലിന് ലഭിച്ചിരിക്കുന്നത്. സണ്‍റൈസേഴ്‌സിന് എതിരെ ഇന്നിങ്‌സ് കൃത്യമായി പടുത്തുയര്‍ത്താന്‍ താരത്തിന് കഴിഞ്ഞു. ക്രീസില്‍ പക്വതോയോടെയാണ് ഗില്‍ ബാറ്റു ചെയ്യുന്നത്. അതിവേഗം റണ്‍സ് വാരിക്കൂട്ടുന്നതിലുപരി ടീമിനൊപ്പം നിന്ന് ജയം പിടിച്ചെടുക്കാന്‍ ഗില്‍ തുടരെ ശ്രമിക്കുന്നത് കാണാം. ഈ സമീപനം അഭിനന്ദനാര്‍ഹമാണ്. ഇയാന്‍ മോര്‍ഗനെ പോലൊരാള്‍ ടീമിലുള്ളപ്പോള്‍ ശുബ്മാന്‍ ഗില്ലിന് കൂടുതല്‍ ഉയരങ്ങളിലെത്താം', സൈമണ്‍ ഡൗള്‍ അഭിപ്രായപ്പെട്ടു. ശനിയാഴ്ച്ച ഡല്‍ഹി ക്യാപിറ്റല്‍സുമായാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ അടുത്ത മത്സരം.

Story first published: Thursday, October 1, 2020, 11:11 [IST]
Other articles published on Oct 1, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X